Home Blog Page 1603

ചൈനീസ് റോക്കറ്റിന്റെ പതനം ഇന്ത്യൻ മഹാസാമുദ്രത്തിലേക്കോ

0
Spread the love

വാഷിംഗ്ടൺ :നിയന്ത്രണംവിട്ട് ഭൗമാന്തരീക്ഷത്തിൽ പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് റോക്കറ്റ് ലോങ്ങ് മാർച്ച് 5 ബിയുടെ കോർ സ്റ്റോജ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുമെന്ന പ്രവചനവുമായി യു എസ് സൈന്യത്തിൻറെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം. സ്പേസ് ട്രാക്ക് ട്വിറ്റർ
ഹാൻഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

ചൈനീസ് റോക്കറ്റിന്റെ പതനം

പുതുതായി പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം അക്ഷാംശം 3.9 ഡിഗ്രിക്കും രേഖാംശം 79.3 ഡിഗ്രിക്കും ഇടയിലാണ്പതന മേഖല. ഇത് ഇന്ത്യയിൽ നിന്ന് 1327 കിലോമീറ്റർ തെക്കായി വരും. അതായത് ഇന്ത്യൻ മഹാസമുദ്രം. ഡിഗോ ഗാർസിയിൽ നിന്ന് വടക്ക് പടിഞ്ഞാറായി മാലദ്വീപിന് തെക്ക് കിഴക്കായി ആണ് ഈ മേഖല സ്ഥിതിചെയ്യുന്നത്. കൃത്യമായ സ്ഥാനം നിർണയിക്കാൻ ആവുന്നത് അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ (റീ എൻട്രി )ശേഷം മാത്രമാണ്.

സ്പേസ് ട്രാക്ക്,ഏയ്‌റോസ് പോസ് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ റീ-എൻട്രി പ്രവചിക്കുന്നത് ഇന്ന് പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്താണ്.

പുറം നാട്ടുകാർക്ക്ചികിത്സ നിക്ഷേധിക്കരുത് ; മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്രം.

0
Spread the love

ന്യൂഡൽഹി: ആരോഗ്യ സേവനങ്ങൾ ആർക്കും നിക്ഷേധിക്കരുത് എന്ന നിർദേശവുമായി കേന്ദ്രം. കോവിഡ് സംശയിക്കുന്നവർക്കും, കോമഡ് ചികിത്സ ആവശ്യമുള്ളവർക്കും ചികിത്സ നിക്ഷേധിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്.ഇത്തരക്കാർക്ക് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.ഇവരെ പ്രത്യേക വാർഡിൽ ചികിത്സിക്കാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം മാർഗ്ഗരേഖ പുറത്തിറക്കിയത്.

ആരോഗ്യ സേവനങ്ങൾ ആർക്കും നിക്ഷേധിക്കരുത് എന്ന നിർദേശവുമായി കേന്ദ്രം.


ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് കിടത്തി ചികിത്സ ആവശ്യമുണ്ടോ എന്ന് പരിഗണിച്ചാൽ മതി. കിടത്തിചികിത്സ ആവശ്യമില്ലാത്തവരെ ഉടനെ ഡിസ്ചാർജ് ചെയ്യാം. തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണത്താൽ ചികിത്സ നിക്ഷേധിക്കരുത്.

ചില ആശുപത്രികൾ കൈകൊണ്ട നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ആവശ്യമെങ്കിൽ മാത്രം കോവിഡ് പരിചരണ കേന്ദ്രത്തെ സമീപിക്കാം. നേരിയ ലക്ഷണം ഉള്ളവർക്ക് വീട്ടിൽ തന്നെ തുടരാം. ഇത്തരത്തിൽ കോവിഡ് ബാധയുള്ളവർക്ക് പൂർണ്ണ കൊവിഡ് ആരോഗ്യ പരിചരണ കേന്ദ്രം,ഗുരുതര രോഗം ഉള്ള രോഗികൾക്ക്സ മ്പൂർണ്ണ കോവിഡ് ആശുപത്രി എന്നിവയെല്ലാം ലഭ്യമാക്കണമെന്ന്കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

ധന്വന്തരി,ഔഷധവിജ്ഞാനത്തിന്റെ ദേവത, ദേവകളുടെ വൈദ്യൻ…

0
Spread the love

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ശ്രീ ധന്വന്തരി.ഔഷധങളുടെ ദേവനായി മഹാവിഷ്ണുവിന്‍റെ അവതാരമായ ധന്വന്തരിയെ ആരാധിക്കുന്നവരാണ് ഭാരതീയര്‍.ദേവന്‍മാരുടെ വൈദ്യന്‍മാരാണ് അശ്വനീദേവകള്‍

എല്ലാ വൈദ്യന്‍മാരുടേയും , രോഗത്തിനേയും തടയാന്‍ കഴിവുള്ള ദേവനായതുകൊണ്ടാണ് മഹാദേവനെ വൈദ്യനാഥന്‍ എന്ന് വിളിക്കുന്നത്‌.

ആയുര്‍വേദം എന്ന ശാസ്ത്രത്തില്‍ പറയാത്ത മരുന്നുകളോ ,ചികിത്സയോ ഇല്ല.

എല്ലാ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങളും ഔഷധഗുണമുള്ളവയോ ,മരുന്നോ ആണ്.

ചകിരി കത്തിച്ച് ചെയ്യുന്ന ഗണപതിഹോമം ,
അമ്പലത്തില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യം ,
ക്ഷേത്രത്തിലെ ആല്‍മരം,
മാരിയമ്മന്‍ കോവിലില്‍ ഉപയോഗിക്കുന്ന വേപ്പ് ,മഞള്‍,ചന്ദനം,കറുക ,തുളസി,
തുളസിയിട്ട തീര്‍ത്ഥം ,
ആറ്റുകാല്‍ പൊങ്കാലയില്‍ കൂട്ടുന്നു അടുപ്പുകള്‍ എല്ലാം പലേ രീതിയില്‍ ഉള്ള വൈറസിനേയും ചെറുക്കാന്‍ പര്യാപ്തമാണ്‌ .

ധന്വന്തരി മൂർത്തി…..

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നുധന്വന്തരി
പ്രമാണം,
പ്രത്യക്ഷം,
അനുമാനം,
ഉപമാനം,
ആപ്‌തോപദേശം
എന്നിവയെ അടിസ്ഥാനമാക്കിആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു.

മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയുംധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും
അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽനിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയപുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ,വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നുധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.

ദർശനം,
ചികിത്സാകൗമുദി,
ചികിത്സാ സാരസംഗ്രഹം,
യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

ധന്വന്തരി ക്ഷേത്രങ്ങൾ,

തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീ പ്രതിഷ്ടയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ട നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്.കേരളത്തിൽ പെരുമ്പാവൂർ തോട്ടുവ ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും, മരുത്തോർവട്ടം ചേർത്തല ആലപ്പുഴ ജില്ല, പ്രായിക്കര മാവേലിക്കര, വടക്കാഞ്ചേരി ത്രിശൂർ ജില്ല, ചിറക്കൽ, കണ്ണൂർ ജില്ല. കോഴിക്കോട് കൂരയി.. ധന്വന്തരി ക്ഷേത്രം. വളപട്ടണം, തെക്കെനഗം വേലിൽ ഇടവട്ടം തലയോലപ്പറമ്പ് കോട്ടയം ജില്ല… എന്നീ ക്ഷേത്രങ്ങളിലും ധന്വന്തരീ പൂജ നടത്തിവരുന്നു….

ധന്വന്തരിമന്ത്രം

“ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവാമയ വിനാശായ ത്രൈലോക്യനാഥായ ഭഗവതേ നമ: ” .

“നമാമി ധന്വന്തരിമാദിദേവം
സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം’”

കെ. സച്ചിദാനന്ദൻ്റെ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തി.

0
Spread the love

കെ സച്ചിദാനന്ദൻ്റെ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മോദിയെയും അമിത് ഷായെയും വിമർശിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. 24 മണിക്കൂറാണ് വിലക്ക്.

കെ. സച്ചിദാനന്ദൻ എഴുതുന്നു:

ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ് ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി res train ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് 7ൻ്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ്ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിനർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണു്. പ്രൊഫസർ കെ. സച്ചിദാനന്ദൻ

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച ആന്റി കോവിഡ് ഓറൽ മരുന്നിന് ഡി‌സി‌ജി‌ഐ അടിയന്തര അനുമതി നൽകി.

0
Spread the love

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച ആന്റി കോവിഡ് ഓറൽ മരുന്നിന് ഡി‌സി‌ജി‌ഐ അടിയന്തര അനുമതി നൽകി.
ഹൈദരാബാദിലെ ഡോ. റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ച് ഡിആർഡിഒയുടെ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസാണ് ഓറൽ മരുന്ന് വികസിപ്പിച്ചെടുത്തത്. ആശുപത്രിയിലെ രോഗികളെ വേഗത്തിൽ വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നുവെന്നും അനുബന്ധ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നുവെന്നും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്.. 2-ഡിജി ചികിത്സിച്ച ഉയർന്ന അനുപാതം കൊറോണ വൈറസ് ബാധിച്ച രോഗികളിൽ ആർടി-പിസിആർ നെഗറ്റീവ് കാണിക്കുന്നു. 2020 ഏപ്രിലിൽ, പകർച്ചവ്യാധിയുടെ ആദ്യ തരംഗം ഇന്ത്യയെ ബാധിച്ചപ്പോൾ, ഡിആർഡിഒയുടെ ലബോറട്ടറി ശാസ്ത്രജ്ഞർ ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സിസിഎംബി) യുടെ സഹായത്തോടെ പരീക്ഷണങ്ങൾ നടത്തി, ഈ തന്മാത്ര SARS-CoV- നെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി 2 ഡിജി, വൈറൽ വളർച്ചയെ തടയുന്നു. ഈ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) 2020 മെയ് മാസത്തിൽ കോവിഡ് -19 രോഗികളിൽ 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.കോവിഡ് -19 രോഗികളിൽ മരുന്നിന്റെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കുന്നതിനായി ഡി‌ആർ‌ഡി‌ഒയും അതിന്റെ വ്യവസായ പങ്കാളിയായ ഡോ. റെഡ്ഡിയുടെ ലബോറട്ടറീസും ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു.

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു.

0
Spread the love

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി കരുതണം.https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ പ്രവേശിച്ച് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കണം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നവര്‍ പേജിന് മുകളിലെ ബന്ധപ്പെട്ട കോളം ടിക്ക് ചെയ്യണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിച്ച ശേഷം പാസിന്‍റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്സൈറ്റില്‍ സംവിധാനം ഉണ്ട്. ഇതിനായുളള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പരും ജനന തീയതിയും നല്‍കിയാല്‍ മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം. പ്രിന്‍റ് ചെയ്യണമെന് നിര്‍ബന്ധമില്ല.വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയാകും. ഇതിന്‍റെ മാതൃകയും ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയ്യാറാക്കുകയോ ചെയ്യാം

keralapolice

‘അവൻ്റെ ചിത്രം പങ്കുവെക്കാൻ അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണ്’ രസ്‌നയുടെ മകൻ്റെ ചിത്രം പങ്കുവെച്ച് മർഷീന

0
Spread the love

‘അവൻ്റെ ചിത്രം പങ്കുവെക്കാൻ അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണ്’ രസ്‌നയുടെ മകൻ്റെ ചിത്രം പങ്കുവെച്ച് മർഷീന.
പാരിജാതം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് രസ്‌ന. അരുണ എന്നു പറഞ്ഞാലേ പലർക്കും ഇപ്പോളും അറിയുകയുള്ളൂ. അത്രകും ജനസ്വീകാര്യത ആ സീരിയലിനു ലഭിക്കുകയുണ്ടായി. രസ്നയുടെ അനിയത്തിയാണ് മർഷീന എന്ന നീനു. സത്യ എന്ന പെൺകുട്ടിയിലൂടെ ആണ് മർഷീന ശ്രദ്ധിക്കപ്പെട്ടത്. ഇപ്പൊൾ രസ്‌നയുടെ മകൻ്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മർഷീന. ‘ എൻ്റെ കുഞ്ഞിച്ചെക്കന് ഇന്ന് രണ്ടുവയസ്സ് പൂർത്തിയായിരിക്കുന്നു. അവൻ്റെ ചിത്രം പങ്കുവെക്കാൻ അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണ്’ എന്ന ക്യാപ്ഷനോടെയാണ് മർഷീന ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് രസ്ന. രസ്‌നക്ക് മകന് കൂടാതെ ഒരു മകളും ഉണ്ട്.

അമേരിക്കൻ സേനയിൽ അമാനുഷികരെ വിന്യസിപ്പിക്കാൻ അമേരിക്ക :വരവ് സൂപ്പർമാന്റെ!….

0
Spread the love

സയൻസ് ഫിക്ഷൻ സിനിമകളിൽനിന്ന് മനുഷ്യന്റെയും യന്ത്രത്തിന്റെയും ശക്തി ഉൾക്കൊള്ളുന്ന അമാനുഷികർ എന്ന സങ്കല്പം ഏവർക്കും പരിചിതമാണ്. എന്നാൽ ഇത് സിനിമകളിലെ സങ്കൽപ്പത്തിൽ ഒതുങ്ങാതെ യഥാർത്ഥ ലോകത്തേക്ക് എത്താൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്.

അമാനുഷികൻ അടുത്ത പതിറ്റാണ്ടിൽ സംഭവിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ സേനയുടെ മുഖ്യ ശാസ്ത്രജ്ഞൻ ഡോക്ടർ ജോയൽ പറയുന്നത്. ഈ മാറ്റം അമേരിക്കൻ പ്രതിരോധ സേനയ്ക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ ശേഷികൾ ഉൾപ്പെടുത്തി അമാനുഷിക കഴിവുകളുള്ള മനുഷ്യരെ സൃഷ്ടിക്കാനാകും എന്ന് ഡോക്ടർ ജോയൽ പ്രതീക്ഷിക്കുന്നു. മനുഷ്യ വൈഭവവും, യന്ത്രങ്ങളുടെ ശക്തിയും,വേഗവും, കാര്യക്ഷമതയും ഉൾപ്പെടുത്തി ആയിരിക്കും അതിമാനുഷികരെ സൃഷ്ടിക്കുക.

America to deploy superhumans in US forces: Advent of Superman!.

അമേരിക്കൻ സേന അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യ-യന്ത്ര സങ്കല്പം,
സാധ്യതകളെ അസാധാരണ വേഗത്തിൽ കണ്ടെത്തുകയും തുടർന്ന് അതിലെ ധാർമികവും, നൈതികവും ആയ കാര്യങ്ങൾ മനസ്സിലാക്കി അന്തിമ തീരുമാനമെടുക്കാൻ സാധിക്കുന്ന രീതിയിലുള്ളവ ആകുമെന്ന് ശാസ്ത്രജ്ഞൻ പറയുന്നു.

വരുന്നു സൂപ്പർമാൻ ശാരീരികമായി അമാനുഷിക കരുത്തുള്ള മനുഷ്യരെ നിർമ്മിച്ചെടുക്കാൻ ഉള്ള ഒരു പദ്ധതിയെ കുറിച്ച് 2019 ൽ ചർച്ചകൾ നടന്നിരുന്നു. വർധിപ്പിച്ച ശരീരാവയവങ്ങൾ, അൾട്രാവയലറ്റ് കാഴ്ച സാധ്യമാക്കുന്ന കണ്ണുകൾ,അൾട്രാസോണിക് ശബ്ദങ്ങൾ ലഭിക്കാനുള്ളഓഡിയോ ഉപകരണങ്ങൾ, എന്നിവ അമാനുഷികനിൽ കൊണ്ടുവരാനാണ് ശ്രമം. ഇങ്ങനെ ഉണ്ടാക്കുന്ന മാനുഷ്യ-യന്ത്ര കേന്ദ്ര സങ്കല്പം ഉണ്ടാകാവുന്ന ആഘാതവും ഭാവിയിലെ യുദ്ധത്തിൽ ഉണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും പരിശോധിക്കുമെന്നും വിദഗ്ധർ പറയുന്നു.

40 ലക്ഷത്തിന് പ്രൈവറ്റ് ജെറ്റിൽ യുഎഇയിലേക്ക് പറന്ന് മലയാളി കുടുംബം.

0
Spread the love

ദുബായ് :അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർ ക്കൊപ്പം കേരളത്തിൽ നിന്നും യുഎഇയിലേക്ക് പറക്കാൻ 40 ലക്ഷത്തോളം (50,000 ഡോളർ) രൂപ ചെലവിട്ട് മലയാളി വ്യവസായി. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എം ഡി പി.ഡി. ശ്യാമളൻ ആണ് സ്വകാര്യ ജെറ്റിൽ യുഎഇയിലേക്ക് പറന്നത്.

Malayalee family flew to UAE on a private jet for Rs 40 lakh.

ശ്യാമളനും, കുടുംബവും നാല് ജീവനക്കാരുംഉൾപ്പെടെ 13 പേരാണ് വെള്ളിയാഴ്ച കേരളത്തിൽ നിന്നും ദുബായിലെ രാജ്യാന്തര വിമാനത്താവളത്തിലേ ക്ക് പറന്നത്.
മകൾ അഞ്ചു വിൻറെ വിവാഹവുമായി ബന്ധപ്പെട്ട മാർച്ച് 15നാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഏപ്രിൽ 25നായിരുന്നു വിവാഹം.
ഇതിനുപിന്നാലെയാണ് യുഎഇ ഇന്ത്യയിൽനിന്നുള്ള വർക്ക് വിലക്കേർപ്പെടുത്തിയത്.

തുടർന്ന് മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചപ്പോഴാണ്ബി സിനസ്സുകാർക്ക് ചാർട്ടേഡ് വിമാനത്തിൽ വരാമെന്ന വിവരം ലഭിച്ചത്. ഉടനെ തന്നെ ഇതിനായുള്ളനടപടികൾ സ്വീകരിക്കുകയായിരുന്നു.’ഇത്തരത്തിൽ യാത്രാവിലക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ എനിക്ക് യുഎഇ സർക്കാരിൽ വിശ്വാസം ഉണ്ടായിരുന്നു എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്നും ഉറപ്പായിരുന്നു ഉടനെതന്നെ ഞങ്ങളുടെ രണ്ടാം വീട്ടിലേക്ക് മടങ്ങാൻ ആകുമെന്നും പ്രതീക്ഷിച്ചു ‘ ശ്യാമളൻ പറഞ്ഞു. ആർക്കെല്ലാം യാത്ര യാത്ര എന്ന കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു.

യാത്രാരേഖകൾ, 48 മണിക്കൂർ മുമ്പ് എടുത്ത ആർടി പിസിആർ ടെസ്റ്റ് ഫലം, ഇവയെല്ലാം യാത്രയ്ക്ക് ആവശ്യമായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം വേഗം നല്ല രീതിയിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു ശ്യാമളൻ പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ ഓട്ടോ എയർ കണ്ടിഷനിങ് സാധനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ഇവരുടേത്. ട്രാവൽസ് ഉടമ അഫി അഹമ്മദ് ആണ് ഇവർക്ക് വിമാന സൗകര്യമേർപ്പെടുത്തി നൽകിയത്.

തീവ്രവാദാ സ്വാധീനം മാലദ്വീപിനു വെല്ലുവിളിയാകുന്നു.

0
Spread the love

ന്യൂഡൽഹി:വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിലെ തീവ്രവാദ സ്വാധീനം രാജ്യത്തെ സമാധാനം തകർക്കുമെന്ന് ആശങ്കയിലാണ് രാജ്യം.മാലദ്വീപ് പാർലമെൻറ് സ്പീക്കറും മുൻ പ്രസിഡന്റുമായ മുഹമ്മദ് റാഷിദിനെ ലക്ഷ്യമിട്ട് ആകാം ഭീകരാക്രമണം എന്നാണ് പോലീസ് കണ്ടെത്തൽ.വിദേശികൾക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ മുൻപ് ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അവയിൽ മിക്കതും തന്നെ രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിലെ തീവ്രവാദ സ്വാധീനം രാജ്യത്തെ സമാധാനം തകർക്കുമെന്ന് ആശങ്കയിലാണ് രാജ്യം.


മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മതതീവ്രവാദം ഇവിടെ കുറവായിരുന്നെങ്കിലും കാലക്രമേണ മതതീവ്രവാദം ഇവിടെയും പടർന്നു പിടിക്കുകയായിരുന്നു. ഭീകര സംഘടനയായ അൽ ഖായിദ പോലുള്ളവരെ നേരിടാൻ മാലദ്വീപിന്സാധിച്ചെങ്കിലും ഐഎസു മായി ചെറുത്തുനിൽക്കാൻ അവർക്ക്സാധിച്ചിരുന്നില്ല.

നൂറുകണക്കിന് മാലദീപ് യുവാക്കൾ സിറിയായിലും മറ്റും ഐഎസിൽ ചേരാൻ എത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുപതോളം പേരെയാണ് ഈ കഴിഞ്ഞ ഒന്നര കൊല്ലത്തിനുള്ളിൽ ഭീകരപ്രവർത്തനങ്ങളുടെ പേരിൽ തടവിലാക്കിയത് എന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts