Home Blog Page 1619

തൃശൂര്‍ പൂരം കാണാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കുട്ടികള്‍ക്ക് പ്രവേശനമില്ല

0
Spread the love

തൃശൂര്‍: തൃശുര്‍ പുരം മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രൗഢിയോടെ നടത്താന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരം കാണാന്‍ എത്തുന്ന 45 വയസ്സിനു മുകളിലുളളവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 45 വയസ്സിനു താഴെയുള്ളവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കായിരിക്കും ദേവസ്വങ്ങളില്‍ നിന്ന് പാസ് ലഭിക്കൂ. പൂരപ്പറമ്ബില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ല.

ചീഫ് സെക്രട്ടറിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൂരം ഭാരവാഹികളുടെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. സാമൂഹിക അകലം അടക്കം പല നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തുവെങ്കിലും ഏറ്റവും സ്വീകാര്യമായ നിര്‍ദേശങ്ങളാണ് സ്വീകവരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണെന്നും പൂരം ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ തവണ പൂരം ഭക്തരെ പൂര്‍ണ്ണമായൂം ഒഴിവാക്കി ആചാരം മാത്രമായി ചുരുക്കിയിരുന്നു.

കൊട്ടിയത്ത് ജീവനൊടുക്കിയ റംസിയുടെ സഹോദരി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

0
Spread the love

കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ റംസി ജീവനൊടുക്കിയത് ഞെട്ടിച്ച സംഭവമായിരുന്നു. ഇതിനിടെ റംസിയുടെ സഹോദരി അന്‍സിയുടെ ഒളിച്ചോട്ടവും വലിയ ചര്‍ച്ചയായിരുന്നു. അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചാണ് നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം അന്‍സി പോയത്.

കഴിഞ്ഞ ജനുവരി 17ന് അന്‍സി ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് സഞ്ചുവിനൊപ്പം പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഭര്‍ത്താവ് ഒരു ലക്ഷത്തോളം രൂപ മുടക്കി അന്‍സിയെ ജാമ്യത്തില്‍ പുറത്തിറക്കി കൂടെ താമസിപ്പിച്ചു. ഇതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയത്. അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്നും പറഞ്ഞാണ് അന്‍സി വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും പ്രണയത്തിലായത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് അന്‍സിയും സഞ്ചുവും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ആസിഫ് അലി നായകനാവുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ മാസം റിലീസ് ചെയ്യും

0
Spread the love

രാജീവ് രവി സംവിധാനം ചെയ്ത്, ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതിനിടെ ചിത്രം ഒ.ടി.ടി. റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാല്‍ ആരാധകര്‍ക്കായി സിനിമ തിയേറ്ററുകളില്‍ തന്നെ എത്തും എന്ന പ്രഖ്യാപനമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ തയാറെടുക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആര്‍. ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ., വരത്തന്‍, തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു അരുണ്‍ കുമാര്‍. ബി. അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന്‍ ക്യാമറയും, സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റും നിര്‍വഹിച്ചിരിക്കുന്നു.

ചില പ്രഭാതങ്ങളിലെ ഞങ്ങളുടെ മൂഡ് ഇതായിരിക്കും; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

0
Spread the love

മലയാളത്തിലെ ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ സെല്‍ഫി എടുക്കാനുള്ള മൂഡിലാണ് തങ്ങളെന്നാണ് താരം കുറിക്കുന്നത്.

ഫഹദിനൊപ്പമുള്ള സെല്‍ഫിയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ചില പ്രഭാതങ്ങളില്‍, സെല്‍ഫി എടുക്കാനുള്ള മൂഡിലീയിരിക്കും ഞങ്ങള്‍- എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഷമ്മി കളിക്കുകയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ജോജിയാണോ പിന്നില്‍ ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധന്റെ കമന്റ്.

ലയാളത്തിലെ ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ സെല്‍ഫി എടുക്കാനുള്ള മൂഡിലാണ് തങ്ങളെന്നാണ് താരം കുറിക്കുന്നത്.

ഫഹദിനൊപ്പമുള്ള സെല്‍ഫിയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ചില പ്രഭാതങ്ങളില്‍, സെല്‍ഫി എടുക്കാനുള്ള മൂഡിലീയിരിക്കും ഞങ്ങള്‍- എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഷമ്മി കളിക്കുകയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ജോജിയാണോ പിന്നില്‍ ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധന്റെ കമന്റ്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം, ശബരിമല നട തുറന്നു

0
Spread the love

സന്നിധാനം : മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഇല്ല. നാളെ മുതല്‍ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം.

നാളെ രാവിലെ 5 ന് നടതുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. 14ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തര്‍ക്കും കണി ദര്‍ശിക്കാന്‍ അവസരമുണ്ടാകും. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്താം.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും.18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

ഇവിടെയാണ് ജനിച്ചതും വളർന്നതും ജീവിക്കുന്നതും; ഈ കുടിലിൽ ഐഐഎം അസിസ്റ്റന്റ് പ്രൊഫസ്സർ ജനിച്ചിരിക്കുന്നു

0
Spread the love

റാഞ്ചി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഒരു കുഞ്ഞു വീടും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാണത്തൂരിലെ മലയോര മേഖലയില്‍നിന്ന് ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ജീവിത വഴികളെക്കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് തന്റെ വിജയം. ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ നന്നായറിയാം. ഇനി അവയ്ക്കു പകരം സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം, നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക, ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരാത്തെത്താം എന്ന വാക്കുകളോടെയാണ് രഞ്ജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഫേസ്ബുക് കുറിപ്പ്

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു……ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി….. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം….

ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു….. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്…. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു…. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല…… ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു…. St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു….. ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം…. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക….. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം….

ഗായകന്‍ ജാസി ഗിഫ്റ്റിന്‍റെ പിതാവ് അന്തരിച്ചു

0
Spread the love

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസ് ഗിഫ്റ്റിന്‍റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി വിതുരയിലെ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ നടക്കും.

വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം, മതം മാത്രം കണ്ടവർക്ക് മറുപടി പുതിയ വീഡിയോ

0
Spread the love

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തച്ചുവടുകൾ കാണാത്തവരായി ആരുമുണ്ടാവില്ല. റാ റാ റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ, ബോണി എം ബാൻഡിന്റെ പ്രസിദ്ധമായ പാട്ടിനൊത്തായിരുന്നു ഇരുവരും ചുവടുവെച്ചത്. നവീനാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഇരുവരും പ്രതീക്ഷിക്കാത്ത വിധത്തിൽ നൃത്തചുവടുകൾ വൈറലായി. ദേശീയ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇതുമായി ബന്ധപ്പെട്ട് വാർത്തകളെഴുതി.

സംഭവം വൈറലായതോടെ ചിലർ വിദ്വേഷ പ്രചാരണവുമായെത്തിയിരുന്നു. ഇപ്പോളിതാ മതത്തിന്റെ നിറം നൽകി ചർച്ചയാക്കിയ വലത് തീവ്ര ചിന്താഗതിക്കാർക്ക് മറുപടിയെന്നോണം പുതിയ ഡാൻസ് വീഡിയോയുമായി തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രം​ഗത്തെത്തി. സഹപാഠികളാണ് ഐക്യ ദാർഡ്യവുമായെത്തിയത്.

വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ അപ്ലോഡ് നടത്തിയത്. #resisthate എന്ന ഹാഷ്ടാഗ് നൽകിയിരിക്കുന്ന പോസ്റ്റിൽ വീഡിയോയിൽ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവൻ പേരും നൽകിയിട്ടുണ്ട്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാൻ എന്നുകൂടി പോസ്റ്റിൽ ചേർത്തിരിക്കുന്നു. എന്താണെങ്കിലും വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി’ https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FCollegeUnionThrissur%2Fvideos%2F489817285709051%2F&show_text=0&width=282

‘ഒറ്റ തന്തയേ എനിക്കുള്ളൂ കണ്ടവന്റെ തന്തയെ ഞാന്‍ പിന്തുണക്കണോ’-ദിയ കൃഷ്ണകുമാര്‍

0
Spread the love

ച്ഛന്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തന്നെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം.

‘എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്ബോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ’ എന്നതായിരുന്നു ദിയ യുടെ ചോദ്യം.

എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്നമാണ് താരം ചൂണ്ടികാട്ടുന്നത്.

ദീ പ്രീസ്റ്റ് ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമില്‍

0
Spread the love

തീയേറ്റര്‍ വിജയം നേടിയ ഹൊറര്‍-സസ്‌പെന്‍സ് ഡ്രാമ ദി പ്രീസ്റ്റ് ഏപ്രില്‍ 14മുതല്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

അസാധാരണമായ കഴിവുകളുള്ള ഒരു പുരോഹിതന്റെ ജീവിത കഥയും തണുത്തുറഞ്ഞ കേസുകള്‍ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റോ ജോസഫ് ഫിലിം കമ്ബനി, ആര്‍ഡി ഇല്ല്യൂമിനേഷന്‍സ് എന്നീ ബാനറുകളില്‍ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts