Home Blog Page 1638

കുഞ്ഞ് പിറന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍; സന്തോഷത്തോടെ അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും

0
Spread the love

ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച്‌ മാധ്യമങ്ങളെ കണ്ടിരുന്നുമില്ല. ഇപ്പോള്‍ ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള‍് പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്.

വ്യാഴാഴ്ച്ച മുംബൈയില്‍ ക്ലിനിക്കില്‍ എത്തിയ താരദമ്ബതികളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷര്‍ട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തില്‍ സന്തോഷവിതായി അനുഷ്കയും ഒപ്പമുണ്ട്. അതേസമയം, ചിത്രത്തില്‍ താരങ്ങളുടെ കുഞ്ഞ് ഒപ്പമില്ല. കുഞ്ഞ് എവിടെ എന്നാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാകുന്നു

0
Spread the love

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാകുന്നു. ആഷിഖ് അബുവാണ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്ന് സിനിമ പ്രഖ്യാപിച്ചത്. പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്.

ബിജിബാൽ, റെക്‌സ് വിജയൻ എന്നിവരാണ് ചിത്രത്തിൽ സംഗീതം നിർവ്വഹിക്കുന്നത്. ‘ഭാർഗവീനിലയം’ എന്ന പേരിൽ നോവൽ നേരത്തെ തന്നെ സിനിമ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നീലവെളിച്ചം സിനിമയാക്കണമെന്ന തന്റെ കൊതി ഇപ്പോഴാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത് എന്നാണ് ആഷിഖ് അബു ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്‌, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെയ്ക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും’ എന്ന് ആഷിഖ് അബു കുറിച്ചു.

ഇന്ദ്രജിത്തിനോടും നരെയ്‌നോടുംസംസാരിക്കാറുണ്ട്, ബാക്കി ആരുമായി കോണ്ടാക്ടില്ല: രാധിക

0
Spread the love

ക്ലാസ്‌മേറ്റ്‌സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. പതിനാല് വര്‍ഷത്തിനു ശേഷം വീണ്ടും അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ എത്തിയ രാധികയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുറച്ച്‌ മണിക്കൂറുകള്‍ എങ്കിലും കരിയറിലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായി ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണ് എന്നാണ് രാധിക പറയുന്നത്.

ഇപ്പോഴും തന്നെ പലരും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരു പക്ഷെ അറിയാത്തവരോ ആണ് പലരും. എന്നാല്‍ പ്രേക്ഷകര്‍ റസിയയെ ഓര്‍ത്തിരിക്കുന്നത് അംഗീകാരമാണെന്ന് രാധിക സമയം മലയാളത്തോട് പ്രതികരിച്ചു. നിലവില്‍ ദുബായിലാണ് രാധിക താമസിക്കുന്നത്.

ക്ലാസ്‌മേറ്റ്‌സിലെ സഹതാരങ്ങളില്‍ ഇന്ദ്രജിത്തിനോടും നരെയ്‌നോടും വല്ലപ്പോഴും സംസാരിക്കാറുണ്ട്, ബാക്കിയാരുമായി അത്ര വലിയ കോണ്ടാക്ടില്ല എന്നാണ് രാധിക പറയുന്നത്. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ബാലതാരമായാണ് രാധിക മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.

സിദ്ദിഖ് ലാലിന്റെ അസോസിയേറ്റായിരുന്ന മുരളിചേട്ടന്‍ എന്ന അയല്‍വാസിയാണ് തന്നോട് സിനിമ ചെയ്യുന്നോ എന്ന് ചോദിക്കുന്നത് എന്നാണ് രാധിക പറയുന്നത്. അപ്പോള്‍ ആം റെഡി എന്ന് പറഞ്ഞതാണ്. ആ സമയത്ത് അഭിനയം എന്താണെന്നോ സിനിമ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും രാധിക പറഞ്ഞു.

ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി

0
Spread the love

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നടന്‍ മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്ബയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗിച്ചത് ചെറിയ അളവില്‍ മാത്രം; നടി രാഗിണി ദ്വിവേദിക്ക് ജാമ്യം

0
Spread the love

ലഹരി ഇടപാട് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം. പ്രഥമദൃഷ്ടിയില്‍ ചെറിയ അളവില്‍ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനാല്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ 27-ാം വകുപ്പ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നടിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ജാമ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് രാഗിണി സുപ്രീംകോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ നാലിനാണ് ലഹരി ഇടപാട് കേസില്‍ രാഗിണി അറസ്റ്റിലാകുന്നത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 140 ദിവസമായി ഇവര്‍ ജയിലിലാണ്.

രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരുന്നത്.

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്‍റെ ഒറ്റപ്പാലം ഷെഡ്യുള്‍ പൂര്‍ത്തിയായി

0
Spread the love

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ആണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഒറ്റപ്പാലം ഷെഡ്യുള്‍ പൂര്‍ത്തിയായി. ചിത്രത്തിന്‍റെ അടുത്ത ഷെഡ്യുള്‍ ഊട്ടിയില്‍ ജനുവരി 23 ന് ആരംഭിക്കും. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ‘ആറാട്ടില്‍’ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനിട്ടിരിക്കുന്ന പേര്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കറുത്ത ബെന്‍സ് കാറാണ് ഉപയോഗിക്കുന്നത്. ‘രാജാവിന്റെ മകന്‍’ എന്ന മാസ് മോഹന്‍ലാല്‍ ചിത്രത്തിലെ ‘മൈ ഫോണ്‍നമ്ബര്‍ ഈസ് 2255’ എന്ന ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നതിന് കാറിനും അതേ നമ്ബറാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക.

ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചു:സഹതാരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതില്‍ പ്രകോപിതനായി; ഭര്‍ത്താവിന്റെ തെളിവടങ്ങുന്ന ഓഡിയോ പുറത്ത്

0
Spread the love

ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയ ഒന്നായിരുന്നു നടിയും അവതാരകയുമായ ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചു:സഹതാരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതില്‍ പ്രകോപിതനായി; ഭര്‍ത്താവിന്റെ തെളിവടങ്ങുന്ന ഓഡിയോ പുറത്ത്യുടെ മരണ വാര്‍ത്ത. എന്നാല്‍ നിരവധി വിവാദങ്ങള്‍ങ്ങളാണ് താരത്തിന്റെ മരണത്തോടനുബന്ധിച്ച്‌ ഉണ്ടായത്. കഴിഞ്ഞമാസം ഒന്‍പതിനാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തിയത്. നടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 15 ന്‌ ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാലിപ്പോഴിതാ നടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഭര്‍ത്താവ് ഹേംനാഥിന്റെ ഓഡിയോ സന്ദേശം പുറത്ത്. ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്തിനോട് ഇയാള്‍ പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ. സംഭവദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച്‌ ചിത്രയോട് താന്‍ ചോദിച്ചുവെന്നും, ദേഷ്യപ്പെട്ട് അവള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും, കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഓഡിയോയില്‍ ഹേംനാഥ് പറയുന്നു. മാത്രമല്ല കുമാരന്‍ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതില്‍ ഹേംനാഥിന് എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ അഭിനയം നിര്‍ത്താനും ഇയാള്‍ പലതവണ ആശ്യപ്പെട്ടിരുന്നു. പക്ഷേ നടി ഇതിന് വഴങ്ങിയില്ല. ഇതിന്റെ പേരില്‍ ഹേംനാഥ് ചിത്രയെ എപ്പോഴും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു .

ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

0
Spread the love

ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സിൽ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്.

ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായി സിനിമയിൽ സജീവമായ അദ്ദേഹം ഒരാൾ മാത്രം, കളിയാട്ടം, മേഘമൽഹാർ, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫർ, ലൗഡ്സ്പീക്കർ, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

എന്താണ് ഫോര്‍പ്ലേ? ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട് ‘കുടുങ്ങി’ മലയാളികള്‍

0
Spread the love

നിമിഷ സജയനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ദി ​ഗേറ്റ് ഇന്ത്യന്‍ കിച്ചന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ ആകാതെ അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രതീകമായാണ് നിമിഷ എത്തിയത്. അതിനൊപ്പം തന്നെ ലൈം​ഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യവും ചിത്രം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ലൈം​ഗിക ബന്ധത്തിലെ അസംതൃപ്തി അറിയിക്കുന്ന നിമിഷയും അതിനോടുള്ള സുരാജിന്റെ പ്രതികരണവുമാണ് ചിത്രത്തിലുള്ളത്. അതിനിടെ നിമിഷ പറയുന്ന ഒരു വാക്കിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഫോര്‍പ്ലേ. സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഫോര്‍പ്ലേ വേണമെന്നാണ് നായികയുടെ ആവശ്യം. എന്നാല്‍ ഇതിനോട് തിരിഞ്ഞു കിടക്കുകയാണ് നായകന്‍. എന്നാല്‍ ഈ വാക്കിന്റെ അര്‍ഥം മിക്കവര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചിന്റെ സഹായം തേടാന്‍ തുടങ്ങിയത്. ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച്‌ ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ചിലര്‍ ഫോര്‍പ്ലേയുടെ മലയാളം അര്‍ത്ഥവും അന്വേഷിക്കുകയാണ്. 

ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക് ; നായകനാകാന്‍ പൃഥ്വിരാജ്

0
Spread the love

ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. പൃഥിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 27-ന് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ ഗായകന്റെ വേഷമാകും പൃഥി ചെയ്യുന്നത്.

ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് പദ്ധതി. നിര്‍മ്മാതാവും സംവിധായകനുമായ ത്യാഗരാജനാണ് അന്ധാദുനിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. രവി കെ. ചന്ദ്രനാകും മലയാള ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. നായികാ കഥാപാത്രമായി അഹാന കൃഷ്ണയേയും നമിതാ പ്രമോദിനേയുമാണ് പരിഗണിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts