Home Blog Page 1645

ഒറ്റ ക്ലിക്കില്‍ രണ്ടു സൂപ്പര്‍ താരങ്ങള്‍ ; മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രം വൈറലാകുന്നു

0
Spread the love

വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച്‌ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം. നേരത്തെ ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളുടെ ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്‌, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച്‌ പുഞ്ചിരി തൂകി നില്‍ക്കുകയാണ് തൊട്ടരികെ മോഹന്‍ലാല്‍. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് ഇരുവരുടെ ചിത്രം. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ഇരുവരുടെയും ആരാധകരില്‍ പലരും കമന്‍റ് ബോക്സുകളില്‍ ചോദിക്കുന്നു.

ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്- രചന നാരായണന്‍കുട്ടി

0
Spread the love

നടി രചന നാരായണന്‍കുട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പതിവ് നാടന്‍ സ്റ്റൈലില്‍ നിന്നും മാറി മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറ്റില്‍ ചുവപ്പ് പൂക്കളുള്ള ഷോര്‍ട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. ഗരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നോബിള്‍ പൗലോസ് ആണ് മേക്കപ്പ്.

‘സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്’ എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ലവ് റിയാക്ഷന്‍ നല്‍കി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ രാജരവി വര്‍മയുടെ ചിത്രങ്ങളെ പോലെ എത്തിയ രചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജാരവി വര്‍മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്‌കരിച്ചുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവെച്ചത്.

‘ഒരു രാത്രിക്ക് എത്ര വേണം?’ അശ്ലീല സന്ദേശമയച്ച ആളോട് നടി നീലിമ പറഞ്ഞത്; കയ്യടിച്ച്‌ ആരാധകര്‍

0
Spread the love

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പറഞ്ഞയാള്‍ക്ക് മറുപടിയുമായി നടി നീലിമ റാണി. ഇന്‍സ്റ്റ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മോശം സന്ദേശം എത്തിയത്. എന്നാല്‍ ഇത് അവ​ഗണിക്കുകയോ അയാളെ ബ്ലോക്ക് ചെയ്യുന്നതിനും പകരമായി മികച്ച മറുപടിയാണ് താരം നല്‍കിയത്. ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

‘ഒരു രാത്രിയ്ക്ക് എത്ര വേണം’ എന്നായിരുന്നു ചോദ്യം. ഇതിന് നീലിമ നല്‍കിയ മറുപടി ഇങ്ങനെ; അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് നിലിമയുടെ മറുപടി. ഇത്തരത്തിലുള്ളവരോട് നിശബ്ദത പാലിക്കരുതെന്നും തുറന്നു കാട്ടണമെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല കുറച്ചു കൂടി രൂക്ഷമായ മറുപടി നല്‍കാമെന്ന് പറയുന്നവരും നിരവധിയാണ്.

സിനിമ സീരിയല്‍് രം​ഗത്ത് സജീവ സാന്നിധ്യമാണ് നീലിമ റാണി. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ് താരം.

കോവിഡ് നെഗറ്റീവ് ആയ സന്തോഷം പങ്കുവെച്ച്‌ അഹാന കൃഷ്ണ

0
Spread the love

കോവിഡ് 19 സ്ഥിരീകരിച്ച്‌ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവനടി അഹാന കൃഷ്ണ കോവിഡ് നെഗറ്റീവ് ആയി. 20 ദിവസത്തെ ക്വാറന്റീന് ശേഷം തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്ന വാര്‍ത്ത നടി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

20 ദിവസം നീണ്ടുനിന്ന ക്വറന്റീന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് നടി പറയുന്നു. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കാനും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. ഒപ്പം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്‍ എന്ന അടിക്കുറിപ്പില്‍ ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായി തന്റെ ടെസ്റ്റുകള്‍ എടുത്ത ഡിഡിആര്‍സി ലാബിലെ ജീവനക്കാരുടെ ചിത്രവും താരം പങ്കുവെച്ചു.

കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍

0
Spread the love

സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വണ്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രതീക്ഷകള്‍ വളര്‍ത്തിയത്. കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്.

റിലീസ് തിയതി ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന ബോബി സഞ്ജയുടേതാണ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

കോവിഡിന് മുമ്പ് തന്നെ ചിത്രത്തിൻറെ ചിത്രീകരണം പകുതിയിലേറെ പൂർത്തിയായതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിൻറെ റിലീസ് വൈകിയത്. നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്നാണ് ഫിലിം ചേമ്ബർ നൽകുന്ന വിവരങ്ങൾ.

ചെരുപ്പെറിഞ്ഞോളു, അത് ഞാന്‍ 500 രൂപയ്ക്ക് വില്‍ക്കുമെന്ന് പേളി മാണി

0
Spread the love

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരമാണ് പേളി മാണി. ജീവിതത്തിന്റെ ഒരോ നിമിഷവും മനോഹരമായി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവക്കാറുണ്ട്. ഗര്‍ഭിണിയായതിനു ശേഷം പേളി പങ്കുവച്ച ചിത്രങ്ങളെല്ലാം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും പേളിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിരിക്കുകയാണ്. ഒരു ചെരുപ്പ് കടക്ക് മുന്നില്‍ കൂളായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാല്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരിക്കുന്നത് താരം അതിന് കൊടുത്ത അടിക്കുറിപ്പാണ്.

‘ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്ബോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കു.’ എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. പേളിയുടെ മിക്ക പോസ്റ്റുകളും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. ‘ചെരുപ്പ് കടയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.’ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്ബോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കു.’- പേളി മാണി കുറിച്ചു.

അച്ഛനെ ദൈവം തിരിച്ചുവിളിച്ചു,മദ്യപിക്കുകയോ, പുകവലിക്കുകയോ, മുറുക്കുക പോലും ചെയ്യാത്ത ആളായിരുന്നു- ജിഷിൻ

0
Spread the love

അച്ഛന്റെ ഓർമ്മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ജിഷിൻ.5/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചെന്ന് ജിഷിൻ പറയുന്നു

കുറിപ്പിങ്ങനെ

2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.

എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു.

പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..
എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു

രണ്ടാമതും അച്ഛനാകാനൊരുങ്ങി അപ്പാനി ശരത് ; ആശംസകളുമായി ആരാധകര്‍

0
Spread the love

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാര്‍. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാര്‍ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടു തുടങ്ങി. 

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച്‌ കൊണ്ട് എത്തിയിരിക്കുകയാണ് താരം. രണ്ടാമതും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ആണ് അപ്പനി ശരത്ത് ഇപ്പോള്‍. ഭാര്യയുടെ മെറ്റേര്‍ണിട്ടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അപ്പനി ശരത്ത് തങ്ങളുടെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. രേഷ്മയാണ് ശരത്തിന്റെ ഭാര്യ. അവന്തികയാണ് ഇവരുടെ ആദ്യത്തെ കുട്ടി. പ്രളയം ബാധിച്ച സമയത്ത് ആദ്യ കുഞ്ഞിന്റെ ജനന സമയം ഒട്ടേറെ കഷ്‌ടപ്പാടുകള്‍ അനുഭവിച്ചിരുന്നുവെന്നു ശരത്ത് പറഞ്ഞിരുന്നു. പ്രണയിച്ച്‌ വിവാഹം കഴിച്ച ശരത്തും രേഷ്മയും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍. കൊറോണ കാലത്തിനു ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് അപ്പനി ശരത്ത്.

കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങള്‍; കൃഷ്ണകുമാര്‍

0
Spread the love

വീട്ടില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് നന്ദി അറിയിച്ച്‌ നടന്‍ കൃഷ്ണകുമാര്‍. മലപ്പുറം സ്വദേശി ഫസില്‍ ഉള്‍ അക്ബറിനെയാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിനന്ദനങ്ങള്‍ എന്നാണ് കൃഷ്‍ണകുമാര്‍ പറയുന്നത്. കേരള പൊലീസിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 3 ആം തിയതി എന്റെ വീട്ടിലോട്ടു ഒരാള്‍ അതിക്രമിച്ചു കയറിയ സംഭവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിലും പ്രയാസത്തിലും വളരെ അധികം വ്യക്തികള്‍ സഹായത്തിനെത്തി. ആദ്യം തന്നെ നന്ദി പറയേണ്ടത് കേരള പൊലീസിനാണ്. രാത്രി സമയത്തു ഒരുപാടു ജോലിതിരക്കിനിടയിലും 10 മിനിട്ടിനകത്തു പൊലീസ് എത്തി ആക്രമിയെ കീഴ്പ്പെടുത്തി ഞങ്ങളെ സുരക്ഷിതരാക്കിയ പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുന്നു. വട്ടിയൂര്‍കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് എന്റെയും കുടുംബത്തിന്റെയും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും നന്മകള്‍ നേരുന്നു.

അയല്‍വാസിയും അസിസ്റ്റന്റ് കമ്മിഷനെറുമായ ശ്രി സുനീഷ് ബാബുവിന് പ്രത്യേക നന്ദി. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങള്‍ എന്നും കൃഷ്‍ണകുമാര്‍ പറയുന്നു. ഞായറാഴ്‍ച രാത്രി 9.30ഓടെയായിരുന്നു യുവാവ് കൃഷ്‍ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത്. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു യുവാവ് വീടിന്റെ മതില്‍ ചാടിക്കടന്ന് എത്തിയത്.

ചീ​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, ചു​രു​ണ്ട​മു​ടി നി​ല​നി​ർ‌​ത്താ​ൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച് അനുപമ

0
Spread the love

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല‍​യാ​ള​ത്തി​നു പു​റ​മേ തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി​ക്ക് ക​ഴി​ഞ്ഞു.ഇ​പ്പോ​ൾ ത​ൻറെ പ്രി​യ​പ്പെ​ട്ട ചു​രു​ണ്ട​മു​ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​പ​മ.

ചു​രു​ണ്ട മു​ടി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം മു​ടി​യി​ൽ ചീ​പ്പു​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ണ്ട​മു​ടി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണി​ത്. അ​തു​പോ​ലെ​ത​ന്നെ പൊ​തു​വേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.വാ​ക്സിം​ഗും ത്രെ​ഡി​ങു​മൊ​ക്കെ ചെ​യ്യു​ന്ന​ത് സ്വ​ന്ത​മാ​യാ​ണ്.

ചു​രു​ക്കം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ല​റു​ക​ളി​ൽ പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. പു​രി​ക​ങ്ങ​ൾ ത്രെ​ഡ് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. അ​വ​യെ വ​ള​രാ​ൻ അ​നു​വ​ദി​ക്കും. എ​ക്സ്ട്രാ വ​രു​ന്ന​വ പ്ല​ക് ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts