Home Blog Page 1654

കാലത്തിനു മുറിവുണക്കാനാകില്ല; ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല: കെ എസ് ചിത്ര

0
Spread the love

മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങള്‍ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും 2002ലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ മകള്‍ എന്ന സന്തോഷത്തിന് അധികം ആയുസ്സ് ദൈവം നല്‍കിയിട്ടുമില്ല. മലയാളക്കരയെ ആകെ ഒരു വിഷുദിനത്തില്‍ ഏവരെയും വേദനിപ്പിച്ചു കൊണ്ട് ചിത്രയുടെ മകള്‍ വിടവാങ്ങി. എന്നാല്‍ ഇപ്പോള്‍ ആരാധകരെ മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് കണ്ണീരണിയിക്കുകയാണ്.

ഹൃദയഹാരിയായ പോസ്റ്റ് നന്ദനമോളു‌ടെ ജന്മദിനത്തിലാണ് പങ്കുവെച്ചത്. കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേര്‍പാട് യഥാര്‍‍ഥത്തില്‍ ഞങ്ങളില്‍ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രിയ നന്ദന മോള്‍ ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ‍ഞങ്ങള്‍ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു.

ഞങ്ങളെ രണ്ടു പേരെയും ഒന്നിനു പിറകെ ഒന്നായി ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോള്‍ നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍’.-ചിത്ര കുറിച്ചു.

പുത്തന്‍ കാര്‍ സ്വന്തമാക്കി പ്രിയ താരം രജിഷ വിജയന്‍

0
Spread the love

പുത്തന്‍ കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയന്‍. കിയ മോട്ടോഴ്സിന്റെ സെല്‍റ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയ പുതിയ വാഹനം. സെല്‍റ്റോസ് വിപണിയിലെത്തി ഒരു വര്‍ഷം തികഞ്ഞപ്പോള്‍ കിയ അവതരിപ്പിച്ച സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനാണ് രജിഷ വിജയന്‍ വാങ്ങിയത്.

കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയനും കുടുംബവും ഏറ്റുവാങ്ങിയത്.

നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീരഭാരം കുറച്ച്‌ വിസ്മയ മോഹന്‍ലാല്‍

0
Spread the love

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിസ്മയ മോഹന്‍ലാല്‍ ആരാധകരുമായി നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീര ഭാരം കുറച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ ഫിറ്റ്‌കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് താരപുത്രി ശരീര ഭാരം കുറച്ചത്. 22 കിലോ ശരീര ഭാരം കുറച്ചുവെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിസ്മയയുടെ വാക്കുകള്‍ ഇങ്ങനെ,

ഫിറ്റ്‌കോഹ് തായ്ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. ഞാന്‍ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.

അഹമ്മദാബാദ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രു മികച്ച നടന്‍ ; അവാര്‍ഡ് ഇളയരാജയിലെ പ്രകടത്തിന്

0
Spread the love

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഒരുങ്ങുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

0
Spread the love

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘മേജര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിനിംഗ്‌സ് എന്ന വീഡിയോ പുറത്തുവിട്ട് ചിത്രത്തെ കുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ് വീഡിയോയില്‍ വ്യക്തമാക്കിയത്.

സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതു മുതല്‍ മേജറിന്റെ മാതാപിതാക്കളെ കണ്ട വരെയുള്ള അനുഭവവും അദിവി പറഞ്ഞിരുന്നു. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന മേജര്‍ അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.

ഡബ്ബിള്‍ മീനിങ് ജോക്കുകളൊന്നും പെട്ടെന്ന് മനസ്സിലാകാറില്ല; സായ്പല്ലവി

0
Spread the love

പ്രേമത്തിലൂടെ എത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് സായ്പല്ലവി. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും താരം കാണിക്കാറുണ്ട്. കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് താരം സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്.

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരം തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ച്‌ എത്താറുണ്ട്. ഇപ്പോഴിതാ സായ് പങ്കുവെച്ച പഴയകാല ഓര്‍മ്മകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് പണ്ട് ഉണ്ടായിരുന്ന ഇരട്ടപ്പേരിനെക്കുറിച്ചാണ് സായ്പല്ലവി പറയുന്നത്.

‘ട്യൂബ് ലൈറ്റ്’ എന്ന് ആളുകള്‍ തന്നെ വിളിക്കാറുണ്ടെന്നും അതിന് കാരണം പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണെന്നും സായ് പല്ലവി പറയുന്നു. ‘പ്രത്യേകിച്ചും, ഡബ്ബിള്‍ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം.’ അഭിമുഖത്തിനിടെ സായ് പല്ലവി പറഞ്ഞു.

നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ റിലീസ് കാത്തിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ‘പാവ കഥൈകളില്‍’ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘ഊര്‍ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു

0
Spread the love

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു. വിക്കി റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായകനും നടനും പത്മശ്രീ ജേതാവുമായ അനൂപ് ജലോട്ടയാണ് സത്യസായി ബാബയായി എത്തുന്നത്.

സത്യസായി ബാബയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അനൂപ്. ഏറെ നാളുകള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ കാരണം സത്യസായിബാബയുടെ വേഷം വിക്കി വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് പറയുന്നു. ബാബയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.


സാധിക രന്ധാവ, ജാക്കി ഷറോഫ്, ഗോവിന്ദ് നംദേവ്, അരുണ്‍ ബക്ഷി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 2021 ജനുവരി 22ന് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

സുബിയോടൊപ്പം ഒളിച്ചോടിയോ എന്നറിയാന്‍ ഗള്‍ഫിലുള്ള അളിയന്‍ വരെ വിളിച്ചു: നസീര്‍ സംക്രാന്തി

0
Spread the love

സുബിയും നസീര്‍ സംക്രാന്തിയും ഒരുമിച്ച്‌ അഭിനയിക്കുന്ന പുതിയ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്ബായി ഇറക്കിയ പ്രമോ വിഡിയോ നല്‍കിയ പണിയെക്കുറിച്ച്‌ നസീര്‍ സംക്രാന്തി.

സംഭവം യഥാര്‍ത്ഥമാണ് എന്ന് കരുതി പലരും സുബിയെയും നസീറിനെയും വിളിച്ചിരുന്നു. സുബിയാണ് വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച്‌ വിളിക്കുന്നത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച്‌ ചോദിച്ചത്.

ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്.

ഫൊറന്‍സിക് സംവിധായകന്‍ അഖില്‍ പോള്‍ വിവാഹിതനാകുന്നു

0
Spread the love

ഫൊറന്‍സിക് ചിത്രത്തിന്റെ സംവിധായകന്‍മാരില്‍ ഒരാളായ അഖില്‍ പോള്‍ വിവാഹിതനാകുന്നു. ഈ മാസം 28-ന് ആണ് വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ ഡോ. ബെറ്റ്‌സി ആണ് വധു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്ബത് പേരാണ് വിവാഹത്തില്‍ പങ്കെടുക്കുക. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ് എന്നാണ് അഖില്‍ പോള്‍ വ്യക്തമാക്കുന്നത്.

പിജി നീറ്റ് എക്‌സാമിന് വേണ്ടി തയ്യാറെടുക്കുകയാണ് ബെറ്റ്‌സി. കോവിഡിനിടയില്‍ നീറ്റ് എക്സാം റദ്ദാക്കപ്പെട്ടതോടെ ഫെബ്രുവരിയില്‍ നടക്കാനിരുന്ന വിവാഹം ഡിസംബറില്‍ നടത്തുന്നത് എന്നാണ് അഖില്‍ കാന്‍ ചാനല്‍സ് മീഡിയയോട് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ച സെവന്‍ത് ഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖില്‍ പോള്‍.

ഈ വര്‍ഷം പുറത്തിറങ്ങിയ കുറ്റന്വേഷണ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത നേടിയ സിനിമകളിലൊന്നാണ് ഫൊറന്‍സിക്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും സുഹൃത്തായ അനസ് ഖാനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണിപ്പോള്‍. ബോളിവുഡ് താരം വിക്രാന്ത് മസേ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടും.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല ആണ് ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ഫോറന്‍സിക്കില്‍ മംമ്താ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് മംമ്ത ചിത്രത്തിലെത്തിയത്.

നടി അനുശ്രീ വോട്ടുചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം

0
Spread the love

അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ വാര്‍ഡില്‍ യുഡിഎഫിന് വന്‍ തോല്‍വി. ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ റിനോയ് വര്‍ഗീസ് ദയനീയമായി തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ആണ് അനുശ്രീ പങ്കെടുത്തത്.

ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എം ആര്‍ മധുവാണ് വിജയിച്ചത്.മധുവിന് 411 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് രണ്ടാമതെത്തിയത്. 400 വോട്ടുകളാണ് രഞ്ജന് ലഭിച്ചത്. അങ്ങനെ മധു 11 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസ് കാതങ്ങളോളം പുറകിലായിരുന്നു. 132 വോട്ടുകള്‍ മാത്രമാണ് റിനോയ് വര്‍ഗീസിന് ലഭിച്ചത്.

നടി അനുശ്രീയെ പ്രചാരണത്തിന് ഇറക്കി കൂടുതല്‍ വോട്ട് നേടി ജയിക്കാം എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവര്‍ത്തകരോടൊത്തുള്ള അനുശ്രീയുടെ സെല്‍ഫി തരംഗമായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts