Home Blog Page 1623

മകള്‍ക്കൊപ്പം ആദ്യ പിറന്നാള്‍ ആഘോഷിച്ച്‌ നീരജ് മാധവ്

0
Spread the love

ഴിഞ്ഞ ദിവസമായിരുന്നു നടന്‍ നീരജ് മാധവിന്റെ പിറന്നാള്‍. ഇത്തവണത്തെ ജന്മദിനാഘോഷം നീരജിന് പുതിയൊരു അനുഭവമായിരുന്നു. നടന്‍ അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനം. കഴിഞ്ഞ മാസമാണ് നീരജിനും ഭാര്യ ദീപ്തിക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത നീരജ് മാധവ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള തന്റെ പിറന്നാള്‍ ദിവസത്തിലെ ചിത്രങ്ങളാണ് നീരജ് മാധവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

‘ഒരു പിതാവായ ശേഷമുള്ള ആദ്യ ജന്മദിനം, എന്ത് അവിശ്വസനീയമായ വികാരം!’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. ഇതാദ്യമായാണ് താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്. എന്നാല്‍, കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. 2018 ഏപ്രിലിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം നീരജ് മാധവും ദീപ്തിയും തമ്മില്‍ വിവാഹിതരായത്.

നടനായും നൃത്തസംവിധായകനായും മലയാളത്തില്‍ തിളങ്ങിയ നീരജിന്റെ ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറക്കിയ ‘പണിപാളി’ പോലുള്ള റാപ്പ് ഗാനങ്ങള്‍ വലിയ പ്രതികരണം നേടി. മലയാളത്തിന് പുറമെ ഹിന്ദിയിലും താരം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

നടി എമ്മ സ്റ്റോണ്‍ അമ്മയായി

0
Spread the love

ഹോളിവുഡ് നടി എമ്മ സ്‌റ്റോണിനും ഭര്‍ത്താവ് ഡേവ് മകാരിക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. മാര്‍ച്ച്‌ 13 നാണ് എമ്മ അമ്മയായത് എന്നാണ് അടുത്ത വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ജെന്‍ഡര്‍ പുറത്തുവിട്ടിട്ടില്ല.

തന്റെ വ്യക്തി ജീവിതത്തെ ലൈംലൈറ്റിലേക്ക് കൊണ്ടുവരാത്ത താരമാണ് എമ്മ. ഗര്‍ഭിണിയാണെന്ന വിവരം പോലും താരം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. ഡിസംബറില്‍ നിറവയറുമായി എമ്മ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ താരം 2016 ലാണ് കൊമേഡിയന്‍ ഡേവുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2019 ല്‍ വിവാഹിതരാവുന്ന വിവരം ഇവര്‍ അറിയിച്ചു. 2020 ലാണ് ഇവര്‍ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവാഹം മാറ്റിവക്കുകയായിരുന്നു.

‘ജീവിതം കൈ വിട്ടു പോയ കാലത്ത് ഈ മുഖം നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല’; മഞ്ജു വാര്യരെ കുറിച്ച്‌ മഞ്ജു സുനിച്ചന്‍

0
Spread the love

മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയും അമ്ബരപ്പോടെയുമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. കിടിലന്‍ മേക്കോവറില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിലാണ് കൂള്‍ ലുക്കില്‍ മഞ്ജു എത്തിയത്. 42ാം വയസിലും പതിനെട്ടാം വയസിന്റെ ചുറുചുറുക്കോടെ പ്രത്യക്ഷപ്പെട്ട മഞ്ജു ഏവര്‍ക്കും പ്രചോദനമാണ്.

മഞ്ജുവിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി മഞ്ജു സുനിച്ചന്‍ എഴുതിയ കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം തനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല എന്ന് മഞ്ജു സുനിച്ചന്‍ പറയുന്നു. കൂടാതെ ‘മുറിവേറ്റ’ പെണ്ണുങ്ങളെ താരം ഉപദേശിക്കുന്നുണ്ട്.

മഞ്ജു സുനിച്ചന്റെ കുറിപ്പ്:

42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്.. സ്‌നേഹം കൊണ്ട് മുറിവേറ്റവളാണ്.. പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്.. മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്.. ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്.അഭിമാനമാണ്.. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.

വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്. നോക്കൂ പെണ്ണുങ്ങളേ..ഇപ്പോഴും വൈകിയിട്ടില്ല. എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക.

വിദൂരവിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക. അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്ബത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കുക.

എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവളാവുക… നല്ല ഭക്ഷണങ്ങള്‍ കഴിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ചും യാത്രകള്‍ ചെയ്തും കളര്‍ഫുള്‍ ആയിട്ടങ്ങ് ജീവിക്കുക.സന്തോഷമായിരിക്കുക.

നമുക്ക് ശക്തി പര്‍ന്ന സര്‍ക്കാരാണിത്, തുടര്‍ഭരണമുണ്ടാകും: സണ്ണി വെയ്ന്‍

0
Spread the love

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ചലച്ചിത്ര താരം സണ്ണിവെയ്ന്‍. കോവിഡിന്‍റെ സമയത്ത് ഈ സര്‍ക്കാര്‍ പകര്‍ന്ന പിന്തുണയായിരിക്കാം തന്നെ കൊണ്ട് ഈ അഭിപ്രായം പറയിപ്പിക്കുന്നതെന്നും സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡിന്‍റെ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നുമായിരുന്നു സണ്ണി വെയ്ന്‍റെ പ്രതികരണം. 24 ന്യൂസിനോടായിരുന്നു സണ്ണി വെയ്ന്‍റെ അഭിപ്രായ പ്രകടനം.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് 90-100നുമിടയിലാണ് താന്‍ മാര്‍ക്ക് നല്‍കുന്നതെന്ന് പറഞ്ഞ താരം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വളച്ചൊടിക്കരുതെന്നും എടുത്തുപറഞ്ഞു. എന്തും തുറന്നുപറയുന്ന പിണറായി വിജയന്‍റെ നിലപാടുകള്‍ ഇഷ്ടമാണെന്നും അത് ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

നിഗൂഡതകളുമായി ജോജു ജോര്‍ജ്ജും പൃഥ്വിരാജും; ‘സ്റ്റാര്‍’ ഏപ്രില്‍ 9ന്

0
Spread the love

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച്‌ ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 9ന് തീയേറ്റര്‍ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്‍്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘സ്റ്റാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. നായക നിരയിലെ ജോജു – പൃഥ്വി കോമ്ബോ തന്നെയാണ് ചിത്രത്തിന്‍്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്ബോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തില്‍ എത്തുന്നത്. റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്. തുടര്‍ന്ന് കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ഏപ്രില്‍ 2ന് തീയേറ്ററുകളില്‍

0
Spread the love

എ.ജി.എസ് മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ഏപ്രില്‍ രണ്ടിന് തീയേറ്ററുകളിലെത്തും. കുമാര്‍ നന്ദയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

പക്വതയില്ലാത്ത പ്രായത്തില്‍ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ തുടങ്ങി നിഷ്ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്‍റെ തനിമയാര്‍ന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം കാലിക പ്രസക്തമായ വിഷയങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ദൃശ്യ തൂങ്ങിയത് കണ്ട് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച് മനുപ്രസാദ്, പിന്നാലെ യുവാവും മരണത്തിലേക്ക്‌

0
Spread the love

പാലക്കാട്: കേരളത്തിലെ അണുകുടംബം വ്യവസ്ഥിതി അനുദിനം പ്രശ്‌നങ്ങളുടെയും മരണങ്ങളുടെയും ഈറ്റില്ലമാകുന്നു. കുടുംബവഴിക്കില്‍ ഇത്തരത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം.

വഴക്കിനെ തുടര്‍ന്ന് മനുപ്രസാദ് പുറത്തുപോയ സമയത്ത് ദൃശ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച് താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ എത്തി മൃതദേഹം താഴെയിറക്കുന്നതിനിടെ അകത്തു കയറി വാതിലടച്ച് മനുപ്രസാദും അതേ തൊട്ടില്‍ കയറില്‍ തന്നെ ജീവനൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ആദ്യം ദൃശ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കുന്നതിനിടെയാണ് മനുപ്രസാദും ഇതേ കയറില്‍ തൂങ്ങിയത്. നേതാജി നഗറിലെ വാടകവീട്ടിലാണ് ദമ്പതികള്‍ മകളോടൊത്ത് താമസിച്ചിരുന്നത്. ഫയര്‍ഫോഴ്സ് എത്തി അകത്തുകടന്നാണ് മനുപ്രസാദിനെ പുറത്തെത്തിച്ചത്. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക് ഷോപ് ജോലിക്കാരനാണ് മനുപ്രസാദ്.

സുരേഷ് ഗോപി ഇന്നുമുതൽ തൃശ്ശൂരിൽ പ്രചാരണത്തിനിറങ്ങും

0
Spread the love

ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നു. ന്യൂമോണിയ ബാധയെന്ന സംശയത്തെ തുടർന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് സുരേഷ് ഗോപി മടങ്ങിയെത്തുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ സുരേഷ്‌ഗോപി വിശ്രമത്തിലായിരുന്നു.

നിലവിൽ രാജ്യസഭാ എം.പിയാണ് സുരേഷ് ഗോപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. തൃശൂർ ഞാനിങ്ങേടുക്കുവാ എന്ന പ്രയോഗം അന്ന് വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

മിനിസ്ക്രീന്‍ താരം മീര മുരളീധരന്‍ വിവാഹിതയായി, വരന്‍ മനു ശങ്കര്‍

0
Spread the love

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര മുരളിധരന്‍. നടിയായും അവതാരകയായും ഒരുപോലെ തിളങ്ങി മീര വിവാഹിതയായിരിക്കുകയാണ്. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശിയായ മനുശങ്കറാണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കലവൂരില്‍ വെച്ചായിരുന്നു വിവാഹം, വിവാഹ ചടങ്ങില്‍ സീരിയല്‍ മേഖലയില്‍ നിന്നിള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. മീരയ്ക്ക് ആശംസയുമായി നടി ഗൗരി കൃഷ്ണ എത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ടാണ് ഗൗരി മീരയ്ക്ക് ആശംസ നേര്‍ന്നത്. അരവരും ഏടുത്ത സുഹൃത്തുക്കളാണ്.

സീരിയലില്‍ തിളങ്ങി നില്‍ക്കുമ്ബോഴാണ് നടി അഭിനയത്തില്‍ നിന്ന് ചെറിയ ബ്രേക്കെടുക്കുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണ് മീരയുടെ വിശേഷം പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച്‌ നടി സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടിയുടെ വാക്കുതകള്‍ ഇങ്ങനെ

അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നില്‍ പഠനം. പണ്ട് മുതല്‍ ഉള്ള ആഗ്രഹമാണ് ഫാഷന്‍ ഡിസൈനിങ് പടിക്കണമെന്നുളളത്. അതിപ്പോള്‍ നടന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ഞാന്‍. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേള്‍ക്കുമ്ബോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകര്‍ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചതില്‍”, എന്നാണ് സമയം മലയാളത്തോട് മീര പ്രതികരിച്ചത്.

20 ഓളം സിരിയലിലും സിനിമയിലും മീര അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ അരുന്ധതി എന്ന മെഗാ സീരിയലിലാണ് അഭിനയിച്ചത്. ഇതില്‍ കേന്ദ്ര കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

വിലമതിക്കാനാകാത്ത സെല്‍ഫി;മമ്മൂട്ടിക്കൊപ്പമുള്ള സുപ്രിയ മേനോന്റെ ഫോട്ടോ

0
Spread the love

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.നിരവധി താരങ്ങള്‍ ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു.മമ്മൂട്ടിക്കൊപ്പമുള്ള സുപ്രിയ മേനോന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

വിലമതിക്കാനാകാത്ത സെല്‍ഫിയെന്ന് സുപ്രിയ മേനോന്‍ പറയുന്നു.വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌ സിമ്പിൾ ലുക്കില്‍ ആയിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടിയുടെ അടക്കമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts