Home Blog Page 1640

“അജഗജാന്തരം” ടെെറ്റില്‍ റിലീസ് പ്രകാശനം ചെയ്തു

0
Spread the love

ആന്റെണി വര്ഗ്ഗീസ്സ്,അര്ജ്ജുന് അശോകന്,ചെമ്പൻ‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില് ലുക്ക് പോസ്റ്റര് പ്രശസ്ത ചലച്ചിത്ര നടന് ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. സാബുമോന്,സുധി കോപ്പ,കിച്ചു ടെല്ലസ്,ടിറ്റോ വിത്സല്,സിനോജ് വര്ഗ്ഗീസ്സ്,രാജേഷ് ശര്മ്മ,ലുക്ക്മാന്,ജാഫര് ഇടുക്കി,വിനീത് വിശ്വം,ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്.

സില്വര് ബേ സ്റ്റുഡിയോസിന്റെ ബാനറില് ഇമ്മാനുവല് ജോസഫ്,അജിത് തലപ്പിള്ളി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്ജ്ജ് നിര്വ്വഹിക്കുന്നു. കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര് ചേര്ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

34 വര്‍ഷത്തിന് ശേഷം ഇത് ആദ്യം, നിശബ്ദ സിനിമയുമായി വിജയ് സേതുപതി

0
Spread the love

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ പോലും ഏറ്റെടുത്ത് വിജയ് സേതുപതി കയ്യടി നേടാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു പരീക്ഷണ ചിത്രവുമായി എത്തുകയാണ് താരം. നിശബ്ദ സിനിമയുമായാണ് താരം എത്തുന്നത്. ​ഗാന്ധി ടോക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിലസമയങ്ങളില്‍ മൗനത്തിന് വളരെ അധികം ശബ്ദമാണ്. എന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയാണ്. പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ് ഞാന്‍. ഇതിലൂടെ നിശബ്ദ സിനിമകള്‍ക്ക് പുതിയ തുടക്കമിടാനാവും. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം- വിജയ് സേതുപതി കുറിച്ചു.

ദിവേ ധമീജയും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി സിങ്കീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത പുഷ്പക വിമാനത്തിന് ശേഷം 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴില്‍ നിന്ന് മുഖ്യധാര സിനിമയില്‍ ഒരു നിശബ്ദചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു പരീക്ഷണചിത്രമായി പുറത്തിറങ്ങിയ പുഷ്പക വിമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

97-ാം വയസ്സിൽ കോവിഡിനെ അതിജീവിച്ച് ഉണ്ണികൃഷ്ണൻ നമ്പൂതിരി

0
Spread the love

97ാം വയസിൽ കോവിഡിനെ അതിജീവിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഇപ്പോൾ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ മാധ്യമങ്ങളോട് പറഞ്ഞു.ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.

ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്.

നടൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ സെന്റിമെൻസിലൂടെയും കോമഡിയിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണൻ എന്ന മുത്തച്ഛൻ.ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെളളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശൻ കഥാപാത്രങ്ങളിൽ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്.FacebookTwitterWhatsAppShare

സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത്; എന്നെ കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞതു കൊണ്ട് വാശിതീര്‍ക്കാന്‍; ഗൗതമി

0
Spread the love

ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ മനസു കവർന്ന നായികയാണ് ​ഗൗതമി. പിന്നീട് ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്.ചിലരോടുള്ള വാശി തീർക്കാനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ‘2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്.

അവർ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകൾക്ക് ശേഷം അതിൽ വർക്ക് ചെയ്യുന്നൊരു ചേട്ടൻ എന്നോട് പറഞ്ഞു, എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാൻ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തിൽ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കൻഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു.ഫോട്ടോ അയച്ച്‌ കൊടുത്തപ്പോൾ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാൻ സെക്കൻഡ് ഷോ യിൽ അഭിനയിക്കുന്നത്’- ​ഗൗതമി പറഞ്ഞു.

ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേർത്തു.ഇപ്പോൾ സംവിധാന രം​ഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. വൃത്തം എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായികയായി അരങ്ങേറുന്നത്.

പ്രേംനസീറിന്റെ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു; പോയില്ല, ഇന്നതില്‍ ഖേദം: കോഴിക്കോട് മേയര്‍

0
Spread the love

കോഴിക്കോട്: പ്രേംനസീറിന്റെ വനദേവത എന്ന സിനിമയില്‍ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു എന്നും അതു നിരസിച്ചുവെന്നും കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. കോഴിക്കോട്ട് പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ട് കവി യൂസഫലി കേച്ചേരിയാണ് വീട്ടുകാരെ വന്നുകണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എന്തോ മോശം കാര്യമാണെന്നായിരുന്നു ധാരണ. അതിനാല്‍ വേണ്ടെന്നുവെച്ചു. പക്ഷേ, ഇന്നതില്‍ ഖേദിക്കുന്നു- മേയര്‍ പറഞ്ഞു.

പ്രേംനസീര്‍, മധുബാല, കെപിഎസി ലളിത, അടൂര്‍ ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് വനദേവത. യൂസഫലി കേച്ചേരിയായിരുന്നു സംവിധാനം. വിഖ്യാത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടകുമായി ചേര്‍ന്നാണ് യൂസഫലി കേച്ചേരി ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ഡോ. ബീന ഫിലിപ്പ്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് 652 വോട്ടിന് ജയിച്ചാണ് ഇവര്‍ കോര്‍പറേഷനിലെത്തിയത്.

തെലുങ്ക് ലൂസിഫറില്‍ നായിക നയന്‍‌താര

0
Spread the love

മലയാളത്തിലെ ഹിറ്റ്‌ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീ മേക്കില്‍ നായികയായി നയന്‍‌താര. ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ ആര് നായികയാകും എന്ന് ഇത് വേറെ കൃത്യമായ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നില്ല. മോഹന്‍ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്.

അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയന്‍താര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയന്‍താര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.

സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി

0
Spread the love

സണ്ണി വെയിന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിടുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നതോടെ അനുഗ്രഹീതന്‍ ആന്റണി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.

ദൃശ്യം 2 തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ സങ്കടമുണ്ടെന്ന് അന്‍സിബ

0
Spread the love

പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ദൃശ്യം. അടുത്തിടയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്‍സിബ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ തനിക്കും വിഷമമുണ്ടെന്ന് അന്‍സിബ പറയുന്നു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ദൃശ്യം വണിന്‍റെ ഓഡിഷന് ഏറ്റവും അവസാനമെത്തിയ ആളായിരുന്നു ഞാന്‍. പക്ഷെ എന്നെ സെലക്‌ട് ചെയ്തു, പടം ഹിറ്റായി. ഹിറ്റാകുമെന്ന് അറിയാമായിരുന്നു. ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായിരുന്നു. ദൃശ്യം 2വും അങ്ങിനെയാണ് സംഭവിച്ചത്.

സിനിമ തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്. തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു അനുഭവം തന്നെയാണ്. പ്രത്യേകിച്ച്‌ ലാലേട്ടന്‍റെ സിനിമ മലയാളികള്‍ ആഘോഷിക്കുന്ന ഒരു സിനിമ തന്നെയാണ്. തിയറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ദൃശ്യം 2 ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് അന്‍സിബ പറഞ്ഞു.

ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച്‌ വിജയ് സേതുപതി, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ക്ഷമാപണവുമായി താരം

0
Spread the love

തെന്നിന്ത്യയുടെ ഇഷ്ടതാരം വിജയ് സേതുപതിയുടെ ജന്മദിനമാണിന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളുമാണ് എത്തുന്നത്. പിറന്നാളാഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷിക്കുന്നതാണ് വിവാദമായത്. വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച എല്ലാവർക്കും വിജയ് സേതുപതി നന്ദി അറിയിച്ചിട്ടുമുണ്ട്.

ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഒരു വാൾ. അതിനാലാണ് ആ വാളുപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമായി. ഇനി ഇത്തരം കാര്യങ്ങളിൽ ഞാൻ ശ്രദ്ധ ചിലത്താം. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്’, വിജയ് സേതുപതി പറയുന്നു.

വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്റെ ജന്മദിനത്തിൽ എന്നെ ആശംസിച്ച സിനിമാ മേഖലയിലെ എല്ലാ താരങ്ങൾക്കും ആരാധകർക്കും നന്ദി. ഈ അവസരത്തിൽ, ജന്മദിനാഘോഷ വേളയിൽ എന്റെ ഓഫീസിൽ മൂന്ന് ദിവസം മുമ്പ് എടുത്ത ഫോട്ടോ ചർച്ചചെയ്യപ്പെട്ടു. പിറന്നാൾ കേക്ക് അതിൽ വാളുപയോഗിച്ച്‌ ഉപയോഗിച്ച്‌ മുറിക്കുമായിരുന്നു. പോൺ റാം സർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിന്റെ കഥ അനുസരിച്ച്‌ പട്ടാക്ക് വാൾ പ്രധാന കഥാപാത്രമായിരിക്കും. അതിനാൽ എന്റെ ജന്മദിനം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിനിടെ ഞാൻ അതേ വാൾ ഉപയോഗിച്ച്‌ കേക്ക് മുറിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടം വെച്ചു. ഇനിമുതൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്.

സഹായം ചെയ്തതിന് അധിക്ഷേപിച്ച്‌ കമന്റ്, ചുട്ട മറുപടി നല്‍കി മീനാക്ഷി

0
Spread the love

സിനിമ മേഖലയില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനായി സഹായം തേടി മീനാക്ഷി കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ മോശമായി കമന്റ് ചെയ്ത യുവാവിന് തക്ക മറുപടി നല്‍കിയിരിക്കുകായണ് താരം.

‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നാണ് ഒരാളുടെ കമന്റ്. ഇതിന് താഴെ മീനാക്ഷി കുറിച്ച മറുപടി ഇങ്ങനെ.

‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.’ മീനാക്ഷി മറുപടി നല്‍കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts