Home Blog Page 1633

ആദ്യ പ്രണയത്തെ കുറിച്ച്‌ വാചാലനായി ഉണ്ണി മുകുന്ദന്‍: കാമുകിയെ കുറിച്ച്‌ വെളിപ്പെടുത്തി താരം!

0
Spread the love

മലയാള സിനിമയിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. ഒരുപക്ഷേ മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങുകയാണ് ഇപ്പോള്‍ ഉണ്ണി. അതേസമയം റൊമാന്റിക്ക് ഹീറോയായും, മാസ് ഹീറോ റോളുകളിലുമൊക്കെ കിടിലം അഭിനയം കാഴ്ചവെക്കുന്ന ഉണ്ണിയ്ക്ക് ആരാധികമാരും ഏറെയാണ്.

ഉണ്ണിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എന്നാല്‍, സിനിമാതിരക്കുകള്‍ക്കിടെയിലും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഉണ്ണി. തന്‌റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാക്കെ നടന്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ചോദ്യോത്തര വേളയില്‍ തന്റെ കരിയറിനെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നിരിക്കുകയാണ്. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച്‌ ചോദിച്ചും ആരാധകര്‍ രംഗത്ത് എത്തി.

പൊതുവെ ആരാധകര്‍ക്ക് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചറിയാന്‍ ആകാംക്ഷ ഏറെയാണ്. ഇപ്പോഴിതാ കാമുകിയുടെ പേര് ചോദിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ എത്തിയത്. എന്നാല്‍, വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. കൂടാതെ ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.

ആ കാരണങ്ങള്‍ ഇങ്ങനെയാണ്. ചിലപ്പോള്‍ എല്ലാ സുന്ദരിമാരായ സ്ത്രീകളും വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് അപ്പില്‍ എന്നാണ് നടന്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. എന്നാല്‍, ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അനു സിത്താര, ശോഭന, കാവ്യ മാധവന്‍’ എന്നിവരാണ് ആ മൂന്ന് നായികമാര്‍. അതേസമയം ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്..

മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. കൈനിറയെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മാത്രമല്ല അഭിനയത്തിനൊപ്പം നടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യകതയും ഉണ്ട്. മേപ്പടിയാന് പുറമെ പൃഥ്വിരാജിനൊപ്പമുളള ഭ്രമം എന്ന ചിത്രവും ഉണ്ണി മുകുന്ദന്റെതായി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം അന്ധാദുന്‌റെ റീമേക്ക് കൂടിയാണിത്. കൂടാതെ രവി തേജ നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലും നടന്‍ എത്തുന്നുണ്ട്.

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും, ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണമെന്ന് അ​മി​താ​ഭ് ബ​ച്ച​ന്‍

0
Spread the love

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ന്‍​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും. ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണ​മെ​ന്നും ബ​ച്ച​ന്‍ ട്വീ​റ്റ് ചെ​യ്തു.

ത​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ, മ​ദ്യ​പി​ച്ച്‌ ത​ന്‍റെ ടീ​മി​നെ ഒ​രി​ക്ക​ല്‍ ര​ക്ഷി​ച്ച വി​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീം ​മു​ന്‍ താ​രം ഗാ​രി സോ​ബേ​ഴ്സി​ന്‍റെ അ​നു​ഭ​വ​വു​മാ​യാ​ണ് ബ​ച്ച​ന്‍ താ​ര​ത​മ്യം ചെ​യ്ത​ത്. ഡ്ര​സിം​ഗ് റൂ​മി​ല്‍ ത​ന്‍റെ ടീം ​പ​രാ​ജ​യ​പ്പെ​ടു​ന്ന​തു​ക​ണ്ടു വി​ഷ​ണ്ണ​നാ​യി​രു​ന്ന ഗാ​രി ഇ​തി​നി​ടെ ഒ​രു ബോ​ട്ടി​ല്‍ റം ​അ​ക​ത്താ​ക്കി.

സിനിമാ തിരക്ക്: സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കില്ല

0
Spread the love

സിനിമാതിരക്കു കാരണം നടനും എം പി യുമായ സുരേഷ് ഗോപി ഈ തവണ ഇലക്ഷന് മത്സരിച്ചേക്കില്ല. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബിജെപി യ്ക്ക് താല്പര്യം ഉണ്ടായിരുന്നു.

ഏറെ അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം മത്സരിച്ചേക്കില്ല എന്ന വാര്‍ത്തയും പുറത്തു വരുന്നത്.ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാര്‍ച്ച്‌ അഞ്ചുമുതല്‍ അദ്ദേഹം കടക്കുമെന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് സിനിമാ ചിത്രീകരണം.

ജാൻവി കപൂറിന്റെ മിനി വസ്ത്രത്തിന് വില 2.75 ലക്ഷം രൂപ,അമ്പരന്ന് ആരാധകർ

0
Spread the love

ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നിൽക്കുകയാണ് ജാൻവി കപൂർ. അഭിനയത്രിയായ ജാൻവി ഫാഷനിലും വിത്യസ്തത സൂക്ഷിക്കുന്നയാളാണ്. നിരവധിപ്പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.ട്രെൻഡി സ്റ്റൈലിഷ് വേഷങ്ങൾ തിരഞെടുക്കുന്നതിലും പുതുമ നിലനിർത്തുന്നതിലും ജാൻവി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ ‘റൂഹി’യുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ താരം അണിഞ്ഞ വേഷമാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുന്നത്.

അലക്സ് പെറി ഡിസൈൻ ചെയ്ത് നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷൻ ലോകം ഏറ്റെടുത്തു.

ആഭരണങ്ങൾ ഒന്നും ധരിക്കാതെ ന്യൂഡ് മേക്കപ്പും കെയർലെസ് ഹെയർസ്റ്റൈലുമാണ് ജാൻവി തിരഞ്ഞെടുത്തത്. ഗിൽറ്റർ പതിച്ച ​ഗ്ലാസ് പോയിന്റഡ് ഹീൽസാണ് ഡ്രസ്സിനൊപ്പം അണിഞ്ഞിരിക്കുന്നത്.താരത്തിന്റെ ലുക്കിനെ പ്രശംസിച്ച്‌ നിരവധി ആളുകൾ എത്തിയെങ്കിലും വസ്ത്രത്തിന്റെ വില കേട്ട് പലരും ഒന്ന് ഞെട്ടി. വെയിസ്റ്റ് ലൈനിൽനിന്നുള്ള നീളൻ ഭാഗം നിലം മുട്ടി കിടക്കുന്നു. 2.75 ലക്ഷം രൂപയാണ് ഈ ഡ്രസ്സിന്റെ വില.  

“പാ​പ്പ​ന്‍’ ആ​കാ​ന്‍ സു​രേ​ഷ് ഗോ​പി പാ​ലാ​യി​ലേ​ക്ക്; ഒ​പ്പം ഗോ​കു​ലും

0
Spread the love

സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ക്കു​ന്ന ‘പാ​പ്പ​ന്‍’ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്നു. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പാ​പ്പ​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യു​ടെ 252-ാമ​ത് ചി​ത്ര​മാ​ണ് പാ​പ്പ​ന്‍.

സം​വി​ധാ​യ​ക​ന്‍ ജോ​ഷി സ​ര്‍ ഷൂ​ട്ടിം​ഗിന്‍റെ​ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വി​ളി​ച്ച്‌ തു​ട​ങ്ങി​യെ​ന്നും മാ​ര്‍​ച്ച്‌ അ​ഞ്ചി​ന് ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. സ​ണ്ണി വെ​യി​ന്‍, നൈ​ല ഉ​ഷ, നീ​ത പി​ള്ള, ഗോ​കു​ല്‍ സു​രേ​ഷ് ഗോ​പി, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്, വി​ജ​യ​രാ​ഘ​വ​ന്‍, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു. 

ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ആ​ര്‍​ജെ ഷാ​നാ​ണ്. അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ശ്യാം ​ശ​ശി​ധ​ര​ന്‍ എ​ഡി​റ്റിം​ഗും നി​ര്‍​വ്വ​ഹി​ക്കു​ന്നു. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് സം​ഗീ​തം.

6 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച്‌ ഗൗതമി, മഞ്ജുവിനൊപ്പം വീണ്ടും അഭിനയത്തിലേക്ക്

0
Spread the love

ദുല്‍ഖര്‍ സല്‍മാനൊപ്പം അരങ്ങേറ്റം കുറിച്ച നടി ഗൗതമി നായര്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‌വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തുന്നു. ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ​ഗൗതമി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. പ്രജീഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ

ദുല്‍ഖറിനൊപ്പം ‍സെക്കന്റ് ഷോ എന്ന ചിത്രത്തിലാണ് ​ഗൗതമി ആദ്യമായി അഭിനയിച്ചത്. ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെ​ഗ്ലസിലും ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പഠനത്തിനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം സംവിധായികയായി മടങ്ങിയെത്താനാണ് ആദ്യം തയ്യാറെടുത്തത്. വൃത്തം എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചെങ്കിലും നിര്‍മ്മാണപ്രശ്നങ്ങള്‍ മൂലം സിനിമ പൂര്‍ത്തിയാക്കാനായില്ല.

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ​ഗൗതമിയുടെ ഭര്‍ത്താവ്. ശ്രീനാഥ് സംവിധാനം ചെയ്ത കുറുപ്പ് റിലീസിനൊരുങ്ങുകയാണ്.

‘ദൃശ്യം രണ്ടിനെ കുറിച്ച്‌ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം’; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു

0
Spread the love

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ രണ്ടാം പതിപ്പ് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ സിനിമ സംബന്ധിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എത്തുകയാണ് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും. ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇരുവരും പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നത്. അതുവരെ സിനിമ കണ്ടവര്‍ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം’ – മോഹന്‍ ലാല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി പത്തൊന്‍പതിനാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ ദൃശ്യം 2 ലോകമെമ്ബാടും റീലീസ് ആയത്. സിനിമ റിലീസ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രതികരണം വന്നു കഴിഞ്ഞിരുന്നു. ‘ട്വിസ്റ്റോട് ട്വിസ്റ്റ്’ എന്ന് ആയിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം. പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിന് ട്രോളുകളുടെ പ്രവാഹം ആയിരുന്നു.

ഏതായാലും ദൃശ്യം അനുകൂലവും പ്രതികൂലവും ആയ നിരവധി അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുകയാണ്. ഇതിനിടെ സിനിമയിലെ ക്രിസ്ത്യന്‍ കഥാപാത്രങ്ങളാണ് കൂടുതലുള്ളതെന്നും ആരോപിച്ച്‌ വിദ്വേഷ ട്വീറ്റുകളും പ്രചരിച്ചിരുന്നു. ഏതായാലും പോസിറ്റീവും നെഗറ്റീവും ആയ എല്ലാ കമന്റുകളെയും സ്വാഗതം ചെയ്യുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ചവിട്ട് കൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കി രസകരമായ പോസ്റ്റുമായി ജിഷിന്‍ മോഹന്‍

0
Spread the love

രസകരമായ പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. അതേസമയം ഇത്തവണയും രസകരമായ ഒരു പോസ്റ്റുമായിട്ടാണ് ജിഷിന്‍ എത്തിയിരിക്കുന്നത്.

ജിഷിന്റെ വാക്കുകള്‍

ജിമ്മില്‍ പോകണം, നടക്കാന്‍ പോകണം എന്നെല്ലാം കരുതുമെങ്കിലും ഒന്നും നടക്കാറില്ല. കഴിഞ്ഞ ദിവസം വീടിന്റെ ബാല്‍ക്കെണിയിലേക്ക് ചെന്നപ്പോള്‍ മകന്‍ ജിയാന്‍ ഒരേ പുഷ്‌അപ്പ് എടുക്കലായിരുന്നു. അത് കണ്ട് തന്റെ പഴയ അലാറംകാലം ഓര്‍മ്മ വന്നു. ഒരു ദിവസം ബാല്‍ക്കണിയില്‍ വന്നു നോക്കുമ്ബോഴുണ്ട് ചെറുക്കന്‍ ഭയങ്കര പുഷ് അപ്പ്. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവന്‍ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്നു. അതും കാലൊക്കെ കറക്റ്റ് പൊസിഷനില്‍ വച്ചിട്ട്. ഞെട്ടല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ് ചെയ്യണമത്രേ. കാലം പോയൊരു പോക്കേ.. ഇവന്‍ വ്യായാമം ചെയ്യാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേല്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ.. ദിവസവും വിചാരിക്കും, നാളെ മുതല്‍ രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോണം, ജിമ്മില്‍ പോണം എന്നൊക്കെ. വലിയ കാര്യത്തില്‍ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച്‌ ഉറങ്ങും.
അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടുമൂന്നു ദിവസം ഇത് പതിവായപ്പോള്‍ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു. ദേ കിടക്കുന്നു കട്ടിലിനു താഴെ. എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മില്‍ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ.. എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത് ചെയ്യാനാ… ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയില്‍ ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് വീണ്ടും അലാറം വച്ച്‌ തുടങ്ങണം. ചവിട്ട് കൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കി.

ഓസ്കാറിന് തൊട്ടടുത്ത് ഇന്ത്യ; പിന്തുണ അഭ്യര്‍ത്ഥിച്ച്‌ അണിയറ പ്രവര്‍ത്തകര്‍

0
Spread the love

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയിരുന്ന ജെല്ലിക്കെട്ട് ഓസ്കാറില്‍ നിന്ന് പുറത്തായപ്പോള്‍ നിരാശരായ ഇന്ത്യന്‍ സിനിമാ ലോകം വീണ്ടും ഓസ്കാര്‍ പ്രതീക്ഷയില്‍. കുറുമ്ബ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമയായ ‘മ്..'( സൗണ്ട് ഓഫ് പെയിന്‍ ) ആണ് സ്ക്രീനിങ്ങില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച്‌ മുന്നേറുന്നത്. ലോകത്തെവിടെ നിന്നും പൊതുജനങ്ങള്‍ക്ക് കൂടി കാണാന്‍ സാധിക്കുന്ന രീതിയില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണ സ്ക്രീനിങ് നടക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം സാധ്യതകള്‍ കൂട്ടുമെന്നതിനാല്‍ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ.സോഹന്‍ റോയ് അഭ്യര്‍ത്ഥിച്ചു.

ലോസ് എഞ്ചല്‍സില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതര്‍ ഫിലിംസ് അവരുടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 21 മുതല്‍ 27 വരെ നടത്തുന്ന പ്രദര്‍ശനമാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുക. https://gathr.us/screening/31737 എന്ന ലിങ്ക് വഴി പുലര്‍ച്ചെ 7:30, 5:00, 2:30 എന്നീ സമയങ്ങളില്‍ ഉള്ള പ്രദര്‍ശനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയിന്‍ സ്ട്രീം കാറ്റഗറിയില്‍ ‘ ഏറ്റവും മികച്ച ചിത്രം ‘ എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്.

വാത്തി കമിംങുമായി നസ്രിയ നസീമും അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ അലീനയും;വീഡിയോ

0
Spread the love

സുഹൃത്ത് ബന്ധങ്ങള്‍ എന്നും നിലനിര്‍ത്തുന്ന ഒരു താരമാണ് നസ്രിയ നാസിം.താരത്തിന് നിരവധി സുഹൃത്തുക്കളും ഉണ്ട് . ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ, അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീന എന്നിവരുടെയും അടുത്ത സുഹൃത്താണ് നസ്രിയ നസിം. ഇവര്‍ ഒന്നിച്ചുള്ള ഒട്ടേറെ പോസ്റ്റുകള്‍ നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറയാറുണ്ട്. അലീന പകര്‍ത്തിയ തന്റെ ചില ഫോട്ടോകള്‍ ഇതിനു മുന്‍പ് നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നസ്രിയയുടെ കുട്ടിത്തമുള്ള പ്രകൃതത്തിന് എന്തുകൊണ്ടും ഈ കൂട്ടുകാര്‍ അനുയോജ്യരാണ് താനും.

ഇവര്‍ക്ക് ഒത്തുകൂടാന്‍ അങ്ങനെ വിശേഷ ദിവസങ്ങളുടെ കാര്യമൊന്നുമില്ല. ഏതു നേരം വേണമെങ്കിലും ഈ കൂട്ടുകാരികളെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടേക്കാം.ഇപ്പോഴിതാ മാസ്റ്റര്‍ സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനവുമായി നസ്രിയയും അലീനയും എത്തുന്നു. വിജയ് ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങയത് മുതല്‍ വമ്ബന്‍ ഹിറ്റാണ്. ഒട്ടേറെപ്പേര്‍ ഇതിനു സമാനമായ ചുവടുകള്‍ തീര്‍ത്തുകൊണ്ടു മറ്റൊരു വാത്തി കമിംഗുമായി സോഷ്യല്‍ മീഡിയ വൈറലാവുകയാണ്

https://www.instagram.com/reel/CLtGvglpCgE/?utm_source=ig_embed
118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts