Home Blog Page 1647

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

0
Spread the love

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് മരണം.

‘കാക്കത്തുരുത്ത്’ എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു ‘കാക്കത്തുരുത്ത്’. സംവിധായകനായ വേണു ബി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

നിരവധി സിനിമകളുടെ തിരക്കഥാകൃത്തായും ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍’ എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

‘തീര്‍പ്പ്’; പൃഥ്വിയും ഇന്ദ്രജിത്തും വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു

0
Spread the love

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ‘തീര്‍പ്പ്’ രതീഷ് അമ്ബാട്ടാണ് സംവിധാനം ചെയ്യുന്നത്.

‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിര്‍മ്മാണ പങ്കാളികളായി രതീഷ് അമ്ബാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്. ചിത്രത്തില്‍ സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെയും സെല്ലുലോയ്ഡ് മാര്‍ഗിന്റെയും ബാനറുകളിലാണ് ‘തീര്‍പ്പ്’ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. കമ്മാര സംഭവമാണ് രതീഷ് അമ്ബാട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം.

ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്‍ക്കാന്‍ മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു

0
Spread the love

100 കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാര്‍ തിയേറ്ററുകള്‍ എത്തിക്കാന്‍ വേണ്ടിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റതെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇകക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്‍ക്കാന്‍ മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടു. ഇതോടെയാണ് ദൃശ്യം ഒടിടിക്ക് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.

ചിത്രം ഒടിടിക്ക് കൊടുത്തത് ചതിയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇങ്ങനെ, കോവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്.

100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാകും എന്നുപോലും അറിയാതെയാണു 9 മാസം കാത്തിരുന്നത്. ആദ്യ കുറച്ചു ദിവസം പിരിമുറുക്കംമൂലം ഞാന്‍ തളര്‍ന്നുപോയേനെ. ആന്റണീ വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്നു മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍ മാത്രമായിരുന്നു പിടിച്ചു നിര്‍ത്തിയത്.’ ആന്റണി പറഞ്ഞു.

ഐഎഫ്‌എഫ്കെയുടെ സ്ഥിരം വേദി മാറ്റം മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കും : ഡോ.ബിജു

0
Spread the love

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയുടെ സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്ന് സംവിധായകന്‍ ഡോ. ബിജു. മേള സ്ഥിരമായി തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്നും ഡോ. ബിജു പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മേള പല മേഖലകളിലായി സുരക്ഷിതത്വത്തോടെ നടത്തുകയാണെന്ന് ഫിയാഫിനെ നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്നും അക്കാദമി വ്യക്തമാക്കുന്നു. സാധാരണ ഡിസംബറില്‍ നടത്താറുള്ള മേള ഫെബ്രുവരിയില്‍ നടത്തുന്നതും ഫിയാഫിനെ അറിയിച്ചതാണെന്ന് അക്കാദമി അറിയിച്ചു.

ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് , നടി പാര്‍വ്വതി

0
Spread the love

ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടാനായി സുരാജ് വെഞ്ഞാറമൂടിനും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി തിരുവോത്തിനും ലഭിച്ചു. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാലിനേയും തിരഞ്ഞെടുത്തു.

ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്.

മലയാളത്തില്‍ മനു അശോകന്‍റെ ‘ഉയരെ’യാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ മധു സി നാരായണന്‍ (കുമ്ബളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, എന്നിവയാണ് മലയാളത്തിലെ മറ്റു പുരസ്കാരങ്ങള്‍.തമിഴിലെ മികച്ച നടന്‍ ധനുഷും (അസുരന്‍) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്. മുംബൈയിലെ താജ് ലാന്‍ഡ്‍സ് എന്‍ഡ് ഹോട്ടലില്‍ വച്ച്‌ ഫെബ്രുവരി 20ന്പുരസ്കാര വിതരണ ചടങ്ങ്.

അന്ന് എനിക്കുവേണ്ടി പണം അടച്ചത് മണിച്ചേട്ടനാണ് ; കുറിപ്പ് പങ്കുവെച്ച്‌ നടന്‍ ‌ ഉണ്ണി മുകുന്ദന്‍

0
Spread the love

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ നടന്‍ കലാഭവന്‍ മാണിയുടെ ഓര്‍മദിനത്തില്‍ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കലാഭവന്‍ മാണിയുടെ വേര്‍പാട് മലയാളസിനിമയുടെ തീരാ നഷ്ടമാണ്.

മലയാളികളുടെ മനസില്‍ ഇന്നും വിങ്ങലായ് അവശേഷിക്കുകയാണ് മണി. ആ അതുല്യ കലാകാരന്റെ ജന്മദിനമായിരുന്നു ഇന്നലെ. മണിയുടെ ഓര്‍മ്മകള്‍ നിരവധി സിനിമാതാരങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചിരുന്നു. മണിയെക്കുറിച്ച്‌ നടന്‍ ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉണ്ണി പങ്കുവച്ചിരിക്കുന്നത് ആദ്യമായും അവസാനമായും കലാഭവന്‍ മാണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ്. സിനിമയിലെ തന്റെ തുടക്കക്കാലത്ത് വിമാനത്താവളത്തില്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോള്‍ കലാഭവന്‍ മണി സഹായിച്ചതിനെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണിചേട്ടനെ പോലെ തന്നെ, ഈ വര്‍ഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച്‌ എന്തെങ്കിലും കിട്ടുമെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവം നമ്മളില്‍ ഉണ്ടാകട്ടെ. 2020 നമ്മളെ പഠിപ്പിച്ചത്‌ ബുദ്ധിമുട്ടുകള്‍‌ വരുമ്ബോള്‍ കൂടെ നില്‍ക്കാന്‍ ആണ്, 2021ലും അത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ നമുക്ക്‌ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.

‘സന്തൂര്‍ മമ്മിയും ഞാനും’; 60 കടന്ന അമ്മയ്‌ക്കൊപ്പം സാധികയുടെ ഫോട്ടോ ചലഞ്ച്.!

0
Spread the love

പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ നടിയാണ് സാധിക വേണുഗോപാല്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ നിരന്തരം സൈബര്‍ അക്രമങ്ങള്‍ നേരിടുന്ന നടിയാണ് സാധിക. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം നല്ല കിടിലന്‍ മറുപടിയും താരം നല്‍കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അറുപത് കഴിഞ്ഞിട്ടും ചെറുപ്പം തോന്നിക്കുന്ന അമ്മക്കൊപ്പമുള്ള ചിത്രമാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവര്‍ക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാന്‍ അമ്മ പറഞ്ഞു. അമ്മേടല്ലേ മോള്‍. സന്തൂര്‍ മമ്മി. ഈ പ്രായത്തില്‍ ഇങ്ങനെ ആണെങ്കില്‍ എന്റെ പ്രായത്തില്‍ എന്തായിരുന്നു… യു ആര്‍ ദി ബെസ്‌റ് അമ്മ എന്ന ക്യാപ്ഷനോടെയാണ് സാധിക ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയന്‍ ഉണ്ണിയും സാധിക കുറിക്കുന്നു. കഴിഞ്ഞ ദിവസം ആരാധകന്‍ അയച്ച പ്രണയലേഖനം സാധിക പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

പകുതി സീറ്റില്‍ പ്രദര്‍ശനം നഷ്ടം; തിയറ്ററുകള്‍ തുറക്കുന്നത് വൈകിയേക്കും

0
Spread the love

തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമെ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. ഈ മാസം അഞ്ചിന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും അതിന് ശേഷം നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തും, അതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുവെന്നും സംഘടന അറിയിച്ചു.

നിലവില്‍ 50 ശതമാനം കാണികളുമായി പ്രവര്‍ത്തനം ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് സാമ്ബത്തിക നഷ്ടമുണ്ടാക്കും. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവുകിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞശേഷമാകും തുടര്‍ തീരുമാനെന്നും സംഘടന അറിയിച്ചു. മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞ് കിടന്നതിനാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ സമ്പത്തിക നഷ്ടത്തിന് പുറമെ നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബങ്ങള്‍ തിയറ്ററിലെത്താന്‍ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല.

‘2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, യു ടൂ മോഹന്‍ലാല്‍’; വിമര്‍ശനവുമായി ഫിലിം ചേമ്പർ

0
Spread the love

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്ബര്‍. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫിലിം ചേമ്ബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോസ് രംഗത്തെത്തിയത്.

തമിഴ് താരം വിജയ് തിയറ്ററുടമകളോടും സിനിമാ വ്യവസായത്തോടും കാണിച്ച ആത്മാര്‍ത്ഥത താരസംഘടനയായ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ കാണിച്ചില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയറ്ററുടമകളോടും ചലച്ചിത്രമേഖലയോടുമുള്ള കൊടും വഞ്ചനയാണ് ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള എത്രയോ കോടികളുടെ വാഗ്ദാനം വേണ്ടെന്ന് വച്ചാണ് വിജയ് മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കൂടിയാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂർ

‘അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദന‍’, കളിക്കൂട്ടുകാരന്‍ സ്ത്രീയായി; സുരഭി ലക്ഷ്മി

0
Spread the love

തന്റെ പ്രിയ കളികൂട്ടുകാരന്‍ ലിം​ഗ മാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ശ്രീയേഷ് ശ്രീദേവി ആയ സന്തോഷമാണ് സുരഭി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു……പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍ , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം അമൃത ഹോസ്പിറ്റലില്‍ ആയിരുന്നു ശസ്ത്രക്രിയ.ഡോ.സന്ദീപ് സര്‍ മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും…
ആശംസകള്‍ ശ്രീദേവി….നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്, സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…ഒപ്പം നില്‍ക്കുന്നു. എന്നായിരുന്നു സുരഭിയുടെ കുറിപ്പ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts