Home Blog Page 1620

ഇലക്ഷന്‍ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അച്ഛന്റെ കളര്‍ ആകെ മാറി; ‘വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയെന്ന് കൃഷ്ണകുമാര്‍

0
Spread the love

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ തന്റെ നിറം മങ്ങിയെന്ന് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛനായെന്ന് മക്കള്‍ പറഞ്ഞെന്ന് കൃഷ്ണ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ 20 ദിവസത്തോളം വെയിലത്ത് ആയതിനാലാവാം തന്റെ നിറം മങ്ങിയതെന്നാണ് കൃഷ്ണകുമാറിന്റെ പക്ഷം.

ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൃഷ്ണ കുമാര്‍ ഇതിന് മുമ്ബ് ഇത്രയും ആനന്ദത്തോടെ ഒരു ജോലിയും ചെയ്തിട്ടില്ലെന്നും പറയുന്നു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്-

സ്ഥാനാര്‍ഥി പട്ടിക വന്ന മാര്‍ച്ച്‌ 14 മുതല്‍ ഇലക്ഷന്‍ നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെ.

അതിനു ശേഷം സോഷ്യല്‍ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്‌നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല .

ജനങ്ങള്‍ നല്‍കിയ സ്വീകരണവും, സ്നേഹവും എനിക്ക് തന്ന ഊര്‍ജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി..

ഇലക്ഷന്‍ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയെന്നു ‘

ടിവി കാണുന്നതില്‍ തര്‍ക്കം; അമ്മ മൂന്നു വയസുകാരിയെ ശ്വാസം മുട്ടിച്ചുകൊന്നു

0
Spread the love

ബെംഗളൂരു: അമ്മ മൂന്നു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ചുകൊന്നു. മല്ലതഹള്ളിയിലാണ് സംഭവം. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുപത്തിയാറുകാരിയായ സുധ മകള്‍ വിനുതയെ കൊലപ്പെടുത്താന്‍ കാരണം.

സുധയുടെ ഭര്‍ത്താവ് ഈരണ്ണ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. അച്ഛന്‍ എത്തിയപ്പോള്‍ മകള്‍ വിനുത ടിവി കാണുകയായിരുന്നു. വാര്‍ത്ത കാണുന്നതിനായി ഈരണ്ണ ചാനല്‍ മാറ്റി.ചാനല്‍ മാറ്റിയതോടെ സുധ ഈരണ്ണയുമായി വഴക്കുണ്ടാക്കി. ആ സമയം മകള്‍ ഇടപെട്ടു. അച്ഛന്‍ വാര്‍ത്ത കാണട്ടെ എന്ന് വിനുത പറഞ്ഞതോടെ പ്രകോപിതയായ സുധ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മകള്‍ മരിച്ച വിവരം അച്ഛനും അമ്മയും രഹസ്യമാക്കി വച്ചു. കുട്ടിയെ കാണാനില്ലെന്നറിയിച്ച്‌ സുധ പൊലീസില്‍ പരാതി നല്‍കി.കുട്ടിയുടെ ശരീരം കണ്ടെടുത്ത പൊലീസ് സുധയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ സുധ കുറ്റം സമ്മതിച്ചു.മകള്‍ക്ക് അച്ഛനോടായിരുന്നു കൂടുതല്‍ ഇഷ്ടം. കൊലപ്പെടുത്താന്‍ ഇതാണ് കാരണമെന്നും സുധ പൊലിസിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു

0
Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും.നിലവില്‍ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രി.

മകള്‍ വീണ വിജയന് കോവിഡ് സ്ഥിരീകരിച്ച്‌ ഏതാനും ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി നേരത്തേ സ്വീകരിച്ചിരുന്നു.

16 കോടി രൂപയുടെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി സണ്ണി ലിയോണി

0
Spread the love

16 കോടി രൂപയുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. അന്ധേരിയിലാണ് 16 കോടി രൂപ മുടക്കി താരം പുതിയ വീട് സ്വന്തമാക്കിയത്. അന്ധേരി വെസ്റ്റിലെ ന്യൂലിങ്ക് റോഡിലുള്ള അറ്റ്‌ലാന്റിസിലെ 16 നില കെട്ടടത്തിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റ്.

നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടടത്തിന്റെ 12ാം നിലയിലാണ് താരത്തിന്റെ ഫഌറ്റ്. താരത്തിനായി മൂന്ന് മെക്കാനൈസ്ഡ് കാർ പാർക്കിങ്ങുകളും നിർമാതാക്കളായ ക്രിസ്റ്റൽ പ്രൗഡ് ഡെവലപ്പേഴ്‌സ് നൽകുന്നുണ്ട്. 4365 സ്‌ക്വയർ ഫീറ്റിലുള്ള പ്രോപ്പർട്ടിയുടെ രജിസട്രേഷൻ മാർച്ച്‌ 26നായിരുന്നു. 28ന് രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 48 ലക്ഷം രൂപയാണ് താരം സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്. ഏപ്രിൽ ഒന്നിന് സ്റ്റാപ് ഡ്യൂട്ടി കൂടാനിരിക്കെയാണ് താരം തിടുക്കപ്പെട്ട് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.   

മലയാളം സിനിമയിൽ നായികയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് സണ്ണി ലിയോണി. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഷീറോയിലാണ് താരം എത്തുക. മുൻപ് മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാവുന്നത് ആദ്യമായാണ്. ഒരു ടെലിവിഷൻ പരിപാടിയുടെ ഭാ​ഗമായി ഏറെ നാളായി കേരളത്തിലായിരുന്നു താരം.

ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; 10 മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരന്

0
Spread the love

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; 10 മില്യൺ ഡോളർ സമ്മാനം വിമാന ത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം. ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.

ദുബായി വിമാനത്താ വളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാന ത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷി പ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.

കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു, പരിഹാസവുമായി ഒമര്‍ ലുലു

0
Spread the love

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും കര്‍ശനമാക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പരിഹാസം.

ഒമര്‍ ലുലു കുറിച്ചതിങ്ങനെ,

നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

മൂന്ന് മക്കളേയും ചേർത്ത് നിർത്തി ചുംബനം നൽകിയാണ് ഷിഹാബുദ്ദീൻ പുറത്ത് പോയത്, തിരിച്ച് വീട്ടിലെത്തിയത് മയ്യത്തായിരുന്നു, കുറിപ്പ്

0
Spread the love

യുഎഇയിലെ പൊതു പ്രവർത്തനും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദുബായിയിൽ മരണപ്പെട്ട മലപ്പുറം വേങ്ങോട് സ്വദേശി 36കാരൻ ഷിഹാബുദ്ദീനെപ്പറ്റിയാണ് കുറിപ്പ്. ഹൃദയാഘാതം മൂലമാണ് മരണം. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേർത്ത് നിർത്തി ചുംബനവും നൽകിയാണ് ഷിഹാബുദ്ദീൻ പുറത്ത് പോയത്. പിന്നെ ആ വീട്ടിൽ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്റെ മയ്യിത്തായിരുന്നുവെന്ന് അഷ്റഫ് കുറിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരൻറെ മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ കുറെ വർഷക്കാലമായി അജ്മാനിലെ ഒരു സ്വകാരൃ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു.മലപ്പുറം വേങ്ങോട് സ്വദേശി 36 വയസ്സുളള ഷിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.പരേതന് മൂന്ന് പിഞ്ചുമക്കളാണ്. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേർത്ത് നിർത്തി ചുംബനവും നൽകിയാണ് ഷിഹാബുദ്ദീൻ പുറത്ത് പോയത്.പിന്നെ ആ വീട്ടിൽ തിരിച്ചെത്തിയത് ഷിഹാബുദ്ദീൻറെ മയ്യത്തായിരുന്നു.

പറക്ക മുറ്റാത്ത ആ കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ മുഖം നോക്കിയാൽ ആരുടെ മനസ്സും ഒന്ന് പതറിപോകും. വേദനിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല.വളരെ കുഞ്ഞു പ്രായത്തിൽ ഉപ്പായെ നഷ്ടപ്പെട്ട ആ മക്കളുടെ ഭാവി എവിടെയാണ്.ആരൊക്കെ എന്തൊക്കെ നൽകിയാലും ഉപ്പാക്ക് പകരമാകുമോ,ഇതാണ് ദുനിയാവ്, അപ്രതീക്ഷമായി നമ്മുടെ ജീവിതത്തിൽ വന്ന് സംഭവിക്കുന്ന നേട്ടങ്ങളായാലും, നഷ്ടങ്ങളായാലും അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ മനുഷ്യർ. ഷിഹാബിൻറെ വേർപ്പാട് മൂലം ആ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതോടപ്പം,അല്ലാഹു പരേതൻറ കബറിനെ വിശാലമാക്കി കൊടുക്കുകയും പാപങ്ങൾ പൊറുത്തു കൊടുക്കകയും ചെയ്യുമാറാകട്ടെ, ആമീൻ.

അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും,വെറൈറ്റി പിടിച്ച്‌ പ്രാര്‍ഥന ഇന്ദ്രജിത്ത്

0
Spread the love

ഇന്ദ്രജിത്തിണെയും പൂര്‍ണിമയെയും പോലെ ഒരു സെലബ്രിറ്റിയാണ് മകള്‍ പ്രാര്‍ഥനയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര പുത്രിക്ക് ഒരുപാട് ആരാധകരുണ്ട്. പാട്ടും ഗിത്താറും വായനയും ഒക്കെയാണ് പ്രാര്‍ത്ഥനയുടെ പ്രധാന ഹോബികള്‍. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള താര പുത്രിയുടെ പാട്ടുകളെല്ലാം വൈറലാണ്. ഇപ്പോഴിതാ വെറൈറ്റി സ്‌റ്റൈലുമായി എത്തിയിരിക്കുകയാണ് പ്രാര്‍ഥന. അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും അണിഞ്ഞ സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞ് താരത്തെ കാണാനാകുന്നത്.

ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാര്‍ഥന. നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ എന്നീ മലയാളചിത്രങ്ങള്‍ പ്രാര്‍ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന ഗാനം താരപുത്രി ആലപിച്ചിരുന്നു. ഈ ഹിന്ദി ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രണയ സാഫല്യം, നടി ദുർ​ഗ കൃഷ്ണ വിവാഹിതയായി

0
Spread the love

പൃഥ്വിരാജ് നായകനായെത്തിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമക്കുലഭിച്ച താരമാണ് ദുർ​ഗ കൃഷ്ണ. പിന്നീട് പ്രേതം 2, കുട്ടിമാമ ,ലവ് ആക്ഷൻ ​ഡ്രാമ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് അടുത്തതായി ദുർ​ഗ്​ഗ അഭിനയിക്കുന്നത്. നാടൻ വേഷങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോളിതാ ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ മിന്നു ചാർത്തി ജീവിതസഖിയാക്കിയത്.

ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും. മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്. ആൻ്റിക്ക് ഡിസൈൻസിലുള്ള ആഭരണങ്ങളാണ് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടിലായിരുന്നു അർജ്ജുൻ എത്തിയത്

മുൻപ് ദുർഗയുടെ പേരിൽ നിരവധി ഗോസിപ്പുകൾ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താൻ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു. കാമുകനായ അർജുനൊപ്പമുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

0
Spread the love

ടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. അ​ദ്ദേഹത്തിന് 70 വയസായിരുന്നു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നടൻ, എഴുത്തുകാരൻ, തിരകഥാകൃത്ത്, സംവിധായകൻ, നാടക പ്രവ​ർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

അസുഖ ബാധിതനായി ദീർഘനാളായി കിടപ്പിലായിരുന്നു പി ബാലചന്ദ്രൻ. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വൈക്കത്ത്.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ.’ഇവൻ മേഘരൂപൻ’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു.

സ്‌കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്‌കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്‌സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ൽ കേരള സംഗീത അക്കാദമി അവാർഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts