Home Blog Page 1657

ഇറാനിലെ ആഞ്ജലീന ജോളി സഹര്‍ തബറിന് 10 വര്‍ഷം തടവ്

0
Spread the love

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ്. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക,യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സഹര്‍ തബര്‍ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്.

സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രം​ഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ആരാധകരെ രസിപ്പിക്കാന്‍ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളില്‍ ആക്കിയതെന്നും സഹറിന്റെ ജയില്‍ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയായ മസീഹ് അലീന്‍ജദ് പറയുന്നു.

ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ 50 ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു 19കാരിയായ സഹര്‍ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ എന്തും ചെയ്യുമെന്നും ഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഹര്‍ പറഞ്ഞിരുന്നു.ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. തുടക്കത്തില്‍ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തെങ്കിലും പിന്നീട് കടുത്ത വിമര്‍ശനവും പരിഹാസവുമായി. സഹര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.

പ്രഭാസിന്റെ തലൈവരാവാന്‍ മോഹന്‍ലാല്‍, പ്രതിഫലം 20 കോടി; റിപ്പോര്‍ട്ട്

0
Spread the love

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും. ചിത്രത്തിലെ പ്രധാന കഥാപാത്രമാവാന്‍ അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാ​ഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് ആക്ഷന്‍ ചിത്രം സലാര്‍ പ്രഖ്യാപിക്കുന്നത്. ‘സലാര്‍’ എന്നതിന് ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ഒരു രാജാവിന്‍റെ വലംകൈ’, എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. അതിനാല്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്നത് സുപ്രധാന വേഷമായിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അവസാനമായി തെലുങ്കില്‍ അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു. പ്രഭാസിനൊപ്പം മോഹന്‍ലാല്‍ കൂടി എത്തുന്നത് പ്രേക്ഷകശ്രദ്ധ കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല.

ത്രില്ലറുമായി കണ്ണന്‍ താമരക്കുളം; ടൈറ്റില്‍ പ്രഖ്യാപിച്ചു

0
Spread the love

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു എക്സ്ട്രിം ത്രില്ലര്‍ ചിത്രമാണ്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ‘ഉടുമ്ബ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക.

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ഉടുമ്ബ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് അനൗണ്‍സ് ചെയ്തത്. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ത്രില്ലര്‍ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.

കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്ബല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

‘റോയ്’ ആയി ഞെട്ടിക്കാന്‍ സുരാജ്; സുരാജ് വെഞ്ഞാറമൂടിനൊപ്പം സിജാ റോസും!

0
Spread the love

സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് , പ്രൊഡക്ഷന്‍ ഡിസെെന്‍ എം. ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റര്‍ വി. സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍ എം. ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍ സുഹെെല്‍ വിപിഎല്‍, ജാഫര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ.

യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു.

ഞാൻ നരേന്ദ്ര മോദിയുടെ പടയാളി, ചാണകസംഘിയെന്ന് വിളിച്ചോളു-സുരേഷ് ​ഗോപി

0
Spread the love

ബിജെപിക്കുവേണ്ടി പ്രചരണത്തിനിറങ്ങുന്നതിന് തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായെത്തുകയാണ് സുരേഷ് ​ഗോപി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താൻ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവർത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു .

വാക്കുകൾ ഇങ്ങനെ, ചാണക സംഘിയെന്ന് വിളിച്ചോളൂ ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാ, ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾ കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണ്, ഞാൻ ലോകം മുഴുവൻ ആരാധകനുള്ള വിശ്വസിക്കാൻ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ല.

ഇടതുപക്ഷം 45 വർഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമാണ് കോഴിക്കോട്. ആ നന്മയുടെ നഗരത്തിൽ നിന്ന് അൽപം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന് എം.ടി വാസുദേവൻനായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികൾ വഴി ഒരു സിനിമാ നടനായ എം.പി, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാം. കേരളം മലയാളികളുടേതാണെങ്കിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികൾ താമരയ്ക്ക് വോട്ടു ചെയ്യണം. 75 ഡിവിഷനുള്ള കോഴിക്കോട് കോർപ്പറേഷനിൽ 74 ഇടത്തും ബി.ജെ.പി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാൽ അല്ലെങ്കിൽ 45 പേരെ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

എ​ന്നെ സ്ക്രീ​നി​ല്‍ കാ​ണി​ച്ച​പ്പോ​ള്‍ തി​യ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ കൂ​വി, സൈജു കുറുപ്പ്

0
Spread the love

മാനസികമായി തളര്‍ന്ന സംഭവത്തെക്കുറിച്ച്‌ പറയുകയാണ് മലയാളത്തിലെ പ്രിയ നടന്‍ സൈജു കുറുപ്പ്.ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി വളര്‍ന്നുവന്ന താരത്തിന്റെ തുടക്ക കാലത്തെ അനുഭവമാണ് പങ്കുവെക്കുന്നത്.

താരത്തിന്റെ വാക്കുകള്‍

“എ​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു ജോ​ഷി സ​ര്‍ സം​വി​ധാ​നം ചെ​യ്തു ദീ​ലി​പേ​ട്ട​ന്‍ നാ​യ​ക​നാ​യ ല​യ​ണ്‍. ആ ​സി​നി​മ കാ​ണാ​ന്‍ ഞാ​ന്‍ കു​ടും​ബ​വു​മാ​യി തി​യ​റ്റ​റി​ല്‍ പോ​യി. പ​ക്ഷേ എ​ന്നെ വി​ഷ​മി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് അ​വി​ടെ​യു​ണ്ടാ​യ​ത്. എ​ന്നെ സ്ക്രീ​നി​ല്‍ കാ​ണി​ച്ച​പ്പോ​ള്‍ തി​യ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ കൂ​വി. അ​തു കേ​ട്ട് മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന എ​ന്നെ എ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​ശ്വ​സി​പ്പി​ച്ച​ത്’. സൈ​ജു കു​റു​പ്പ്.

കിം കി ഡുക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സംവിധായകന്‍ ഡോ. ബിജു

0
Spread the love

മലയാളി സിനിമാ ആസ്വാദക സമൂഹം വേദനയോടെയാണ് വിഖ്യാത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍റെ വിയോഗവാര്‍ത്ത കേട്ടത്. കേരളത്തില്‍ അത്രയും ആരാധകരുള്ള സംവിധായകനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ കിമ്മിനോട് താന്‍ നടത്തിയ ഒരു അന്വേഷണത്തെക്കുറിച്ച്‌ പറയുകയാണ് സംവിധായകന്‍ ഡോ. ബിജു. കിമ്മുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു ബിജു. തന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്ന് പറയുന്നു അദ്ദേഹം, കിമ്മുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

“ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്‍റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി. പ്രിയ കിം പക്ഷെ സിനിമകള്‍ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തൊരു വര്ഷമാണീ 2020.”, ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് കിം കി ഡുക്ക്. 2013ല്‍ മേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയായിരുന്നു മരണം. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഘോഷ നിറവില്‍ തമിഴകം: സ്റ്റൈല്‍ മന്നന് 70ാം പിറന്നാള്‍

0
Spread the love

ചെന്നൈ: തലൈവര്‍ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങള്‍ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കള്‍ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബ്രൂസ്ലിക്കും ജാക്കിചാനും ശേഷം ലോകത്ത് ഏറ്റവും ആരാധകരുള്ള നടന്‍ രജനീകാന്ത് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 70 വയസ്സ് തികയുന്ന ആ ബ്രഹ്മാണ്ഡ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ തമിഴക രാഷ്ട്രീയവും മുന്നന്നോട്ട് നീങ്ങുന്നത്. അതേസമയം അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് തമിഴ്നാട്ടിലാകെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ആഘോഷത്തില്‍ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിലേക്കു തിരിക്കും. മൂത്ത സഹോദരന്‍ എന്നാണ് ‘അണ്ണാത്തെ’യുടെ അര്‍ത്ഥം. 60 ശതമാനം പൂര്‍ത്തിയായ ചിത്രം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒരുക്കുന്നത്.

ദൃശ്യം 2 ഫസ്റ്റ് ലുക്ക് ടീസര്‍ ക്രിസ്‌മസിന്

0
Spread the love

മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഈ ക്രിസ്മസ് ആഘോഷമാക്കാനായി ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് ടീസര്‍ ഡിസംബര്‍ 25 ന് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസ് എത്തുന്ന ചിത്രങ്ങളില്‍ ഒന്നാകും മോഹന്‍ലാലിന്‍റെ ദൃശ്യം 2. അത്രയും വേഗത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സര്‍പ്രൈസാണ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.

മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മയക്കുമരുന്ന് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

0
Spread the love

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാസത്തില്‍ രണ്ടുതവണ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മലയാളത്തില്‍ തിളങ്ങിയ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യമനുവദിച്ചത്. സഞ്ജന ഗല്‍റാണി നേരത്തെ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അടിയന്തര ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബെംഗളൂരു വാണിവിലാസ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്താനും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. മൂന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

സെപ്തംബര്‍ എട്ടാം തീയതിയാണ് സഞ്ജനയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കര്‍, രാഹുല്‍, വിരേന്‍ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts