Home Blog Page 1651

സച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

0
Spread the love

അകാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ബാനര്‍ അനൗണ്‍സ്‌ ചെയ്‌തിരിക്കുകയാണ് സുഹൃത്തുക്കള്‍.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച്‌ ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

സച്ചി ക്രിയേഷന്‍സ് എന്ന പേരിലുളള പുതിയ ബാനര്‍ തുടങ്ങുന്ന കാര്യം മമ്മൂട്ടിയും ദിലീപും ബിജുമേനോനും അടക്കമുളള താരനിര ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളാണ് അനാര്‍ക്കലി, അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ.

കെ മധുവിന്റെ ഈശോ പണിക്കരാകാന്‍ വീണ്ടും സുരേഷ് ഗോപി..!

0
Spread the love

സുരേഷ് ഗോപി – കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ‘ക്രൈം ഫയല്‍’. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 1999-ല്‍ ഒരുക്കിയ ചിത്രം കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു പ്രമേയമാക്കിയിരുന്നത്. കൊലപാതകം അന്വഷിക്കാനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഈശോ പണിക്കര്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ മികച്ച പോലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു ഈശോ പണിക്കര്‍.

ഇപ്പോഴിതാ ഈശോ പണിക്കാരായി സുരേഷ് ഗോപി വീണ്ടും എത്തുകയാണെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. സംവിധായകന്‍ കെ. മധു ഇതിനായുള്ള ജോലികള്‍ ആരംഭിച്ചതായാണ് വിവരം. എ.കെ സാജന്‍, എ.കെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ‘ക്രൈം ഫയല്‍’ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന്‍ തന്നെയാണ് ഒരുക്കുന്നത്.

കൊവിഡ് 19; യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍

0
Spread the love

 യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍. കുഞ്ഞിരാമന്റെ കുപ്പായം പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ ആളാണ് ഹരിപ്രസാദ്. ഡിസംബര്‍ 16 നാണ് കൊവിഡ് പോസിറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു.Dailyhunt

ആസിഫ് അലിയുടെ കുഞ്ഞെല്‍ദോയ്ക്ക് ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്

0
Spread the love

ആസിഫ് അലി ചിത്രം കുഞ്ഞേല്‍ദോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് . വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റര്‍. ‘കല്‍ക്കി’ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിനു ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങുക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി, ക്യാമ്ബസ് ഡയറി മുതലായ ചിത്രങ്ങളില്‍ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്.

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി

0
Spread the love

തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. പത്തനം തിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ രാവിലെ 9.18ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

സിനിമാ രംഗത്ത് നിന്ന് നടനും സംവിധായകനുമായ പിഷാരടി, നടന്‍ സുധീപ് എന്നിവര്‍ പങ്കെടുത്തു. വളരെ കുറച്ച് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള ചിത്രങ്ങൾക്കുപുറമേ തമിഴിൽ സുരയാടൽ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അമ്മതൊട്ടിൽ, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകൾക്കുപിന്നിലും കണ്ണൻ താമരക്കുളം പ്രവർത്തിച്ചിട്ടുണ്ട്.

ഒരുപാട് പ്രണയകാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കാന്‍ കൊതിച്ചു കാത്തിരിപ്പുണ്ടായിരുന്നു; ജയസൂര്യ

0
Spread the love

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിയോഗം അവിശ്വസനീയമാണെന്ന് നടന്‍ ജയസൂര്യ. സൂഫിയും സുജാതയും സെറ്റില്‍ വച്ചാണ് സംവിധായകനുമായി താന്‍ അടുക്കുന്നത്. ഇദ്ദേഹത്തെ നേരത്തെ അറിയാമല്ലോ എന്ന തരത്തിലുള്ള അടുപ്പമാണ് തനിക്ക് ഷാനവാസിനോട് തോന്നിയത് എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്.

ഒരുപാടു നല്ല നിമിഷങ്ങള്‍ ഷാനവാസിനൊപ്പം ലൊക്കേഷനില്‍ ഉണ്ടായി. ഈ അടുത്ത ദിവസങ്ങളില്‍ ചില സ്വപ്‌നങ്ങള്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ചില തിരക്കഥയുടെ പണിപ്പുരയിലായിരുന്നു, സ്വപ്നങ്ങള്‍ പലതും ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ വിയോഗം. ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കാന്‍ കൊതിച്ചു കാത്തിരിപ്പുണ്ടെന്നും ജയസൂര്യ പറയുന്നു.

ചില സൗഹൃദങ്ങള്‍ ജീവിതാവസാനം വരെയുള്ളതാണ്. ഷാനവാസിനോടൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഒരിക്കലും വിട്ടുപോകില്ല. എന്നും ആ ചിരിച്ച മുഖം ഉള്ളിലുണ്ടാകും എന്നും ജയസൂര്യ പറഞ്ഞു. ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും ചിത്രത്തില്‍ ജയസൂര്യ ആയിരുന്നു നായകന്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം. മൂന്നാമത്തെ സിനിയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്ബത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്നലെ 10.20ന് ആണ് മരണം സംഭവിച്ചത്.

നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് സയനോര ഫിലിപ്പ്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും സംഗീത സംവിധായികയുമാണ് സയനോര ഫിലിപ്. പലപ്പോഴും നിറത്തിന്റെ പേരില്‍ താന്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം. ഒരു സ്വകാര്യ ചാനലിലെ പ്രത്യേക പരിപാടിയിലാണ് സയനോര ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ നേരിടുന്ന അവഗണന ഗായിക ആയപ്പോഴും തുടരുകയാണെന്ന് താരം പറയുന്നു. പല വലിയ ഷോകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് സയനോര പറയുന്നു.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ, ‘മാറ്റി നിര്‍ത്തപ്പെട്ടതാണോ എന്നെനിക്കറിയില്ല. പക്ഷെ തഴയപ്പെട്ടതായി തോന്നിയിട്ടുണ്ട്. വലിയ ഷോകള്‍ നടക്കുമ്പോള്‍ എന്നെ വിളിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന് നമ്മള്‍ തീര്‍ച്ചയായും നോക്കിക്കാണേണ്ടതാണ്. പക്ഷെ അതൊക്കെ സമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ്. നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ പഠിച്ച ചില പാഠങ്ങള്‍, കാലങ്ങളായി അറിഞ്ഞ് വരുന്ന കാര്യങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ചോദിക്കാനുള്ള തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം. അത് തെറ്റാണെങ്കില്‍ നമ്മള്‍ അത് മനസിലാക്കാനും പഠിക്കണം. അത്തരം ചെറിയ കാര്യങ്ങളാണ് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത്. ഞാന്‍ അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ അതിനനുസരിച്ച് അവര്‍ മാറിയോ എന്നെനിക്കറിയില്ല.ജീവിതത്തില്‍ അവഗണിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും. താന്‍ തഴയപ്പെടേണ്ട വ്യക്തിയാണെന്ന് സ്വയം തോന്നുമ്പോഴാണ് പ്രശ്‌നം. അല്ലാതെ മാറ്റി നിര്‍ത്തുന്നവര്‍ ഒരു വിഷയമല്ല. സ്വന്തം കഴിവ് മനസിലാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ട് തന്നെ പോവുക. വ്യക്തി എന്ന രീതിയില്‍ വളരാന്‍ സ്വയം പരിശ്രമിക്കണം.’

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നിറത്തിന്റെ പേരില്‍ തഴയപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ ഡാന്‍സിനോട് ഇഷ്ടമുണ്ടായിട്ടും കളിക്കാന്‍ സാധിച്ചിട്ടില്ല. സ്‌കൂളിലെ ഡാന്‍സ് ഗ്രൂപ്പിലുണ്ടായിട്ടും നിറമില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സയനോരയെ ഉള്‍പ്പെടുത്താന്‍ പറ്റില്ല, കാരണം മറ്റ് കുട്ടികള്‍ക്കൊക്കെ നിറമുണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്നും എനിക്ക് അത്തരം കാര്യങ്ങള്‍ അത്ഭുതമായിരുന്നു. ഒരാളുടെ നിറം നോക്കിയാണോ ഇഷ്ടപ്പെടുന്നതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. പിന്നെയാണ് സൗഹൃദങ്ങളില്‍ പോലും നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്ന പൊള്ളുന്ന സത്യം ഞാന്‍ മനസിലാക്കിയത്.

നമ്മള്‍ എപ്പോഴും ഒരാള്‍ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ആ തെറ്റ് എങ്ങിനെ ഉണ്ടായെന്ന് ആരും പരിശോധിക്കുന്നില്ല. എത്രയോ കാലമായി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതെല്ലാം. ഒരമ്മക്ക് കറുത്ത കുട്ടി ജനിക്കുമ്പഴേക്കും, ‘അയ്യോ കുട്ടി കറുത്തല്ലോ’ എന്ന് പറയുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്തരത്തിലുള്ള സമൂഹത്തില്‍ നിന്ന് സ്വയം നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോള്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും ഇരുണ്ട നിറത്തെ സ്‌നേഹിക്കുന്നു.

തന്നോട് നിറമില്ലാത്തു കൊണ്ട് ഡാന്‍സിനെടുക്കില്ലെന്ന് പറഞ്ഞ ടീച്ചറെ അല്ല കുറ്റപ്പെടുത്തേണ്ടത്. മറിച്ച് അവര്‍ വളര്‍ന്ന് വന്ന സാഹചര്യവും, കണ്ട് വളര്‍ന്നതുമൊക്കെയാണ് അതിന് കാരണം. കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമാണത്. കാഴ്ച്ചപ്പാട് മാറ്റിയാല്‍ തന്നെ അത് ശരിയാകുമെന്നാണ് സയനോര അഭിപ്രായപ്പെട്ടത്. തന്നെ വലിയ പരിപാടികളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി ന്ിര്‍ത്തിയതാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ അവഗണിക്കപ്പെട്ട അവസരങ്ങളുമുണ്ടായിട്ടുണ്ട്. അതെല്ലാം പഴയകാര്യങ്ങളാണ്. അതില്‍ തളരാതെ യാത്ര എപ്പോഴും മുന്നോട്ട് തന്നെയായിരിക്കണം.’

ജിബിന് ജോയ് സംവിധാനം നിർവഹിച്ച ക്രിസ്മസ് ഗാനം പ്രേക്ഷക ശ്രെധ നേടുന്നു !

0
Spread the love

ജിബിന് ജോയ് സംവിധാനം നിർവഹിച്ച ക്രിസ്മസ് ഗാനം പ്രേക്ഷക ശ്രെധ നേടുന്നു. ക്രിസ്മസ് ഗാനമായി പുറത്തിറങ്ങിയ അമറില്ലിസ് ആനിമേഷൻ പാട്ട് ആണ്. പഴയ ക്രിസ്മസ് ക്രിസ്മസ് കാലഘട്ടം ഓര്മ പെടുത്തുന്ന രീതിയിൽ അനിമേഷനിലൂടെ നിർമിച്ച ഒരു കിടിലൻ ക്രിസ്മസ് ഗാനം ആണ് അമറില്ലിസ്. തെക്കുടൻ പിക്ചേഴ്സ് ന്റെ ബാനറിൽ ലൈസൻ ടി ജോൺ ആണ് ഗാനം നിർമിച്ചത്. ലൈസൻ ടി ജോൺ ന്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് ഷമീം റഹ്മാൻ ആണ്. പാട്ട് പ്രോഗ്രാം ചെയ്തിരിക്കുന്നത് അരുൺ പ്രസാദ് ആണ്. ഈ ക്രിസ്മസ് ഗാനം ആലപിച്ചിരിക്കുന്നത് സനൂപ് കുമാർ ആണ്. അക്കരെ നിന്നൊരു പൂന്തോണി, കൃതി, മുട്ട പഫ്‌സ്, കിന, വാൾ പോസ്റ്റ് ലവ് എന്നീ വിഡിയോകളുടെ സംവിധായകൻ ആണ് ജിബിൻ ജോയ്. മാഗസിൻ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ആയിരിക്കുന്നത്

പ്രമുഖ കവയിത്രി സുഗതകുമാരി ടീച്ചർ അന്തരിച്ചു

0
Spread the love

കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചര്‍ (86) അന്തരിച്ചു. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

നാഗവല്ലിയെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ലെന്ന് ശോഭന

0
Spread the love

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഡിസംബര്‍ 23ന് 27 വര്‍ഷം തികയുകയാണ്. 27വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയുകയാണ് ചിത്രത്തിലെ നായിക ശോഭന. സോഷ്യല്‍ മീഡിയയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്.

‘മണിച്ചിത്രത്താഴ്’ എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ. നാഗവല്ലിയെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.’ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.1993 ഡിസംബര്‍ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts