Home Blog Page 1618

കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച്‌ താരം

0
Spread the love

പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ച്‌ പേളി മാണി. മകള്‍ക്ക് 28 ദിവസം പൂര്‍ത്തിയായതിന്റെ ചടങ്ങില്‍ നിന്നുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി മകളുടെ പേര് അറിയിച്ചിരിക്കുന്നത്. തന്റെ പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് പേളി മാണി. ശ്രീനിഷിനും മകള്‍ക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയര്‍ ചെയ്തത്.

‘അവള്‍ വന്നിട്ട് 28 ദിവസമായി. അവള്‍ ഞങ്ങളുടെ ജീവിതം സന്തോഷവും സുന്ദരവും നിറഞ്ഞതാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്‌നേഹിക്കുന്നു,’ ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നല്‍കിയിരിക്കുന്ന പേര്. എന്തുകൊണ്ടാണ് മകള്‍ക്ക് നില എന്ന പേര് നല്‍കാനുളള കാരണവും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവള്‍ക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുളള വിശേഷങ്ങള്‍ പേളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവള്‍ക്കൊപ്പമുളള ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവര്‍ക്കും ഏറെ ആരാധകരും സോഷ്യല്‍ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്.

‘വിഷു ക്ലിക്സ്’; ചിത്രങ്ങള്‍ പങ്കുവെച്ച്‌ നയന്‍താര

0
Spread the love

ഇത്തവണ നയന്‍താരയും സുഹൃത്ത് വിഘ്നേഷ് ശിവനും വിഷു ആഘോഷിച്ചത് കൊച്ചിയില്‍ നയന്‍സിന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഇപ്പോള്‍ വിഷു ദിനത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര.

സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി മലയാളി മങ്കയായാണ് ഫോട്ടോകളില്‍ നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് പ്രത്യേക വിമാനത്തില്‍ നയന്‍സും വിഘ്‌നേഷും കൊച്ചിയില്‍ എത്തിയത്. ഇരുവരും കൊച്ചിയില്‍ വന്നിറങ്ങിയതിന്റെ ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനായ നിഴലാണ് അവസാനമായി നയന്‍താരയുടെതായി പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍സ് വേഷമിട്ട മലയാള സിനിമ കൂടിയാണ് നിഴല്‍.

മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമ സംവിധാനം ചെയ്തത് അപ്പു ഭട്ടതിരിയാണ്. ആഘോഷങ്ങള്‍ക്ക് ശേഷം നയന്‍സ് രജനികാന്ത് സിനിമ അണ്ണാത്തയുടെ ഷൂട്ടിങിന്റെ ഭാഗമാകും. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘കാത്വാക്ക്ലെ രണ്ട് കാതല്‍’ ആണ്. വിഘ്‌നേഷ് തന്നെയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍താര സാമന്ത അക്കിനേനി എന്നിവരാണ് നായികമാര്‍.

പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില ഗുരുതരം, തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു

0
Spread the love

പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപോർടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. വിവേകിനെ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആൻജിയോഗ്രാമിന് വിധേയനാക്കിയിട്ടുണ്ട്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.

വാക്‌സിനേഷൻ കഴിഞ്ഞയുടനെ താരം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഡോസ് എടുക്കാൻ അദ്ദേഹം അർഹരായ എല്ലാവരോടും അഭ്യർത്ഥിച്ചു. കൊറോണ വൈറസിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കാനുള്ള പൊതു സുരക്ഷാ നടപടികൾ മാസ്‌ക് ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ്. സ്വയം പ്രതിരോധിക്കാനുള്ള മെഡിക്കൽ മാർഗം ഈ വാക്‌സിൻ ആണ്.

നിങ്ങൾ സിദ്ധ മരുന്നുകൾ, ആയുർവേദ മരുന്നുകൾ, വിറ്റാമിൻ-സി, സിങ്ക് ഗുളികകൾ തുടങ്ങിയവ എടുക്കുന്നുണ്ടാകാം. എന്നാൽ ഇവ അധിക നടപടികളാണ്. വാക്‌സിൻ മാത്രമാണ് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത്. വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് കോവിഡ് ഉണ്ടാകുന്നില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അത് അങ്ങനെയല്ല. കോവിഡ് 19 നിങ്ങളെ ബാധിച്ചാലും മരണം സംഭവിക്കില്ല, എന്നും താരം പറഞ്ഞിരുന്നു.

ട്വിറ്ററിൽ സജീവമായ വിവേക്, താൻ വാക്‌സിൻ സ്വീകരിച്ച ചെന്നൈയിലെ ഒമാൻദരാർആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദിയും പറഞ്ഞു.മൂന്ന് തവണ തമിഴ്‌നാട് സർകാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിരുന്നു. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തൃശൂര്‍ ഇനി പൂരലഹരിയിലേക്ക്; വെള്ളിയാഴ്ച കൊടിയേറും; പൂരം 23ന്; പങ്കെടുക്കുന്നതിന് പാസ് നിര്‍ബന്ധം

0
Spread the love

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു വെള്ളിയാഴ്ച കൊടിയേറും. ഏപ്രില്‍ 23നാണു പൂരം. വെള്ളിയാഴ്ച 11.15നും 12നും ഇടയില്‍ തിരുവമ്ബാടിയിലും 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും. ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റു നടത്തുക. താല്‍ക്കാലിക കൊടിമരത്തിലാണു കൊടിയേറ്റം.

കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഒരു മണിക്കു വടക്കുന്നാഥ കൊക്കര്‍ണിയിലേക്കു ആറാട്ടിനായി പുറപ്പെടും. പാറമേക്കാവ് പത്മനാഭനാണു തിടമ്ബേറ്റുക.

തിരുവമ്ബാടിയുടെ പൂരം പുറപ്പാട് 3നാണ്. തിരുവമ്ബാടി ചന്ദ്രശേഖരന്‍ തിടമ്ബേറ്റും. മഠത്തില്‍ നാലു മണിയോടെയാണ് ആറാട്ട്. ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും ക്ഷേത്രത്തില്‍ ചടങ്ങു നടത്താം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാസം നിര്‍ബന്ധമാണെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി വ്യാഴാഴ്ച വ്യക്തമാക്കി. ടെസ്റ്റ് നടത്തിയവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കുമാണ് പാസ് നല്‍കുക.

പൂരം വെട്ടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നു. സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താം. ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്.

കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കുക.

അപകടത്തില്‍പെട്ട ആളിന്റെ സൂക്ഷിക്കാന്‍ ഏല്‍പിച്ച 3 പവന്റെ സ്വര്‍ണവുമായി രക്ഷകനായി ചമഞ്ഞ ആള്‍ കടന്നുകളഞ്ഞു

0
Spread the love

അപകടത്തിൽപെട്ട ആളിന്റെ സൂക്ഷിക്കാൻ ഏൽപിച്ച സ്വർണവുമായി രക്ഷകനായി ചമഞ്ഞ ആൾ കടന്നുകളഞ്ഞു. ചെങ്ങന്നൂർ അങ്ങാടിക്കൽ-പുത്തൻകാവ് റോഡിൽ കത്തോലിക്കപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽപെട്ടയാളിനെ സഹായിക്കാനെത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും പരിശോധനകൾക്കിടയിൽ സഹായിയായി വന്നയാളിനെ ഊരി ഏൽപിച്ച സ്വർണവുമായി കടന്നു കളയുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരമണിയോടെയാണ് സംഭവം. ചെങ്ങന്നൂർ നഗരത്തിലെ ഓക്‌സിജനിലെ ജീവനക്കാരനായ ജിബിൻ പത്തനംതിട്ടയിലെ എഴുമറ്റൂരിൽ നിന്നും ജോലിക്കായി ബൈകിൽ വരുമ്പോൾ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ ഉടൻ തന്നെ അപകടത്തിൽപെട്ട കാറിൽ വന്നവരും മറ്റ് രണ്ടു പേരും കൂടി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

കൈക്ക് പൊട്ടൽ ഉണ്ടായിരുന്നതിനാലും ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഈ സമയമെല്ലാം വളരെ സജീവമായി തന്നെ സഹായിയായി യുവാവ് ആശുപത്രിയിൽ ഉണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സുഹൃത്തായ രാജീവാണ് ജിബിനെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സഹായിയായ യുവാവും കാറിൽ കൂടെ ഉണ്ടായിരുന്നു.

കാഷ്വാലിറ്റിയിൽ കയറ്റുമ്പോൾ യുവാവാണ് കൂടെ കയറിയത്. രാജീവ് ഇവരെ ഇറക്കിയ ശേഷം കാർ പാർക് ചെയ്തവന്നപ്പോഴേക്കും പ്രോട്ടോകാൾ പ്രകാരം കാഷ്വാലിറ്റിയിൽ കയറാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. ഈ സമയം ജിബിന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. ഏകദേശം 12 മണി ആയപ്പോൾ സഹായിയായി വന്ന യുവാവ് തിരികെ പോകണം എന്നാവശ്യപ്പെട്ടു. അപകടത്തിൽ പെട്ടപ്പോൾ സഹായിച്ച വ്യക്തിയല്ലേ എന്ന് കരുതി രാജീവ് തന്നെ ഇയാളെ തിരികെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിവരെ കൊണ്ടുവിട്ടു.

പേര് അനന്തു എന്നാണെന്നും ആറന്മുളയിലുള്ള ഒരാളുടെ ടിപർ ലോറി ഓടിക്കുകയാണ് എന്നൊക്കെയാണ് യുവാവ് രാജീവിനോട് പറഞ്ഞത്. ചെങ്ങന്നൂരിൽ നിന്നും തിരികെ രാജീവ് പുഷ്പഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് സഹായി സ്വർണവുമായി കടന്നതാണെന്ന വിവരം അറിയുന്നത്. ആശുപത്രിയിൽ എക്‌സ്‌റേയെടുക്കാൻ നേരം ജിബിന്റെ മൂന്നു പവനോളം തൂക്കം വരുന്ന സ്വർണമാല ഈ സഹായിയെ ഏൽപിച്ചിരുന്നു. ഇതുമായാണ് കടന്നു കളഞ്ഞത്.

സഹായി നൽകിയ ഫോൺ നമ്ബറും തെറ്റായിരുന്നു. ചെങ്ങന്നൂർ, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. ഫോടോയിൽ കാണുന്ന ഈ തട്ടിപ്പുകാരനെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ 9562236309 എന്ന നമ്ബരിലോ 9562236309 അറിയിക്കുക.

കസവു സാരിയില്‍ സുന്ദരിയായി മീനാക്ഷി, കയ്യടിച്ച്‌ സനുഷയും നമിതയും

0
Spread the love

സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിഷു ആശംസകളുമായി എത്തിയ താര പുത്രിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാതാരങ്ങളായ സനുഷയും നമിതയും മീനാക്ഷിയുടെ തങ്ങളുടെ സുഹൃത്തിനെ കസവ് സാരിയില്‍ കണ്ട സന്തോഷം പങ്കുവെച്ചു.

അടുത്തിടെയായിരുന്നു മീനാക്ഷി പിറന്നാളാഘോഷിച്ചത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാള്‍ ആഘോഷിക്കാനായി എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി തന്നെ പങ്കുവെച്ചിരുന്നു

ജയറാമിന്റെ നായികയായി മീരാ ജാസ്മിന്‍ തിരിച്ചെത്തുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച്‌ സത്യന്‍ അന്തിക്കാട്

0
Spread the love

പുതിയ ചിത്രം പ്രഖ്യാപിച്ച്‌ സംവിധായകൻ സത്യൻ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.

‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്ബിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

സത്യൻ അന്തിക്കാട് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്.’

എല്ലാവരും അമ്ബരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.

ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ‘ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്.’ അമ്ബരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.

ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്.

ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.

ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്ബിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. ‘ഞാൻ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.

സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

മരിച്ച സഹോദരന്റെ മൂന്ന് കഷ്ണങ്ങളാണ് ഞങ്ങള്‍; ഓര്‍മ്മകളുമായി കങ്കണ

0
Spread the love

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകള്‍ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നില്‍ക്കുന്ന താരമാണ് കങ്കണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പല പ്രസ്താവനനകളും വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സഹോദരദിനത്തോടനുബന്ധിച്ച്‌ സഹോദരി രങ്കോലി ചന്ദേലിനും സഹോദരന്‍ അക്ഷിദ് റണൗട്ടിനും ഒപ്പമുള്ള ബാല്യകാല ചിത്രങ്ങളാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്ക് മുതിര്‍ന്ന ഒരു സഹോദരന്‍ ഉണ്ടായിരുന്നതായും അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടതായും ചിത്രം പങ്കുവെച്ചു കൊണ്ട് കങ്കണ വെളിപ്പെടുത്തി.

‘ ഇന്ന് സഹോദരദിനമാണോ? ഞങ്ങള്‍ക്കു മുന്‍പ് അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ മരിച്ചു. എനിക്ക് തോന്നുന്നത് ആ കുഞ്ഞിന്റെ മൂന്ന് കഷ്ണങ്ങളാണ് ഞങ്ങളെന്നാണ്. മരിച്ച സഹോദരനുമായി അതിശയകരമായ സാമ്യതകള്‍ ഞങ്ങള്‍ക്കുണ്ട്. കൂടാതെ ഞങ്ങളുടെ മുത്തച്ഛന്‍ ഇന്ദര്‍ സിങ്ങിനൊപ്പമുള്ള അപൂര്‍വ ചിത്രവും കണ്ടെത്താന്‍ സാധിച്ചു.’ കങ്കണ കുറിയ്ക്കുന്നു.

കുളിമുറിയില്‍ തെന്നി വീണതിന് പിന്നാലെ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

0
Spread the love

വെങ്ങാനൂര്‍: കുളിമുറിയില്‍ തെന്നി വീണ് പരിക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടി വന്ന യുവതിയും കുഞ്ഞും മരിച്ചു. തല ചുറ്റി കുളിമുറിയില്‍ വീണ വൃന്ദ(27)ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യയാണ് മരിച്ച വൃദ്ധ. ആറ് മാസം ഗര്‍ഭിണിയായിരുന്നു വൃന്ദ. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

വീടിന്‍്റെ പുറത്തുള്ള കുളിമുറിയില്‍ കയറിയ വൃന്ദ തലചുറ്റി വീഴുകയായിരുന്നു. പരിക്കുകളേറ്റതിനു പിന്നാലെ അവിടെ വെച്ച്‌ തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം വൃന്ദയുടെ ബോധം പോയി. ഏറെ സമയമായിട്ടും വൃന്ദയെ കാണാതായതോടെ അമ്മൂമ്മ ലില്ലി ചെന്ന് നോക്കിയപ്പോഴാണ് ബോധരഹിതയായ വൃന്ദയെയും അടുത്ത് കുഞ്ഞിനെയും കാണുന്നത്.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. പുലര്‍ച്ചെ നാലോടെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ കുഞ്ഞ് മരണപ്പെട്ടു. ശേഷം ഐ.സി.യുവിലായിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു.

ഓട്ടോറി​ക്ഷക്കാരന്റെ ഭാര്യയായി ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്

0
Spread the love

ലാല്‍ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ആന്‍ അഗസ്റ്റിന്‍. അടുത്തിടയിലായിരുന്നു താരം വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഇപ്പോഴിതാ ആന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചി​ത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തി​രി​ച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോറി​ക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചി​ത്രാവി​ഷ്കകാരമാണി​ത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.

ഉത്തരവാദിത്തമി​ല്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിര്‍മിക്കുന്നത്. 2017ല്‍ റി​ലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റി​ന്‍ ഒടുവില്‍ അഭിനയിച്ചത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം 2014 ല്‍ വിവാഹിതയായി. സിനിമാട്ടോഗ്രാഫര്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആന്‍ അഗസ്റ്റിന്‍്റെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയില്‍ സജീവമായിരുന്ന ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹമോചിതരായത്. വിവാഹമോചനത്തെ കുറിച്ച്‌ രണ്ടാളും പ്രതികരിച്ചിട്ടില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts