Home Blog Page 1634

ദൃശ്യം ആദ്യഭാഗത്തിലും അജിത്ത് ഉണ്ടായിരുന്നോ

0
Spread the love

ദൃശ്യം രണ്ടാം ഭാഗം ചര്‍ച്ചകളില്‍ നിറഞ്ഞ നില്‍ക്കുകയാണ്. കഥയിലെ സംശയങ്ങളും പുതിയ സാധ്യതകളും തുറന്നെഴുതി ഒട്ടേറെ പോസ്റ്റുകളും ഫെയ്സ്ബുക്കില്‍ കാണാം. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ദൃശ്യം ഒന്നാം ഭാഗത്ത് അജിത്ത് കൂത്താട്ടുകുളം എന്ന നടന്‍ ഉണ്ട് എന്നത്. രണ്ടാം ഭാഗത്തില്‍ സാക്ഷി പറയുന്ന ആളാണ് അജിത് കൂത്താട്ടുകുളം.

ആദ്യ ഭാഗത്ത് പശുക്കുട്ടിയുടെ ജഡം പുറത്തെടുമ്പോൾ മൂക്ക് െപാത്തി നില്‍ക്കുന്ന ജനക്കൂട്ടത്തില്‍ അജിത്ത് ഉണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍.

അജിത്തിന്റെ വാക്കുകള്‍

അങ്ങനെ ഞാനും കേട്ടു. പക്ഷേ അത് ഞാന്‍ അല്ല. ദൃശ്യം തിയറ്ററില്‍ കണ്ട പരിചയമേ എനിക്കുള്ളൂ. ഞാന്‍ ആ ഷൂട്ടിങ് പരിസരത്തുപോലും പോയിട്ടില്ല. ദൃശ്യത്തിന്റെ മാത്രമല്ല മറ്റ് സിനിമകളുടെ ലൊക്കേഷനുകളില്‍ ഒന്നും പോയി ഇങ്ങനെ നിന്നിട്ടില്ല. എന്നെപ്പോലെയുള്ള വേറെ ആരെയോ കണ്ടിട്ട് ആളുകള്‍ വെറുതെ പറയുന്നതാണ്. ഞാന്‍ ആദ്യമായാണ് ജീത്തു സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ദൃശ്യത്തില്‍ കണ്ടത് മറ്റാരെയോ ആണ്.

എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് നീ: വിസ്മയ മോഹന്‍ലാലിനെ കുറിച്ച്‌ സുപ്രിയ

0
Spread the love

ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പുറത്തിറങ്ങിയത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. വിസ്മയയെ അഭിനന്ദിച്ച്‌ അമിതാഭ് ബച്ചനും, ദുല്‍ഖര്‍ സല്‍മാനും അടക്കമുളളവര്‍ രംഗത്തുവന്നിരുന്നു.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിസ്മയയെ അഭിനന്ദിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് എഴുതിയിരിക്കുകയാണ്. “ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരിയായതില്‍ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച്‌ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് സ്പര്‍ശിക്കുന്നതും തെളിമയാര്‍ന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിര്‍ന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച്‌ തവണയെ ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു.

അതിപ്രശസ്തവ്യക്തിത്വങ്ങളായ, മോഹന്‍ലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്ബോള്‍ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയില്‍ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കള്‍ക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നില്‍ക്കുന്ന കുട്ടികളെ വളര്‍ത്തിയതില്‍ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങള്‍. പോകൂ, ആ സ്‌പോട്‌ലൈറ്റില്‍ നില്‍ക്കൂ മായാ. ഈ ലോകം സ്റ്റാര്‍ഡസ്റ്റുകളുടെ ഗ്രെയിനുകളാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകള്‍ നിങ്ങളിലാണ്. ഇതാണ് നമ്മളെക്കുറിച്ച്‌ മനസ്സില്‍ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദി.”

അനു ഇമ്മാനുവേല്‍ പ്രണയത്തില്‍

0
Spread the love

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് അനു ഇമ്മാനുവല്‍. മലയാളത്തിലൂടെ അരങ്ങേറിയ അനു പിന്നീട് തെലുങ്ക് സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ജയറാം ചിത്രം സ്വപ്‌ന സഞ്ചാരിയിലൂടെയായിരുന്നു അനുവിന്റെ അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ അനു നായികയായി മാറുകയായിരുന്നു.

മലയാളത്തിന്റെ അതിരുകള്‍ കടന്ന് തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു അനു പിന്നീട്. മജ്‌നു ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. പിന്നീട് കിറ്റു ഉന്നദു ജാഗ്രത, ഓക്‌സിജന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തുപ്പരിവാളനിലൂടെ അനു തമിഴിലുമെത്തി. തെലുങ്കില്‍ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അനു. അനു ഇമ്മാലുവലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. അനു ഇമ്മാനുവല്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംവിധായകന്‍ എംഎം ജ്യോതികൃഷ്ണയുമായി അനു പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒക്‌സിജന്‍ എന്ന സിനിമയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു.

2017 മുതല്‍ അനുവും ജ്യോതി കൃഷ്ണയും സുഹൃത്തുക്കളാണ്. പിന്നീട് ഇത് പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോട് താരമോ സംവിധായകനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. മറ്റൊരു വ്യാജ വാര്‍ത്തയാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നിരവധി സിനിമകളാണ് അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടായേക്കാം; ക്ലൈമാക്‌സ് മോഹന്‍ലാലിന് ഇഷ്ടമായെന്ന് ജീത്തു ജോസഫ്

0
Spread the love

ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയുടെ ക്ലൈമാക്‌സ് ഉണ്ടെന്നും ഇനി ബാക്കി സാഹചര്യങ്ങള്‍ കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചു എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ക്ലൈമാക്‌സ് മോഹന്‍ലാലിന് ഇഷ്ടമായി. എന്നാല്‍ ഈ ക്ലൈമാക്‌സിലേയ്ക്ക് എത്തിച്ചേരാന്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമ യാഥാര്‍ത്ഥ്യമായാലും രണ്ട് മൂന്ന് കൊല്ലം എടുക്കുമെന്ന് ജീത്തു പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാം ഭാഗത്തെക്കുറിച്ച്‌ ഒരു പ്ലാനും ഉണ്ടായിരുന്നില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്റണി പറഞ്ഞതനുസരിച്ച്‌ ഒന്ന് ശ്രമിച്ചുനോക്കിയെന്നും അങ്ങനെയാണ് കഥ കിട്ടിയതെന്നും ജീത്തു പറഞ്ഞു.

ദൃശ്യം മൂന്ന് അണിയറയിലൊരുങ്ങുന്നോ? സൂചനകൾ ഇങ്ങനെ

0
Spread the love

ദൃശ്യം രണ്ട് ഹിറ്റായതിന് പിന്നാലെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ പക്കലുണ്ട്. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചെന്നും ജീത്തു ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ജീത്തു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായിരുന്നു ദൃശ്യം. പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം വമ്ബൻ ഹിറ്റായതോടെ സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത് ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടോ എന്നാണ്.

എന്നാൽ ആ കാത്തിരിപ്പിന് പ്രതീക്ഷ നൽകുകയാണ് ചിത്രത്തിൻരെ മാസ്റ്റർ ബ്രെയിൻ കൂടിയായ ജീത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗം സംഭവിച്ചേക്കാം. ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ പക്കകലുണ്ട്. മോഹൻലാലുമായും ആന്റണി പെരുമ്ബാവൂരുമായും ചർച്ച ചെയ്തു. അവർക്കും ഇഷ്ടപ്പെട്ടു. ജീത്തു ജോസഫ് പറഞ്ഞു

ക്ലൈമാക്സിന് ചേരുന്ന കഥ തയ്യാറായാൽ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സിനിമ ചിത്രീകണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിൽ എന്ത് സസ്പെൻസായിരിക്കും കാത്തിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

‘ഭ്രമരം മുതല്‍ ദൃശ്യം വരെ’; മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതി- മുരളി ഗോപി

0
Spread the love

ദൃശ്യം 2 മികച്ച പ്രതികരണവുമായി മുന്നേറുമ്ബോള്‍ മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തതിലെ സന്തോഷം അറിയിച്ച്‌ മുരളി ഗോപി. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയാണെന്നാണ് മുരളി ഗോപി പറയുന്നത്. താരത്തിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ സാധിക്കട്ടെ എന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഭ്രമരത്തില്‍ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2വരെ.. ഒരു നടന്‍ എന്ന നിലയിലും എഴുതിത്തുകാരന്‍ എന്ന നിലയിലും മോഹന്‍ലാല്‍ എന്ന ഇതിഹാസത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. ഇനിയത്തെ നമുക്കൊന്നിച്ച്‌ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ നിരവധി കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ‘നിങ്ങള്‍ ഈ സിനിമയില്‍ പൊളിച്ചു’, ‘പൃഥ്വിരാജ് സുകുമാരന്‍, പാവമല്ലേ എമ്ബുരാനില്‍ ഒരു റോള്‍ കൊടുത്തേക്ക്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ദൃശ്യം 2ല്‍ തോമസ് ബാസ്റ്റിന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് മുരളി ഗോപി എത്തിയത്. നടന്റെ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

നടന്‍ നീരജ് മാധവ് അച്ഛനായി; സന്തോഷ വാര്‍ത്ത പങ്കുവച്ച്‌ താരം

0
Spread the love

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നീരജ് മാധവ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടന്‍ നീരജ് മാധവ് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ നീരജ് ഒരു അച്ഛനായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.

നീരജിന്റെ തന്നെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടുളള പോസ്റ്റാണ് അത്. നീരജ് സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷമാണ് അറിയിച്ചിരിക്കുന്നത്. പെണ്‍കുഞ്ഞ് ജനിച്ച വിവരം ഒരു ഫോട്ടോ പങ്കുവെച്ചാണ് നീരജ് കുറിച്ചത്. അതോടൊപ്പം തന്നെ ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു.

അച്ഛനായ സന്തോഷത്തില്‍ നടന് ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നീരജ് മാധവും ദീപ്തിയും 2018ലാണ് വിവാഹിതരായത്. ഇവരുടെ വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നീരജ് ബിരുദാനന്തര ബിരുദം നേടിയിട്ടുളള താരമാണ്. നീരജിന്‌റെ സിനിമാ അരങ്ങേറ്റം 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ പോലുളള സിനിമകളിലെ താരത്തിന്റെ ശ്രദ്ധേയമായ പ്രകടനവും ഏറെ ശ്രദ്ധ നേടി.

മോഹന്‍ലാലിന്റെ ബറോസിന് തുടക്കം; സിനിമയുടെ കലാ സംവിധാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

0
Spread the love

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കലാ സംവിധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഇന്ത്യയിലെ ആദ്യ ത്രിഡി സിനിമയായിരുന്ന മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

സ്പാനിഷ് അഭിനേത്രി പാസ് വേദ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്‌കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്‌കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

തന്റെ പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന, ബാഗിന്റെ വിലകേട്ട് ഞെട്ടി ആരാധകര്‍

0
Spread the love

രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂര്‍സെയ്ഫ് അലി ഖാന്‍ ദമ്പതികൾ. ഗര്‍ഭാവസ്ഥയില്‍ ജോലി, ഫാഷന്‍, ആഘോഷങ്ങള്‍ എല്ലാം ആസ്വദിയ്ക്കുകയാണ് താരം. ഗര്‍ഭാവസ്ഥയിലുള്ള സമയത്തും തന്റെ ഫാഷന് ഒരു രീതിയിലുള്ള വിട്ടു വീഴ്ചകളും താരം നല്‍കാറില്ല. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിയ്ക്കുന്നത്. തന്റെ പ്രിയപ്പെട്ട ഔട്ട്ഫിറ്റായ കാഫ്താന്‍ ധരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പല വര്‍ണ്ണങ്ങളില്‍ പ്രിന്റുകളായ കാഫ്താനാണ് കരീന ധരിച്ചിരിയ്ക്കുന്നത്.

സില്‍ക്ക് ആണ് മെറ്റീരിയല്‍. എന്നാല്‍ കരീനയുടെ ബാഗിലാണ് ചിലരുടെ കണ്ണുടക്കിയത്. ഇറ്റാലിയന്‍ കമ്ബനിയായ ‘Bottega Veneta’ യുടെ ബാഗാണ് കരീനയുടെ കയ്യിലുണ്ടായിരുന്നത്. രണ്ട് ലക്ഷത്തിലധികം (2,20,968) രൂപയാണ് ഈ ബാഗിന്റെ വില. ബഗ്രു കാഫ്താനില്‍ അതിമനോഹരിയായിരിക്കുകയാണ് കരീന.

മകനൊപ്പം പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ സംയുക്ത വര്‍മ്മ, സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

0
Spread the love

മലയാളികളുടെ പ്രിയ താരം സംയുക്ത വര്‍മ്മയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മകന്‍ ദക്ഷ ധാര്‍മിക്കിനൊപ്പമാണ് പുതിയ ഹെയര്‍ സ്റ്റൈലില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത വര്‍മ. യോഗയും കുടുംബ ജീവിതവുമൊക്കെയായി തിരക്കിലാണ് സംയുക്ത വര്‍മ.

2002ല്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ് താരം അവസാനം അഭിനയിച്ച സിനിമ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts