Home Blog Page 1626

ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

0
Spread the love

തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍രെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.

കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയര്‍ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂര്‍, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനല്‍ കേസുകള്‍ ഫിറോസിന്റെ പേരിലുണ്ട്. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള മടി കൊണ്ടാണ് ഫിറോസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

വിക്കുള്ള തടിച്ച പെണ്‍കുട്ടിയായ ഞാന്‍, ഏറെ കുത്തുവാക്കുകള്‍ കേട്ടു; അതുകൊണ്ട് എന്റെ കുട്ടികളെ ചില കാര്യങ്ങള്‍ പഠിപ്പിക്കും: സമീറ റെഡ്ഡി

0
Spread the love

ബോഡി പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ക്ക് കൊണ്ട് ശ്രദ്ധേയയാണ് നടി സമീറ റെഡ്ഡി. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്വയം സ്‌നേഹിക്കണ്ടതിന്റെയും അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത നടി നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചെറിയ വീഡിയോകളും കുറിപ്പുകളുമായെത്തുന്ന സമീറ തടിയുടെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ആക്ഷേപങ്ങളെ കുറിച്ച്‌ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലെ ചിത്രങ്ങളും മേക്ക്‌അപ്പ് ഇല്ലാതെയുള്ള ഇപ്പോഴത്തെ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നെന്ന് കൂടി പറയുകയാണ് നടി.

‘തടിച്ച വിക്കുള്ള പെണ്‍കുട്ടിയായതിന്റെ പേരില്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചുള്ളയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ എന്റെ കുട്ടികളോട് കൂടുതല്‍ കരുണയും സഹിഷ്ണുതയും കാണിക്കാനും എല്ലാ വ്യത്യസ്തകളെയും അംഗീകരിക്കാനുമാണ് ഞാന്‍ പഠിപ്പിക്കുന്നത്.

എല്ലാവരും ഒരുപോലെയല്ല. ചെറുപ്പത്തില്‍ കേട്ട കുത്തുവാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കിലിന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

പക്ഷെ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോൾ പെര്‍ഫെക്‌ട് ആകാനുള്ള ചില അളവുകോലുകളിലേക്ക് വളരണമെന്ന് നിര്‍ബന്ധിക്കും വിധമല്ലേ ഇവിടെയെല്ലാം ചെയ്തുവെച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

നമ്മുടെ കുട്ടികളെയും നമ്മള്‍ അങ്ങോട്ട് തന്നെയാണോ പറഞ്ഞുവിടുന്നത്. നമ്മള്‍ കരുതലും സഹാനുഭൂതിയുമുള്ള ബോധമുള്ള മനുഷ്യരാണെന്ന് കരുതാനാണ് എനിക്ക് ഇഷ്ടം,’ സമീറ റെഡ്ഡിയുടെ കുറിപ്പില്‍ പറയുന്നു.

ഗോവിന്ദ് പദ്മസൂര്യ വിവാഹിതനായോ? വിവാഹ വേഷത്തില്‍ വധുവിനൊപ്പമുള്ള ചിത്രം പുറത്ത്

0
Spread the love

നിരവധി ആരാധകരുള്ള അവതാരകനും നടനുമാണ് ​ഗോവിന്ദ് പദ്മസൂര്യ.ഇപ്പോളിതാ ജിപി വിവാഹിതനായെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ ാണ് വൈറലാകുന്നത്. ചുവപ്പ് നിറമുള്ള ഷർട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തിൽ കേരള സാരിയിലാണ് ദിവ്യയുള്ളത്. തുളസിമാല മാത്രം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തിൽ വാർത്തകളെത്തി.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ് ജിപിയിപ്പോൾ. ജിപിയ്‌ക്കൊപ്പം ദിവ്യയാണ് മറ്റൊരു വിധി കര്‍ത്താവ്. ഇവിടെ നിന്നും ആരംഭിച്ച സൗഹൃദം പ്രണയമായി വഴി മാറിയോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും താരങ്ങൾക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്. ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

വീണ്ടും അമ്മയാകാനൊരുങ്ങി അശ്വതി ശ്രീകാന്ത്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനല്‍ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

താന്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വിശേഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം അശ്വതി പങ്കുവെച്ചത്. നിറവയറോടെ അതി സുന്ദരിയായിട്ടാണ് അശ്വതി ചിത്രത്തിലുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ അശ്വതി പങ്കുവെച്ച ചിത്രത്തിന് ഒരാള്‍ ബോഡി ഷെയ്മിങ് നടത്തിയാണ് കമന്റിട്ടത്. ഇതിന് നടി തന്നെ മറുപടി നല്‍കുകയും ചെയ്തു. ശ്വാസം വലിച്ചു പിടിച്ചത് നന്നായി. അല്ലെങ്കില്‍ ഉരലാണെന്ന് ധരിച്ചേനെ.. എന്നാണ് ബഷീര്‍ കൈപടത്ത് എന്നയാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അത്രേം പറഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നുന്നില്ലേ.. സേട്ടന്‍ ചെല്ല് എന്നായിരുന്നു അശ്വതിയുടെ മറുപടി.

പിന്നീട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഒരു കുറിപ്പും അശ്വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്കും ! നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.അശ്വതി കുറിച്ചു.

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

0
Spread the love

നടിയെ ആക്രമിച്ച കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബി ഐ കോടതിയിലാണ് ഹാജരാകുന്നത്.

2017 ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു.

ഇതനുസരിച്ച്‌ കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.

ഫ്ലാറ്റിന് മുകളില്‍നിന്നുവീണ്​ മാതാവ്​ മരിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞ്​ അത്ഭുതകരമായി രക്ഷപ്പെട്ടു

0
Spread the love

 യുവതിയും ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും ഫ്ലാറ്റിന് മുകളില്‍നിന്ന്​ താഴേക്ക് വീണു. മാതാവ് മരിച്ചു. നിസ്സാര പരി​േക്കറ്റ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ മദ്​റസ മുക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്​ സമീപത്തെ നൂര്‍ജലാല്‍ ​െറസിഡന്‍സിയില്‍ താമസിക്കുന്ന ഇടവ സ്വദേശി മുക്താറി​െന്‍റയും സീനത്തി​െന്‍റയും മകളും ദുബൈയില്‍ പ്രവാസിയായ അബു ഫാസലി​െന്‍റ ഭാര്യയുമായ നിമ (25) ആണ് മരിച്ചത്. കൈക്കുഞ്ഞ്​ മകള്‍ നിഫയാണ് രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുഞ്ഞിനെ കളിപ്പിക്കുന്നതിനായാണ് നിമ ഫ്ലാറ്റി​െന്‍റ മൂന്നാം നിലയുടെ മുകളില്‍ കയറിയത്​. കുഞ്ഞ് ഗ്രില്ലിനിടയിലൂടെ വഴുതി താഴേക്ക് വീണതുകണ്ട് ഭയന്നു നിലവിളിച്ച നിമ കുഞ്ഞിനെ രക്ഷിക്കാനായി താഴേക്ക് ചാടുകയായിരുന്നു. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലൂടെ താഴേക്ക് വീണ നിമയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

കെട്ടിടങ്ങള്‍ക്കിടയിലെ തറയില്‍ കൂട്ടിയിട്ടിരുന്ന പഴയ തുണികള്‍ക്കും തെര്‍മോകോളിനും മുകളിലേക്ക് വീണ കുഞ്ഞിന് നിസ്സാര പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അടുത്ത കടകളിലെ ജീവനക്കാര്‍ ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തി​െച്ചങ്കിലും നിമ മരിച്ചു. നിമയുടെ മാതാവ് സീനത്തും സഹോദരി സുല്‍ത്താനയും സംഭവസമയം ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു. അയിരൂര്‍ പൊലീസ് തുടര്‍നടപടി സ്വീകരിച്ചു

‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏറ്റെടുത്തതില്‍ നന്ദി; സിത്താര

0
Spread the love

ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ടി താ​ന്‍ പാ​ടി​യ ‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏ​റ്റെ​ടു​ത്ത​തി​ല്‍ ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചു​കൊ​ണ്ട് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള വ​രി​ക​ളാ​ണ് പാ​ട്ടി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള പാ​ട്ട് സി​ത്താ​ര ത​ന്നെ​യാ​ണ് സം​ഗീ​തം പ​ക​ര്‍​ന്ന് ആ​ല​പി​ച്ച​ത്. ബി.​കെ.​ ഹ​രി​നാ​രാ​യ​ണ​നാ​ണ് വ​രി​ക​ള്‍ കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം

മൈ​ത്രി​യും,വ​ണ്ട​ര്‍​വാ​ള്‍ മീ​ഡി​യ​യും ഇ​ല​ക്ഷ​ന്‍ ക്യാ​മ്ബ​യി​ന്‍ ഗാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ​മീ​പി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷ​ത്തോ​ടെ ആ ‘​ജോ​ലി’ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു!! ഗാ​നം ഇ​ഷ്ട​പെ​ടു​ന്നു എ​ന്ന​റി​യു​ന്ന​ത് സ​ന്തോ​ഷം! മ​നോ​ഹ​ര​മാ​യ വ​രി​ക​ള്‍ എ​ഴു​തി​യ ശ്രീ ​ഹ​രി​നാ​രാ​യ​ണ​ന്‍, പാ​ടി​നോ​ട് ഏ​റ്റ​വും ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ അ​ക​മ്ബ​ടി​യാ​യ സാ​മൂ​വ​ല്‍ എ​ബി, കൃ​ത്യ സ​മ​യ​ത്ത് മി​ക്സ്‌ ആ​ന്‍​ഡ് മാ​സ്റ്റ​ര്‍ ചെ​യ്ത് ത​ന്ന മി​ഥു​ന്‍ ആ​ന​ന്ദ്, സൗ​ണ്ട് എ​ഞ്ചി​നീ​യ​ഴ്‌​സ് കി​ര​ണ്‍​ലാ​ല്‍,നി​ഷാ​ന്ത്, ക​ല തൊ​ഴി​ലു​കൂ​ടി​യാ​ക്കി​യ ഞ​ങ്ങ​ളു​ടെ ജോ​ലി​ക​ളെ മ​ന​സി​ലാ​ക്കി, എ​നി​ക്കും എ​ന്‍റെ കൂ​ടെ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കും കൃ​ത്യ​മാ​യി വേ​ത​നം ത​ന്ന ‘മൈ​ത്രി’! എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി! പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും , മ​ഹാ​മാ​രി​യി​ലും പെ​ട്ട് ക​ലാ​കാ​ര​ന്മാ​ര്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച വ​ര്‍​ഷ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​ത്!!! വ​രും വ​ര്‍​ഷ​ങ്ങ​ള്‍ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് അ​ര്‍​ഹി​ക്കു​ന്ന ക​രു​ത​ലും കാ​വ​ലും ഉ​ണ്ടാ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ല്‍….
സ്നേ​ഹം

ആ വൈറല്‍ ഗേളിനെ സിനിമയിലെടുത്തു; വാത്തിക്ക് ചുവടുവെച്ച വൃദ്ധി വിശാല്‍ പൃഥ്വിരാജിന്റെ കടുവയിലേക്ക്‌

0
Spread the love

വിവാഹ വേദിയിലെ ഡാൻസിലൂടെ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാൽ സിനിമയിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിൽ താരത്തിന്റെ മകളെയാണ് വൃദ്ധി എത്തുന്നത്. വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്തമാധ്യമങ്ങൾക്കും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം. മോളുടെ മൂന്നാമത്തെ സിനിമയാണ്.

കഴിഞ്ഞ ദിവസം സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിലായിരുന്നു വൃദ്ധിയുടെ ഡാൻസ്. മാസ്റ്ററിലെ വാത്തി കമിങ്ങ് എന്ന ഗാനത്തിനൊപ്പമായിരുന്നു വൃദ്ധി ചുവടു വെച്ചത്.

ഇത് വൃദ്ധി വിശാല്‍: ഒറ്റ ദിവസം കൊണ്ട് സ്റ്റാറ്റസ് ഭരിച്ച കൊച്ചു മിടുക്കി

0
Spread the love

വമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ ഡാന്‍സ് ആണ്. വൃദ്ധി വിശാല്‍ എന്ന ആറുവയസുകാരി കല്യാണ വീട്ടില്‍ കളിച്ച ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വൃദ്ധിയുടെ ഡാന്‍സും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ്, ഇന്‍സ്റ്റഗ്രം എന്നിവിടങ്ങളില്‍ തരംഗമാവുകയാണ്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോള്‍ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.

സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.

പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാല്‍ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം അതാണ് എന്നെ ഞാനാക്കിയതെന്ന് അമേയ മാത്യു

0
Spread the love

സിനിമകളിലൂടെയും കരിക്ക് വെബ് സീരിസിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്.

മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, പോയ വര്‍ഷങ്ങളില്‍ തന്റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ.

‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ Challenge ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല… കാരണം അതാണ് എന്നെ ഞാനാക്കിയത്’ എന്ന് വീഡിയോയ്ക്ക് ഒപ്പം അമേയ കുറിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts