Home Blog Page 1627

തളർന്നുകിടന്ന എന്റെ ഭാര്യ സഹോദരനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ചിത്ര- ജി വേണു​ഗോപാൽ

0
Spread the love

ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിന്റെ മധുരസ്വരം മലയാളികൾക്കു മാത്രമല്ല തമിഴനും തെലുങ്കനും പ്രിയങ്കരമാണ്. സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണദ്ദേഹം. “ചന്ദനമണിവാതിൽ”, “കാണാനഴകുള്ള മാണിക്യക്കുയിലെ”, “ആടടീ ആടാടടീ” എന്നീ ഗാനങ്ങൾ തന്റെ ആലാപനശൈലിയാൽ മനോഹരമാക്കി മാറ്റിയ ഗായകൻ.വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്.

ചിത്രയെക്കുറിച്ച്‌ അധികമാരും അറിയാത്ത കഥ പങ്കുവെക്കുകയാണ് വേണു​ഗോപാൽ. ഭാര്യാ സഹോദരൻ പക്ഷാഘാതം ബാധിച്ച്‌ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയാണെന്നാണ് അദ്ദേഹം പറയുന്നത്

വാക്കുകൾ,

എന്റെ ഭാര്യാ സഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച്‌ ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണർത്തിയത് ചിത്രയുടെ സ്വരമാണ്. സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ പക്ഷാഘാതം ബാധിച്ച്‌ അദ്ദേഹം വെന്റിലേറ്ററിൽ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന പാട്ടിന്റെ ഏതാനും വരികൾ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പ്രതികരിച്ചു. ‘ദ് ഗോൾഡൻ വോയ്‌സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു.

ധര്‍മജന്‍ ബാലുശ്ശേരിക്കാരന്‍ അല്ലാത്തത് നന്നായി: രമേഷ് പിഷാരടി

0
Spread the love

ധർമജൻ ബോൾഗാട്ടി നാട്ടുകാരൻ അല്ലാത്തത് ബാലുശ്ശേരിക്കാർക്ക് ഗുണമാണെന്നും എംഎൽഎ ആകുമ്പോൾ ബന്ധുക്കളെയും സ്വന്തക്കാരെയും ഇവിടെ പിൻവാതിലിലൂടെ നിയമിക്കുമെന്ന പേടി വേണ്ടതില്ലെന്നും നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമേഷ് പിഷാരടി.

നാട്ടുകാരൻ ആകുന്നതിലല്ല നല്ല മനുഷ്യനാകുന്നതിലാണ് കാര്യം. ബാലുശ്ശേരി മണ്ഡലം വലിയ രീതിയിൽ ശ്രദ്ധാകേന്ദ്രമായതു ധർമജന്റെ വരവോടെയാണ്. ധർമജൻ ഒരുപാട് ആലോചിച്ചാണ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. മാറാൻ തയാറായില്ലെങ്കിൽ ബാലുശ്ശേരിക്ക് പുരോഗതി ഉണ്ടാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. കൺവൻഷൻ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.

‘അഭിനയിക്കാന്‍ അവസരം ചോദിച്ച്‌ വരുണിന്റെ അസ്ഥികൂടവും’!, ജീത്തു ജോസഫിന്റെയും ദൃശ്യം 3യുടെയും ക്യാരിക്കേച്ചര്‍ ശ്രദ്ധേയമാകുന്നു

0
Spread the love

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആദ്യ ഭാഗം പോലെ തന്നെ വന്‍ ഹിറ്റായി മാറി. ഇപോഴിതാ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ജീത്തു ജോസഫ് തന്നെയാണ് സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സിനിമയില്‍ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തുമൊക്കെ ചര്‍ച്ചയായതാണ് വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവും. ഇകാര്യം സൂചിപ്പിച്ചിട്ടുള്ളതുതന്നെയാണ് കാരിക്കേച്ചര്‍. മോഹന്‍ലാലിന്റെയും ജീത്തു ജോസഫിന്റെയും ഫോട്ടോയുമുണ്ട്. ഷമീം ആര്‍ട്‌സ് അലനല്ലൂര്‍ വരച്ചിരിക്കുന്ന ക്യാരിക്കേച്ചറിന് വന്ന ഒരു കമന്റ് വരുണിന്റെ അസിഥികൂടം വേഷം ചോദിക്കുകയാണോയെന്നാണ് .

മോഹന്‍ലാല്‍, മീന, എസ്തര്‍, അന്‍സിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ അറിയേണ്ടതെല്ലാം

0
Spread the love

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് തപാല്‍ ബാലറ്റ് അനുവദിക്കുന്നത്.

തപാല്‍ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നല്‍കേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച്‌ അര്‍ഹര്‍ക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാല്‍ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസര്‍ ആബ്‌സന്റീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നല്‍കുക.

വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കാണ് തപാല്‍ ബാലറ്റിന് അര്‍ഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവര്‍ നിശ്ചിത സര്‍ക്കാര്‍ ഏജന്‍സി നല്‍കിയ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാല്‍ ബാലറ്റ് അനുവദിക്കുക. തപാല്‍ വോട്ടിന് അപേക്ഷിച്ച വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദര്‍ശിച്ച്‌ തപാല്‍ ബാലറ്റ് നല്‍കും. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിക്കാം.

വോട്ടര്‍പട്ടികയില്‍ തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വോട്ടര്‍പ്പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കും.തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാര്‍ഥികളെ അറിയിക്കും. സ്ഥാനാര്‍ഥികള്‍ക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയോടെ തപാല്‍ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സഹായിയെ ആവശ്യമുള്ളവര്‍ക്ക് (കാഴ്ചപരിമിതര്‍, ശാരീരിക അവശതയുള്ളവര്‍) അനുവദിക്കും. സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഫോം 14 എ പൂരിപ്പിച്ച്‌ നല്‍കണം. പോളിംഗ് ഏജന്റ്, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല.

തപാല്‍ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതര്‍ക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. കോവിഡ്ബാധിതര്‍ക്കും/രോഗം സംശയിക്കുന്നവര്‍ക്കും പോളിംഗിന്റെ അവസാനമണിക്കൂറില്‍ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാല്‍, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവര്‍ക്ക് വോട്ടുചെയ്യാനാകൂ.

‘പട്ടരുടെ മട്ടണ്‍ കറി’; സിനിമാ പേര് തങ്ങളെ അപമാനിക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ

0
Spread the love

റിലീസിനൊരുങ്ങുന്ന മലയാള ചിത്രത്തിന്റെ പേര് തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ. അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പട്ടരുടെ മട്ടണ്‍ കറി’ എന്ന ചിത്രത്തിനെതിരെയാണ് കേരള ബ്രാഹ്മണ സഭ രംഗത്തെത്തിയിരിക്കുന്നത്. പേര് തങ്ങള്‍ക്ക് അപമാനകരമായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ള പക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കുള്ള കേരള ബ്രാഹ്മണ സഭയുടെ കത്ത്

‘പട്ടരുടെ മട്ടണ്‍ കറി എന്ന പേരില്‍ ഒരു മലയാള ചിത്രം ഉടന്‍ റിലീസിനൊരുങ്ങുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങളുടെ സമുദായത്തെ നേരിട്ട് അപമാനിക്കുന്ന തരത്തിലുള്ള ഈ ചലച്ചിത്ര നാമത്തോട് ഞങ്ങള്‍ക്ക് കടുത്ത എതിരഭിപ്രായമുണ്ട്. ‘പട്ടന്മാര്‍’ എന്നു വിളിക്കപ്പെടുന്ന ബ്രാഹ്മണസമുദായത്തെ മോശം ഭാഷയില്‍ അപമാനിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ഈ പേര്. ബ്രാഹ്മണര്‍ സസ്യഭുക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ പട്ടര്‍, മട്ടണ്‍ കറി എന്ന വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിനാല്‍ പ്രസ്തുത ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ള പക്ഷം അത് റദ്ദാക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു’, കേരള ബ്രാഹ്മണ സഭ കത്തില്‍ പറയുന്നു.

ബ്ലാക്ക് മൂണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുഘോഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹമാണ്. നര്‍മ്മത്തിനും സൗഹൃദത്തിനും പ്രാധാന്യമുള്ള ചിത്രത്തില്‍ ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

എന്നെ പാതിവഴിയിലാക്കിയിട്ട് പോയിക്കളഞ്ഞല്ലോ, സഹോദരിയുടെ ഓർമ്മകളിൽ രാഹുൽ രാജ്

0
Spread the love

മലയാളത്തിലെ യുവ സംഗീത സംവിധായകനാണ് രാഹുൽ രാജ് . തമിഴ് ചിത്രം കടവുൾ പാതി മിറുഗം പാതി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. വാസ്കോ ഡ ഗാമ, പുലരുമോ രാവുഴിയുമോ, ഹേമന്തമെൻ, ലൈലാകമേ, ഒരേ നിലാ, നസ്രേത്തിൻ നാട്ടിലേ തുടങ്ങി നിരവധി ​ഗാനങ്ങളാണ് രാഹുൽ പ്രേക്ഷകർക്ക് സമ്മാനിത്. ഇപ്പോഴിതാ, സഹോദരി രഹ്നാ രാജിൻറെ ഓർമ്മ ദിനത്തിൽ സോഷ്യൽമീഡിയിയൽ പങ്കുവെച്ചിരിക്കുന്ന ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധ വൈറലാവുകയാണ്. 2016ൽ കാൻസർ ബാധിതയായിട്ടാണ് രഹ്ന രാജ് ഓർമ്മയായത്.

നിങ്ങളില്ലാതെ അഞ്ച് വർഷങ്ങൾ. നമ്മൾ ഒരുമിച്ച് കണ്ട ഒട്ടനവധി സ്വപ്നങ്ങളിലെ കാര്യങ്ങൾ ഞാൻ ചെയ്യുന്നതിന് കാരണക്കാരിയായത് നിങ്ങളാണ്. പലപ്പോഴും അസാധ്യമായവയെന്ന് ഞാൻ കരുതിയിരുന്ന കാര്യങ്ങളായിരുന്നു അവ. ആ പട്ടികയിൽ ഇനിയും ചെയ്യാൻ ഒരുപാട് കാര്യങ്ങളുമുണ്ട്. എൻറെ അകവും പുറവും ഒരുപോലെ അറിഞ്ഞയാൾ നിങ്ങളായിരുന്നു…കുട്ടിക്കാലത്തെ കാര്യങ്ങളും നൊസ്റ്റാൾജിയയുമൊക്കെ പങ്കുവയ്ക്കാൻ ജീവിതകാലം ഒപ്പമുണ്ടാകുമെന്ന് കരുതിയിരുന്ന ഒരേയൊരാളായിരുന്നു നിങ്ങൾ. പക്ഷേ നിങ്ങൾ പാതിവഴിയിൽ ഞങ്ങളെ തനിച്ചാക്കിയിട്ട് പോയികളഞ്ഞു. ജീവിതം മുമ്പോട്ട് പോകണമെന്നെനിക്കറിയാം…

ലോകത്തിലെ ഓരോ സഹോദരനും അവരുടെ സഹോദരി അവർക്ക് എത്രമാത്രം പ്രധാനപ്പെട്ടയാളാണെന്ന് മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ കൂടെയുള്ള സമയത്ത് നമ്മൾ അവരുടെ മൂല്യമറിയില്ല, എനിക്ക് അതിശയകരമായൊരാൾ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണിതെന്ന് എനിക്കറിയാം. പക്ഷേ എനിക്കയാളെ ശാരീരികമായി നഷ്ടപ്പെട്ടിരിക്കുകയാണ്”

മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി വിവാഹിതനായി

0
Spread the love

മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അഖിൽ. മിക്ക പരമ്പരകളിലും ഭാഗമായിട്ടുണ്ടെകിലും പിച്ചാത്തി ഷാജിയായിട്ടാണ് അറിയപ്പെടുന്നത്. അഖിലിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് അഖിലിന്റെ വിവാഹം നടന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മിക്ക താരങ്ങളും പങ്കെടുത്ത വിവാഹദിനത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആണ് അഖിലിന്റെ വിവാഹം നടന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. വിവാഹത്തെക്കുറിച്ച് ഒരു സൂചനയും നൽകാതിരുന്നത് കൊണ്ട് തന്നെ വിവാഹവാർത്തയെത്തിയപ്പോൾ സീരിയലിനുള്ള ഷൂട്ട് ആണോ എന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു.

പത്തനംതിട്ട സ്വദേശിയായ അഖിൽ പ്രൊഫഷണലായി അഭിനേതാവ് ആണെങ്കിലും എൻജിനീയർ ബിരുദധാരിയാണ് അദ്ദേഹം. ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടായിരുന്ന അഖിൽ സീരിയൽ മേഖലയിലേക്ക് എത്തപ്പെടുന്നത് ഒരു സുഹൃത്ത് വഴിയാണ്. കൃഷ്ണതുളസിയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അഖിൽ അഭിനയമേഖലയിലേക്ക് കടന്നത്. പിന്നീട് കറുത്തമുത്തിലും തിളങ്ങിയ അഖിൽ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ ആണ്.

‘അവരുടെ ആറ്റിട്യൂഡ് ആണത്… ഞാന്‍ അതിനെ ബഹുമാനിക്കുന്നു’; ബിഗ് ബോസ് മത്സരാര്‍ത്ഥി ഡിംബല്‍ ഭാലിന്റെ ചിത്രങ്ങള്‍ക്ക് മേല്‍ ലൈക്കുകളും കമന്റുകളും വര്‍ഷിച്ച്‌ ആരാധകര്‍

0
Spread the love

ബിഗ് ബോസ് പരിപാടിയുടെ മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് മനഃശാസ്ത്രജ്ഞയും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംബല്‍ ഭാല്‍ മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. മത്സരത്തിന്റെ ഭാഗമായി മാറിയതോടെ ഡിംബലിന്റെ ആരാധകരുടെ എണ്ണത്തിലും വന്‍ തോതിലുള്ള വര്‍ദ്ധനവുണ്ടായി.

ഇന്‍സ്റ്റാഗ്രാമിലെ ഓരോ ചിത്രത്തിനും വിഡിയോയ്ക്കും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ഡിംബല്‍ ഭാല്‍ വാരിക്കൂട്ടുന്നത്. ഡിംബലിന്റെ നീണ്ട മുടിയെയും ശരീരഭംഗിയേയും ആറ്റിട്യൂഡിനെയും പുകഴ്ത്തുന്ന കമന്റുകളാണ് കൂടുതലും. ‘അവരുടെ ആറ്റിട്യൂഡ് ആണത്… ഞാന്‍ അതിനെ ബഹുമാനിക്കുന്നു’-എന്നാണ് ഇക്കൂട്ടത്തില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഡിംബല്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്ണ് എന്ന് വേറൊരാളും കമന്റിട്ടിരിക്കുന്നു. ഡിംബല്‍ മത്സരത്തില്‍ ബിഗ് ബോസില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാല്‍ സഹോദരി തിങ്കള്‍ ഭാല്‍ ആണ് ഡിംബലിന്റെ വീഡിയോയും ഫോട്ടോകളും ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്നത്.

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ജ​ഗ​തി ശ്രീ​കു​മാ​ര്‍

0
Spread the love

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ന​ട​ന്‍ ജ​ഗ​തി ശ്രീ​കു​മാ​ര്‍. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച വി​വ​രം ജ​ഗ​തി ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ഒ​രു​മി​ച്ച്‌ നി​ല്‍​ക്കാം … ഒ​രു​മി​ച്ച്‌ പ്ര​തി​രോ​ധി​ക്കാം എ​ന്ന ത​ല​ക്കെ​ട്ട് ന​ല്‍​കി​യാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

2012 മാ​ര്‍​ച്ചി​ല്‍ തേ​ഞ്ഞി​പ്പാ​ല​ത്ത് വ​ച്ച്‌ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ജ​ഗ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത്. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ജ​ഗ​തി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും.

മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചു? തലമൊട്ടയടിച്ച് സന്യാസിയുടെ ലുക്കില്‍ ചിത്രം

0
Spread the love

ഐ പി എല്‍ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തലമൊട്ടയടിച്ച് സന്യാസിയുടെ ലുക്കിലുള്ള ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏപ്രില്‍ 9 ന് ആരംഭിക്കാന്‍ പോകുന്ന ഐ പി എല്ലിന്റെ ഭാഗമായുള്ള പരസ്യചിത്രത്തിനു വേണ്ടിയാണ് ധോണിയുടെ പുതിയ രൂപമെന്നാണ് സൂചന.

ചിത്രം സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചു., ബുദ്ധ ശരണം, ഗച്ഛാമി, അന്തര്‍ദേശീയ ബുദ്ധിസ സേനയുടെ ഭാഗത്തു നിന്നും ശുഭാശംസകള്‍ എന്നാണ് തല മൊട്ടയടിച്ച ചിത്രം പങ്കു വച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം.

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി. ധോണിയുടെ പുതിയ ചിത്രം ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യറാക്കിയതാണെന്നും മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചെന്ന പ്രചാരണം വ്യാജമാമാണെന്നും ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം പറഞ്ഞു. ഈ ചിത്രത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts