Home Blog Page 1622

കമ്മ്യൂണിസ്റ്റുകാര്‍ വായ തുറക്കുന്നത് തിന്നാനും കള്ളം പറയാനും- കൃഷ്‌ണകുമാര്‍

0
Spread the love

കമ്മ്യൂണിസ്റ്റുകാര്‍ തന്നെയും മക്കളെയും വിരട്ടാന്‍ ശ്രമിച്ചുവെന്നും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിയെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്‌ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനുമാണ്. തന്നെയും മക്കളെയും ഇവര്‍ വിരട്ട്. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും അതിനപ്പുറം അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല.

സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. കോണ്‍ഗ്രസുകാരും ഇവര്‍ക്കൊപ്പമാണ്. കേരളത്തില്‍ താമസിക്കുന്ന മലയാളികളെ പറ്റി വിഷമത്തോടെയാണ് കേരളത്തിന് പുറത്തുള്ള, ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത് കൃഷ്‌ണകുമാര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച്‌ ഒടുവില്‍ നടന്‍ വിജിലേഷ് വിവാഹിതനായി

0
Spread the love

മലയാളികളുടെ പ്രിയതാരം നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ വിജിലേഷിനും പ്രിയതമയ്ക്കും ആശംസകളുമായി പ്രിയപ്പെട്ടവരും എത്തി.

മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. സിനിമാ താരത്തിനൊരു വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകരും. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച്‌ വിജിലേഷ് തന്നെ രംഗത്ത് എത്തി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസ് വിജിലേഷിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം മാര്‍ച്ച്‌ 29 ന് വിവാഹമാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചു. ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നായ ഇരുവര്‍ക്കും സന്തുഷ്ടമായ ഭാവി ജീവിതം ആശംസിക്കുകയാണ് സുഹൃത്തുക്കള്‍.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് ഞാന്‍ അനുഭവിക്കുന്നത് ; ശ്രേയാ ഘോഷാല്‍

0
Spread the love

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാല്‍. ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ശ്രേയാ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യ മുഖപാധ്യായയും. ഇപ്പോള്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രേയാ ഘോഷാല്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന് ശ്രേയ കുറിച്ചു. ദൈവത്തിന്റെ ദിവ്യ അത്ഭുതമെന്നും ശ്രേയാ വിശേഷിപ്പിക്കുന്നു. ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബംഗാളില്‍ നിന്നെത്തി ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ അടക്കം പ്രിയ ഗായികയായി മാറിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്തോഷ വാര്‍ത്ത ശ്രേയ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം,​ മാളവിക മോഹനന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

0
Spread the love

ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചെത്തിയ ചിത്രമായിരുന്നു ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍. സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനായിരുന്നു ജെ.ഡിയുടെ പ്രിയപ്പെട്ട ചാരുവായി എത്തിയത്. .. മാളവികയുടെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു മാസ്റ്റര്‍.. മാസ്റ്ററിന്മു മ്ബ് രജനികാന്ത് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

ബോളിവുഡ് കാമറമാന്‍ കെ.യു.. മോഹനന്റെ മകളായ മാളവിക 2013 ല്‍ പുറത്തു വന്ന ദുല്‍ഖര്‍ ചിത്രം പട്ടം പോലെയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ താരത്തിനായിട്ടുണ്ട്.. മോഡല്‍ എന്ന നിലയിലും മാളവിക പ്രശസ്തയാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്..

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പാറയുടെ മുകളില്‍ പച്ച പാവാടയിലും ബ്ലൗസിലുമുള്ള ചിത്രങ്ങളാണ് നിമിഷനമേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തത്.. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.. ചിത്രം കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നും ചിലര്‍ പറയുന്നു.. നടി ആന്‍ അഗസ്റ്റിനും ഗൗതമി നായരും ചിത്രത്തെ അഭിനന്ദിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്..

മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച്‌ ശ്വേ​ത; ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ

0
Spread the love

മ​ഞ്ജു​വാ​ര്യ​രു​ടെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നെ​ത്തി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. ക​റു​ത്ത സ്‌​ക​ര്‍​ട്ടും വെ​ളു​ത്ത ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​യി​രു​ന്നു ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ത്തി​യ​ത്.

ഇ​പ്പോ​ഴി​ത ഗാ​യി​ക ശ്വേ​ത മോ​ഹ​ന്‍, മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച്‌ വ​സ്ത്രം ധ​രി​ച്ചു​ള്ള ചി​ത്ര​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​രെ​പ്പോ​ലെ കൈ​വീ​ശി​യുള്ളതാണ് ചി​ത്രം. മ​ഞ്ജു​വി​നെ​പ്പോ​ലെ സ്‌​ക​ര്‍​ട്ടും ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​ണ് ശ്വേ​ത​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

“ഇതു നിധിയാണ്…”; മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച്‌ മഞ്ജു വാര്യര്‍

0
Spread the love

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ പ്രായത്തെ വെല്ലുന്ന ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമാണ്. ഈ ചർച്ചകൾക്ക് വീണ്ടും മരുന്ന് പകർന്നിരിക്കുകയാണ് മഞ്ജു. പക്ഷെ, ഇത്തവണ താരത്തിൻറെ സൗന്ദര്യം മാത്രമല്ല ഫോട്ടോഗ്രാഫറുടെ പ്രാഗൽഭ്യവും ചർച്ചാ കേന്ദ്രമാണ്.

കാരണം, മഞ്ജു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയത് മറ്റാരുമല്ല, സാക്ഷാൽ മമ്മൂട്ടി തന്നെ. മലയാള സിനിമയിലെ പ്രഗൽഭനായ ഫോട്ടോഗ്രാഫർ മമ്മൂക്ക പകർത്തിയ ചിത്രങ്ങളാണിവയെന്നും ഇത് നിധിയാണെന്നുമാണ് മഞ്ജു ഫോട്ടോകൾക്കൊപ്പം കുറിച്ചത്.

ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ ചിത്രമായ ചതുർമുഖത്തിൻറെ പ്രമോഷനെത്തിയ മഞ്ജുവിൻറെ കിടിലൻ മേക്കോവർ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, നിരവധി താരങ്ങളുടെ ചിത്രങ്ങൾ പകർത്തിയ മമ്മൂട്ടി മികച്ച ഫോട്ടോഗ്രാഫറാണെന്ന് ഇതിനു മുമ്പും തെളിയിച്ചതാണ്. ഫോട്ടോഗ്രഫിയിലുള്ള താൽപര്യം താരം പലപ്പോഴായി പങ്കുവച്ചിട്ടുമുണ്ട്.

‘ഇനി കീറിയ ജീന്‍സ് ധരിക്കില്ല… എന്റെ സംസ്‌കാരത്തില്‍ അതൊരു ദുശ്ശകുനമാണ് എന്ന് ഇപ്പോഴാണ് മനസിലായത്’; രഞ്ജിനി ഹരിദാസ്

0
Spread the love

വലിയ ആളുകളായെന്ന് കാണിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളും സ്ത്രീകളും റിപ്പഡ് ജീന്‍സ് ധരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കലാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞത് വിവാദമായിരുന്നു. സ്ത്രീകള്‍ കാല്‍മുട്ട് വരുന്ന ഭാഗത്ത് കീറലുകളുള്ള ജീന്‍സ് ധരിക്കുന്നത് മൂല്യങ്ങലില്‍ വിശ്വിക്കാത്തത് കൊണ്ടാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനെതിരെ റിപ്പ്ഡ് ജീന്‍സ് ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് പെണ്‍കുട്ടികളും സ്ത്രീകളും പ്രതികരിച്ചത്. ഈ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് മറ്റുള്ളവരുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കാനുള്ള അധികാരമില്ല എന്നാണ് കേന്ദ്രമന്ത്രി ഈ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴി രംഗത്ത് വന്നിരിക്കുന്നത് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസാണ്. ‘റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്.’ എന്നാണ് രഞ്ജിനി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പറഞ്ഞിരിക്കുന്നത്. കുറിപ്പിനൊപ്പം താന്‍ ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ധരിച്ച് കസേരയിലിരിക്കുന്ന ചിത്രങ്ങളും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. താന്‍ തന്റെ മുറി വൃത്തിയാക്കാനും കൂടി തീരുമാനിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

ടൊവിനോയെ ഇനിയും മലയാള സിനിമ തിരിച്ചറിഞ്ഞിട്ടില്ല; ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

0
Spread the love

ടൊവിനോ തോമസ് നായകനായ ചിത്രം ‘കള’ കണ്ടിറങ്ങിയ ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഷൂട്ടിങ്ങിനിടെ നായകന് പരിക്കേറ്റ ചിത്രം A സര്‍ട്ടിഫിക്കറ്റോടെയാണ് തിയേറ്ററിലെത്തിയത്. വിനു മാധവന്‍ എന്നയാളാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചുവടെ:

“കള കണ്ടിറങ്ങിയതിനു ശേഷം ആലോചിച്ചത് മുഴുവന്‍ ടൊവീനോയെ കുറിച്ചാണു – സമകാലീകരില്‍ ഏറ്റവുമധികം അണ്ടര്‍ അപ്രീഷിയേറ്റ് ചെയ്യപ്പെടുന്നത് അയാളായിരിക്കില്ലേ? ഒന്ന് മറ്റൊന്നിനോട് സാമ്യം തോന്നിപ്പിക്കാത്ത കഥാപാത്രങ്ങള്‍, ഒരോ കഥാപാത്രത്തിനുമായി വരുത്തുന്ന ബോധപ്പൂര്‍വമായ രൂപഭാവ മാറ്റങ്ങള്‍, കയ്യടി കൂടുതലും നായികയ്ക്കോ സഹതാരങ്ങള്‍ക്കോ പോകുമെന്നുറപ്പുണ്ടായിട്ട് കൂടി, തിരക്കഥയില്‍ വിശ്വസിച്ച്‌, സിനിമ ആത്യന്തികമായി സംവിധായകന്റെയും എഴുത്തുക്കാരന്റെയുമാണെന്ന ഉറച്ച വിശ്വാസത്തില്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച്‌ പകര്‍ന്നാടിയ വേഷങ്ങള്‍. സ്വന്തമായി നിര്‍മ്മിക്കുന്ന കളയില്‍ പോലും അയാള്‍ തിരഞ്ഞെടുത്ത വേഷം ആന്റി ഹീറോയുടേതാണ്. ഒരു ടിപ്പിക്കല്‍ നായകനു വേണ്ട മൊറാലിറ്റിയോ , ഐഡിയലിസമോ ഒന്നുമില്ലാതെ, മിണ്ടാപ്രാണിയെ ഹൈ കിട്ടാന്‍ വേണ്ടി കൊല്ലുന്ന, അപ്പനെ ഊറ്റി ജീവിക്കുന്ന, ഭാര്യയേയും കുഞ്ഞിനെയും പോലും മറന്ന് സ്വയം സുരക്ഷിതത്വം തേടുന്ന, സ്വയം കളയാണെന്നു തിരിച്ചറിയാതെ അഹങ്കരിക്കുന്ന, അപമാനിതനായി പരാജയപ്പെടുന്ന ഷാജി!

അയാളെ തോല്പിച്ച്‌ നായകനാകുന്നതും, അഡ്രിനാലിന്‍ റഷ് പ്രേക്ഷകര്‍ക്കു നല്‍കുന്നതുമൊക്കെ താരതമ്യേന പുതുമുഖമായ ഒരു നടനും, സിനിമ തീര്‍ന്നവസാനിക്കുന്ന ക്രെഡിറ്റ് ലിസ്റ്റിലും നായകനയാളാണ് !കരിയറിന്റെ പ്രൈമില്‍ ടൊവീനോയുടെ ഈ തിരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുന്നത് താരപദവിയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കെ ഉയരങ്ങളിലെ ആന്റി ഹീറോയുടെ വേഷം അനശ്വരമാക്കിയ ലാലേട്ടനെയാണ്.

ടൊവീനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിഞ്ഞറിഞ്ഞിട്ടില്ല, അര്‍ഹിക്കുന്ന സ്നേഹവും അംഗീകാരവും നല്‍കിയിട്ടുമില്ല. പക്ഷേ ഇനി വൈകില്ല, തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന, കൂട്ടത്തിലൊരാളായി ചേര്‍ത്തു പിടിച്ച്‌ സ്നേഹിക്കുന്ന ഒരു ദിവസം അടുത്തെവിടെയോ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്.”

‘കള കഠിനമാണ്, അതികഠിനം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.’-കള എന്ന സിനിമയെക്കുറിച്ച്‌ ടൊവിനോ പറയുന്നതിങ്ങനെ.

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ആണ് ‘കള’ സംവിധാനം ചെയ്തത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമാണ്.

രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ടൊവിനോ തോമസിനൊപ്പം ലാല്‍, ദിവ്യ പിള്ള, ആരിഷ്, പതിനെട്ടാം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞു, ഒ​ടു​വി​ല്‍ വി​ജ​യം; എ​ല്ലാ​വ​ര്‍​ക്കും തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ന​ന്ദി’

0
Spread the love

അ​ര്‍​ബു​ദ​ത്തോ​ടു പൊ​രു​തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണ് ന​ടി ശ​ര​ണ്യ. വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ അ​വ​ര്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന​ത് ന​ടി സീ​മ ജി. ​നാ​യ​ര്‍ ആ​യി​രു​ന്നു. ഇ​പ്പോ​ള്‍ ശ​ര​ണ്യ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വി​വ​ര​ങ്ങ​ള്‍ ആ​രാ​ധ​ക​രോ​ടു പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സീ​മ ജി. ​നാ​യ​ര്‍.

ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ച്ച ന​ടി ക്ഷേ​മാ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യും അ​റി​യി​ച്ചു.

“ശ​ര​ണ്യ​ക്ക് മാ​ര്‍​ച്ച്‌ 29നാ​ണ് സ​ര്‍​ജ​റി​ക്ക് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​ഷ​ന്‍ നി​ശ്ച​യി​ച്ച​ത്. പ​ക്ഷേ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ട് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് അ​വ​ള്‍​ക്ക് വീ​ണ്ടും സു​ഖ​മി​ല്ലാ​താ​യ​ത്. അ​ല്‍​പം സീ​രി​യ​സാ​യ​തോ​ടെ സ​ര്‍​ജ​റി പെ​ട്ടെ​ന്നു വേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

സ​ര്‍​ജ​റി വി​ജ​യ​മാ​ണെ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലാ​ണ് ശ​ര​ണ്യ​യു​ടെ സ​ര്‍​ജ​റി ന​ട​ന്ന​ത്. ഫോ​ണി​ലൂ​ടെ​യും മെ​സേ​ജി​ലൂ​ടെ​യും ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രോ​ടു തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ന​ന്ദി​യു​ണ്ട്.’- സീ​മ ജി. ​നാ​യ​ര്‍ കു​റി​ച്ചു

യഥാര്‍ഥത്തില്‍ ഞാന്‍ സിറിയന്‍ കാത്തോലിക്കാണ്, പേര് ജോസ്‌വിന്‍ സോണി…എന്റെ മകള്‍ക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ആണ് എന്റെ അമ്മ മരിക്കുന്നത്…ബഷീര്‍ ബഷിയൂടെ ആദ്യ ഭാര്യ സുഹാന മനസ്സ് തുറക്കുന്നു …

0
Spread the love

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും.ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. എല്ലാക്കാര്യത്തിലും ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നല്‍കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്.ഒരു മകനും മകളുമാണ് ഇരുവര്‍ക്കുള്ളത്. ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ ബഷീര്‍ നിറഞ്ഞ് നിന്നിരുന്നു.

എന്നാല്‍ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ ഉയര്‍ന്നിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഇപ്പോള്‍ സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.ജോസ്വിന്‍ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്.

സ്‌കൂള്‍ മുതല്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ബഷീറുമായി വിവാഹിതയാകുന്നത്.മൊത്തം 15 വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. വീട്ടില്‍ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്.എന്റെ മകള്‍ക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു.

ഇപ്പോള്‍ അച്ഛനും സഹോദരനുമാണുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാല്‍ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു എന്നതാണ്.ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണം ആണ് എന്നും സുഹാന പറയുന്നു. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറയും എത്താറുണ്ട്. മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ മഷൂറയ്ക്ക് നല്‍കുന്നത്. കാസര്‍കോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയ്ക്ക്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts