Home Blog Page 1631

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ മരണം സിനിമയാകുന്നു; രഞ്ജിത്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങും

0
Spread the love

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും സംവിധായകന്‍ രഞ്ജിത് തന്റെ വഴി സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച്‌ രംഗത്ത്. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകളിലാണെന്ന് രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരളത്തെ തന്നെ തലകുനിപ്പിച്ച പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മധുവായി ഫഹദ് ഫാസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായാണ് ഫഹദ് ഫാസില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി രഞ്ജിത്ത് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.അട്ടപ്പാടിയിലെ നിഷ്‌കളങ്കനായ മധുവിന്റെ നിസഹായാവസ്ഥ ഫഹദ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍ തന്നെ.

‘ആ സ്കൂട്ടര്‍ തന്നെ ഇത്തവണയും വില്ലന്‍’; അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്‍റെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു

0
Spread the love

അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന്‍റെ പിതാവ് വളയന്‍ചിറങ്ങര വിമ്മല നാലുകെട്ടില്‍ മോഹന്‍ദാസ് റോഡപകടത്തില്‍ മരിച്ചു. പെരുമ്ബാവൂര്‍ പുല്ലുവഴിയില്‍ വെച്ച്‌ ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം.

മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിര്‍ത്താതെ പോയി. വില്ലേജ് ഓഫീസിന് സമീപത്തെ സ്റ്റാളില്‍ നിന്ന് മത്സ്യം വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2018 ലായിരുന്നു റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ തന്നെ താന്നിപ്പുഴയില്‍ വെച്ചായിരുന്നു അപകടം. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അന്ന് മഞ്ജുഷ അപകടത്തില്‍പ്പെട്ടത്. മഞ്ജുഷയുടെ പിതാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്നീട് പിടികൂടി.

അപ്പാനി ശരത് തമിഴ് ചിത്രം ജെല്ലിക്കെട്ടിൽ നായകനാവുന്നു

0
Spread the love

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ നടൻ അപ്പാനി ശരത് നായകനാവുന്നു. രാവും പകലും കാളകൾക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒപ്പം തമിഴ് മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.

‘വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം.

മൂന്നു വർഷങ്ങൾക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടർന്നുണ്ടായ സമരവും പ്രത്യേക ഓർഡിനൻസിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകർഷിച്ച സംഭവങ്ങളാണ്.പഴനിയിലെ റിച്ച്‌ മൾട്ടി മീഡിയയുടെ ഡയറക്ടർ ഡോക്ടർ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോൾ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു’.സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.

ദളപതി 65′ തുടങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

0
Spread the love

‘ദളപതി 65’ ഒരുങ്ങുകയാണ്. പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ലൊക്കേഷന്‍ ഹണ്ടിലാണ്. വിജയ് ചിത്രത്തിനായി സിനിമകളില്‍ അധികം വരാത്ത പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഇതിന് സൂചന നല്‍കിക്കൊണ്ട് റഷ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

ചിത്രത്തിന്റെ ഒരു ഭാഗം റഷ്യയില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ‘ദളപതി 65’ ചെന്നൈയിലാണ് ഷൂട്ട് ചെയ്യുക. പൂജ ഹെഗ്ഡെയാണ് നായിക.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും. ഷൂട്ടിങ്ങിനു മുമ്പുള്ള പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഒരു തെറ്റ് പറ്റി, അത് മനസിലായപ്പോള്‍ ശരിയായ വഴിയിലൂടെ പോയി… മാതൃകയാണ് ദുല്‍ഖര്‍’; ഹോം ഗാര്‍ഡ് ബിജി

0
Spread the love

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ നീല കാറിലെത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അബദ്ധത്തില്‍ ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. എറണാംകുളത്തേക്ക് പോകുന്ന കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നുനടന്റെവാഹനം സിഗ്നല്‍ തെറ്റിച്ച്‌ മറുവശത്തുകൂടെ കടന്ന് വന്നത്. ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി ശരിയായ ദിശ ദുല്‍ഖറിന് കാട്ടികൊടുക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമായി വന്ന വാര്‍ത്തകള്‍ തെറ്റിധാരണകള്‍ ജനിപ്പിക്കുന്നതായിരുന്നു. ഈ വേളയിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ബിജി തന്നെ സംഭവത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ദുല്‍ഖറിന് ഒരു തെറ്റ് പറ്റിയതാണെന്നും അത് മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത ശരിയായ മാര്‍ഗത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്.

ദുല്‍ഖര്‍ നൂറു ശതമാനവും ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടന്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ബിജി ഒരു മലയാള വാര്‍ത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഡ്രൈവിംഗ് എല്ലാര്‍ക്കും ഒരു പാഠമാകേണ്ടതാണ്.

ഇക്കാര്യത്തില്‍ താന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ തന്റെ മേലുദ്യോഗസ്ഥരടക്കം നിരവധി പേര്‍ തന്നെ അഭിനന്ദിച്ചുവെന്നും പൊലീസുകാരന്‍ സന്തോഷത്തോടെ അറിയിച്ചു. ദുല്‍ഖറാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് ബിജി ആദ്യം മനസ്സിലായിരുന്നില്ല. നേരായ വഴിയിലൂടെ വണ്ടിയെടുത്ത് നടന്‍ പോയപ്പോഴാണ് തനിക്ക് ആളെ മനസിലായതെന്നും ഹോം ഗാര്‍ഡ് ബിജി പറഞ്ഞു.

‘എന്റെ ഫേവറേറ്റുകളിലൊരാള്‍ സുരേഷ് ഗോപി’,’പാപ്പന്‍’ ആദ്യദിനത്തിലെ വിശേഷങ്ങളുമായി കനിഹ

0
Spread the love

സുരേഷ് ഗോപിക്കൊപ്പം ‘പാപ്പന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് നടി കനിഹ. കോട്ടയത്തില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ദിവസം തന്നെ സുരേഷ് ഗോപിക്കൊപ്പമുളള കനിഹയുടെ രംഗങ്ങള്‍ ഷൂട്ട് ചെയ്തു കൊണ്ടാണ് ചിത്രീകരണം തുടങ്ങിയതെന്ന് തോന്നുന്നു.’പാപ്പന്റെ ആദ്യദിവസം എന്റെ ഫേവറേറ്റുകളില്‍ ഒരാളായ സുരേഷ് ഗോപിക്കൊപ്പം.ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി.എന്തൊരു ആനന്ദം.’-കനിഹ കുറിച്ചു.

ഗോകുല്‍ സുരേഷ്, നീത പിള്ള എന്നീ താരങ്ങളും ആദ്യ ദിവസം തന്നെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.പാപ്പന്റെ മകളായ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ നീത പിള്ള എത്തും. സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു.ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണെന്നാണ് വിവരം.

ബുമ്രയുമായി കല്യാണം’; സത്യാവസ്ഥ വെളിപ്പെടുത്തി അനുപമയുടെ അമ്മ

0
Spread the love

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേര്‍ത്തു സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത പരമേശ്വരന്‍. തല്‍ക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറഞ്ഞു.

അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേയെന്നു സുനിത ചോദിച്ചു. അനുപമയെക്കുറിച്ച്‌ എല്ലാവരും മറന്നു തുടങ്ങുമ്ബോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്. – സുനിത പറഞ്ഞു.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു. അതേ സമയം, ഗൂഗിളില്‍ ഉള്‍പ്പെടെ അനുപമ പരമേശ്വരന്‍ – ബുമ്ര സേര്‍ച്ചിങ് കീ വേഡ് ട്രെന്‍ഡിങ്ങാണ്.

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

0
Spread the love

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു.

മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പെടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെകന്‍ഡ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചിരുന്നു.
അജഗജാന്തരത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജ്ജുന്‍ അശോകന്‍, ചെമ്ബന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

റിലീസിനൊരുങ്ങി ഹരീഷ് പേരടി നായകനായ ഐസ് ഒരതി.

0
Spread the love

ഹരീഷ് പേരടിയെ നായകനാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഐസ് ഒരതി മാര്‍ച്ച്‌ 5 ന് പ്രൈം റീല്‍സ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നു. ബോധിക്കൂള്‍ എന്റര്‍ടൈന്‍മെന്റിന്റെയും പുനത്തില്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ K. R. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ലോകത്തിന്റെ മാറ്റം അറിയാതെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വരുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രവും അയാളുടെ കാഴ്ചപ്പാടുകളും മാറ്റങ്ങളുമാണ്‌ പറയുന്നത്.

ചിത്രത്തില്‍ നിര്‍മല്‍ പാലാഴി, ബിനു പപ്പു, സാവിത്രി ശ്രീധരന്‍(സുഡാനി ഫ്രം നൈജിരീയ ഫെയിം ), ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രദീപ്‌ ബാലന്‍, ആശ അരവിന്ദ്, നീരജ, ജോര്‍ജ് വര്‍ഗീസ്, വിജയലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം രാഹുല്‍. C. വിമല,എഡിറ്റര്‍ രാകേഷ് അശോക, സംഗീതം ഗിരീഷന്‍. എ. സി, വരികള്‍ സന്തോഷ്‌ വര്‍മ്മ, ആര്‍ട്ട് ‌മുരളി ബേപ്പൂര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍സ് ജയേന്ദ്ര ശര്‍മ, സജിത്. S. ലാല്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍, മേക്കപ്പ് ദിനേശ് കോഴിക്കോട്, സ്റ്റീല്‍സ് രാംദാസ് മാത്തൂര്‍, കോ പ്രൊഡ്യൂസര്‍ ലതീഷ് കൂടത്തിങ്കല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നൗഷീര്‍ പുനത്തില്‍.

ഗവേഷക വിദ്യാര്‍ഥിനിയായി പാര്‍വതി: വര്‍ത്തമാനം മാര്‍ച്ച്‌ 12ന് തിയേറ്ററുകളില്‍

0
Spread the love

മലയാളത്തിന്റെ പ്രിയ നടി പാര്‍വതി തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച്‌ 12ന് തിയേറ്ററുകളിലേക്ക്.സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

‘സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച്‌ ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.’

‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയായാണ് പാര്‍വതിയെത്തുക. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ആര്യാടന്‍ ഷൗക്കത്താണ്.

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts