Home Blog Page 1644

ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയാര്‍: കൃഷ്ണ കുമാര്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിതിരങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ താരമായി കൃഷ്ണ കുമാര്‍ മാറി. താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യയും നാല് പെണ്‍മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ തന്റെ വഴി അഭിനയമെന്ന് തെളിയിച്ചു കഴിഞ്ഞു. താരം നായികയായി എത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അടുത്തിടെ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് ആണ് തനിക്ക് താത്പര്യമെന്നും നരേന്ദ്ര മോദി തനിക്ക് ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രി ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു.

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കില്ല; ‘മാസ്റ്റര്‍’ റിലീസും ഇല്ല

0
Spread the love

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള). വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ഫിയോക്കിന്റെ സമ്ബൂര്‍ണ യോഗമാണ് ഇന്ന് നടന്നത്.

ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം ‘മാസ്റ്ററി’ന്‍റെ കേരള റിലീസും നടക്കില്ല. നേരത്തെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. ഇന്ന് രാവിലെ ആരംഭിച്ച യോഗം വൈകീട്ടാണ് അവസാനിച്ചത്. തിയേറ്ററുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.

തമിഴ് സിനിമയായ ‘മാസ്റ്റര്‍’ ആണ് ഇനിയുള്ള ഒരു വലിയ റിലീസ്. ഈ ചിത്രത്തിനു ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിര്‍മാതാക്കളും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങള്‍ക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തത്കാലം തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേര്‍ന്നത്.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

അതേസമയം വിജയ് ചിത്രം ‘മാസ്റ്ററി’ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

മാസ്റ്ററും സ്റ്റുഡന്‍റും കണ്ടുമുട്ടിയപ്പോൾ, വിജയ് – കാളിദാസ് പുതിയ ചിത്രം അണിയറയിൽ ?

0
Spread the love

കാളിദാസ് ജയറാം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘പാവ കഥൈകൾ’ലെ പ്രകടനത്തിന് എങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇളയദളപതി വിജയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനൊപ്പം ഉള്ള ഒരു ചിത്രം കാളിദാസ് പങ്കുവെച്ചു.’മാസ്റ്റർ സ്റ്റുഡൻറിനെ കണ്ടുമുട്ടിയപ്പോൾ’ എന്നും കാളിദാസ് കുറിച്ചു.

മൂന്ന് ബാക്ക്-ടു-ബാക്ക് ഒടിടി റിലീസുകളാണ് കാളിദാസ് ജയറാമിന് 2020-ൽ ഉണ്ടായിരുന്നത്.ആമസോൺ പ്രൈം തമിഴ് ആന്തോളജി ചിത്രമായ ‘പുത്തം പുതു കാലൈ’, നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈകൾ, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളാണ് കാളിദാസൻറെതായി റിലീസ് ചെയ്തത്.

2 മലയാള ചിത്രങ്ങളും കാളിദാസിനുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻഡ് ജിൽ’, ജയരാജിന്റെ ‘ബാക്ക്‌പാക്കേഴ്‌സ്’. ഉടൻ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വീണ്ടും മോഷണ ആരോപണം, വിജയ് ചിത്രം മാസ്റ്റര്‍ തന്റെ കഥയെന്ന് രം​ഗദാസ്; വിവാദം

0
Spread the love

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കല്‍ തിയറ്ററിലേക്ക് എത്തുകയാണ്. പൊങ്കല്‍ റിലീസായി 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാല്‍ അതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കെ രം​ഗദാസ് എന്ന വ്യക്തി. 2017 ല്‍ രജിസ്റ്റര്‍ ചെയ്ത തന്റെ കഥ മോഷ്ടിച്ചു എന്നാണ് വാര്‍ത്താസമ്മേളനത്തിലൂടെ രം​ഗദാസ് ആരോപിച്ചത്.

സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ 2017 ഏപ്രില്‍ 7 ന് താന്‍ കഥ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആ കഥ മറ്റാരോ സിനിമയാക്കിയെന്നും വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായല്ല വിജയ് ചിത്രം മോഷണ ആരോപണത്തില്‍ വീഴുന്നത്. ഇതിന് മുന്‍പ് എആര്‍ മുരു​ഗദോസിന്റെ സര്‍ക്കാരിനെ എതിരെ ഉയര്‍ന്ന മോഷണ ആരോപണം വലിയ വിവാദമായിരുന്നു. കൂടാതെ ബി​ഗിലും ഇത്തരത്തിലുള്ള ‌വിവാദത്തില്‍പ്പെട്ടു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാളവിക മോഹന്‍, ആന്‍ഡ്രിയ,ശാന്തനു, ​ഗൗരി കൃഷ്ണ, അര്‍ജുന്‍ ദാസ്, മഹേന്ദ്രന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ലോകേഷ് കനകരാജിന്റേതാണ് മാസ്റ്ററിന്റെ കഥ. സംവിധായകനൊപ്പം രത്നകുമാര്‍, പൊന്‍ പാര്‍ത്ഥിപന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ പ്രിയദര്‍ശനി രാമദാസായി പ്രിയാമണി എത്തുന്നു

0
Spread the love

മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രം ലുസിഫർ തെലുങ്കിലും റീമേക്ക് ചെയ്യുകയാണ്.

ചിത്രത്തിൻറെ നിർമ്മാണം സംബന്ധിച്ചുള്ള വാർത്തകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്‍ജീവിയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശനി രാമദാസിനെ അവതരി പ്പിക്കുന്നത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്ത ഇല്ലായിരുന്നു. എന്നാൽ, പ്രിയദർശനി രാമദാസിനെ അവതരിപ്പിക്കാൻ പ്രിയാമണി എത്തുന്നതായാണ് റിപ്പോർട്ട്.ഈ വേഷം അഭിനയിക്കാൻ പ്രിയാമണിയെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിൽ ഉൾപ്പടെ നിരവധി ഭാഷകളിൽ തിളങ്ങിയ നടി വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ധനുഷ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം അസുരൻ, നാരപ്പ എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിൽ നടൻ വെങ്കടേഷ് ദഗുബാടിയുടെ നായികയായി പ്രിയാമണി ആണ് എത്തുന്നത്.നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്; പുതിയ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ, ആവേശത്തിൽ ആരാധകർ

ലൂസിഫറിൻറെ തെലുങ്ക് റീമേക്ക് ഉടൻ ചിത്രീകരണം ആരംഭിക്കും. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തും.പ്രിയാമണിയും ചിരഞ്ജീവിയും ഇതുവരെ ഒന്നിച്ച്‌ അഭിനയിച്ചിട്ടില്ല. ലൂസിഫർ ആയിരിക്കാം ഇരുവരുടെയും ഒന്നിച്ചുള്ള സുപ്പർ ഹിറ്റ്‌ ചിത്രം…!!

ഫ്ലാറ്റ് ഒഴിഞ്ഞില്ല; ആരാധകര്‍ക്ക് നേരെ നിയമ നടപടിയുമായി നടന്‍ വിജയ്

0
Spread the love

ഫ്ലാറ്റ് ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി നടന്‍ വിജയ് രംഗത്ത്. രവിരാജയ്ക്കും എ.സി കുമാറിനുമെതിരേയാണ് വിജയുടെ വക്കീല്‍ പരാതിയുമായി വിരു​ഗംബക്കം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്. ഇരുവരും സാലി​ഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. എന്നാല്‍ ഫ്ലാറ്റ് ഒഴിയാനുള്ള വിജയുടെ ആവശ്യം ഇവര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരായാണ് വിജയ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

മുന്‍പ് വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. മാത്രമല്ല വിജയിയുടെ അച്ഛന്‍ എസ്.ഏ ചന്ദ്രശേഖറിന് രാഷ്ട്രീയ പാര്‍ട്ടി നിര്‍മാണത്തിന് സഹായവുമായി കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. പോലീസ് പരാതി സ്വീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കള്‍ ഇയക്കത്തിലെ മുന്‍ അം​ഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’, പോസ്റ്റര്‍ പുറത്തുവിട്ടു

0
Spread the love

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ എത്തുന്ന ‘ആറാട്ടി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച്‌ കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ബി. ഉണ്ണിക്കൃഷ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ; ബൈബിളും വായിച്ച്‌ വീട്ടിലിരുന്നുകൂടെ; രജനി ചാണ്ടിയുടെ കിടിലന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ കുറിപ്പും

0
Spread the love

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രജനി ചാണ്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീയായി പോയതിന്റെ പേരില്‍ രാജിനിക്കു നേരെ വരുന്ന വിമര്‍ശനങ്ങള്‍ ദുഖകരമാണെന്ന് കുറിക്കുകയാണ് നിഖില്‍ നരേന്ദ്രന്‍. രാജിനി ചാണ്ടിയുടെ ചിത്രങ്ങള്‍ മമ്മൂട്ടിയില്‍ തുടങ്ങി മാമുക്കോയ വരെയുള്ള താരങ്ങളുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് പുളകിതരാകുന്നവര്‍ കണ്ട് അസ്ഥരാകുന്നതെന്തിനാണെന്ന് നിഖില്‍ ചോദ്യമുയര്‍ത്തുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മമ്മൂട്ടി, ഇന്ദ്രന്‍സ് മുതല്‍ മാമുക്കോയയുടെ വരെയുള്ള സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകള്‍ക്ക് താഴെയുള്ള കമന്റുകള്‍ Age is Just a number, attitude is everything, ഇജ്ജാതി പവര്‍ , ഇജ്ജാതി എനര്‍ജി.ഈയിടെ മുത്തശ്ശിഗഥ ഫെയിം രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു താഴെ വന്ന കമന്റുകള്‍ തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ , ബൈബിളും വായിച്ച്‌ വീട്ടിലിരുന്നുകൂടെ . ഇത് ഏറ്റവും മാന്യമായ കമന്റുകളില്‍ ഒന്നാണ് , ബാക്കി കമന്റ്സ് ഇതിലും പുരോഗമനപരമായവ ആണ്.And they said എന്തിനാണ് ഫെമിനിസം, Equality വരട്ടെ

ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് രജനി ചാണ്ടി. ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇടയില്‍ താരത്തെ ഏറെ ശ്രദ്ധേയമാക്കി. പിന്നാലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടി ആയി എത്തിയതോടെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. രജനി ചാണ്ടി തന്നെ ആയിരുന്നു ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണില്‍ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും.

പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി, വരന്‍ സോക്രട്ടീസ്

0
Spread the love

തമിഴ് നടി ആനന്ദി വിവാഹിതയായി. സോക്രട്ടീസ് ആണ് വരന്‍. വാരങ്കലില്‍വച്ച്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

സഹ സംവിധായകന്‍ കൂടിയാണ് സോക്രട്ടീസ്. അഗ്നി സിറഗുകള്‍, അലീദ്ദീനിന്‍ അര്‍പുത കാമറ എന്നീ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. നിര്‍മാതാവും നടനുമായ ജെഎസ്‌കെ സതീഷ് കുമാറാണ് വിവാഹ ചിത്രം പങ്കുവെച്ചത്.

കായല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് കായല്‍ ആനന്ദി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായികാ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്, തെലുങ്ക് സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു വിവാഹം. സോമ്ബി റെഡ്ഡിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂടാതെ അഞ്ച് സിനിമകള്‍ കൂടി തിയറ്ററില്‍ എത്താനുണ്ട്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി.

ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍

എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു, ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രയും അസഹിഷ്ണുത: കൃഷ്ണകുമാര്‍

0
Spread the love

നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നടൻ കൃഷ്ണകുമാർ. ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല.

അറുപത് കൊല്ലത്തോളം കോൺഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടർന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മുഴുവൻ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്. കമ്മ്യൂണിസ്റ് പാർട്ടിയിലെയും കോൺഗ്രസ് പാർട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്.

രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവർക്കു നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts