Home Blog Page 1604

യു എസിനെ സഹായിച്ച ഇന്ത്യയ്ക്ക് സഹായവുമായി യു എസ് :ഇത് ഹൃദയഭേദകമായ അവസ്ഥ.

0
Spread the love

ന്യൂഡൽഹി :ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും കൂടുതൽ സഹായങ്ങളുംഅനുവദിക്കും എന്ന് ഉറപ്പുനൽകി വൈസ് പ്രസിഡൻറ് കമല.ഹാരിസ്.കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ യുഎസ് ഇന്ത്യയെസഹായിച്ചിരുന്നു.നിലവിലെ ഇന്ത്യയുടെ കോവിഡ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധരാണ്.

യു എസിനെ സഹായിച്ച ഇന്ത്യയ്ക്ക് സഹായവുമായി യു എസ്


യു എസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയെ സഹായിക്കുക എന്നത് എന്ന കമല ഹാരിസ് പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ സൂചകമായാണ് ഇത് എന്നും,ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ മറികടക്കാം എന്നും അവർ പറഞ്ഞു. കമല ഹാരിസ് അമ്മയുടെ സ്വദേശം ഇന്ത്യയാണ്. അമ്മായി ചെന്നൈയിൽ ജോലിചെയ്യുന്നുണ്ട്. തൻറെ അമ്മ ജനിച്ചതും വളർന്നതും ഇന്ത്യയിലാണ്. തന്റെ ബന്ധുക്കൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഹൃദയഭേദകമാണ്.

ആവശ്യമായ സഹായ നടപടികൾ ഇതിനോകം സ്വീകരിച്ചുകഴിഞ്ഞു എന്നും കമല ഹാരിസ് വ്യക്തമാക്കി.ഓക്സിജൻ സിലിണ്ടറുകൾ,ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ,എൻ 95 മാസ്ക്കുകൾ എന്നിവയെല്ലാം ഇതിനോടകം എത്തിച്ചു നൽകിയിട്ടുണ്ട്.ഇന്ത്യയുടെ കോവിഡ് വാക്‌സിൻ പേറ്റന്റ് ഒഴിവാക്കൽ വാദത്തെ പിന്തുണയ്ക്കുമെന്നും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആകുന്നത് വരെ സഹായം നൽകുമെന്നും കമല അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ ഓഫർ കച്ചവടം മാറ്റിവെച്ച് ആമസോൺ.

0
Spread the love

രാജ്യത്തെ അതിരൂക്ഷ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്പെഷ്യൽ ഓഫർ വില്പനങ്ങൾ വേണ്ടെന്നുവച്ച് ആമസോൺ. കോവിഡ് മൂലം രാജ്യം വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ ഓവർ വിൽപ്പനങ്ങളല്ല ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തലിനാണ് പ്രധാന്യം എന്നും ആമസോൺ വക്താവ് പറഞ്ഞു.
കോവിഡ് സാഹചര്യം ചര്യം കണക്കിലെടുത്ത് ഇന്ത്യയിലും കാനഡയിലും ആമസോൺ ഡോട്ട് കോമിലെ പ്രൈം ഡെ സെയിൽ നിർത്തിവച്ചതായി കമ്പനി വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇത് യു എസിലെ പ്രൈം ഡേയെ ബാധിക്കുന്നതല്ല.

രാജ്യത്തെ അതിരൂക്ഷ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്പെഷ്യൽ ഓഫർ വില്പനങ്ങൾ വേണ്ടെന്നുവച്ച് ആമസോൺ


ഇന്ത്യ,കാനഡ മുതലായ രാജ്യങ്ങളിലെ വർധിച്ച കോവിഡ് കണക്കുകളും അതോടൊപ്പം തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടതിനാലുമാണ് 2021 പ്രൈം ഡേ വില്പന മാറ്റിവയ്ക്കാൻ തീരുമാനം കൈക്കൊണ്ടത്.


ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് കാനഡയിൽ വാക്സിൻ സ്വീകരിച്ചത്. അതേസമയം ഇന്ത്യയിൽ
വർദ്ധിച്ച കോവിഡ്,കണക്കുകളും മരണവും,മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറവാണ് ഇന്ത്യ നേരിടുന്ന പ്രധാന വില പ്രതിസന്ധി.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം

ആമസോണിന് ലോകമെമ്പാടുമുള്ള വാർഷിക വിൽപ്പന മാറ്റി വയ്ക്കേണ്ടതായി വന്നിരുന്നു ഡെലിവറി ഡിസ്കൗണ്ട്, വീഡിയോ സ്ക്രീനിങ് മുതലായ സേവനങ്ങൾക്കും പുതിയ പ്രൈം വരിക്കാരെ ആകർഷിക്കുന്നതിനും,
നിലനിർത്തുന്നതിനുമായുള്ള ഒരു മാർഗമാണ് പ്രൈം ഡേ സെയിലുകൾ.

പ്രസവ ശേഷം വയർ കുറച്ചതല്ല. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്… പേളി മാണി

0
Spread the love

ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷത്തിൽ ആണ് പേളി മാണിയും ശ്രീനിഷും. ഗർഭകാലം മുതൽ കുഞ്ഞു ജനിച്ചത് വരെയുള്ള എല്ലാകാര്യങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അടുത്തിടെ ആണ് കുഞ്ഞിൻ്റെ ഇരുപത്തിയെട്ട് ചടങ്ങ് നടന്നത് അതും പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നു.പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചിരുന്നൂ എന്നും എന്നാൽ വയര്‍ കുറഞ്ഞതല്ല ബാൻഡ് ധരിച്ചതാണ് എന്നും പറയുകയാണ് പേളി.

”പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയർ. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോൾആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം. ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മർദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങൾക്കാവശ്യമുളള സമയമെടുക്കുക. നിങ്ങൾ ഒരു ഓട്ടത്തിലല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.

Covid വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി.. സാജൻ സൂര്യ

0
Spread the love

മകൾക്ക് കോവിഡ് വന്നുപോയതിൻ്റെ പരിണിതഫലങ്ങളെ പറ്റി വിവരിക്കുകയാണ് സീരിയൽ താരം സാജൻ സൂര്യ. എന്നാൽ കോവിഡ് എപ്പോൾ എങ്ങനെ വന്നു എന്ന് അവർക്ക് അറിവില്ല. ആൻ്റിബോഡി ടെസ്റ്റിലൂടെ ആണ് അവർക്ക് കോവിഡ് വന്നുപോയി എന്ന് അറിയുന്നത് തന്നെ. മകളെ ചികിത്സിച്ച ഡോക്ടമാരോടും നഴ്സ് മാരോടും നന്ദി പറയുകയാണ് താരം. കൂടാതെ മകൾ ഡോക്ട്ടേഴ്‌സിനും നഴ്സുമാർക്കും വരച്ചുകൊടുത്ത ചിത്രവും പങ്കുവച്ചിടുണ്ട്..

ഫേസ്ബുക്ക് പോസ് വായിക്കാം:

Post Covid syndrome
മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടിൽവന്ന് Covid ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി?. ഇടവിട്ടുള്ള പനി ? 102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ GG Hospital ൽ രാത്രി PRO സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paediatric Dr.Rekha Hari എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോൾക്കും കോവിഡില്ലാന്ന് test result വന്നു. ആശ്വാസം …?. പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ urin culture report വന്നു അതിൽ കുഴപ്പം ഉണ്ട്. അതനുസരിച്ചു high anti biotics നൽകി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്പോൾ 3 പുതപ്പും മൂടി ഞങ്ങൾ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും Rub ചെയ്തിട്ടും തുണി വെള്ളത്തിൽ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുൻതൂക്കം എന്ന് ചോദിച്ചാൽ അറിയില്ല?. അതിനിടക്ക് ഡോക്ടർക്ക് സംശയം തോന്നി covid വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങൾക്ക് covid വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 september മാസം പനി വന്നു പോയി. 2021 ൽ ജലദോഷം പോലും ഉണ്ടായില്ല. Anti body test ൽ ഭാര്യക്കും മോൾക്കും covid വന്നു പോയി എന്ന് വ്യക്തമായി ? എനിക്ക് ഇല്ലതാനും. Covid വന്നുപോയാലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി. മീനൂവിൻറെ എല്ലാ internal organs നും inflammation വന്നു brain -ൽ ഒഴിച്ച് . Covid വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. Paediatric ICU ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാൻ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകൾ പോരായിരുന്നു…? Dr. Rekha Hari യുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു. Paediatric ICU Dr.Betsy ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ICU ജീവിതത്തിൽ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി?. Doctors ,നേഴ്സ് ,സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ treatment മീനുനെ മിടുക്കിയാക്കി പക്ഷെ അവളുടെ mental condition പരിതാപകരമായി. Injection എടുക്കാൻ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവൾ ഡോക്ടർ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. “നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ… “എന്ന ചോദ്യം നെഞ്ചിൽ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് Dr.Rekha പറഞ്ഞതും മോൾടെ ആ ചോദ്യം കൊണ്ടാകാം. Happy ആയ മീനു sisters നും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവൾക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവൾ ചോദിച്ചു “അമ്മ എന്റെന്നു കുറെ blood എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും അതുവരെ എനിക്ക്‌ blood കുറയില്ലെന്നു” ??? Thanks to Dr.Rekha Hair, Dr. Betsy, PRO Sudha all staff and Nurses of GG Hospital Trivandrum ??????.
അടുത്ത Covid തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ test ഉം മരുന്നും കഴിഞ്ഞത്. ഞങ്ങൾ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ care വേണം എന്ന് ഓർമ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു.Covid ഒരു സാധാരണക്കാരനല്ല.

മൂന്ന് പതിറ്റാണ്ട് ക്വാറൻ്റൈനിലായ മേരി മെലൻ

0
Spread the love

മൂന്ന പതിറ്റാണ്ട് ക്വാറൻ്റൈനിലായ മേരി മെലൻ

     ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ക്വാറൻ്റൈനിൽ ഇരിക്കാൻ പറഞ്ഞാൽ നമ്മളിൽ പലർക്കും വിമുഖതയാണ്. ഈ വിമുഖതയിൽ നമ്മൾ ഓർക്കേണ്ടുന്ന നാമമാണ് അമേരിക്കയിൽ മരിച്ച ഐറിഷുകാരിയായ  മേരി മെലൻ്റേത്. വൈദ്യശാസ്ത്ര മേഖലയിൽ "ടൈഫോയ്ഡ് മേരി" എന്നറിയപ്പെടുന്ന മേരി മെലൻ.

   ആധുനിക വൈദ്യശാസ്ത്രത്തിന് ഒരിക്കലും മറക്കാനാവാത്ത നാമമാണ് ടൈഫോയ്ഡ് മേരിയുടേത്. പ്രത്യേകിച്ചും പകർച്ചവ്യാധികളുടെ പഠനശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ടൈഫോയ്ഡ് മേരി എന്ന അറിയപ്പെടുന്ന മേരി മെലൻ ഒരു ഡോക്ടറോ ഗവേഷകയോ ഒന്നുമല്ല. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു മേരി മെലൻ. ജീവിക്കാൻ വേണ്ടി വീടുകളിൽ പാചകവേല ചെയ്തിരുന്ന ഒരു സാധാരണ വേലക്കാരി ആയിരുന്നു മേരി മെലൻ. അവർ എങ്ങനെ വൈദ്യശാസ്ത്ര മേഖലയിൽ പ്രത്യേകിച്ച് രോഗാണു ശാസ്ത്രപഠന മേഖലയിൽ മറക്കാനാവാത്ത വ്യക്തിയായി മാറി എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.

പകർച്ചവ്യാധികളുടെയും അതിന് കാരണമാകുന്ന സൂക്ഷ്മ ജീവികളെയും കുറിച്ച് ആദ്യമായി പഠിച്ച ലൂയി പാസ്ച്ചറെയും, ശസ്ത്രക്രിയ രോഗാണു മുക്തമാക്കിയ ജോസഫ് ലിസ്റ്ററെയും, ആധുനിക ശസ്ത്രക്രിയയുടെയും സാനിറ്റേഷൻ്റെയും പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ആംബ്രോയിസ് പാരെയെയും പോലെ അലോപ്പതി ചികിത്സയിൽ ഓർക്കുന്ന നാമമാണ് മേരി മലൻ എന്ന സാധാരണ സ്ത്രീയുടേത്. സാധാരണക്കാരായ നമ്മളിൽ പലർക്കും ഇവരെ പരിചിതം അല്ലെങ്കിലും ഇവരെ പഠിക്കാതെ ഒരു മെഡിക്കൽ വിദ്യാർത്ഥിയും തൻ്റെ മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടം കടന്നു പോവാറില്ല. പകർച്ചവ്യാധിയുടെയും രോഗാണുക്കളുടെയും ഗവേഷണരംഗത്ത് മേരി മെലൻ അവർ പോലുമറിയാതെ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.

   1869-ൽ അയർലൻഡിലെ County Tyrone-ലെ Cooks Town-ലാണ് മേരി ജനിക്കുന്നത് . പതിനഞ്ചാമത്തെ വയസ്സിൽ ഒരു ജോലിക്കായി അമേരിക്കയിലെ ന്യൂയോർക്കിലേക്ക് കുടിയേറി. വീട്ടുജോലിക്കാരി ആയിട്ടായിരുന്നു തുടക്കം. പിന്നീട് അവർ പാചകക്കാരി ആയി മാറി. തനിക്ക് അറിയാവുന്ന പാചകം മറ്റുള്ളവർക്ക് ചെയ്ത കൊടുത്ത ജീവിച്ചു വന്ന ഒരു പാവം സ്ത്രീ. പക്ഷേ കഥ തുടങ്ങുന്നത് 1907-ലാണ്. അന്ന് അമേരിക്കയിൽ അനേകം സാധാരണക്കാരായ ആളുകൾ,  പ്രത്യേകിച്ചും കുടിയേറിപ്പാർത്ത ആളുകള്‍ സമ്പന്ന കുടുംബത്തിലെ പാചകക്കാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെയും പരിസരത്തെയും സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായിരുന്നു മേരി. അവര്‍ തയ്യാറാക്കുന്ന ഒരു പ്രത്യേകവിഭവം അന്ന് പ്രശസ്തമായിരുന്നു. പീച്ച് ഐസ് ക്രീം ആയിരുന്നു അത് . ഈ ഒരൊറ്റ വിഭവം കൊണ്ട് അവര്‍ക്കിടയിലെ ഒരേയൊരു പാചകറാണിയായി മാറി മേരി. പക്ഷെ അവർ ജോലിക്ക് നിന്ന് വീടുകളിലെ കുടുംബാംഗങ്ങൾ പെട്ടെന്ന് രോഗബാധിതരാകുന്നു. രോഗമെന്നാൽ  ചില്ലറക്കാരനൊന്നുമല്ല. അക്കാലത്തെ ഏറ്റവും വലിയ പകർച്ചവ്യാധിയായിരുന്ന ടൈഫോയിഡ് ആയിരുന്നു അത്. രോഗം ആദ്യമാദ്യം കീഴടക്കിക്കൊണ്ടിരുന്നത് ഏറെയും പാവപ്പെട്ട ആൾക്കാർ തിങ്ങി നിറഞ്ഞ് പാര്‍ത്തിരുന്ന തെരുവുകളിലെ ആളുകളെയായിരുന്നു. എന്നാല്‍, പിന്നീട് സമ്പന്ന കുടുംബങ്ങളിലേക്കും പതിയെ പതിയെ അത് കടന്നുവരാന്‍ തുടങ്ങിയിരുന്നു.

     ജോലിക്കു നിൽക്കുന്ന വീടുകളിലെ അംഗങ്ങൾ രോഗികൾ ആയപ്പോൾ മേരിയുടെ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ ആളില്ലാതായി. സ്വാഭാവികമായും അവർ ആ വീട് ഉപേക്ഷിച്ച് പുതിയ വീടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. ഇവർ പീച്ച് ഐസ് ക്രീം ഉണ്ടാക്കുന്നതിൽ അഗ്രഗണ്യ ആയിരുന്നതിനാൽ പലരും അവരെ ജോലിക്ക് നിർത്താൻ തയ്യാറായി. അവിടങ്ങളിലും രോഗബാധ ഉണ്ടാകുമ്പോൾ മേരി അടുത്ത താവളം തേടി പൊയ്ക്കൊണ്ടിരുന്നു. 1900-ത്തിനും 1907-നും ഇടയില്‍ ഏഴ് കുടുംബങ്ങളിലാണ് മേരി പ്രധാന പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്തിരുന്ന കുടുംബങ്ങളിലേക്കെല്ലാം ഈ അസുഖം പടര്‍ന്നു. 1900-ത്തില്‍ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രോഗം പ്രത്യക്ഷപ്പെട്ടു. 1901-ല്‍ മേരി, മാന്‍ഹട്ടിലെ ഒരു കുടുംബത്തിലേക്ക് വന്നു. അവിടെയും മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം 1904-ൽ Henry Gisley എന്ന പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ വേലക്കാർ താമസിക്കുന്ന വീട്ടിലേക്കാണ് മേരി ജോലിക്കായി ചെന്നത്. പക്ഷെ Henry Gisley-ഉം കുടുംബവും വേറെയാണ് താമസിച്ചിരുന്നത്. അവിടെ വേറെ പാചകക്കാർ ഉണ്ടായിരുന്നു. മേരി മറ്റ് ജോലിക്കാരുമായി മറ്റൊരു വീട്ടിൽ ആയിരുന്നു താമസം. അവിടെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. പക്ഷെ Henry Gisley-യുടെ കുടുംബത്തിൽ ആർക്കും രോഗം ബാധിച്ചില്ല. അതോടെ മേരി അവിടെ നിന്നും ഇറങ്ങി. 1906 ആഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ  നഗരത്തിലെ ഒരു വീട്ടിലായിരുന്നു മേരി. രണ്ടാഴ്ചക്കുള്ളില്‍ ആ കുടുംബത്തിലെ 11-ലെ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി. എന്നാല്‍, മേരി പിന്നെയും ജോലി സ്ഥലം മാറ്റി. പിന്നീട് മേരി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും ഇതു തന്നെ സംഭവിച്ചു. ഒരു സമ്പന്നനായ ബാങ്കര്‍ കുടുംബത്തിൻ്റെ വീട്ടില്‍ മേരി ജോലിക്ക് നിന്നിരുന്നു. ചാള്‍സ് ഹെന്‍റി വാറണ്‍ എന്നായിരുന്നു അയാളുടെ പേര്. വാറണ്‍ 1906-ല്‍ ഓയിസ്റ്റര്‍ ബേയില്‍ ഒരു റിസോർട്ടിൽ വീടെടുത്ത് പോയപ്പോള്‍ മേരിയേയും കൊണ്ടുപോയി. ആഗസ്ത് 27 നും സപ്തംബര്‍ മൂന്നിനുമിടയില്‍ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയിസ്റ്റര്‍ ബേയില്‍ ആ അസുഖം സാധാരണമായിരുന്നില്ല. വാറണ് ആ വീട് വാടകയ്ക്ക് നൽകിയിരുന്ന വീട്ടുടമസ്ഥൻ  ടോയ്ലറ്റുകൾ, പൈപ്പുകൾ, വാട്ടർ ടാങ്കുകൾ, കിണർ എന്നിവയിലെ ജലസാമ്പിളുക പരിശോധനയ്ക്കായി അയച്ചുവെങ്കിലും അവയുടെ റിസൽട്ട് നെഗറ്റീവ് ആയിരുന്നു. വൃത്തിയും വെടിപ്പും ശുദ്ധിയുള്ള തൻ്റെ വീട്ടിൽ ടൈഫോയിഡ് എങ്ങനെ വന്നു എന്നതിൽ ചാൾസ് ഹെൻട്രി വാറണിന് ആശങ്ക ഉണ്ടായി.  അയാൾ അധികൃതരെ വിവരമറിയിച്ചു. അക്കാലത്ത് ഇതൊരു ഗുരുതരമായ പകർച്ചവ്യാധി ആയിരുന്നതിനാൽ ആരോഗ്യ വകുപ്പ് വന്ന ആ റിസോർട്ട് പൂട്ടി.

    രോഗം എവിടെനിന്നു വന്നു? ആരിലൂടെ പകർന്നു? ആ ബാങ്കറിന് പല സംശയങ്ങളും ഉണ്ടായി. ഒരു ബിസിനസുകാരൻ ആയതുകൊണ്ട് ആരെങ്കിലും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നായി അയാളുടെ സംശയം. ചാൾസ് ഹെൻട്രി വാറൺ തന്നെയും തൻ്റെ കുടുംബത്തെയും ബാധിച്ച ഈ പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാൻ ജോർജ് സോപ്പർ എന്ന് ഗവേഷകൻ കൂടിയായ സാനിറ്റേഷൻ എഞ്ചിനീയറെ കേസ് ഏൽപ്പിച്ചു. സയൻസും മിസ്റ്ററിയും ചേർന്ന് ഈ കേസ് അന്വേഷിക്കാൻ ജോർജ് സോപ്പറിനും താല്പര്യം ഉണ്ടായി. അയാൾ കേസ് അന്വേഷണം ആരംഭിച്ചു . ഒടുവിൽ അയാള്‍ താൻ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15-ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. അയാള്‍ പറഞ്ഞത് മേരിയാണ് രോഗം ഓരോരുത്തരിലേക്കായി എത്തിച്ചത് എന്നായിരുന്നു. കാരണം ഓരോ സ്ഥലത്തെ രോഗവ്യാപന സമയത്തും ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ആ ഐറിഷ് പാചകക്കാരിയുടെ സാന്നിധ്യമുണ്ട് എന്നായിരുന്നു അയാള്‍ തൻ്റെ കണ്ടെത്തലില്‍ പറഞ്ഞത്. ഇതിന് മുൻപ് ഏഴ് സ്ഥലങ്ങളിൽ അവർ ജോലി ചെയ്തിട്ടുണ്ട്. അവർ നിന്നയിടത്തൊക്കെ അവിടുത്തെ കുടുംബാംഗങ്ങളിൽ പലരും ടൈഫോയ്ഡ രോഗ ബാധിതരായി. ചിലർ മരിച്ചു പോയി. രോഗം തുടങ്ങുമ്പോൾ തന്നെ അവർ ആ വീട് ഉപേക്ഷിക്കും. പിന്നെ അവർ  അടുത്ത വീട് അന്വേഷിക്കും. ഏതായാലും ജോർജ് സോപ്പർക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേയ്ക്കും മേരി അവിടം വിടുമായിരുന്നു. മാത്രവുമല്ല, ഒരു വിലാസവും അവളുടേതായി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിലും രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. അവിടെ വീട്ടുടമയുടെ മകള്‍ ടൈഫോയിഡിനെ തുടര്‍ന്ന് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു. 

   ഒടുവിൽ ജോർജ്ജ് സോപ്പർ അവിടെയെത്തി മേരിയെ കണ്ടുപിടിച്ചു. കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ അവർ വഴങ്ങിയില്ല എന്ന് മാത്രമല്ല അയാൾക്ക് നേരെ ക്ഷോഭിക്കുകയും ചെയ്തു.  തനിക്ക് ഒരു ഒരു രോഗവും ഇല്ലെന്നും രോഗമില്ലാത്ത താൻ എങ്ങനെ രോഗം പകർത്തും എന്നുമൊക്കെ അവർ ചോദിച്ചു .സോപ്പറിൻ്റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി നല്‍കിയില്ല. ഏതായാലും അയാൾ വിവരങ്ങളൊക്കെ ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. അവർ പോലീസുമായി വന്നു മേരിയെ ബലമായി പിടികൂടി ആശുപത്രിയിലാക്കി. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തിരിച്ചറിഞ്ഞു. താന്‍ വളരെ വിരളമായി മാത്രമേ കൈകഴുകാറുള്ളൂവെന്ന് മേരി തുറന്ന് സമ്മതിച്ചു. ആ സമയത്ത് കൈ ഇടയ്ക്കിടെ കഴുകുക എന്ന ശീലം ലോകത്തെ അത്രയധികം പ്രചാരമൊന്നുമല്ലായിരുന്നു. ഏതായാലും ചോദ്യം ചെയ്യലിനുശേഷം നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ മൂന്ന് വർഷം മേരിയെ ഐസൊലേഷനിലാക്കി. അവിടെ വെച്ച് മേരിയുടെ മൂത്രം പരിശോധിച്ചപ്പോൾ പിത്താശയത്തിൽ നിറയെ ടൈഫോയ്ഡ് രോഗാണുക്കൾ. മലം പരിശോധിച്ചപ്പോൾ മലത്തിലുമുണ്ട് ടൈഫോയ്ഡ് രോഗാണുക്കൾ പക്ഷേ മേരി മെലൻ ആരോഗ്യവതിയായി ആയിരുന്നു താനും. അതോടെയാണ് "ഹെൽത്തി കാരിയർ" എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് പരിചിതമായത്. രോഗമില്ലാത്ത എന്നാൽ രോഗാണുവാഹകരായ  മനുഷ്യൻ എന്നയവസ്ഥ. മേരിയും ഒരു ഹെൽത്തി കാരിയർ ആയിരുന്നു. ആ സമയത്താണ് മേരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും "ടൈഫോയിഡ് മേരി" എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും. മേരി തൻ്റെ പിത്താശയ ഗ്രന്ഥി നീക്കം ചെയ്യാൻ വിസ്സമ്മതിച്ചു.

    കോടതിയിൽ ഹാജരാക്കിയ മേരിയെ തൽക്കാലം ക്വാറൻ്റൈനിൽ പോകാൻ അയച്ചു. പിന്നീട്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് രോഗവാഹകരെ ഇനിയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു. പാചകക്കാരിയായി ജോലി തുടരരുത് എന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലൽ എടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിന് ശേഷമാണ് മേരി മോചിപ്പിക്കപ്പെടുന്നത്. അങ്ങനെ മേരി താന്‍ ഇനി പാചക വേല ചെയ്യില്ലായെന്ന അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. മോചിപ്പിക്കപ്പെട്ടശേഷം മേരി അലക്കുകാരിയായും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങി. അതിനൊക്കെ പാചകത്തിനേക്കാളും  ശമ്പളം വളരെ കുറവായിരുന്നു. അലക്കുകാരിയായി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയുമായി ജീവിക്കാൻ മേരി ശരിക്കും ബുദ്ധിമുട്ടി. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി.  തൻ്റെ പേര് മേരി മെലൺ എന്നത് മേരി ബ്രൌണ്‍ എന്നാക്കി മാറ്റിയതിന് ശേഷം മേരി വീണ്ടും പാചകക്കാരിയായി ജോലിക്ക് പോകാന്‍ തുടങ്ങി. അതോടെ 1915-ല്‍ ഒരു വലിയ രോഗവ്യാപനത്തിനാണ് മേരി തുടക്കമിട്ടത്. അത് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലായിരുന്നു. അവിടെ പാചകക്കാരിയായി ചെന്നതാണ് മേരി. 25 പേര്‍ക്കാണ് അവിടെ അസുഖം ബാധിച്ചത്. അവിടെ നിന്നും മേരി ഉടനെ തന്നെ സ്ഥലം വിട്ടു. പിന്നീട് പോലീസ് അവളെ കണ്ടെത്തുന്നത് ഒടുവില്‍ ഒരു സുഹൃത്തിനൻ്റെ കൂടെ ഭക്ഷണം കഴിക്കുന്ന അവസരത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറൻ്റൈൻ ചെയ്യപ്പെട്ടു. 1915 മാര്‍ച്ച് 27-നാണ് ഇത്. അപ്പോഴും മേരി തൻ്റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതിച്ചില്ല. 

   ഇവിടെ ഒരു സംശയം പകർച്ചവ്യാധി ഗവേഷകരെ അലട്ടി. എന്തെന്നാൽ സാധാരണ പാചക വേളയിലെ ചൂടിൽ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ നശിക്കേണ്ടതല്ലേ.? പിന്നെ മേരി എങ്ങനെ രോഗവാഹകയായി.? തന്നെ മറ്റുള്ള പാചകക്കാരിൽ നിന്നും പ്രശസ്തയാക്കിയ പീച്ച് ഐസ് ക്രീമിലൂടെയാണ് മേരി രോഗം പരത്തുന്നത് എന്ന് ഒടുവിൽ അധികൃതർ കണ്ടെത്തി. മേരി ശൗചം ചെയ്തതിനു ശേഷം തൻ്റെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. കാരണം അമേരിക്കയിൽ അന്ന് അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നില്ല. അങ്ങനെ മലത്തിൽ നിന്നും മേരിയുടെ കൈയ്യിൽ പറ്റിപ്പിടിച്ച് രോഗാണുക്കൾ അവൾ ഉണ്ടാക്കി കൊടുത്ത ഐസ് ക്രീമിലൂടെ മറ്റുള്ളവരിൽ എത്തുകയാണ് ചെയ്തത്. ശോധനക്ക് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് രോഗാണുക്കളെ ചെറുക്കുന്നതിനുള്ള ഉപാധി ആണെന്ന് പിന്നീട് വൈദ്യശാസ്ത്രം കണ്ടെത്തി. പിന്നീട് നീണ്ട 23 വര്‍ഷവും അവര്‍ ക്വാറൻ്റൈനില്‍ തന്നെയായിരുന്നു. മേരി പിന്നീടുള്ള തൻ്റെ ജീവിതകാലം മുഴുവൻ റിവർസൈഡ് ഹോസ്പിറ്റലിൽ ചെലവഴിച്ചു. മരണത്തിന് ആറ് വർഷം മുൻപ് അവർക്കൊരു ഹൃദയാഘാതവുമുണ്ടായി. 1938 നവംബർ 11-ന് ന്യുമോണിയ ബാധിച്ച് 69-ആം വയസ്സിൽ അവർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ അവരുടെ പിത്തസഞ്ചിയിൽ ടൈഫോയിഡ് ബാക്ടീരിയയുടെ അണുക്കളെ  കണ്ടെത്തിയെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള കണ്ടെത്തലുകളെ സ്ഥിരീകരിച്ചുവെന്നും.

    ജീവിതകാലത്തിനിടയിൽ ഒരുപാട് പേർക്ക് മേരി ടൈഫോയ്ഡ് രോഗം പകർന്നു നൽകുകയും ഇതിൽ 22-ഓളം പേർ മരണപ്പെടുകയും ചെയ്തു എന്നാണ് അമേരിക്കൻ ആരോഗ്യവകുപ്പ് അന്ന് കണ്ടെത്തിയത്. ജീവിതകാലത്ത് അതിക്രൂരമായ ശിക്ഷ തൻ്റെ കുറ്റം കൊണ്ടല്ലാതെ അനുഭവിക്കേണ്ടി വന്ന സ്ത്രീയായും അതല്ല അറിഞ്ഞ്  കൊണ്ട് രോഗം പടർത്തി പലരെയും മരണത്തിലേക്ക് തള്ളിവിട്ട ക്രൂരയായ സ്ത്രീയായും ചരിത്രം രണ്ട്  തരത്തിൽ ഇവരെ വിലയിരുത്തുകയുണ്ടായി. എന്ത തന്നെയായാലും പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനത്തിൽ "ടൈഫോയിഡ് മേരി" എന്ന മേരി മെലൻ്റെ കേസ് വലിയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.

കടപ്പാട്:

സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
Spread the love

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെയും സംസ്ഥാനം വ്യാപകമായി പൂട്ടിയിട്ടിരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യും.അടുത്തയാഴ്ച മുതൽ കിറ്റ് വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വെള്ളിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായതിൽ വിശദീകരണവുമായി ശ്രീകുമാര മേനോൻ…

0
Spread the love

വ്യാഴാ്ചയാണ് സാമ്പത്തിക തട്ടിപ്പു കേസിൽ ശ്രീ കുമാരമേനോൻ അറസ്റ്റിൽ ആയത്. എന്നാല് കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്നത് എന്നും . ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണെന്നും ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം നൽകി എന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ തൻ്റെ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

കുറിപ്പ് വായിക്കാം :

07/05/21 പകൽ ചില ചാനലുകൾ എനിക്കെതിരെ നൽകിയ വാർത്തകൾക്ക് ഞാൻ അതേ ദിവസം വൈകിട്ട് നൽകിയ മാധ്യമ റിലീസ് .‌

പ്രസ്സ് റിലീസ്് 07.05.2021

ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു. കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്‌നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
വി.എ ശ്രീകുമാര്

കൊച്ചി നഗരസഭ കൗൺസിലർ കെ കെ ശിവൻ കോവിഡ് ബാധിച്ച് മരിച്ചു..

0
Spread the love

കൊച്ചി നഗരസഭ കൗൺസിലർ കെ കെ ശിവൻ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻ്റ് ജനറൽ ജില്ലാ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം. രോഗം മൂർച്ഛിച്ചതിനാൽ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് അദ്ദേഹതിൻ്റെ മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

0
Spread the love

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു എങ്കിലും,ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു താരം. അതിനുവേണ്ടിയാണ് ഇന്നലെ കൊവിഡ് പരിശോധന നടത്തിയത്. ഇന്ന് ഫലം വന്നപ്പോളാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
താൻ സ്വയം നിരീക്ഷണത്തിൽ ആണെന്നും താരം കുറിക്കുന്നു.

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിലാക്കി സംസ്ഥാനം : ഇന്ന് വൈകിട്ട് മുതൽ പാസ്സ്.

0
Spread the love

തിരുവനന്തപുരം :കൊ റോണ വൈറസിന്റ അത് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം സമ്പൂർണ ലോക്ഡൗണിൽ.ശനിയാഴ്ച രാവിലെ ആറു മുതൽ 16ന് 12:00 വരെയാണ് ലോക് ഡോൺനിയന്ത്രണങ്ങൾ.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ട വർക്ക് പാസ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിലാക്കി സംസ്ഥാനം


കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന
നിയന്ത്രണങ്ങളുമായി
സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടിനുള്ളിലും
കോവിഡ് സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം.റസ്റ്റോറൻറ് കൾക്ക് രാവിലഏഴ് മുതൽ രാത്രി ഏഴര വരെ പാഴ്സൽ നൽകാൻ അനുവാദമുണ്ട്.സാമൂഹിക അടുക്കള വഴിയും ജനകീയ ഹോട്ടലു കളിലൂടെയുംആവശ്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വീട്ടുജോലിക്കാർ, ദിവസവേതന തൊഴിലാളികൾ മുതലായവർക്ക് പാസ് നൽകുമെന്ന് പോലീസ് അറിയിച്ചു.കോവിഡ് വ്യാപനം തടയുന്നതിനും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ഏർപ്പെടുത്തിയിരിക്കു ന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും
അധികൃതർ അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts