Home Blog Page 1606

കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ച്‌ കോലിയും അനുഷ്‌കയും

0
Spread the love

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി രൂപ സംഭാവന നല്‍കുമെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു.

ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രുപ കണ്ടെത്താനാണ് ശ്രമം. ഈ തുക കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ എത്തിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും വാക്സിനേഷന്‍ ബോധവല്‍ക്കരണത്തിനും ടെലി മെഡിസിന്‍ സൗകര്യമൊരുക്കാനും ഉപയോഗിക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കാലത്തൂ കൂടിയാണ് കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതാന്‍ രാജ്യം ആവശ്യപ്പെടുന്നുണ്ട്. സഹജീവികളെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തും എന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് കഴിയാവുന്നത്ര മനുഷ്യരെ നമുക്ക് സഹായിക്കാന്‍ കഴിയാവുന്നത്ര പേരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും കോലി പറഞ്ഞു.

നിസ്സഹായരായി നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് ഈ ധനസമാഹരണം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷയെന്ന് അനുഷ്‌ക പറഞ്ഞു. കൊവിഡ് മഹാമാരിക്കിടെ ഇന്ത്യക്ക് വലിയ സഹായ ഹസ്തമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായത്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) ഇതിന് തുടക്കമിട്ടത്.

മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ), ക്രിക്കറ്റ്
ഓസ്ട്രേലിയ പ്രാഥമിക സഹായമായി50,000 ഡോളര്‍(37 ലക്ഷം രൂപയും) പ്രഖ്യാപിച്ചു. കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും. വിന്‍ഡീസ് താരം നിക്കോളാസ് പുരാനും സഹായം അറിയിച്ചിട്ടുണ്ട്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്ദേവ് ഉനദ്കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും ഐപിഎല്ലിനിടെ രാജ്യത്തിന് കൊവിഡ് സഹായം പ്രഖ്യാപിച്ചു.

ഇതോടൊപ്പം ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

മാനേജർ സാമ്പത്തിക തട്ടിപ്പ് നടത്തി തന്നെ കബിളിപിച്ചു എന്ന് ഗായിക ഗൗരി ലക്ഷ്മി ..

0
Spread the love


മാനേജർ സാമ്പത്തിക തട്ടിപ്പ് നടത്തി തന്നെ കബിളിപിച്ചു എന്ന് ഗായിക ഗൗരി ലക്ഷ്മി. അനന്തു സുൽജിത്ത് (dr_drake_ramoray)കുറച്ചുകാലം മാത്രമേ തൻ്റെ കൂടെ മാനേജർ ആയി പ്രവർത്തിച്ചിരുന്നുള്ളു എന്നും ഗൗരി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ ആണ് താൻ അയാളെ പരിചയപെട്ടത് എന്നും ഗൗരി പറയുന്നു. അപ്പൊൾ അയാളൊരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ ആയിരുന്നുവെന്നും ആളുകളെ സംസാരിച്ച് വശത്താക്കാൻ അയാൾക്ക് പ്രത്യേക കഴിവുണ്ടെന്നും ഗൗരി പറയുന്നു.
തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡ്ലിങ്ങും മറ്റു ജോലികളും ഏല്‌പ്പിച്ചതിൽ സാമ്പത്തിക ഇടപാടുകളിൽ നിന്നും ചില സംശയങ്ങൾ തോന്നിതുടങ്ങിയതിനാൽ ആണ് അയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നും ഗൗരി പറയുന്നു. അയാൾ അർച്ചന എന്ന പെൺകുട്ടിയിൽ നിന്നും 75000 രൂപയും ഒരു മാലയും പല ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിയെന്നും അത് കിട്ടാതായപ്പോൾ അർച്ചന തന്നെ സമീപിച്ചു എന്നും ഗൗരി പറയുന്നു. നിരവധി പേർ തങ്ങൾ പറ്റിക്കപെട്ടു എന്നു പറഞ്ഞ് തങ്ങളെ സമീപിക്കുന്നുണ്ട് എന്നും ഗൗരി പറഞ്ഞു. ആരെങ്കിലും പറ്റിക്കപെട്ടിട്ടുണ്ടെങ്കിൽ തെളിവുകൾ സഹിതം തങ്ങളെ സമീപിക്കണമെന്നും തങ്ങൾ കേസുമായി മുൻപോട്ട് പോവുകയാണ് എന്നും ഗൗരി തൻ്റെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ വ്യക്തമാക്കി.

മാലിന്യക്കുമ്പാരത്തിൽ മുങ്ങി അങ്ങാടി.

0
Spread the love

ചേളന്നൂർ : മാലിന്യക്കൂമ്പരമായി എട്ടേ രണ്ട് അങ്ങാടിയുടെ ഹൃദയഭാഗം. കരുവാരക്കൽ ഇടവഴിയുടെ വശത്ത് ഇംഗ്ലീഷ് -ആയുർവേദ മരുന്നുകടകൾക്കിടയിലാണ് മാലിന്യത്താൽ ദുർഗന്ധപൂരിതമായത്. ചേളന്നൂരിലെ പ്രധാന ഭാഗം ചീഞ്ഞുനാറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെനും വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുകയാണെന്നുമാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.

മാലിന്യക്കൂമ്പരമായി എട്ടേ രണ്ട് അങ്ങാടിയുടെ ഹൃദയഭാഗം.


കനാലിൽ വെള്ളം വന്നതുമൂലം ബസാറിലെ ഓവുചാൽ ചണ്ടി നിറഞ്ഞു കൊതുക് വളർത്തൽ കേന്ദ്രം ആയിട്ടുണ്ട്. അങ്ങാടി പകർച്ചവ്യാധി കേന്ദ്രമായി മാറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് നാട്ടുകാർ. പൊട്ടിപ്പൊളിഞ്ഞ ഓവുചാലിനു മീതെ കാടുകയറി കിടക്കുന്നത് കാൽനടയാത്രകർക്കും ഭിഷണിയായിരിക്കുകയാണ്. ഇടക്കാലത്തു വ്യാപാരികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുയിരുന്നു.

പൂർണ്ണ ശുചീകരണം നടത്തിയില്ലങ്കിൽ പകർച്ചവ്യാധികൾക്കു കാരണമാകും. അതിനാൽ അധികൃതർ അടിയന്തര നടപടി സ്വികരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ആംബുലൻസ് കിട്ടിയില്ല PPE കിറ്റ് ധരിച്ച് ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ..

0
Spread the love

ആംബുലൻസ് കിട്ടിയില്ല PPE കിറ്റ് ധരിച്ച് ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ..

പുന്നപ്രയിലെ ഒരു സിഎഫ്‌എൽടിസിയിൽ വെച്ച് യുവാവിന് ശ്വാസം മുട്ടലും നെഞ്ച്‌ വേദനയും അനുഭവപ്പെട്ടത്. ആംബുലൻസ്‌ വിളിച്ചു എങ്കിലും വാഹനം ആ കേന്ദ്രത്തിലെത്താൻ 10 മിനുട്ട്‌ ആവുമെന്നറിയിച്ചു .അപ്പോളാണ് ഭക്ഷണം നൽകാനെത്തിയ ഡിവൈഎഫ്ഐ സന്നദ്ധപ്രവർത്തകർ ഈ രംഗം കാണുന്നത്, ശ്വാസത്തിനായി പിടയുന്ന ആളുമായി പത്ത്‌ മിനുട്ട്‌ കാത്തിരിക്കാൻ അവർ തയ്യാറായില്ല, അനന്തുവും രേഖ എന്ന പെൺകുട്ടിയും പി പി ഇ കിറ്റ്‌ ധരിച്ച്‌ ബൈക്കിൽ അവർക്ക്‌ ഇടയിൽ ആ രോഗിയെ ഇരുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നു. ആ 37കാരൻ ഇപ്പോൾ സുഖം പ്രാപിച്ച്‌ വരുന്നു. “ആംബുലൻസിന്‌ പോലും കാക്കാതെ, സ്വന്തം സുരക്ഷ പോലും പണയം വെച്ച്‌, ഓരോ മിനുട്ടും നിർണ്ണായകമെന്ന് തിരിച്ചറിഞ്ഞാണ് ആ യുവാക്കളുടെ മനുഷ്യത്വപരമായ ഇടപെടൽ….”

കോവിഡ് വാക്‌സിൻ പേറ്റന്റ് ഒഴിവാക്കൽ : പിന്തുണ പ്രഖ്യാപിച്ച് യു എസ്

0
Spread the love

വാഷിംങ്ടൺ : കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണം എന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച് യു എസ് രംഗത്ത്. ലോകത്താകമാനം വാക്‌സിൻ ഉത്പാദനം വർധിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്നു ലോകവ്യാപര സംഘടനയിലെ ഇന്ത്യയുടേയും ദക്ഷിണാഫ്രികയുടെയും ആവശ്യത്തെ പിന്തുണയ്ച്ചുകൊണ്ടാണ് ബൈഡൻ ഭരണകൂടം രംഗത്തെത്തിയത്.

കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണം എന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച് യു എസ് രംഗത്ത്


ഡബ്ലൂടിഒ അംഗങ്ങളായ 164 ൽ 100 രാജ്യങ്ങളും പേറ്റന്റ് ഒഴിവാക്കലിനെ പിന്തുണച്ചിട്ടുണ്ട്. പേറ്റന്റ് ഒഴുവാക്കൽ വേണ്ടത്ര ഗുണം ചെയ്യില്ലന്ന നിലപാടിലാണ് മരുന്നു കമ്പനികൾ. യു എസ് അനുകൂലിച്ചെങ്കിലും അന്തിമ തീരുമാനം ഡബ്ലുടിഒ യുടെയാണ്.ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ഒപ്പം അറുപതോളം രാജ്യങ്ങൾ ഇളവിനായി കഴിഞ്ഞ 6 മാസമായി ഡബ്ലൂടിഒയിൽ വാദിച്ചുവരികയാണ്. എന്നാൽ മുൻ യു എസ് ഭരണകൂടവും, യുകെ യും യൂറോപ്യൻ യൂണിയനും ഇതിനെ ശക്തമായി എതിർത്തിരുന്നു.

ഇന്ത്യയിലെ വൈറസ് വ്യാപനം നിയന്ത്രണാതീതകമായ സാഹചര്യം കൂടി കണക്കിലെടുത്താണ് യു എസ് ഭരണകൂടത്തിന്റെ ഈ തീരുമാനം. ഇളവിനെ എതിർത്തിരുന്ന ഫ്രഞ്ച് പ്രസിഡന്റ്‌ ഇതിനെ അനുകൂലിച്ചതിടൊപ്പം, പുതിയ സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കാൻ യൂറോപ്യൻ യൂണിയനും തയാറായിട്ടുണ്ട്.

സർക്കാർ നിയന്ത്രണത്തിലായിരിക്കണം കോവിഡ് ചികിത്സാനിരക്ക് : അയഞ്ഞടിച്ചു ഹൈക്കോടതി

0
Spread the love

കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് സർക്കാർ നിയന്ത്രണത്തിലായിരിക്കണം എന്ന നിർദ്ദേശവുമായി ഹൈക്കോടതി. പാണക്കാരാനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ കോവിഡിനുള്ള ഏറ്റവും മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാരിന് കഴിയണമെന്ന് ഹൈക്കോടതി.

Kovid treatment rates should be under government control: High Court slams

രോഗിയോടു കൂടുതൽ ഓക്‌സിജൻ ചാർജ് ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ ബിൽ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഇക്കാര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത്.
സാധാരണക്കാർ കോവിഡ് പോരാട്ടത്തിനായി സമ്പാദ്യം മുഴുവൻ സംഭാവന ചെയുന്ന സംസ്ഥാനത് സ്വകാര്യ മേഖലക്കും കുറച്ചു വിട്ടുവീഴ്ച്ച ചെയാം, ഇത് ഫ്രീ മാർക്കറ്റ് അല്ല.’ ഫിയർ മാർക്കറ്റ് ആണ്’ എന്ന് ഹൈക്കോടതി പറഞ്ഞതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച ആന്ധ്രാപ്രേദേശ് സർക്കാരിന്റെ മാതൃകയും ചൂണ്ടികാട്ടി.

3 പ്രവർത്തി ദിവസത്തിനകം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിക്കുമെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

ഒറ്റ പ്രസവത്തിൽ 9 പൊന്നോമനകളെ പ്രസവിച്ച് ഹലീമ.

0
Spread the love

കസാബ്ലാങ്ക (മൊറൊക്കോ ) : ഒറ്റ പ്രസവത്തിൽ 9 പൊന്നോമനകളെ പ്രസവിച്ച് ഹലീമ. മാലി സ്വദേശി ഹലീമ ആണ് 9 കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയത്.5 പെൺകുട്ടികളും 4 ആൺകുട്ടികളും ആണ് പ്രസവത്തിൽ. അമ്മയും കുട്ടികളും സുഖമായിരിക്കുന്നു എന്നും ഐൻ ബോർജ ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് കുട്ടികളെ മാറ്റിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


2009 ൽ അമേരിക്കൻ സ്വദേശിനിയായ നാദിയ ഹുസൈൻ 8 കുട്ടികൾക്കു ജന്മം നൽകിയ റെക്കോർഡ് മറികടന്നുകൊണ്ടാണ് ഹലീമയുടെ ഈ പ്രസവം. പ്രസവ കാലയളവിൽതന്നെ 7 കുട്ടികൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു എങ്കിലും 2 കുട്ടികളുടെ കൂടെ കടന്നുവരവ് വിസ്മയകരമായിരുന്നു. ശാസ്ത്രക്രിയയുടെയാണ് കുട്ടികളെ പുറത്തെടുത്തത്.


മാലിയിലെ സൗകര്യകുറവുമൂലം അമ്മയെ മൊറോക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അമ്മക്കും കുഞ്ഞുങ്ങൾക്കുമായി വലിയ സജീകരണങ്ങളാണ് ആശുപത്രി അധികൃതർ ഒരുക്കിക്കിയത്. കുട്ടികൾക്ക് 500 ഗ്രാം മുതൽ 1 കിലോ വരെ തൂക്കമുണ്ട്. ക്രിത്രിമ ഗർഭധാരണത്തിലൂടെ അല്ലാതെ ഇത്തരം ജനനം അപ്പൂർവമാണെന്നും ഗൈനക്കോളജി രംഗത്തെ വിദഗ്തർ പറഞ്ഞു.

ഭഗവാൻ കൃഷ്ണന്‍ എടുത്തുയര്‍ത്തി ഗോവര്‍ദ്ധന പര്‍വതം നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ…?

0
Spread the love

ഗോവർദ്ധനഗിരി ശ്രീ കൃഷ്ണ ഭഗവാൻ ചെറുവിരൽ കൊണ്ടുയർത്തിയത്. ഉത്തര്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ പര്‍വതമാണ് ഗോവര്‍ദ്ധന ഗിരി…ഭഗവാൻ കൃഷ്ണന്‍ അന്ന് എടുത്തുയര്‍ത്തി ഗോവര്‍ദ്ധന പര്‍വതം നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ. ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവനത്തിലെത്തിയാല്‍ ഈ പര്‍വതം കാണാനാകും. സാധാരണ പര്‍വതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ പര്‍വതത്തിന്റെ രൂപഘടന. ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് പകരം പരന്നു വിശാലമായി നില്‍ക്കുന്ന പര്‍വതാണിത്. ഉയരം കുറവാണ്. 11 കിലോമീറ്റര്‍ ചുറ്റളവുണ്ട് ഗോവര്‍ദ്ധനഗിരിക്ക്. പരന്നിരിക്കുന്ന പര്‍വതമായതിനാലാണ് ഭഗവാൻ കൃഷ്ണന്‍ തന്റെ ഗ്രാമീണരെ പേമാരിയില്‍ നിന്ന് രക്ഷിക്കാന്‍ ഇത് കുടയായി ചൂടിയത്. വൃന്ദാവനത്തില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവര്‍ദ്ധനഗിരിയിലെത്താം. പര്‍വതത്തിന് ചുറ്റും വലംവയ്ക്കുന്നത് കൃഷ്ണഭക്തര്‍ പുണ്യമായി കരുതാറുണ്ട്. ഒരു വലം വയ്ക്കണമെങ്കില്‍ 11 കിലോമീറ്റര്‍ നടക്കണം. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധിപ്പേര്‍ ഗോവര്‍ദ്ധന ഗിര ചുറ്റാറുണ്ട്. യമുന നദിയുടെ തീരത്താണ് ഗോവര്‍ദ്ധനഗിരി സ്ഥിതി ചെയ്യുന്നത്.

ഇക്കുറി നിയമസഭയിൽ 11 വനിതകൾ. പത്തുപേരെ വിജയിപ്പിച്ചെടുത്ത ഇടതു പക്ഷത്തിനു അഭിനന്ദനങ്ങൾ; പക്ഷെ… !.സുഹറ മമ്പാട്

0
Spread the love

പത്തുപേരെ വിജയിപിച്ചെടുത്ത ഇടതുപക്ഷത്തിന് അഭിനന്ദങ്ങൾ അർപ്പിക്കുകയാണ് വനിത ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്. ഇക്കുറി വനിതാ ലീഗിനും വലിയ പ്രതീക്ഷയുണ്ടായിരുന്നതായി സുഹറ മമ്പാട് പറയുന്നു. പാർട്ടി അവസരം തന്നതിൽ നന്ദി പറയുന്നതോടൊപ്പം ഇക്കുറി ഞങ്ങൾക്ക് വിജയിക്കാൻ ആയില്ല എന്നും സുഹറ പറയുന്നു.

കുറിപ്പ് വായിക്കാം:

ഇക്കുറി നിയമസഭയിൽ 11 വനിതകൾ. പത്തുപേരെ വിജയിപ്പിച്ചെടുത്ത ഇടതു പക്ഷത്തിനു അഭിനന്ദനങ്ങൾ; പക്ഷെ… !.

കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും അധികം വനിതാ അംഗങ്ങളുണ്ടായ 1996 ലെ സഭയോടൊപ്പം എത്തിയില്ലെങ്കിലും വനിതാ അംഗങ്ങളുടെ എണ്ണം ഇക്കുറി രണ്ടക്കം കടന്നിരിക്കുന്നു. 96ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി വി. എസ്‌ പരാജയപ്പെട്ടതിനാൽ സുശീല ഗോപാലനിലൂടെ ഒരു വനിത മുഖ്യമന്ത്രി കേരളത്തിനുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. മുഖ്യമന്ത്രി പദത്തിലേക്കുള്ള സാധ്യതയൊന്നും ഇല്ലെങ്കിലും അത്തരത്തിൽ ഒരു സ്‌ത്രീ മുന്നേറ്റം ശൈലജ ടീച്ചറിലൂടെ ഇക്കുറിയുണ്ടായി. കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം (60963) അവർ കുറിച്ചു കഴിഞ്ഞു. ഇടതു പക്ഷത്തിന്റെ ഭരണ തുടച്ചക്ക്‌ ഒരു പ്രധാന പങ്ക്‌ വഹിക്കാൻ ശൈലജ ടീച്ചർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നാണു എന്റെ വിശ്വാസം. ഐക്യ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ വിജയിച്ച കെ.കെ രമ മാത്രമാണു ഇടതു മുന്നണിക്ക്‌ പുറത്തുള്ള വനിതാ അംഗം. മുൻ സഹപ്രവർത്തക കാനത്തിൽ ജമീലയും ഇക്കുറി നിയമ സഭയിൽ എത്തിയതിൽ സന്തോഷമുണ്ട്‌ (ഒരേ കാലയളവിൽ ഞങ്ങൾ മലപ്പുറം- കോഴിക്കോട്‌ ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ്‌ പദവിയിൽ ഉണ്ടായിരുന്നു).

2016 ലെ എട്ടിൽ നിന്ന് ഇക്കുറി 11 ൽ എത്തിയെങ്കിലും സഭയിലെ ആകെ അംഗങ്ങളുടെ പത്ത്‌ ശതമാനം പോലും വനിതകളില്ലെന്നത്‌ മറ്റൊരു വസ്തുത. ‘സ്ത്രീപക്ഷ രാഷ്ട്രീയമെന്ന’ വലിയ നിലപാട്‌ ഉയർത്തിപ്പിടിക്കാനും വനിതാ മുന്നേറ്റവും സ്ത്രീകളുടെയും കുട്ടികളുടെയും സരക്ഷണവും ഉറപ്പുവരുത്താനും ഇവർക്ക്‌ കഴിട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്തെന്നാൽ കഴിഞ്ഞ അഞ്ച്‌ വർഷങ്ങളിൽ നിയമസഭയിലെ ഭരണപക്ഷ വനിതാ അംഗങ്ങൾക്കോ നിയമസഭാ അംഗങ്ങളെപോലെ പ്രധാനപ്പെട്ട വനിതാ കമ്മീഷനോ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായ നിലപാടെടുക്കാനോ സ്ത്രീ പക്ഷത്ത്‌ ഉറച്ച്‌ നിൽക്കാനോ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും അക്രമങ്ങൾക്ക്‌ ഇരയായ കേസുകളിൽ പോലും നിലപാടെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തിനു നമ്മൾ വനിതാ നേതാക്കൾ എന്ന് വിശേഷിപ്പിക്കപ്പെടണം. കൊലപാതക – അക്രമ രാഷ്ട്രീയത്തിൽ ഒടുവിലത്തെ ഇരകൾ എപ്പോഴും കുടുംബിനികളാണ്. അക്രമ രാഷ്ട്രീയ വിഷയങ്ങളിൽ ‘ഇരകളുടെ’ ശബ്ദം കെ.കെ രമയെന്ന ഇടതുമുന്നണിക്ക്‌ പുറത്തുള്ള യഥാർത്ഥ ഇടതുപക്ഷക്കാരിയിലൂടെ കേരള നിയമ സഭയിൽ മുഴങ്ങുമെന്ന പ്രതീക്ഷയുണ്ട്‌. വനിതാ നേതാക്കൾക്ക്‌ മാത്രം ‘അഡ്രസ്സ്‌’ ചെയ്യാൻ കഴിയുന്ന ഒട്ടനവധി സ്ത്രീ പ്രശ്നങ്ങളുണ്ട്‌ സമൂഹത്തിൽ. ഞങ്ങൾ കൈകാര്യം ചെയ്യുന്ന പലവിഷയങ്ങളും പൊതു സമൂഹത്തിൽ ഉയർത്തിക്കാണിക്കാവുന്നതല്ല. അതുകൊണ്ട്‌ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി വരും കാലങ്ങളിൽ കൂടുതലായി മനസ്സിലാക്കാനും അതിനനുസരിച്ചുള്ള അവസരം വനിതകൾക്ക്‌ നൽകാനും തയ്യാറാവണം.

ഇക്കുറി വനിതാ ലീഗിനും വലിയ പ്രതീക്ഷയുണ്ടായുന്നു. പാർട്ടി ഞങ്ങൾക്ക്‌ അവസരം തന്നു അതിൽ നന്ദി രേഖപ്പെടുത്തുന്നു എന്നാൽ ഇക്കുറിയും വിജയത്തിലെത്താൻ ഞങ്ങൾക്കായില്ല. വരും കാലത്ത്‌ ലീഗിന്റെ വിജയങ്ങളിൽ വനിതാ ലീഗിന്റെ കയ്യൊപ്പ്‌ കൂടി പതിയും എന്നും സ്ത്രീപക്ഷ മുന്നേറ്റങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകാൻ കഴിയുന്ന വനിതകൾ നിയമ നിർമ്മാണ സഭകളിൽ ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ജില്ലയിൽ നിന്നടക്കം ഉണ്ടാകുമെന്നും ഉറച്ച്‌ വിശ്വസിക്കുന്നു. ഞങ്ങൾ യാത്ര തുടരുകയാണ് പ്രതിപക്ഷത്തുള്ള വനിതാ രാഷ്ട്രീയ സംഘടനയാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക്‌ അടയാളപ്പെടുത്തലുകൾ സാധ്യമായിട്ടുണ്ട്‌. CAA പ്രക്ഷോഭങ്ങളിൽ പ്രൗഢമായ വലിയ സമരങ്ങൾ നയിച്ച്‌ തുടങ്ങി കലാപം നാശം വിതച്ച ദില്ലിയിൽ ചെറിയ സമാശ്വാമെങ്കിലും പകരാനും, സ്ത്രീകൾ അക്രമങ്ങൾ നേരിട്ടിടങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കാനും, സമരം കൊണ്ട്‌ കോഴിക്കോട്ടെ മഹിളാ മാൾ സംരഭകൾക്ക്‌ ഒരു തിരിച്ചു തിരിച്ചു വരവ് സാധ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്‌ എന്ന അഭിമാനത്തോടെ ഇനിയും സ്ത്രീ പക്ഷത്തോടൊപ്പമുള്ള യാത്രതുടരുന്നു.

ഒരിക്കൽ കൂടി നിയുക്ത വനിതാ എം.എൽ.എ മാർക്ക്‌ അഭിനന്ദനങ്ങൾ. തിരുത്തേണ്ടിടത്ത്‌ തിരുത്താനും നീതിക്കായി സമരമുഖത്തും സ്ത്രീപക്ഷ നിലപാടുകളിൽ രാഷ്ട്രീയത്തിനപ്പുറം കൂടെനിൽക്കാനും ഞങ്ങളുമുണ്ടാവുമെന്ന് ഉറപ്പുനൽക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ,
സുഹറ മമ്പാട്‌
പ്രസിഡന്റ്‌, വനിതാ ലീഗ്‌ കേരള സ്റ്റേറ്റ്‌.

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്.

0
Spread the love

? ഇ സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറും ?

? ലോക്ഡൗണ്‍ കാലത്ത് ഓര്‍ക്കണം ഇ സഞ്ജീവനി ?

? ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ചികിത്സ നേടാന്‍ എന്തെളുപ്പം ?

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാം. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂര്‍ച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.കോവിഡ് ഒപി സേവനം കൂടാതെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകുന്നു. തുടര്‍ ചികിത്സയ്ക്കും പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരില്‍ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇ സഞ്ജീവനിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ലധികമായി ഉയര്‍ന്നിട്ടുണ്ട്.കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താല്‍മോളജിസ്റ്റുമാരും സ്‌പെഷ്യലിറ്റി ഒപികളുടെ സേവനം നല്‍കാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.

▪️എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts