Home Blog Page 1641

വിജയ് – വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ഇനി ഹിന്ദിയിലേക്ക്

0
Spread the love

കോവിഡ് ലോക്ക്ടൗണിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യം എത്തിയ സിനിമയാണ് മാസ്റ്റർ. വിജയ് – വിജയ് സേതുപതി കൂട്ടുക്കെട്ടിലെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തുകയാണെന്നാണ് പുതിയ വാർത്ത. എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻസ് എന്നിവർ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നു എന്നാണ് വിവരം.

ഈ വർഷം തന്നെ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തെയും വിജയ് സേതുപതിയുടെ പ്രതിനായക കഥാപാത്രത്തെയും ഹിന്ദിയിൽ ആര് കൈകാര്യം ചെയ്യുമെന്ന് ഉടൻ തന്നെ വെളിപ്പെടുത്തിയേക്കും. വൻ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റതെന്നാണ് വിവരം.

മുഴുക്കുടിയനായി ജയസൂര്യ; വെള്ളത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം 22ന് തിയേറ്ററുകളിലെത്തും

0
Spread the love

കൊറോണ പ്രതിസന്ധി സിനിമ മേഖലയെയും തളര്‍ത്തിയപ്പോള്‍ ഒരു കൈത്തങ്ങായി നിന്ന നിരവധി സിനിമ പ്രവര്‍ത്തകര്‍ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കൊറോണ തളര്‍ത്തിയെങ്കിലും തിരിച്ചു വരവിന്റെ ഉണര്‍വിലാണ് എല്ലാവരും. ഈ ജനുവരി 22ന് “വെള്ളം” എന്ന ജയസൂര്യ ചിത്രം വരുന്നതോടെ മലയാള സിനിമയും കരകയറാനുള്ള ആദ്യ പടി കീഴടക്കും. ഒരു മഹാമാരിയ്ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നുള്ള വാക്കുമായി മുന്നോട്ടു വരുകയാണ് “വെള്ളം” സിനിമയുടെ നിര്‍മ്മാതാക്കള്‍.

ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് “വെള്ളം” നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികള്‍ ഏറെ ഉണ്ടായിട്ടും തിയേറ്റര്‍ സജീവമാകുന്ന വരെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററില്‍ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും “വെള്ളം”റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ജന ജീവിതം സാധാരണ നിലയിലാകാന്‍ ഇതുപകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം “വെള്ളം” ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററില്‍ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങള്‍ ഏറ്റെടുത്തത്. വിജയ് ചിത്രം മാസ്റ്ററിന് കാണികള്‍ നല്‍കിയ ആവേശകരമായ സ്വീകരണം “വെള്ളം” എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നു.

കലാഭവന്‍ മണിയെപ്പറ്റി വ്ളോഗര്‍മാര്‍ അവര്‍ക്ക് തോന്നിയത് വിളിച്ചു പറയുന്നു; സഹോദരന്‍

0
Spread the love

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെപ്പറ്റി യൂട്യൂബ് വ്ളോഗര്‍മാര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നാരോപിച്ച്‌ സഹോദരന്‍. ‘നിരവധി ആളുകള്‍ മണിച്ചേട്ടന്റെ വീട് കാണാനും കാര്യങ്ങള്‍ അവതരിപ്പിക്കാനുമായി ചാലക്കുടിയിലേക്ക് എത്താറുണ്ട്. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും കള്ളങ്ങളാണ് അവതരിപ്പിക്കുന്നത്. ഇത് സഹിക്കാന്‍ പറ്റാതായിരിക്കുന്നു.’ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

വ്ളോഗര്‍മാര്‍ അവര്‍ക്ക് തോന്നിയ കാര്യങ്ങളാണ് മണിച്ചേട്ടനെപ്പറ്റി ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ല. ആ ഓട്ടോ മണിച്ചേട്ടന്റെയല്ല, ഞങ്ങളുടെ മൂത്ത സഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകനുവേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ് അത്.’ രാമകൃഷ്ണന്‍ വ്യക്തമാക്കി. കാരവനെപ്പറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങളും ഞങ്ങളെ മാനസികമായി വേദനിപ്പിക്കുന്നുവെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മണിച്ചേട്ടന്റെ വീടിനു മുമ്പിൽ നിന്നുകൊണ്ട് അദൃശ്യനായ ഒരാള്‍ നോക്കുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങളും നടക്കുന്നുണ്ട്. മണിച്ചേട്ടന്‍ ആരുടെ അടുത്തുനിന്നും നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ലെന്നും വ്ളോഗര്‍മാര്‍ കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം അസത്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വ്ളോഗര്‍മാര്‍ ദയവു ചെയ്ത് അസത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം ; അനുശ്രീ

0
Spread the love

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുടുംബവിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷ വിവരം പങ്കുവെക്കുകയാണ് അനുശ്രീ.

സഹോദരന്‍ അനൂപിന്റെയും ആതിരയ്ക്കും ജനിച്ച മകനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ സന്തോഷവാര്‍ത്ത അനുശ്രീ അറിയിച്ചത്.

‘ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..’ എന്ന കുറിച്ചുകൊണ്ടായിരുന്നു അനുശ്രീ ചിത്രം ഷെയര്‍ ചെയ്തത്.

ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് കുഞ്ഞ് ഗുരുതരാവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി

0
Spread the love

സിനിമ മേഖലയില്‍ വളരെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന യുവാവിന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ബാലതാരം മീനാക്ഷി. കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് മീനാക്ഷി സഹായം അഭ്യര്‍ത്ഥിച്ചത്.

കുറിപ്പ്:

ഒന്ന് ശ്രദ്ധിക്കാമോ.. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ വളരെ ക്രിട്ടിക്കല്‍ സ്റ്റേജില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച്‌ ഒരു വശം തളര്‍ന്നു പോയിരിക്കുന്നു).. ഫിലിം ഫീല്‍ഡില്‍ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കില്‍ ഒരു ചെറിയ സഹായം ചെയ്യാമോ…

മറ്റു വിവരങ്ങള്‍ താഴെ കൊടുക്കുന്നു –

കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ യും : Account Details :Name : Athira Account Number: 55350100004307
IFSC : BARB0KOOKUL Google Pay number : 7510270911

ബി​ഗ് ബോസിൽ പരദൂഷണമാണ് അവിടേക്കില്ല-അനാർക്കലി

0
Spread the love

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് പ്രഖ്യാപിച്ചത് മുതല്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ തന്നെ പലരുടെയും പേരുകള്‍ ഉയര്‍ന്ന് വരുന്നുമുണ്ട്. നേരത്തെ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ പേരുകളില്‍ അനാര്‍ക്കലി മരിക്കാരുടെ പേരും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പോകുന്നില്ല. ബിഗ് ബേസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ബിഗ്‌ബോസ് വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തിയത്. അനാര്‍ക്കലി കൂടി വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയതോടെ പ്രചരിച്ചിരുന്ന പോസ്റ്ററിലെ പകുതി താരങ്ങളും ഷോയില്‍ ഇല്ലെന്ന് വ്യക്തമായി. റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, ദിയ കൃഷ്ണ, അനു കെ അനിയന്‍ തുടങ്ങിയ താരങ്ങളും തങ്ങള്‍ ബിഗ്‌ബോസില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രശ്മി നായര്‍, ഗോവിന്ദ് പത്മസൂര്യ, തങ്കച്ചന്‍, രഹ്ന ഫാത്തിമ, അര്‍ജുന്‍ സോമശേഖര്‍, മോഹനന്‍ വൈദ്യര്‍, അസീസ്, ദൃശ്യ രഘുനാഥ്, ജോസഫ് അന്നക്കുട്ടി ജോസഫ്, തുടങ്ങി നിരവധി താരങ്ങളുടെ പേരാണ് ഇനി ലിസ്റ്റിലുള്ളത്. പരിപാടിയുടെ മൂന്നാം സീസണ്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മുന്‍ സീസണുകളിലെ പോലെ തന്നെ മോഹന്‍ലാല്‍ തന്നെയാവും ഇക്കുറിയും അവതാരകനായി എത്തുക.

ബിഗ്‌ബോസ് മലയാള് ആദ്യ പതിപ്പ് വിജയകരമായി പൂര്‍ത്തിയായിരുന്നു. സാബു മോന്‍ ആയിരുന്നു ജേതാവ്. എന്നാല്‍ രണ്ടാം സീസണ്‍ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. കോവിഡും ലോക്ക്ഡൗണും കാരണമാണ് ബിഗ്‌ബോസ് ഷോ അടക്കം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. 75 ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു ഷോ അവസാനിപ്പിക്കേണ്ടതായി വന്നത്.

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി

0
Spread the love

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാരിയര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി സിനിമയില്‍ എത്തുന്നത്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; താന്‍ കോവിഡ് നെഗറ്റീവാണെന്ന് ലെന

0
Spread the love

തനിക്ക് കോവിഡ് പോസിറ്റീവാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി ലെന. യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് താന്‍ വന്നതെന്ന് ലെന ഫറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്. നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും ലെന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

‘ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി’. ലെന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ നടി ലെന എനിക്ക് കൊവിഡ് പോസിറ്റീവ് ( UK Strain) ആണെന്നും ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തുവെന്ന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഒരു വാര്‍ത്ത പ്രചരിക്കുന്നു. ഇത് തീര്‍ത്തും വ്യാജമാണ്, ഞാന്‍ യുകെയില്‍ നിന്ന് വന്നത് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലവുമായിട്ടാണ്.

നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ഴലിീാല ലെൂൗലിരശിഴ ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി.

സ്‌നേഹപൂര്‍വ്വം, ലെന.

ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു, പണ്ട് ഓജോബോര്‍ഡ് കളിക്കുമായിരുന്നു, ശ്രീദേവി

0
Spread the love

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായിരുന്നു നമ്മളെ വീട്ടുപോയ മോനിഷ. മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരി ക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ ശ്രീദേവി ഇപ്പോള്‍.’ ഞാനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു. മോനിഷ ചെയ്യുമ്പോൾ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല. ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ പറഞ്ഞു അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ. വേറെ പണിയില്ലെന്ന് മറുപടി.

പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതു ലോകത്തു നിന്നും ഞാന്‍ വരും. കുറച്ചു ദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ വഴക്കു പറഞ്ഞു. കാറിന്റെ ഡോറിലിടിച്ച്‌ തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി’ പ്രമുഖ മാധ്യമത്തോട് ശ്രീദേവി പറയുന്നു.

’14 വര്‍ഷം. എന്നന്നേക്കും ഗുരു’ ; മണിരത്നം ചിത്രം ഗുരുവിന്റെ ഓര്‍മ്മകളില്‍ ഐശ്വര്യ റായ്

0
Spread the love

ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഒന്നിച്ച്‌ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോർക്കിലെത്തിയ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഐശ്വര്യ. ‘അന്ന് ഈ ദിവസം. 14 വർഷം. എന്നന്നേക്കും ഗുരു..’ താരം കുറിച്ചു.

സംവിധായകൻ മണിരത്നത്തിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിരക്കിലാണ് ഐശ്വര്യ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിൽ കാർത്തി, ജയം രവി, ജയറാം, റഹ്മാൻ, തൃഷ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts