Home Blog Page 1621

“ആവശ്യമില്ലാതെ എന്റെ മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിടുന്നു”- കൃഷ്‍ണകുമാര്‍

0
Spread the love

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ ചിലര്‍ തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്‍ണകുമാര്‍.

സ്വതന്ത്ര വ്യക്തികളായ തന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും എന്നാല്‍ ഇതിനെയെല്ലാം താന്‍ അതിജീവിക്കുമെന്നും കൃഷ്‍ണകുമാര്‍ പറയുന്നു.

‘ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും.’ കൃഷ്‍ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഞാനെന്തായാലും വിജയിക്കും, ബി.ജെ.പി 40 സീറ്റ് നേടും; ഇ. ശ്രീധരന്‍

0
Spread the love

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ താനെന്തായാലും വിജയിക്കുമെന്നും ബി.ജെ.പി 40 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് 75 വരെ പോയേക്കാമെന്നും എന്‍.ഡി.എ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പ് വിജയപ്രതീക്ഷ പങ്കുവെച്ചത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കിങ് മേക്കറാകും ബി.ജെ.പിയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരാന്‍ നല്ല സാധ്യത കാണുന്നുണ്ട്, ഏറ്റവും കുറഞ്ഞത് കിങ് മേക്കറെങ്കിലും ആകും, ബി.ജെ.പി ആയിരിക്കും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

തന്നെ പോലെ പ്രശസ്തനും കഴിവും പെരുമയുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയാകണമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും താന്‍ അക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ആ ചുമതല ഏറ്റെടുക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

പാലക്കാട്​ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന​ ഇ. ശ്രീധരന്‍റെ എതിരാളി കോണ്‍ഗ്രസ് യുവ നേതാവ് ഷാഫി പറമ്ബിലാണ്.​ സി.പി. പ്രമോദാണ്​ സി.പി.എം സ്​ഥാനാര്‍ഥി. 2016ല്‍ പാലക്കാട്​ ബി.ജെ.പി രണ്ടാം സ്​ഥാനത്തെത്തിയിരുന്നു. 57,559 വോട്ടുമായി ഷാഫി പറമ്ബില്‍ വിജയം പിടിച്ചപ്പോള്‍ രണ്ടാമതെത്തിയ ശോഭ സുരേന്ദ്രന്‍ 40,076 വോട്ടും എല്‍.ഡി.എഫ്​ പ്രതിനിധി എന്‍.എന്‍ കൃഷ്​ണദാസ്​ 38,675 വോട്ടും നേടി.

വെബ് സീരിയസുകളുടെ റാണി നടി ഹരിത വിവാഹിതയായി

0
Spread the love

സോഷ്യല്‍ മീഡിയയുടെ പ്രിയതാരമായി നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ വരന്‍. ഇരുവരുടെയും പ്രണയ വിവാഹമാണ്. പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

ബന്ധുക്കളുടെയും ആശിര്‍വാദത്തോടെയായിരുന്നു വിവാഹം. ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തിയത്. 2014ലാണ് ചിത്രം റിലീസാകുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയയാകാന്‍ ഹരിതയ്‍ക്കായി. തുടര്‍ന്ന് ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിയസുകളിലൂടെയും ഹരിത തിളങ്ങി. കുറൈ ഒന്‍ട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ ഹരിത തമിഴകത്തും എത്തിയിരുന്നു.

നടന്‍ ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ്

0
Spread the love

നടന്‍ ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ്. നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറയുന്നു.

2019 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയരംഗത്തേക്കെത്തുന്നത്.

ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനാമി, ഓപ്പറേഷന്‍ ജാവ എന്നിവയാണ് അടുത്തിടെ ബാലുവിന്റേതായി റിലീസിനെത്തിയ ചിത്രങ്ങള്‍.

സുനാമി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എലീനയും അഭിനയിച്ചിരുന്നു. മോഡല്‍ കൂടിയായ എലീന നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ എലീനയും ബാലുവും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.

അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിച്ചു; മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു

0
Spread the love

അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിച്ചു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു. ഇരുവരുടേയും മരണത്തിന്റെ ആഘാതത്തില്‍ കുടുംബം. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മകളുടേയും അമ്മയുടേയും മരണം.

ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചിറയ്ക്കല്‍ മലങ്കര സിറിയന്‍ കാത്തലിക് പള്ളിയില്‍ സംസ്‌കരിച്ചു. അസുഖമായി കിടന്ന മാതാവ് ജാനമ്മയെ മെഡിക്കല്‍ കോളജില്‍ കാണിക്കാനായി മകള്‍ സുധ ചൊവ്വാഴ്ച പുലര്‍ച്ചെ കൊണ്ടു പോയിരുന്നു.
ആശുപത്രിയില്‍ ഇരിക്കുമ്പോൾ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുധ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയ ജാനമ്മയും കുഴഞ്ഞു വീണു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജാനമ്മയുടെ മറ്റു മക്കള്‍: വിജയമ്മ, മഹേന്ദ്രന്‍ പരേതയായ ലീല.

‘ഉറുമി’യ്ക്ക് 10 വയസ്സ്, ഹൃദ്യമായ കുറിപ്പുമായി പൃഥ്വിരാജ്

0
Spread the love

പൃഥ്വിരാജിന്റെ ‘ഉറുമി’യ്ക്ക് 10 വയസ്സ്. 2011 മാര്‍ച്ച്‌ 31ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രവും ഹൃദ്യമായ ഒരു കുറിപ്പും നടന്‍ പങ്കുവച്ചു.

‘ഈ ഇതിഹാസ ഷൂട്ടിംഗ് അനുഭവത്തിന് 10 വര്‍ഷം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെക്കാവുന്ന സിനിമ. ബാറോസ് എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ വീണ്ടും സന്തോഷ് ശിവന്റെ ക്യാമറയെ അഭിമുഖീകരിക്കാന്‍ പോകുന്നു’- പൃഥ്വിരാജ് കുറിച്ചു.

സന്തോഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. അനന്തഭദ്രം എന്ന പ്രിഥ്വിരാജ് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ‘ഉറുമി’യ്ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ചു.പൃഥ്വിരാജിന്റെ സിനിമാനിര്‍മ്മാണ കമ്ബനിയായ ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് ശിവനും, ഷാജി നടേശനും നിര്‍മ്മാണ പങ്കാളികളാണ്.

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നു; തെരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ല; ധര്‍മ്മജന്‍

0
Spread the love

തന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തില്‍ എറിയുകയും ചെയ്യുന്നെന്ന് നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍വേകളില്‍ തനിക്ക് വിശ്വസമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും ധര്‍മ്മജന്‍ പറയുന്നു.സച്ചിന് ദേവാണ് ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വിവിധ ചാനലുകളിലെ പ്രീ പോള്‍ സര്‍വേകള്‍ സച്ചിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

അച്ഛന്‍ വിടുവായത്തം പറയുന്ന ആളല്ല; മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ?; ബീഫ് വിഷയത്തില്‍ അഹാന

0
Spread the love

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍# ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളായും മീമായും ചര്‍ച്ചയായിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍ ഇതിനി പിന്നാലെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടവിഭവം ബീഫ് ആണെന്ന വിധത്തില്‍ പറഞ്ഞതും ചര്‍ച്ചയായി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച്‌ വീണ്ടും അഹാന രംഗത്ത് എത്തിയിരിക്കുകയാണ്. അഹാന കൃഷ്ണ.

തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. ശാരീരിക പ്രശ്‌നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ നിന്നും കുക്ക് ചെയ്തതാണെന്ന് നടി പറയുന്നു. തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ഞാനും പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു, മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ? പ്‌ളീസ് ഡാ’ എന്നും അഹാനയുടെ പോസ്റ്റില്‍’ അഹാന കുറിച്ചു.

പ്രഭാസിന് 6 കോടിയുടെ ലംബോര്‍ഗിനി

0
Spread the love

ബാഹുബലി സീരീസിലൂടെ ആഗോളശ്രദ്ധ നേടിയ തെലുങ്ക് താരം പ്രഭാസ് ആറ് കോടി രൂപയുടെ ആഡംബര കാറായ ലംബോര്‍ഗിനി സ്വന്തമാക്കി. ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ സീരീസിലുള്ള കാറാണ് പ്രഭാസ് വാങ്ങിയത്. ഓറഞ്ച് പേള്‍ നിറത്തിലുള്ള ലംബോര്‍ഗിനി കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെത്തിച്ചത്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് പ്രഭാസ് ഇപ്പോള്‍. ഒരു സിനിമയ്ക്ക് 75 കോടി രൂപയാണ് പ്രഭാസ് വാങ്ങുന്ന പ്രതിഫലം. സലാര്‍, ആദിപുരുഷ് എന്നീ ചിത്രങ്ങളിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ സ്വന്തമാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. ബോളിവുഡ് താരം തണ്‍വീര്‍ സിംഗ് അടുത്തിടെ ലംബോര്‍ഗിനിയുടെ ഇതേ മോഡല്‍ സ്വന്തമാക്കിയിരുന്നു.

‘കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍, കണ്ണാടിയില്‍ നോക്കി ആ ആളാണ് ഞാനെന്ന് വിചാരിക്കും’; മമ്മൂട്ടി

0
Spread the love

കഥാപാത്രങ്ങളോട് അമിതമായ താല്പര്യമുള്ള ആളാണ് താനെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കാണുന്നവരെയൊക്കെപ്പോലെ ആകാനാണ് ആഗ്രഹം. അതില്‍ മാജിക്കൊന്നുമില്ലെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു.

എങ്ങനെയാണ് കഥാപാത്രങ്ങളെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ്, മമ്മൂട്ടിയുടേതായ മാജിക്കല്‍ എലമെന്റ്‌സ് അതിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു സംസാരിക്കാന്‍ തുടങ്ങിയത്.

‘എനിക്കങ്ങനെ മാജിക്കൊന്നും അറിയില്ല. കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍. കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതെന്റെ ജന്മത്ത് നടക്കുന്നതല്ല. കാരണം, കോടാനുകോടി ആളുകള്‍ ഇവിടെയുണ്ട്.അതൊന്നും നടക്കുന്ന കാര്യമല്ല. പക്ഷേ, നമ്മുടെ മുന്നില്‍ ഇതുപോലെയുള്ള ആശയങ്ങളും കഥാപാത്രങ്ങളും വരുമ്ബോള്‍ അതിനോടൊരു ആഭിമുഖ്യവും ഉണ്ടാകാറുണ്ട്. നമ്മള്‍ ശ്രദ്ധിക്കുന്ന പലരെയും കണ്ടതും കേട്ടതും നമ്മുടെ ഉപബോധ മനസില്‍ ഉണ്ടാവും.

അത് നമ്മളറിയാതെ തന്നെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. അതല്ലാതെ, ഇന്നത് വേണം, ഇന്ന മാനറിസം വേണം എന്നൊന്നും കരുതി ഞാന്‍ ചെയ്യുന്നതല്ല.പലരും പിന്നീട് ആ സിനിമയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്ബോള്‍ എനിക്ക് പലപ്പോഴും ഒര്‍മ്മയുണ്ടാവില്ല. അത് ഈ സിനിമയിലും ഉണ്ടാവാം’, മമ്മൂട്ടി വ്യക്തമാക്കി.

‘കഥ കേള്‍ക്കുമ്ബോള്‍ എന്റെ മനസില്‍ ഒരാള് വരും. കണ്ണാടിയില്‍ കാണുമ്ബോള്‍ ആ ആളാണ് ഞാനെന്ന് വിചാരിക്കും. അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഭയങ്കരമായ സയന്‍സും ടെക്‌നോളജിയൊന്നുമില്ല. നിങ്ങളുടെ ചോദ്യങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു’, മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts