Home Blog Page 1625

രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു, വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി- ശരണ്യയുടെ അമ്മ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

പുതുവർഷത്തിലാണ് താരം പുതിയ യൂടൂബ് ചാനൽ ആരംഭിച്ചത്. പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിൽ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്.

‘വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അമ്മ വേദനയോടെ പറയുന്നു.അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി.–

ഞങ്ങള്‍ ഒന്നിക്കുന്നു, വിവാഹ തീയതി പുറത്ത് വിട്ട് ദുര്‍ഗ്ഗ കൃഷ്ണ

0
Spread the love

മലയാളികളുടെ പ്രിയ താരം ദുര്‍ഗ്ഗ കൃഷ്ണ വിവാഹ വാര്‍ത്ത പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹ തീയതിയാണ് താരം പുറത്തുവിട്ടത്. ഏപ്രില്‍ അഞ്ചിനാണ് വിവാഹമെന്നാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്. താനും നിര്‍മ്മാതാവായ അര്‍ജുനും പ്രണയത്തിലാണെന്ന് നേരത്തെ ദുര്‍ഗ്ഗ വ്യക്തമാക്കിയിരുന്നു.

അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇന്‍സ്റ്റഗ്രാം ലൈവിനിടെ ആരാധകരുടെ ചോദ്യത്തിന് ദുര്‍ഗ്ഗ മറുപടി നല്‍കുകയായിരുന്നു. അഭിനേതാവ് മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗ. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ലെ’ന്ന് ട്രോള്‍, മറുപടിയുമായി നടി ശ്രീദേവിക

0
Spread the love

കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, അവന്‍ ചാണ്ടിയുടെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രീദേവിക. ഇപ്പോള്‍ തന്നെ ട്രോളിയ പ്രേക്ഷകന് നടി നല്‍കിയ മറുപടി വൈറല്‍ ആവുകയാണ്. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീല്‍ഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെ ശ്രീദേവിയെക്കുറിച്ച്‌ ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു.

‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു കമന്റ്. പാര്‍ഥന്‍ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീവേദികയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ട്രോള്‍ ശ്രദ്ധിച്ച ശ്രീദേവിക ഉടന്‍തന്നെ മറുപടിയുമായി എത്തി. ‘ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി.

ആവേശം നിറക്കാന്‍ കുറുപ്പിന്‍റെ പുതിയ ടീസര്‍ 26ന് എത്തും; മെയ്​ 28ന്​ സിനിമ തിയറ്ററുകളില്‍​

0
Spread the love

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കുറുപ്പി’ന്‍റെ പുതിയ ടീസര്‍ മാര്‍ച്ച്‌ 26ന് എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. അത്തരം ഓഫറുകളെ അവഗണിച്ച്‌ ചിത്രം മെയ് 28ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്​ കുറുപ്പ്​. 35 കോടിയാണ് സിനിമയുടെ മുടക്കുമുതല്‍ എന്നാണ്​ അണിയറക്കാര്‍ അവകാശപ്പെടുന്നത്​. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്​.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്​. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്.അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.

യുവാവ് തലകറങ്ങി താഴേക്ക് വീണ സംഭവം: രക്ഷകന് ജോലി നല്‍കി ഊരാളുങ്കല്‍

0
Spread the love

കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലിനല്‍കും. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്‍കി.

ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി.

ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇത് എന്റെ മകള്‍ മില്ല, ജീവിക്കാനുള്ള കരുത്ത്, ദത്തെടുത്ത മകളെ പരിചയപ്പെടുത്തി ഷക്കീല

0
Spread the love

ഒരുകാലത്ത് മലയാളത്തിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷക്കീല. മസാല സിനിമകളിലൂടെ പ്രേക്ഷകരില്‍ എത്തിയെങ്കിലും നിലപാടുകള്‍ കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പലരുടെയും ഹൃദയം കവര്‍ന്ന താരം കൂടിയാണ് ഷക്കീല. എന്നാല്‍ മലയാളികളെയും മലയാള സിനിമയെയും വഴിതെറ്റിച്ചയാളെന്ന് പലപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട് ഷക്കീലയ്ക്ക്.

സിനിമയും അഭിനയവും പ്രൊഫഷനായിരുന്നു എന്ന് പലപ്പോഴും ഷക്കീല പറഞ്ഞിട്ടുണ്ട്. ലഭിച്ച അവസരങ്ങള്‍ക്ക് ഒത്ത് അഭിനയിക്കുകയായിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാനോ ഷക്കീലയെ അംഗീകരിക്കാനോ മലയാളി സമൂഹം തയ്യാറായിട്ടില്ല. ഇപ്പോള്‍ തന്റെ മകള്‍ മില്ലയെ പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം. തനിക്ക് കൂട്ടായി ഒരു വളര്‍ത്തുമകള്‍ ഉണ്ടെന്ന് ഷക്കീല നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. വിജയ് ടിവിയുടെ കുക്കു വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയില്‍ വെച്ചാണ് ഷക്കീല തന്റെ വളര്‍ത്തുമകളെ കുറിച്ച് തുറന്ന് പറഞ്ഞത്. ജീവിക്കാനുള്ള കരുത്ത് മകളാണെന്നും ഷക്കീല പറഞ്ഞിരുന്നു.

പ്രീസ്റ്റ് ആഗോള കളക്ഷന്‍ 30 കോടിയിലേക്ക്

0
Spread the love

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം ഈ വെള്ളിയാഴ്ച മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും പ്രദര്‍ശനത്തിനെത്തി. മികച്ച വരവേല്‍പ്പാണ് മലയാളികള്‍ കൂടുതലായുള്ള ആര്‍ഒഐ സെന്‍ററുകളിലെല്ലാം ലഭിക്കുന്നത്. യുഎഇ-ജിസിസിയിലും ചിത്രം മികച്ച രീതിയില്‍ തുടരുന്നു. കേരളത്തില്‍ ഇപ്പോഴും 300ല്‍ അധികം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കേരള ബോക്സ് ഓഫിസില്‍ നിന്നു മാത്രം 10 ദിനങ്ങളില്‍ ചിത്രം 17 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കോവിഡ് ഭീതിയൊഴിഞ്ഞ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴും തിയറ്ററുകളില്‍ എത്തുന്നില്ലായെന്നതും 50 ശതമാനം ഒക്കുപ്പന്‍സി നിയന്ത്രണമുള്ളതും കണക്കിലെടുക്കുമ്ബോള്‍ വളരേ മികച്ച നേട്ടമാണിത്. യുഎഇ- ജിസിസി രാഷ്ട്രങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഏതാണ്ട് 10 കോടിയാണ്. മറ്റ് രാഷ്ട്രങ്ങളിലെയും മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലെയും കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്ബോള്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 30 കോടിയില്‍ എത്തിയെന്നാണ് വിലയിരുത്തല്‍.

നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റില്‍ മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷതയും ഉണ്ട്. നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. ആന്‍റോ ജോസഫ് നിര്‍മാതാവായ ചിത്രം റിലീസിന് മുമ്ബ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരുന്നു. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.

ശ്രീനിഷിനും പേര്‍ളി മാണിക്കും പെണ്‍കുഞ്ഞ് പിറന്നു: സന്തോഷം പങ്കുവെച്ച്‌ ശ്രീനിഷ്

0
Spread the love

ചലച്ചിത്ര-ടിവി താരങ്ങളായ ശ്രീനിഷിനും പേര്‍ളി മാണിക്കും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് അരവിന്ദ് ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.

‘വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം.ഒരു പെണ്‍ കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ബിഗ് ബേബിയും സ്മോള്‍ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു’- ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചു.     View this post on Instagram           

A post shared by Srinish Aravind (@srinish_aravind)

ഗര്‍ഭിണിയായിരുന്ന സമയത്ത് പേര്‍ളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികള്‍ക്ക് പരിചിതമായിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂര്‍ത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യയുടെ ഭക്ഷണ പ്രിയം പകര്‍ത്തി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.

ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേര്‍ളി മാണിയും 2018 ഡിസംബര്‍ 22നാണ് വിവാഹിതരായത്.

തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷം ഫോട്ടോ പങ്ക് വെച്ചു മിയ

0
Spread the love

ര്‍ത്താവ് അശ്വിന്‍ ജോര്‍ജ്ജിനെ കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മിയ ജോര്‍ജ്ജ്. ആശ്വിനെ കണ്ടതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ ഈ ഒരു വര്‍ഷത്തെക്കുറിച്ച്‌ വിവരിക്കാന്‍ വാക്കുകള്‍ തികയുന്നില്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്. അശ്വിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കിട്ടത്.

“കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വര്‍ഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിന് നന്ദി,” മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്തായിരുന്നു നടി മിയയുടെയും അശ്വിന്റെയും വിവാഹം.

ഇത് നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോ, മിന്നല്‍ മുരളിയായി ടൊവിനോ തോമസ്

0
Spread the love

രാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്ന ടൊവിനോ ആണ് പോസ്റ്ററില്‍.

തീയും പുകയും നിറഞ്ഞിടത്ത് നില്‍ക്കുകയാണ് മിന്നല്‍ മുരളി. സ്‌പൈഡര്‍ മാന്റേതു പോലുള്ള സൂപ്പര്‍ഹീറോ വേഷവും അണിഞ്ഞിട്ടുണ്ട്. ആദ്യത്തെ പോസ്റ്ററില്‍ തോര്‍ത്തുവച്ചാണ് മുഖം മൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പുറത്തുവന്ന പോസ്റ്ററില്‍ മാസ്‌കാണ് ഉപയോഗിച്ചിരിക്കന്നത്. ഇതാണ് അവന്റെ വിധി എന്ന അടിക്കുറിപ്പിലാണ് ടൊവിനോ തോമസ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് പോസ്റ്റര്‍. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ ആണിതെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ പോസ്റ്റര്‍ കണ്ടപ്പോള്‍ ശക്തിമാനെ ഓര്‍മവന്നുവെന്നും ആരാധകര്‍ പറയുന്നു. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലേയും പോസ്റ്ററും പുറത്തുവന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫഌക്‌സിനാണ്.

ബേസില്‍ ജോര്‍ജാണ് സൂപ്പര്‍ഹീറോ ചിത്രത്തിന്റെ സംവിധായകന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോലാണ് നിര്‍മാണം. തിരക്കഥ തയാറാക്കിയത് അരുണ്‍. ജസ്റ്റിന്‍, സമീര്‍ താഹിറാണ് ഛായാഗ്രഹണം. വഌഡ് റിംബര്‍ഗാണ് ആക്ഷന്‍ ഡയറക്ടര്‍.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts