Home Blog Page 1615

മുണ്ടുമടക്കിക്കുത്തി കൃഷിചെയ്യാനിറങ്ങി മോഹന്‍ലാല്‍, വീട്ടിലെ പച്ചക്കറി തോട്ടത്തില്‍ നിന്ന് വിളവെടുത്ത് താരം

0
Spread the love

ലോക്ക്ഡൗണ്‍ സമയത്താണ് നടന്‍ മോഹന്‍ലാല്‍ തന്റെ കൊച്ചിയിലെ വീട്ടില്‍ പച്ചക്കൃഷി ആരംഭിക്കുന്നത്. തക്കാളിയും പച്ചമുളകും പാവയ്ക്കയും ഉള്‍പ്പടെയുള്ളവ നട്ടുവളര്‍ത്തിയ കൃഷിത്തോട്ടം താരം നേരത്തെ ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും പച്ചക്കറി വിളവെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്റെ കൃഷിയിടത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

നീല ഷര്‍ട്ടും കറുത്ത മുണ്ടും ഉടുത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ് താരം. ആദ്യം ചെടികള്‍ക്ക് വെള്ളമൊഴിച്ച്‌ പരിപാലിച്ച ശേഷം വിളവെടുക്കാന്‍ ഇറങ്ങി. തക്കാളി, ചൊരയ്ക്ക, പടവലങ്ങ, പാവയ്ക്ക, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികള്‍ പറിച്ച്‌ കൊട്ടയിലാക്കുകയാണ് താരം. താരത്തിന്റെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷകനായ ദാസിനെയും ഒപ്പം കാണാം.

താന്‍ വീട്ടില്‍ വരുമ്ബോള്‍ എല്ലാം ഇവിടെ നിന്നുള്ള പച്ചക്കറികളാണ് കഴിക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ പുതിയ പച്ചക്കറികള്‍ കൃഷിചെയ്യാനുള്ള തയാറെടുപ്പിലാണ്. എല്ലാവര്‍ക്കും ഇതുപോലെ പച്ചക്കറി കൃഷി ചെയ്യാനാകുമെന്നും വീട്ടില്‍ സ്ഥലമില്ലെങ്കില്‍ ടെറസില്‍ കൃഷി ചെയ്യണമെന്നും താരം ആരാധകരോട് താരം പറഞ്ഞു.

ഇരട്ട മസ്കുകൾ കോവിഡ് വയറസുകളെ പ്രതിരോധിക്കാൻ ഫലപ്രദമാണോ?

0
Spread the love

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപാകമാകുന്ന സാഹചര്യത്തിൽ 2 മസ്കുകൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധർ.ഇരട്ട മസ്കുകൾ ധരിക്കുമ്പോൾ മാരകമായ രോഗത്തിനെതിരെ ശക്തമായ പ്രധിരോധം തീർക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ഇരട്ട മാസ്കുകൾക് ശ്വസനത്തിലൂടെ പകരുന്ന കൊറോണ വയറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൻഡ്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നടത്തിയ പഠനങ്ങൾ പറയുന്നു.ഒരു ശസ്ത്രക്രിയ മസ്‌കും അതിന് മുകളിൽ ഒരു തുണി മസ്‌കും ധരിക്കുന്നതാണ് ഇരട്ട മസ്‌കിങ് എന്നു പറയുന്നത്.

ഇരട്ട മാസ്‌ക് ധരിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.

ശരത്തിനൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച്‌ രഞ്ജിനി ഹരിദാസ്: ചിത്രങ്ങള്‍ പുറത്ത്

0
Spread the love

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികമാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിന് പുറമെ അഭിനേത്രിയായി സിനിമകളിലും എത്തിയിരുന്നു താരം. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള രഞ്ജിനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

പിറന്നാള്‍ ദിനത്തില്‍ കാമുകന്‍ ശരത് പുളിമൂടിനൊപ്പം ആണ് രഞ്ജിനി ഇന്ന് കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിച്ചത്. അടുത്ത സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു നടന്നത്.

വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമുളള പിറന്നാള്‍ ചിത്രങ്ങളും രഞ്ജിനി പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കൂട്ടുകാരിയായ അര്‍ച്ചന സുശീലന്‍ രഞ്ജിനിക്ക് പിറന്നാള്‍ കേക്ക് സമ്മാനിച്ചു. ബിഗ് ബോസ് ആദ്യ സീസണിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് രഞ്ജിനിയും അര്‍ച്ചനയും. മുന്‍പ് അര്‍ച്ചനയ്‌ക്കൊപ്പമുളള യാത്രാ ചിത്രങ്ങളും മറ്റും രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ദൃശ്യം 2 ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക്

0
Spread the love

കോവിഡ് കാലം ലോകത്തെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് വന്‍ തിരിച്ചടിയായിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഇത് സുവര്‍ണകാലമാണ് എന്ന് വേണം പറയാന്‍. മലയാളത്തിലടക്കം ഒടിടി സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ച വര്‍ഷമായിരുന്നു ഇത്. ജിത്തു ജോസഫിന്റെ ദൃശ്യം 2, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയാണ് മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്‍ത്തിയ രണ്ട് ചിത്രങ്ങള്‍.

കോവിഡ് കാലത്ത് ഒരു പ്ലാറ്റ്ഫോമിലൂടെ ലോകത്തെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ ചിത്രങ്ങള്‍ എത്തി. ജോജി ഒടിടി റിലീസ് മുന്നില്‍ കണ്ട് നിര്‍മിച്ച ചിത്രമായിരുന്നുവെങ്കില്‍ ദൃശ്യം 2 ന്റെ ഡയറക്‌ട് ഒടിടി റിലീസ് പ്രഖ്യാപനം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്നാല്‍ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയതോടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണുണ്ടായത്.


ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതുമുതല്‍ ഉയര്‍ന്ന ചോദ്യമാണ് എത്ര തുകയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമ സ്വന്തമാക്കിയത് എന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതേ ചര്‍ച്ച ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്. . പുതുവര്‍ഷരാത്രിയിലാണ് ചിത്രത്തിന്‍റെ ടീസറിനൊപ്പം ഡയറക്റ്റ് ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലഭിച്ച തുകയെ കുറിച്ച്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒടിടി റിലീസുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന ലെറ്റ്സ് ഒടിടി എന്ന വെബ്സൈറ്റാണ് ചര്‍‌ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം Q and A സെഷനില്‍ ദൃശ്യം 2 ന് ലഭിച്ച തുക എത്രയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ലെറ്റ്സ് ഒടിടിയുടെ മറുപടി. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണ് ദൃശ്യം 2 ന് ആമസോണ്‍ നല്‍കിയതെന്ന് മറുപടിയില്‍ പറയുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍

0
Spread the love

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല.

നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം.അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകള്‍ക്ക് പോകുന്നവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

0
Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമാണ അനുവദിക്കുക. എല്ലാപേരും വീടുകളില്‍ തന്നെ കഴിഞ്ഞ് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ പറഞ്ഞു.

ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമെ അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച വിവാഹം ഉള്‍പ്പെടെയുള്ളവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിക്കണം.ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷ കൃത്യമായ സുരക്ഷയില്‍ നടക്കും. ദീര്‍ഘദൂര ബസ് സര്‍വ്വീസിന് തടസമില്ല. ഗടഞഠഇ യുടെ 50 ശതമാനം ബസുകള്‍ മാത്രമാകും സര്‍വ്വീസ് നടത്തുക.ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരും പ്രവര്‍ത്തിക്കാം.

സ്‌കേർട്ടും ഷർട്ടും ധരിച്ച് അമ്മൂമ്മ,ഇതിലും വലിയ അംഗീകാരം ഇല്ല- മഞ്ജു വാര്യർ

0
Spread the love

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രവുമായി താരം മുന്നേറുകയാണ്. തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യർ അറിയിച്ചു കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ എടുത്തതാണ് സമൂഹമാധ്യമം ഏറ്റെടുത്ത ഈ ചിത്രങ്ങൾ. വെളുത്ത ഷർട്ടും, കറുത്ത സ്‌കേർട്ടുമിട്ട് വമ്പൻ മേക്കോവറിലാണ് മഞ്ജു വാര്യർ ആരാധകർക്ക് മുമ്പിൽ എത്തിയത്. ചിത്രം ക്ഷണ നേരം കൊണ്ട് വൈറലായിരുന്നു. ഇപ്പോളിതാ ലക്ഷ്മി എന്ന അമ്മൂമ്മയും അതേ ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ ലക്ഷ്മി അമ്മൂമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നാണ് താരം ചിത്രത്തിന് നൽകിയ കാപ്ക്ഷൻ.

ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയുമ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്‌നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അതിന് പുറമെ ശ്യാമ പ്രസാദ്, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യരുടെ 25 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുർമുഖം ചിത്രീകരിച്ചത്.

നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂർ പൂരം

0
Spread the love

കൊറോണ നിയന്ത്രണങ്ങളോടെ വർണ്ണശോഭ ഒട്ടും കുറയ്ക്കാതെ ഇന്ന് തൃശൂർ പൂരം. ഇന്നലെ തെക്കേ ഗോപുര നട തുറന്ന് പൂരത്തിന് തുടക്കമായി. ജനസാഗരങ്ങൾ വന്നെത്താറുള്ള തേക്കിൻകാട് മൈതാനത്തിൽ ഇന്ന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പൂരം ചടങ്ങ് മാത്രമായി നടക്കും. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും പാസ് നിർബന്ധമാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പൂരം തത്സമയമായി കാണാം.

സംഘാടകരേയും ക്ഷേത്രം ഭാരവാഹികളേയും കൊറോണ പരിശോധന നടത്തിയ ശേഷം മാത്രമെ പ്രവേശനാനുമതി നൽകിയിട്ടുള്ളു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് വരെ തൃശൂർ സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശനം ഇല്ല. അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നവരെ മാത്രം കടത്തിവിടും. കടകൾ തുറക്കാൻ അനുവദിക്കില്ല.

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. തുടർന്ന് ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. ഒരു ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഘടകപൂരങ്ങളെത്തുക. എട്ട് ഘടക്ഷേത്രങ്ങളിൽ പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം.

11 മണിയ്ക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാകും. 12.30 ന് പാറമേക്കാവ് അമ്പലത്തിന് മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങ് കഴിഞ്ഞാൽ പിന്നെ 2 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രസസ്തമായ ഇലഞ്ഞിത്തറ മേളം. 2.45 ന് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവും നടക്കും.

വൈകീട്ട് 5.30 ഓടെ തെക്കേ ഗോപുര നടയിൽ പ്രസിദ്ധമായ കുടമാറ്റം നടക്കും. പാറമേക്കാവ് നിന്നും 15 ആനകളെയാണ് അണിനിരത്തുക. 25 സെറ്റ് കുടമാറും. രാത്രി 11 ന് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിന് ശേഷം പുലർച്ചെ 3 ന് പൂരം വെടിക്കെട്ടും. നാളെ രാവിലെ 9 ന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലി പിരിയും.

മലയാള സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങി ജഗതി ; സിനിമയുടെ ചിത്രീകരണം തുടങ്ങി

0
Spread the love

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഇപ്പോളിതാ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

‘തേൻ മഴ തേൻ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. കുഞ്ഞുമോൻ താഹയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജഗതിയുടെ വീട്ടിൽ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ സംവിധായകൻ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതിയുടേത്. ശരീരഭാഷ കൊണ്ട് ശക്തമായി തന്നെ കറിയാച്ചൻ എന്ന കഥാപാത്രത്തെ ജഗതി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകൻ പറയുന്നത്.

കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഗലീഫ കൊടിയിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹൻ താഹ, എ വി ശ്രീകുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ, കോബ്ര രാജേഷ്, മാള ബാലകൃഷ്ണൻ, പി ജെ ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മി പ്രിയ, സ്‌നേഹ അനിൽ, ലക്ഷ്മി അശോകൻ, സൈഫുദ്ദീൻ, ഡോക്ടർ മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവൽ, ബദർ കൊല്ലം ഉണ്ണി സ്വാമി പുഷ്പ ലതിക ബേബി സ്‌നേഹം ബേബി പാർവതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

രാക്ഷസൻ താരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

0
Spread the love

രാക്ഷസൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടും വിവാഹിതരായി. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഹൽദി, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങിന്റെ ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ബേബി പിങ്ക് ലെഹങ്കയും യെല്ലോ ലെഹങ്കയുമായിരുന്നു മെഹന്തി ചടങ്ങുകളിൽ ജ്വാല ധരിച്ചത്.

ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. മുണ്ടാസു പട്ടി, ജീവ, വേലയുന്നു വന്ദുട്ട വെല്ലയ്ക്കാരൻ, ഇന്ത്രൂ നെട്ട്രൂ നാലൈ, രാചസൻ എന്നിവയൊക്കെ താരത്തിൻ്റേ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
2010ലാണ് വിഷ്ണു സുഹൃത്തായ രജനിയെ വിവാഹം ചെയ്യുന്നത്. 2018ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആര്യൻ എന്ന പേരുള്ള ഒരു മകനുണ്ട്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ജ്വാല ​ഗട്ട് പിരിഞ്ഞത്.

ഏപ്രിൽ 22 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് വിഷ്ണുവും ജ്വാലയും അറിയിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts