Home Blog Page 1652

സീരിയല്‍ താരം മൃദുല വിജയ് വിവാഹിതയാകുന്നു

0
Spread the love

നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന നടി മൃദുല വിജയ് വിവാഹിതയാകുന്നു. വരനും സീരിയല്‍ താരമാണ്.. മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണനാണ് മൃദുലയ്ക്ക് താലി ചാര്‍ത്തുന്നത്. ഇവരുടെ വിവാഹനിശ്ചയം ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും. ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിന് വഴി മാറുന്നത്.

2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി സീരിയലുകളില്‍ നായികയായി തിളങ്ങിയ താരമാണ് മൃദുല. തിരുവനന്തപുരം സ്വദേശിയായ മൃദുലയുടെ അച്ഛനമ്മമാര്‍ വിജയകുമാറും റാണിയുമാണ. ഏക സഹോദരി പാര്‍വ്വതി. സംഗീത-നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് ചേച്ചിമാര്‍.

കോവിഡ് കാലത്ത് സഹായിച്ചു; നടന്‍ സോനു സൂദിന് ക്ഷേത്രം പണിത് ഗ്രാമീണര്‍

0
Spread the love

നടന്‍ സോനു സൂദിനായി അമ്ബലം പണിത് തെലങ്കാനയിലെ സിദ്ദിപ്പെട്ട് ജില്ലയിലെ ഡുബ്ബ താന്‍ഡ ഗ്രാമവാസികള്‍. താരത്തിന്റെ പ്രതിമ പ്രതിഷ്ഠിച്ചഅമ്പലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ചയാണ് നടന്നത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമാണ് ഈ പ്രവര്‍ത്തി. വൈറസ് വ്യാപന നാളുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് നടന്‍ സഹായവുമായി എത്തിയത്. ലോക്ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കിയും പലര്‍ക്കും സാമ്പത്തിക സഹായം ചെയ്തുമെല്ലാം നടന്‍ മുന്നിട്ടിറങ്ങിയിരുന്നു.

പ്രതിമയ്ക്ക് മുന്നില്‍ ആരതിയുഴിയുകയും നാടിന്റെ തനത് നൃത്ത രൂപങ്ങളും പരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ അധികാരികളുടെ സഹായത്തോടെയാണ് ഈ ഉദ്യമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനു മഹാമാരിയുടെ നാളില്‍ നിരവധി പേര്‍ക്ക് സഹായം ചെയ്‌തെന്നും അദ്ദേഹത്തിനായി ഇങ്ങനൊരു കാര്യം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തി വളരെയധികം വികാരമുളവാക്കുന്നതാണെന്ന് പറഞ്ഞ സോനു താന്‍ ഇതിന് അര്‍ഹനല്ലെന്നും ട്വിറ്ററില്‍ പ്രതികരിച്ചു. അടുത്തിടെ പാവപ്പെട്ടവരെയും അന്തര്‍സംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്റെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളും വിറ്റ് താരം 10 കോടി രൂപ സമാഹരിച്ചിരുന്നു

‘സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിക്കുന്നു’; അമാലിനൊപ്പം ഒന്‍പത് വര്‍ഷങ്ങള്‍, ഹൃദയം തുറന്ന് ദുല്‍ഖര്‍

0
Spread the love

വിവാഹത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ഒന്നിച്ചുള്ള ജീവിതം ഒരു ദശാബ്ദത്തിലേക്ക് കടക്കുമ്ബോള്‍ ഹൃദ്യമായ വാക്കുകള്‍ കുറിച്ചാണ് ദുല്‍ഖര്‍ അമാലിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

“സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍!! ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച്‌ വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ ഇടറുമ്ബോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച്‌ മുന്നോട്ടു തന്നെ നടക്കുന്നു. ഒന്നിച്ച്‌ ശക്തരായി നില്‍ക്കുന്നു…”, ദുല്‍ഖര്‍ കുറിച്ചു.

2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്‌ട് കൂടിയാണ് അമാല്‍.

നടി രാകുല്‍ പ്രീത് സിംഗിന് വൈറസ് ബാധ സ്ഥിരീകരിച്ചു; ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം

0
Spread the love

ചലച്ചിത്രതാരം രാകുല്‍ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വി‌റ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി സമൂഹമാദ്ധ്യമങ്ങളിലിട്ട കുറിപ്പില്‍ പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു.

‘എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്പർക്കം വന്നവര്‍ പരിശോധന നടത്തണം’ രാകുല്‍ കുറിച്ചു.

അജയ് ദേവ്‌ഗനും അമിതാഭ് ബച്ചനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘മേയ് ഡേ’ എന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് ഇപ്പോള്‍ അഭിനയിക്കുന്നത്.നവംബര്‍ മാസത്തില്‍ കുടുംബാംഗങ്ങളുമൊത്ത് മാലിദ്വീപില്‍ അവധിയാഘോഷിക്കാന്‍ നടി പോയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്‌തിരുന്നു.

ആറ് വര്‍ഷത്തെ പ്രണയം, ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു; വരന്‍ രോഹിത് പി നായര്‍- എലീന

0
Spread the love

അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. രോഹിത് പി നായര്‍ ആണ് വരന്‍. താന്‍ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്.

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് എലീന പ്രണയത്തെക്കുറിച്ച്‌ പരസ്യമായി പറഞ്ഞത്. ഇരുവരും വ്യത്യസ്ത മതക്കാരായതിനാല്‍ എതിര്‍പ്പുണ്ടെന്നും വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് എലീന പറഞ്ഞത്. അടുത്തിടെ ഒരു ചാനല്‍ പരിപാടിക്ക് എത്തിയപ്പോഴാണ് വിവാഹക്കാര്യം എലീന അറിയിച്ചത്.

ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് എന്‍ജിനീയറാണ്. “ബിഗ് ബോസില്‍ വെച്ചാണ് ഞാന്‍ പ്രണയത്തെക്കുറിച്ച്‌ ആദ്യമായി പറഞ്ഞത്. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ ഞങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്”, എലീന പറഞ്ഞു.

കെ.ജി.എഫ് 2ന്‍റെ ടീസര്‍ തിയതി പ്രഖ്യാപിച്ച്‌ അണിയറപ്രവര്‍ത്തകര്‍

0
Spread the love

ബ്രഹ്മാണ്ഡചിത്രം കെ.ജി.എഫ് 2ന്‍റെ ടീസര്‍ തിയതി പ്രഖ്യാപിച്ച്‌ അണിയറപ്രവര്‍ത്തകര്‍. ജനുവരി 8ാം തിയതിയാണ് കെ.ജി.എഫ് 2ന്‍റെ ടീസര്‍ പുറത്തിറങ്ങുന്നത്. ബോളീവുഡ് താരം സഞ്ജയ് ദത്ത് ആണ് രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ കെ.ജി.എഫിന്‍റെ ആദ്യഭാഗം 2018ലാണ് പുറത്തിറങ്ങിയത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഞാന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുത്,​ വഞ്ചിക്കപ്പെടരുത്,​ ഷക്കീല

0
Spread the love

സിനിമാമോഹവുമായി വരുന്നവർ താൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുതെന്ന് അഭ്യർത്ഥിച്ച്‌ നടി ഷക്കീല. ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എല്ലാവർക്കും അവരുടെ ജീവിതത്തിൽ വേദനയുടെ പങ്കുണ്ട് , അതിനാൽ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നില്ല. ഭാവിയിൽ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്.’ – ഷക്കീല പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതിൽ സന്തോഷമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവർ എന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയിൽ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ കഥ സിനിമയായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കൽപ്പികമാണെന്നും നടി കൂട്ടിച്ചേർത്തു.

നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷക്കീലയുടെ സിനിമയിലേക്കുള്ള വരവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഡിസംബർ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്..

കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്, ഒടുവില്‍ ആ രഹസ്യം തുറന്ന് പറഞ്ഞ് ദുര്‍ഗ്ഗ കൃഷ്ണ

0
Spread the love

പൃഥ്വിരാജ് നായകനായ പ്രദീപ് എം നായര്‍ ചിത്രമായ ‘വിമാന’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ.ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തുകഴിഞ്ഞു ദുര്‍ഗ. അടുത്തിടയില്‍ താരം പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

ഒരാളെ കെട്ടിപിടിച്ച്‌ ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍.

ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ദുര്‍ഗ. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ചോദ്യോത്തര വേളയില്‍ പ്രണയത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് ദുര്‍ഗ്ഗ മറുപടി നല്‍കിയിരിക്കുന്നത്.

അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുര്‍ഗ്ഗ മറുപടി നല്‍കുന്നു. അര്‍ജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.

പ്രതികളോട് ക്ഷമിക്കുന്നു എന്ന് അപമാനിതയായ നടി; മാപ്പ് നല്കിയാലും വിടില്ലെന്ന് പോലീസ്

0
Spread the love

കൊച്ചിയിലെ ലുലു മാളില്‍ വെച്ച്‌ അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തു. അതേസമയം നടി മാപ്പ് നല്‍കിയാലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പറഞ്ഞു.

നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദില്‍ എന്നിവരെ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി കുസാറ്റ് ജംഗ്ഷനില്‍ വെച്ച്‌ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സ്വയം ന്യായീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രതികള്‍ നേരത്തെ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും, പിന്നീട് കീഴടങ്ങുന്നതാണ് നല്ലതെന്ന് പ്രതികളായ റംഷാദിനും ആദിലിനും നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ബോധപൂര്‍വ്വം അപമാനിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്നുമുള്ള പ്രതികളുടെ വാദം മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകനുംവ്യക്തമാക്കി.

നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാ൯ ഷാബു പുല്‍പ്പള്ളി അന്തരിച്ചു

0
Spread the love

പുല്‍പ്പള്ളി: നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാ൯ ഷാബു പുല്‍പ്പള്ളി അന്തരിച്ചു. ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോഴുണ്ടായ വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

‘പുതിയ തീരം’ മുതല്‍ നിവിന്‍ പോളി യുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത് തുടങ്ങിയത് ഇപ്പോള്‍ നിവില്‍ പോളി പ്രൊഡ്യൂസ് ചെയ്ത ‘കനകം കാമിനി കലഹം ‘ എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക്‌ ചെയ്തിരുന്നു. പ്രശസ്ത മേക്കപ്പ് മാന്‍ ആയ പാണ്ഡ്യന്‍ കൂടെ ആണ് മലയാള സിനിമയില്‍ മേക്കപ്പ് രംഗത്ത് കടന്ന് വന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts