Home Blog Page 1624

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം വരുന്നു

0
Spread the love

മലയാളത്തിന്റെ പ്രിയതാരമാണ് ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്- ചോക്ലേറ്റ് ഹീറോയായി വന്ന് കുടുംബസദസ്സുകളുടെ പ്രിയങ്കരനായ താരം. തമിഴകത്തിന്റെ അഭിമാനതാരം അരവിന്ദ് സ്വാമിയും കരിയറിന്റെ തുടക്കത്തില്‍ റൊമാന്റിക് ഹീറോയായി പേരുകേട്ട താരമാണ്. ആദ്യകാലത്തെ ഇമേജിന്റെ തടവറയില്‍ നിന്നും മാറി ശക്തമായ പ്രതിനായകവേഷങ്ങളിലൂടെ തിളങ്ങുന്ന ഒരു അരവിന്ദ് സ്വാമിയെ ആണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക.

ഇപ്പോഴിതാ, ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിച്ച്‌ കൈകോര്‍ക്കുകയാണ്. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങള്‍ ഒരുമിക്കുന്നത്. ‘ഒറ്റ്’ എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയില്‍ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സജീവ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ശരണ്യയുടെ അടിയന്തര സർജിറി വിജയകരം, അൽപം സീരിയസായതോടെ പെട്ടെന്ന് സർജറി പെട്ടെന്ന് വേണ്ടി വരികയായിരുന്നു- സീമ ജി നായർ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതായെന്ന ശരണ്യയുടെ അമ്മ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.

ഇപ്പോഴിതാ ശരണ്യയുടെ സർജറിക്ക് ശേഷം തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അഭിമുഖീകരിക്കുകയാണ് നടി സീമ ജി നായർ. ശരണ്യക്ക് മാർച്ച് 29നാണ് സർജറിക്ക് ഹോസ്പിറ്റൽ അഡ്മിഷൻ നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പെട്ടെന്നാണ് അവൾക്ക് വീണ്ടും സുഖമില്ലാതായത്. അൽപം സീരിയസായതോടെ പെട്ടെന്ന് സർജറി പെട്ടെന്ന് വേണ്ടി വരികയായിരുന്നു. സർജറി വിജയമാണെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സർജറി നടന്നത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്പേരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു.

അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് അമ്മ അന്ന് പറഞ്ഞത്. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കാവ്യയും

0
Spread the love

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ദിപീലിന്റെ പിറന്നാളായിരുന്നു ഇന്നലെ. മീനാക്ഷിയ്ക്കായി ഗംഭീരമായൊരു പിറന്നാള്‍ ആഘോഷം തന്നെ ഒരുക്കിയിരിക്കുകയാണ് ദിലീപ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കാവ്യയേയും മീനാക്ഷിയുടെ സുഹൃത്തുക്കളെയുമെല്ലാം ചിത്രങ്ങളില്‍ കാണാം.

മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും പ്രിയ കൂട്ടുകാരിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.നമിതയ്ക്കു പുറമേ മറ്റൊരു താരപുത്രി കൂടി മീനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നടി ചിപ്പിയുടെയും സംവിധായകന്‍ രഞ്ജിത്തിന്റേയും മകള്‍ അവന്തിക രഞ്ജിത്താണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആശംസ നേര്‍ന്നത്.

ബിഗ് ബോസ്സിലേക്ക് ഭാ​ഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത, ഞെട്ടലോടെ മറ്റ് മത്സരാര്‍ത്ഥികള്‍

0
Spread the love

ബി​ഗ് ബോസ് സീസണ്‍ മൂന്നിന്റെ വേദിയില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുന്‍ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.

നിങ്ങള്‍ക്ക് നാട്ടില്‍ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് താന്‍ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി​ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച്‌ നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ രമേശ് ചികിത്സയില്‍ ആയിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി മത്സരാര്‍ത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാര്‍ത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടത്. പിന്നാലെ എല്ലാവരും ഭാ​ഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 1985ല്‍ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു

ദിലീപിന് 53 വയസ്സോ, വിശ്വസിക്കില്ല താരത്തെ പരിചയമില്ലാത്ത വിദേശികളുടെ മറുപടി ഇങ്ങനെ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദീലീപ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ എന്നും ജനപ്രിയ നായകനാണ് ദിലീപ്. ‘എന്നോടിഷ്‌ടം കൂടാമോ’ എന്ന ചിത്രത്തിലെ അതിഥി വേഷത്തില്‍ തുടങ്ങി, മലയാള സിനിമയില്‍ മൊത്തം 140 ഓളം ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. സല്ലാപം എന്ന സിനിമയിലെ നായക വേഷമാണ് ദിലീപ് എന്ന നടനെ ശ്രദ്ധേയനാക്കിയത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം കാവ്യ മാധാവനെ ചെയ്ത് സുഖമായി ജീവിക്കുകയാണ് താരം. മീനാക്ഷയും മഹാലക്ഷ്മിയും കാവ്യയുമെല്ലാം ദിലീപിനൊപ്പമാണ് താമസം.

ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള രസകരമായൊരു വീഡിയോ ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്. 53 കാരനായ ദിലീപിനെ ഒരു പരിചയവുമില്ലാത്ത വ്യക്തികള്‍ ഒരു ഫോട്ടോ നോക്കി പ്രായം ഊഹിച്ചു പറയുന്ന വീഡിയോയാണിത്.. എന്നാല്‍ അതിന് ലഭിച്ച മറുപടികളാണ് ഏറ്റവും ശ്രദ്ധേയാവുന്നത്.

താരത്തിന്റെ ഏറ്റവും പുതിയൊരു ഫോട്ടോ കാണിച്ച് അദ്ദേഹത്തിന് ഏകദേശം എത്ര വയസുണ്ടെന്നാണ് ചോദിച്ചത്. കൂടുതല്‍ പേരും മുപ്പത് വയസിനുള്ളിലാണ് പറയുന്നത്. 38, 34 എന്നൊക്കെ പറഞ്ഞെങ്കിലും ശരിക്കും 53 ഉണ്ടെന്ന് വീഡിയോ എടുത്ത ആള്‍ പറഞ്ഞു.

ഇത് കേട്ട് നിന്ന വിദേശികളായ രണ്ട് യുവതികള്‍ അദ്ദേഹം ശരിക്കും യുവാവിനെ പോലെ ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. 53 വയസുണ്ടെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കുമത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം.

മുഖത്ത് മുറിപ്പാടുകളുമായി ടോവിനോ തോമസ്, ‘കള’യില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും

0
Spread the love

‘കള’യില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒട്ടും കുറവുണ്ടാകില്ല. അതിനൊരു സൂചന നല്‍കിക്കൊണ്ട് ടോവിനോയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മുഖത്തുനിന്ന് ചോര ഒലിക്കുന്ന നടനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ആരുടെയും സഹായമില്ലാതെ ടോവിനോ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ഷൂട്ടിങ്ങിനിടെ നടന് പരിക്കേറ്റിരുന്നു. കുറച്ചു ദിവസത്തെ വിശ്രമവും ‘കാണെക്കാണെ’ എന്ന ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമാണ് നടന്‍ ‘കള’യുടെ സെറ്റിലെത്തിയത്.

രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു ഭയം ഉണ്ടാകും. അത്തരത്തില്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഭയത്തെയാണ് സിനിമ വരച്ചു കാണിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.അടുത്തിടെ പുറത്തുവന്ന ടീസറും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു. പല കാരണങ്ങള്‍ കൊണ്ട് തന്റെ ഉള്ളില്‍ ഉണ്ടാകുന്ന ഭയത്തെ നേരിടുന്നതിനായി പദ്ധതിയൊരുക്കുന്ന ടോവിനോ കഥാപാത്രത്തിന്റെ പുറത്തുവന്ന ഓരോ പോസ്റ്റുകളും കാണാം.

ഒരു സങ്കടം ഇപ്പോഴും ബാക്കി: മരക്കാര്‍ ഇതുവരെ പൂര്‍ണമായി കാണാന്‍ സാധിച്ചില്ലെന്ന് മോഹന്‍ലാല്‍

0
Spread the love

സിനിമ ആസ്വാദകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ്. നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് മരക്കാര്‍. മാത്രമല്ല എക്കാലത്തെയും ഹിറ്റുകളുടെ രാജാക്കന്മാരായ ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമായതിന്റെ പ്രത്യകതയുള്ളതിനാലും വമ്ബന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നാഷ്ണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടി.

അതേസമയം, അഭിനയിച്ച ചിത്രമാണെങ്കിലും മരക്കാര്‍ പൂര്‍ണമായും ഇതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

“ബിരിയാണിയെ അവാര്‍ഡ് സിനിമയായി കാണരുത്” -സജിന്‍ ബാബു

0
Spread the love

 അവാര്‍ഡ് കിട്ടി എന്നത് കൊണ്ട് ബിരിയാണിയെ അവാര്‍ഡ് സിനിമ എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകന്‍ സജിന്‍ ബാബു. 67 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രേത്യേക ജൂറി പരാമര്‍ശം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അവാര്‍ഡ് കിട്ടി എന്നത് കൊണ്ട് അവാര്‍ഡ് സിനിമയായിട്ട് കാണുന്നില്ല. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണിത്. ഐഎഫ്‌എഫ്കെ ഉള്‍പ്പെടെയുള്ള മേളകളില്‍ സിനിമയുടെ റിസര്‍വേഷന്‍ മിനിറ്റുകള്‍ കൊണ്ട് നിറഞ്ഞതും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ക്കായി ആളുകള്‍ ആവശ്യമുന്നയിക്കുന്നതുമായ സാഹചര്യമുണ്ടായിരുന്നു.’ സജിന്‍ ബാബു വ്യക്തമാക്കി.

അമ്ബതിലേറെ മേഖലകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് ചിത്രം പറയുന്നത്.

ഡല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി

0
Spread the love

ഡല്‍ഹിയില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുന്നത് അടക്കം പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകളുണ്ടാകില്ല. പുതിയ മദ്യ ഷോപ്പുകള്‍ തുറക്കില്ലെന്നും ഉപ മുഖ്യമന്തി മനീഷ് സിസോദിയ വ്യക്തമാക്കി.

മദ്യ ഉപഭോഗത്തിലൂടെ വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.റഡ്രൈ ഡേകളുടെ എണ്ണം വര്‍ഷത്തില്‍ മൂന്ന് ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

ഡല്‍ഹിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യം. 2019-2020 ല്‍ മദ്യവില്‍പനയിലൂടെ പ്രാദേശിക ഭരണകൂടങ്ങള്‍ 5400 കോടി രൂപ നേടിയിരുന്നു.റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പരിഗണനയെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

സഹോദരന്റെ ക്യാമറയില്‍ മോഡലായി തിളങ്ങി നസ്രിയ

0
Spread the love

ഇരട്ടസഹോദരനായ നവീന്‍ നസീമിന്റെ ക്യാമറയില്‍ മോഡലായി തിളങ്ങി നസ്രിയ നസീം. ‘എന്റെ ഇന്‍ഹൗസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയില്‍ അതിസുന്ദരിയായാണ് നസ്രിയ എത്തിയത്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മണിയറിലെ അശോകന്‍ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

2021ല്‍ നസ്രിയയും ഫഹദും തെലുങ്കില്‍ അരേങ്ങറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. നാനി നായകനാകുന്ന ചിത്രത്തിലൂടെ നസ്രിയയും അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദും തെലുങ്കില്‍ എത്തും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts