Home Blog Page 1636

നടന്‍ ധര്‍മജന്‍ ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ചേക്കും

0
Spread the love

നടന്‍ ധര്‍മജന്‍ ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ചേക്കും. ഇതുസംബന്ധിച്ച ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക ചര്‍ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് നടന്‍. ബാലുശേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ലീഗിലും നടക്കുന്ന ചര്‍ചകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.


സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,464 വോട്ടിനാണ് മുസ്ലിം ലീഗിലെ യു സി രാമന്‍ പടനിലത്തിനെ പുരുഷന്‍ കടലുണ്ടി തോല്‍പിച്ചത്. അതിനു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 8882 വോട്ടുകള്‍ക്കാണ് പുരുഷന്‍ കടലുണ്ടി കോണ്‍ഗ്രസിലെ എ ബലറാമിനെ തോല്‍പിച്ചത്. രണ്ടു തവണ വിജയിച്ച പുരുഷന്‍ കടലുണ്ടിയെ ഇത്തവണ മത്സരിപ്പിക്കാനിടയില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ പേരിനാണ് മുന്‍തൂക്കം.

ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഉമ്മവെയ്ക്കാന്‍ തോന്നി; വെള്ളം സിനിമയെ കുറിച്ച്‌ പത്മകുമാര്‍

0
Spread the love

ജയസൂര്യ ചിത്രമായ വെള്ളം സിനിമയെ അഭിനന്ദിച്ച്‌ സംവിധായകന്‍ പത്മകുമാര്‍. സിനിമ കണ്ടിറങ്ങുമ്പോൾ ഈ സംവിധായകന്റെ സുഹൃത്താണെന്നതില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഒന്ന് ഉമ്മ വെയ്ക്കണം എന്ന് തോന്നിയെന്നും സിനിമയ്ക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണ് വെള്ളം.

‘ഞാന്‍ എന്റെ ആദ്യസിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്ത് എന്റെ സുഹൃത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍, ഒപ്പം ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മള്‍ വളരെ അധികം സമ്ബന്നരാണ്.. അപ്പോള്‍ ഒരു പുതിയ സംവിധായകന്‍ വരുമ്ബോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന് നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതില്‍ ഉണ്ടാവണം.. അങ്ങനെയാണ് ‘അമ്മക്കിളിക്കൂട്’ എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്.

Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്ബോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം.. അതുകൊണ്ട് തന്നെ ആവണം ‘ക്യാപ്റ്റന്‍’ പോലെ, ഇപ്പോള്‍ ‘വെള്ളം’ പോലെ ഒക്കെ ഉള്ള ചിത്രങ്ങള്‍ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും…നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന് ‘വെള്ളം’ കണ്ട് ഇറങ്ങുമ്ബോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന് തോന്നി.. ലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി’

ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്ബോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ ‘വെള്ള’ ത്തിന്റെ ഈ മഹനീയ വിജയവുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ദേവ് മോഹന്‍ നായകനാകുന്ന ചിത്രം ‘പുള്ളി’; ചിത്രീകരണം ഫെബ്രുവരി 15ന്

0
Spread the love

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍. ചിത്രത്തില്‍ സൂഫി എന്ന കഥാപാത്രമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ദേവിന്റെ അഭിനയത്തെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സാമന്ത നായികയാകുന്ന ചിത്രം ശാകുന്തളത്തിലൂടെ തെലുങ്കിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് ദേവ്.

ഇപ്പോഴിതാ ദേവ് മോഹന്‍ നായകനാകുന്ന പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പുള്ളി’ എന്ന സിനിമയിലാണ് ദേവ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വ്യക്തമായിട്ടില്ല. ജിജു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉറുമ്ബുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകന്‍. അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കും.

‘1921 പുഴ മുതല്‍ പുഴ വരെ’; പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ച്‌ അലി അക്ബര്‍

0
Spread the love

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921പുഴമുതല്‍ പുഴവരെയുടെ പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ചു. പൂജ, സ്വിച്ച്‌ ഓണ്‍, ഗാന സമര്‍പ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്വാമി ചിദാനന്ദപുരിയുടെ കാര്‍മിത്വത്തിലാണ് ചടങ്ങുകള്‍ നടക്കുകയെന്ന് അലി അക്ബര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിനുവേണ്ടി ഇതുവരെ ലഭിച്ച സഹകരണവും പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വലിയ താരനിരയും സാങ്കേതികപ്രവര്‍ത്തകരും തനിക്കൊപ്പം ഉണ്ടെന്ന് അലി അക്ബര്‍ പറയുന്നു. ക്രൗഡ് ഫണ്ടിംഗ് സഹായത്തോടെയാണ് അലി അക്ബര്‍ സംവിധാനം ചെയ്യുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതല്‍ പുഴവരെയുടെ പൂജ, സ്വിച്ച്‌ ഓണ്‍,ഗാന സമര്‍പ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുകയാണ്. നിലവിലുള്ള പരിതസ്‌ഥിതിയില്‍ വിപുലമായ രീതിയില്‍ നടത്താന്‍ കഴിയില്ല എന്നറിയാമല്ലോ. ആയതിനാല്‍ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാല്‍ ഈ ഉദ്യമത്തില്‍ ഇതുവരെ എനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടര്‍ന്നും മനസ്സും പ്രാര്‍ത്ഥനയും സഹായവും മമധര്‍മ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു…
നിങ്ങള്‍ എന്നിലേല്‍പ്പിച്ച വിശ്വാസം പരിപൂര്‍ണ്ണതയിലേക്കെത്താന്‍ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും തന്നെയുണ്ട്… നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്‍പോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.

‘പത്തൊന്‍പതാം നൂറ്റാണ്ടില്‍’ ചരിത്രനായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍

0
Spread the love

കരിയറിലെ വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ അവതരിപ്പിക്കുക.

ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തൻറെ ഡ്രീം പ്രോജക്‌ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബർ മാസത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ ഡിസംബർ മാസം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് വെള്ളിയാഴ്ച്ച

0
Spread the love

വിജയ് യും വിജയ് സേതുപതിയും തര്‍ത്തഭിനയിച്ച ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്ബോളാണ് മാസ്റ്റര്‍ ഓടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.

പൊങ്കല്‍ റിലീസ് ആയി ജനുവരി 13-നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉജ്ജ്വല വരവേല്‍പാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. റെക്കോഡ് കളക്ഷന്‍ നേടിയെടുത്ത ചിത്രത്തിന്റെ ആഗോള നേട്ടം 220 കോടി പിന്നിട്ടുകഴിഞ്ഞു.

ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക.

കുശലം പറഞ്ഞ് ചായ കുടിച്ച്‌ ‘ജയകൃഷ്ണൻ’; ‘മേപ്പടിയാൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

0
Spread the love

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. നാട്ടിൻപുറത്തെ ചായക്കടയിൽ നിന്നും ചായ കുടിക്കുന്ന ഉണ്ണിയും സൈജു കുറുപ്പും കോട്ടയം രമേശുമാണ് ഫസ്റ്റ്‌ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഫാമിലി എന്റടെയ്‌നറായി ഒരുക്കുന്ന ചിത്രം ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവിന്റെ ജീവിതം പറയുന്നതാണ്.

ഇന്ദ്രൻസ്, അജു വർഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാർദ്ദനനൻ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വിദ്യാരംഭ ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാലായിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചത്. ചിത്രത്തിനായി സിക്‌സ് പാക്ക് വെടിഞ്ഞ് ഉണ്ണി മുകുന്ദൻ ശരീരഭാരം വർദ്ധിപ്പിച്ചിരുന്നു.

‘എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്’, പതിനേഴാം വിവാഹവാര്‍ഷികത്തില്‍ സരിതയോട് ജയസൂര്യ

0
Spread the love

വിവാഹത്തിന്റെ പതിനേഴാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയും ഭാര്യ സരിതയും. ‘എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് … ‍ഹാപ്പി വെഡ്ഡിം​ഗ് ആനിവേഴ്സറി’ എന്ന് കുറിച്ചാണ് ജയസൂര്യ ഭാര്യയ്ക്ക് വാര്‍ഷികത്തിന്റെ ആശംസകള്‍ കുറിച്ചത്.

സരിതയാകട്ടെ ‘നീയായിരിക്കുന്നതിന് നന്ദി,’ എന്നാണ് ജയസൂര്യയോട‌് പറയുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചു.

‘എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്……’ Happy wedding anniversary ’17 years of Love ….. ❤️❤️❤️’ ചിത്രങ്ങള്‍ക്കൊപ്പം ജയസൂര്യ കുറിച്ചതിങ്ങനെ. 2004ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം.

അദ്വൈതും വേദയുമാണ് ഇവരുടെ മക്കള്‍. അഭിനയത്തില്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തിതുടങ്ങിയ അദ്വൈത് ഷോര്‍ട്ട് ഫിലിമിലൂടെ സംവിദാനത്തിലും മികവ് കാണിച്ചിട്ടുണ്ട്.

പൊക്കിള്‍കൊടി പോലും മുറിക്കുന്നതിനു മുന്‍പേ മുരളി കുഞ്ഞിനെ കയ്യില്‍ വാങ്ങി എന്റെ നേരെ നീട്ടി; ശിവദ

0
Spread the love

നടി ശിവദ തന്റെ കുടുംബവും കരിയറും ഒന്നിച്ചു കൊണ്ടുപോകുന്ന താരങ്ങളില്‍ ഒരാളാണ്. മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അരുന്ധതി എന്ന് പേരുള്ള ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം അമ്മയായ നിമിഷങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു.

ശിവദയുടെ വാക്കുകള്‍ ഇങ്ങനെ;

ജീവിതത്തിലെ അമ്മ വേഷവും സ്‌ക്രീനിലെ തിരക്കുകളുമെല്ലാം ആസ്വദിക്കുന്നയാളാണ് താന്‍. സിനിമ തിരക്കുകളില്‍ നിന്നും എല്ലാം മാറി നിന്ന് ആയിരുന്നു അമ്മയാവാന്‍ തയ്യാറെടുത്തത്. താനും ഭര്‍ത്താവ് മുരളിയും ചെന്നൈയില്‍ ആയിരുന്നപ്പോഴാണ് ആ സന്തോഷ വാര്‍ത്ത അറിയുന്നത്. അത് ആസ്വദിച്ച്‌ തീരുന്നതിന് മുമ്പ് ഭര്‍ത്താവിന് വിദേശത്തേക്ക് പോകേണ്ടതായി വന്നു. മൂന്നാം മാസത്തില്‍ വീട്ടിലറിയിക്കാമെന്നായിരുന്നു കരുതിയത്. വീട്ടുകാരെല്ലാം നാട്ടിലായതിനാല്‍ അവരെ ടെന്‍ഷനടിപ്പിക്കേണ്ടെന്നാണ് കരുതിയത്. സിംപിളായിരിക്കും ഇതെന്നായിരുന്നു ഞാന്‍ കരുതിയത്. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മുരളി കൂടെയില്ലാതെ തന്നെ കഴിയുന്നത് നടക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെയായിരുന്നു അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് വിളിച്ചത്

അമ്മമാരുടെ മൂഡ് ഉള്ളിലുള്ള മക്കളെ ബാധിക്കുമെന്ന് മുന്‍പ് കേട്ടിരുന്നു. തുടക്കം മുതല്‍ തന്നെ ഛര്‍ദിയുണ്ടായിരുന്നു. ആ ദിവസങ്ങള്‍ ഓര്‍ക്കാനേ വയ്യ. ഗര്‍ഭകാലത്ത് എല്ലാ മാസവും ഒന്നോ രണ്ടോ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു തരത്തിലും കുഞ്ഞിനെ ബാധിക്കരുത് എന്നാഗ്രഹിച്ചിരുന്നു. അഞ്ചു മാസം മുതല്‍ യോഗ ചെയ്തു. മാനസികപിരിമുറുക്കം കുറയ്ക്കാന്‍ അത് ഏറെ സഹായിച്ചു. സംഭവബഹുലമായ ഒന്‍പത് മാസം കഴിഞ്ഞ് അരുന്ധതിയെ പ്രസവിക്കുന്ന അന്ന് രാവിലെ കൂടി യോഗ ചെയ്തിട്ടാണ് ആശുപത്രിയിലേക്ക് പോയത്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. വേദന തുടങ്ങിയപ്പോള്‍ മുതല്‍ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കുഞ്ഞ് പുറത്തേക്ക് വരാന്‍ തയാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട് നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അതുവരെ എന്റെ സൈഡില്‍ എന്നെ ആശ്വസിപ്പിച്ച്‌ നിന്ന മുരളി വാവയെ കാണാനുള്ള ആവേശത്തിലായി.

മുരളിയുടെ ആ മുഖഭാവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാല്‍ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാന്‍ അറിയുന്നത്. പൊക്കിള്‍കൊടി പോലും മുറിക്കുന്നതിനു മുന്‍പേ മുരളി കുഞ്ഞിനെ കയ്യില്‍ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയില്‍ ഉമ്മ വച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. അതുവരെ നമ്മള്‍ ‘മാതൃത്വത്തിന്റെ ഫീല്‍’ എന്നൊക്കെ വായിച്ചിട്ടേയുള്ളൂ. ആ നിമിഷം ഞാന്‍ അത് തിരിച്ചറിഞ്ഞുവെന്നും ശിവദ പറയുന്നു.

നിറവയറിൽ യോഗ ചെയ്ത് കരീന കപൂർ, ചിത്രങ്ങൾ വൈറൽ

0
Spread the love

ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍ ഖാന്‍. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കരീനയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദമ്പതികളുടെ ആദ്യ മകന്‍ തൈമുര്‍ അലി ഖാനാണ്. ഇപ്പോള്‍ ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കരീന. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നല്‍കുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡിന്റെ ഫോട്ടോഷൂട്ടിനായിട്ടായിരുന്നു ചിത്രങ്ങള്‍.

ഗര്‍ഭാവസ്ഥയില്‍ നേരത്തെയും നടി ഫോട്ടോഷൂട്ടുകളില്‍ പങ്കെടുത്തിട്ടുണ്ട്. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ഗര്‍ഭകാലം ഒന്നില്‍നിന്നുമുള്ള മാറിനില്‍ക്കലല്ല എന്ന് താരം വ്യക്തമാക്കുന്നു. ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഫാഷനില്‍ യാതൊരു വിട്ടുവീഴ്ചയില്ലാതെ കരീന ധരിക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ആരാധകരെ അറിയിക്കുന്നത്. ആദ്യ മകന്‍ തൈമുര്‍ അലി ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts