Home Blog Page 1613

വ്യാജവർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഇനി പിടി വീഴും.

0
Spread the love

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജവർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാദ് ബെഹ്റ.

ഇത്തരം വാർത്തകൾ പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിൽ സൈബർ പെട്രോളിംഗ് കർശനമാക്കാൻ പോലീസ് ആസ്ഥാനത്തെ സൈബർ ഡോം, ഹൈ-ടെക് ക്രൈം എൻക്വയറി സെല്ലിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്

0
Spread the love

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. സിനിമാകുടുംബത്തില്‍ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.

വിവാഹ ശേഷം മോഹന്‍ലാല്‍ പട്ടണപ്രവേശത്തിന്റെ സെറ്റിലായിരുന്നു ജോയിന്‍ ചെയ്തത്. വിവാഹത്തിന് മുന്‍പ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു അത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കോംപോയിലെ എക്കാലത്തേയും മികച്ച സിനിമ കൂടിയായിരുന്നു ഇത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട് മോഹന്‍ലാല്‍. മക്കളുടെ കാര്യങ്ങളും ബിസിനസിലുമെല്ലാം സഹായിച്ച്‌ കൂടെത്തന്നെയുണ്ട് സുചിത്രയും.

ബിഗ് ബോസ് സീസൺ താരം ഡിംപൽ ഭാലിന്റെ പിതാവ് അന്തരിച്ചു, ഞെട്ടലിൽ താരങ്ങൾ

0
Spread the love

ബി​ഗ് ബോസ് ഹൗസിൽ വീണ്ടുമൊരു ദുംഖ വാർത്ത, ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളാണ് ഡിംപൽ ഭാൽ. വളരെ നല്ല രീതിയിലാണ് ഡിംപൽ ​ഗെയിം കളിച്ചിരുന്നത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്.

ഇപ്പോളിതാ ഡിംപലിന്റെ പിതാവ് അന്തരിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗായികയും ഈ സീസണിലെ ബിഗ് ബോസ് താരവുമായിരുന്ന ലക്ഷ്മി ജയനാണ് വാർത്ത പുറത്ത് വിട്ടത്.

വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് സഹതാരങ്ങൾ. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഡിംപലിന്റെ പിതാവ് മരിച്ചതെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ ഡിംപല്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഡിംപലും മത്സരത്തിൽ നിന്ന് പുറത്ത് പോവാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. പിതാവിനെ കുറിച്ച്‌ പലതവണ തുറന്ന് സംസാരിക്കാറുള്ള ഡിംപലിന് ഇതൊരു കനത്ത ആഘാതമായിരിക്കും.

കോവിഡ് ബാധിച്ചാണോ മരണമെന്ന കാര്യത്തിലും ആശങ്കയുള്ളതിനാൽ ടെസ്റ്റ് റിസൽറ്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് കുടുംബമെന്ന് ഡിംപലിന്റെ സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ മജിസിയ ഭാനു പറഞ്ഞു.ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ വിവരം അറിയിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ചാനലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വാക്സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ടെന്ന പുതിയ മാർഗ്ഗനിർദ്ദേശവുമായി യു. എസ്‌

0
Spread the love

ന്യൂയോർക്ക്:വാക്സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ടെന്നു യൂ. എസ്. രണ്ട്‌ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർ വാക്സിനേഷൻ എടുത്തവരുമായി പുറത്തു പോവുമ്പോഴോ ,ഒറ്റക്കു പുറത്ത് പോവുമ്പോഴോ മാസ്ക് നിർബന്ധമല്ല.എന്നാൽ തിരക്കേറിയ സ്ഥാലങ്ങളിൽ മാസ്‌ക് ധാരിക്കണമെന്നും പുതിയ മർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്‌ച കഴിഞ്ഞവർക്ക് ഭക്ഷണം കഴിക്കാനും,വ്യായാമം ചെയുന്നതിനുമെല്ലാം മാസ്‌കില്ലാതെ പുറത്തു പോകാമെന്നും യു എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) സെന്റർ മേധാവി ഡോ.റോഷെൽ വാലെൻസ്കി പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 41 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നും സെന്റർ അറിയിച്ചു.വാക്സിനേഷൻ പൂത്തിയാക്കിയവർ വയറസ്‌ പടർത്താനിടയില്ലെന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ.

വാക്സിൻ സ്വീകരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനും അത് സഹായിക്കും.പുതിയ മാർഗ്ഗരേഖ വാക്സിൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നല്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

കൈനിറയെ സമ്മാനങ്ങളുമായി കുഞ്ഞുനിളയെ കാണാൻ ആദിലെത്തി

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് പേളി മാണിയും ആദില്‍ ഇബ്രാഹിമും. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ ഒരുമിച്ച് അവതാരകരായി എത്തിയത്. ഇവരുടെ അവതരണ ശൈലിയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഷോ അവസാനിച്ചപ്പോള്‍ ഇരുവരും അവരവരുടെ തിരക്കുകളിലേക്കും പോയി. ഇപ്പോള്‍ പേളിയുടെ മകളെ കാണാന്‍ ആദില്‍ എത്തി. ആദില്‍ തന്നെയാണ് പേളിക്കും മകള്‍ നിലായ്ക്കും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ആദില്‍ അങ്കിള്‍ ആദ്യമായി കുഞ്ഞ് നിലയെയും വളരെ കാലത്തിന് ശേഷം അവളുടെ അമ്മ പേളി മാണിയെയും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ആദിലിന്റെ പോസ്റ്റിന് കമന്റുമായി പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും സുഹൃത്ത് ഗോവിന്ദ് പത്മസൂര്യയും എത്തി.

അടുത്തിടെയാണ് നില ബേബിയുടെ പേരിടല്‍ ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. പേളിക്കും ശ്രീനിഷിനും ആദ്യ മകള്‍ കഴിഞ്ഞ മാര്‍ച്ച് 21നാണ് പിറന്നത്. അന്ന് തന്നെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒരു തമിഴ് ഷോയിലൂടെ എത്തിയ പേളി പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം പിന്നീട് ഇടവേളയെടുക്കുകയായിരുന്നു താരം. അതേസമയം ശ്രീനിഷ് ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്.

ആമ്പുലൻസ് ലഭിക്കാത്തതിനാൽ 22 മൃതദേഹങ്ങൾ ഒരാംപുലൻസിൽ കുതിനിറച്ചു.

0
Spread the love

മുംബൈ:രോഗവ്യാപനത്തിന് അനുസരിച്ച് മരണസംഖ്യയും ഉയർന്ന് കൊണ്ടിരികയുകയാണ്.കോവിഡ്‌ രോഗത്തിന്റെ ഭീകരത എത്രത്തോളമെന്നു നമുക്കു മനസിലാക്കി തരുന്ന ചിത്രങ്ങളാണ് മഹാരാഷ്ട്രയിൽ നിന്ന് പുറത്ത് വരുന്നത്.സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹം ഒരു ആംപുലൻസിൽ കുത്തിനറച്ചു കൊണ്ടുപോകുന്ന കാഴ്ച എല്ലാവരെയും നടുക്കുന്നതാണ്.

(EDITORS NOTE: Image depicts death.) Relatives remove the shrouded body of a Covid-19 fatality from an ambulance at the Nigambodh Ghat crematorium in New Delhi India, on Monday, April 19, 2021. India has the worlds fastest-growing Covid-19 caseload behind only the U.S. in terms of total numbers. Photographer: T. Narayan/Bloomberg via Getty Images

ദിനംപ്രതിമരണസഖ്യ ഉയരുന്നതിനാൽ ബീഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് സംസ്കരിക്കാൻ ആമ്പുലൻസിൽ കുത്തിനിറച്ച്‌ കൊണ്ടുപോയത്.മരിച്ച ആളുകളുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവം വിവാദമായിരിക്കുകയാണ്.ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.22 പേരിൽ 14 പേർ ശനിയാഴ്ചയും ബാക്കിയുള്ളവർ ഞാറാഴ്ച്ചയുമാണ് മരിച്ചത്.

പോലീസ് വീഡിയോ പകർത്തിയ വ്യെക്തികളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രെമിച്ചെന്നും ആരോപണമുണ്ട്.അമ്പുലൻസ് ലഭിക്കാത്തതിനാലാണ് ഒരാപുലൻസിൽ 22 പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന.

രോഗവ്യാപനത്തിനനുസരിച്ച്‌ മരണസംഖ്യയും ഉയരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

0
Spread the love

തിരുവനന്തപുരം:വയറസ് വകഭേതം നേരിടാൻ വേണ്ടിയ കർശന നടപടികൾ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വകഭേതം വന്ന വയറസുകളെ വാക്സിന് പ്രതിരോധിക്കാൻ കഴിയില്ലെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ്റ്റാന്റുകളിലും ,റയിൽവേസ്റ്റേഷനുകളിലും പരിശോധന കൂടുതൽ കർശനമാക്കും.രോഗവ്യാപനത്തിനനുസരിച്ചു മരണസംഖ്യ ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം ലെങ്കിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കും.മാസ്‌ക് ധരിക്കാത്തതിനു 20,219 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമ്പൂർണ ലോക്ക്ഡൗൻ എല്ലാവരും അതീവജാഗ്രെത പുലർത്തണമെന്നും വിവാഹം,അടക്കം മാറ്റിവയ്ക്കണമെങ്കിൽ അതിന് എല്ലാവരും തയ്യാറാകണമെന്നുംസാഹചര്യം മനസിലാക്കി പെരുമാറെണം എല്ലാവരുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

വിടപറഞ്ഞുപോയ മോൾക്ക് വേണ്ടി ചെയ്ത നന്മ; ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത്

0
Spread the love

കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘പ്രാണ പദ്ധതി’ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്സിജന്‍ എത്തിക്കുന്ന പദ്ധതിയാണ് ‘പ്രാണ’. ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലേക്കാണ് പദ്ധതി വഴി ഓക്സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരു കട്ടിലില്‍ ഓക്സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചിലവാകുക.

കഴിഞ്ഞ വര്‍ഷം കൊവിഡ് ചികിത്സയുടെ ആരംഭിക്കുന്ന സമയത്ത് സിലിണ്ടര്‍ വഴിയാണ് ഓക്സിജന്‍ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയത്. ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ട് നടനും എംപിയുമായ സുരേഷ് ഗോപിയും പദ്ധതിയുടെ ഭാഗമായി.

കാറപകടത്തില്‍ മരണമടഞ്ഞ തന്റെ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് നടന്‍ ഈ സംവിധാനം ആശുപത്രിക്ക് നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചിലവ് വരിക. ഇതിനായി തന്റെ എം.പി. ഫണ്ട് സുരേഷ്‌ഗോപി ഉപയോഗിച്ചിരുന്നില്ല. ഒരു കൊവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്തോടെയാണ് പദ്ധതിയുടെ ഭാഗമായതെന്ന് ചെക്ക് കൈമാറുന്ന വേളയില്‍ സുരേഷ് ഗോപി അറിയിച്ചു.

മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി; അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്: ഭാമ

0
Spread the love

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്.

ഇപ്പോളിതാ മകളെക്കുറിച്ച്‌ വാചാലയാവുകയാണ് താരം. മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,’ ഭാമ കുറിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുമായെത്തുന്നത്. മകളുടെ ഫോട്ടോ കാണണമെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുകയും ചെയ്യുന്നുണ്ട്.

നടി ഭാമ ഒരു പെണ്‍കുഞ്ഞിനു മാര്‍ച്ച്‌ 12നാണ് ജന്മം നല്‍കിയത്.. ഭാമയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. താരത്തിന്റെ വിവാഹം നടന്നത് കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്ബായിരുന്നു . നിരവധി താരങ്ങള്‍ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഗംഭീരമായ വിവാഹ സത്കാരവും പിന്നീട് സുഹൃത്തുക്കള്‍ക്കായി നടത്തി. വിരുന്നില്‍ മലയാളത്തിലെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു.

കുഞ്ഞിനെ ഒരു നോക്ക് കണ്ടു, പ്രസവിച്ച് അഞ്ചാം നാള്‍ കോവിഡ് ബാധിതയായ അമ്മയുടെ മരണം

0
Spread the love

അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിന്‍. 8 മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിന്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.

ആണ്‍കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവന്‍ അപഹരിച്ചത്. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്പില്‍ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യയാണ് മെറിന്‍ മാത്യു എന്ന 36കാരി. കോവിഡ് മൂലമാിരുന്നു മെറിന്റെ മരണം. പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts