Home Blog Page 1658

വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

0
Spread the love

കൊറോണ കവര്‍ന്നത് അപൂര്‍വ ചലച്ചിത്ര വിസ്മയത്തെ..പിയത്ത,ദ ഐയ്‌ലും സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്. മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചു . നിഷ്കളങ്കത, ഹിംസ, കാമം, സ്വാര്‍ത്ഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കിമ്മിന്റെ സിനിമകളിലൂടെ ആസ്വാദകന്‍ അനുഭവിക്കുകയായിരുന്നു ..

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു മിക്ക സിനിമകളും

കൊറിയന്‍ സംവിധായകനായ കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കിം കി ഡ്യുക്കിന്റെ സിനിമകള്‍ ആരവമായാണ് പ്രേക്ഷകര്‍ വരവേറ്റത്.

1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതല്‍ ’93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.

ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ, അതിക്രമങ്ങള്‍ക്ക് എതിരെ നടി ഭാവന

0
Spread the love

സൈബര്‍ ലോകത്ത് സ്‌ത്രീകള്‍ക്ക് എതിരെ കൂടിവരുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച്‌ ചലച്ചിത്ര നടി ഭാവന. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു സി സി സംഘടിപ്പിക്കുന്ന റെഫ്യൂസ് ദ അബ്യൂസ് ക്യാമ്ബയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടി.

‘സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫെെല്‍ ഉണ്ടാക്കി മറ്റുളളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എഴുതുക. കൂടുതലും സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം പ്രവണതകള്‍ നാം കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുളളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും അത്ര നല്ലതല്ല. പരസ്‌പരം ദയവോടെ പെരുമാറുക’യെന്നാണ് ക്യാമ്ബയിനില്‍ പങ്കെടുത്ത് നടി പറഞ്ഞത്. നേരത്തെ ഒട്ടനവധി പേര്‍ ഈ ക്യാമ്ബയിന്റെ ഭാഗമായി രംഗത്തെത്തിയിരുന്നു.

മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി; പൃഥ്വിരാജിന്റെ ‘കുരുതി’ക്ക് തുടക്കം

0
Spread the love

പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാവുന്ന ‘കുരുതി’ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് അമ്മ മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി തുടക്കമിട്ടു. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാര്യ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് . റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്

സൂര്യയുടെ നായികയായി പ്രയാഗ മാര്‍ട്ടിന്‍; വന്‍ താരനിരയുമായി ‘നവരസ’ ഒരുങ്ങുന്നു

0
Spread the love

സൂര്യയുടെ നായികയായി വീണ്ടുമൊരു മലയാളി താരം. നടി പ്രയാഗ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായികയായെത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ആന്തോളജിയില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക.

ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്ബത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്ബ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനായാണ് നവരസ ഒരുക്കുന്നത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ആന്തോളജിയുടെ ഭാഗമാകുന്നുണ്ട്.

അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും

സീരിയല്‍ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

0
Spread the love

ചെ​ന്നൈ: ത​മി​ഴ് സീരിയല്‍ താരവും അ​വ​താ​ര​ക​യു​മാ​യ വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യാണെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ലോ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. വി​ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​ത്തെ ചെ​ന്നൈ​യി​ലെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

28 വയസ്സുള്ള ചിത്ര ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ചി​ത്ര​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച പശ്ചാത്തലത്തിലാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

‘ഫക്രുവിനെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുത്ത് ആര്യ ‘; ഈ സ്നേഹം കണ്ണുകള്‍ കൊണ്ട് അളക്കാന്‍ പറ്റില്ലായെന്ന് ഫക്രു

0
Spread the love

 ആര്യ എന്ന പേരിനേക്കാള്‍ ബഡായ് ആര്യ എന്ന പേര് പറഞ്ഞാലായിരിക്കും മലയാളികള്‍ക്ക് താരത്തെ മനസ്സിലാവുക. ഏഷ്യാനെറ്റില്‍ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.

അതുപോലെ തന്നെ ടിക് ടോക് എന്ന സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് ആപ്പിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് ഫക്രു. രസകരമായ 15 സെക്കന്റ് വീഡിയോകളിലൂടെ ഫക്രു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്‌സുള്ള ഒരാളായി മാറിയിരുന്നു. ഫക്രുവും ആര്യയും മത്സരാത്ഥികളായി പങ്കെടുത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 2.ആദ്യം ഇടഞ്ഞ് നിന്നിരുന്ന രണ്ടു പേരും ഷോ അവസാനിപ്പിക്കുന്നതിന് വളരെ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു.

അപ്രതീക്ഷിതമായി ഷോ കൊറോണ കാരണം നിര്‍ത്തിയപ്പോള്‍ ഇരുവരും പുറത്താകാതെ നിന്നിരുന്നു. ബിഗ് ബോസിന് വെളിയില്‍ വന്നപ്പോഴും ഇരുവരും തങ്ങളുടെ സൗഹൃദം മുന്നോട്ട് കൊണ്ടുപോയിരുന്നു.ബിഗ് ബോസ് കഴിഞ്ഞ് അതിലെ മത്സരാര്‍ത്ഥികള്‍ റീ-യൂണിയനുകള്‍ നടത്തിയപ്പോഴും ആര്യയും ഫക്രുവും അലീന പടിക്കലും ആദ്യം കണ്ടുമുട്ടിയത്. അതിന് ശേഷം പല തവണ എല്ലാവരും കൂടിച്ചേരുകള്‍ നടത്തി. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫക്രുവിനെ കെട്ടിപിടിച്ച്‌ ഉമ്മ കൊടുക്കുന്ന ആര്യയെ ഫോട്ടോയില്‍ കാണാം.’ചില സൗഹൃദങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉരുവെടുക്കുന്നതാണ്, അതു ചിലപ്പോള്‍ കണ്ണുകള്‍ കൊണ്ട് അളക്കാന്‍ പറ്റിയെന്നു വരില്ല..’ എന്ന ക്യാപ്ഷനോടെയാണ് ഫക്രു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ബിഗ് ബോസിലെ മറ്റുമത്സരാര്‍ത്ഥികളായ അഭിരാമി സുരേഷും ആര്‍.ജെ സൂരജൂം ഫോട്ടോയുടെ താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

ഭര്‍ത്താവും താനും മറ്റൊരു ഫ്‌ളാറ്റിലാണ്, മക്കള്‍ തന്റെ അമ്മയ്‌ക്കൊപ്പവുമാണ്,വിവാഹത്തെ കുറിച്ച്‌ യമുന

0
Spread the love

യമുനയുടെ വിവാഹ വാര്‍ത്ത വൈറലായതോടെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂകാംബിക ക്ഷേത്രത്തില്‍ വച്ച്‌ യമുനയും അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനും വിവാഹിതരായത്. സംവിധായകന്‍ എസ്.പി മഹേഷ് ആണ് യമുനയുടെ ആദ്യ ഭര്‍ത്താവ്.

2016 മുതല്‍ പിരിഞ്ഞു താമസിക്കുന്ന ഇവര്‍ 2019ല്‍ ആണ് വിവാഹമോചിതരായായത്. ആറു മാസം മുമ്ബാണ് ഈ ആലോചന വന്നത്, അന്ന് താന്‍ താല്‍പര്യം കാണിച്ചില്ല. കൊറോണ ഒക്കെ വന്നപ്പോള്‍ എല്ലാവരും നിര്‍ബന്ധിച്ചു. രണ്ട് പെണ്‍കുട്ടികളെ ഒറ്റയ്ക്ക് വളർത്തുമ്പോൾ പലരേയും ആശ്രയിക്കേണ്ടി വരും അങ്ങനെയാണ് കൂട്ട് വേണം എന്ന് തോന്നിത്തുടങ്ങിയത് എന്നാണ് യമുന വനിതയോട് പറയുന്നത്.

തങ്ങള്‍ തമ്മില്‍ സംസാരിച്ച ശേഷം മക്കളോട് സംസാരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിവാഹക്കാര്യം വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കള്‍ പറഞ്ഞത്. നേരത്തെയും വിവാഹാലോചനകള്‍ വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല, തീരുമാനം എടുക്കണം എന്നാണ് മക്കള്‍ പറഞ്ഞിട്ടുള്ളത്.ഭര്‍ത്താവും താനും മറ്റൊരു ഫ്‌ളാറ്റിലാണ്. മക്കള്‍ തന്റെ അമ്മയ്‌ക്കൊപ്പവുമാണ്. മക്കളുടെ വ്യക്തി സ്വാതന്ത്രം പരിഗണിച്ചാണ് ഈ തീരുമാനം. ഭര്‍ത്താവ് അമേരിക്കയിലേക്ക് മടങ്ങിയാല്‍ മുഴുവന്‍ സമയവും മക്കള്‍ക്കൊപ്പവും അഭിനയരംഗത്തും ചിലവിടുമെന്നും താരം വ്യക്തമാക്കി.

നടി യമുന വീണ്ടും വിവാഹിതയായി, വരന്‍ അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ്

0
Spread the love

പ്രശസ്ത സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്. മാനസികമായി പൊരുത്തപ്പെടാനാവില്ലെന്ന് കണ്ടതോടെ വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുളളത്.

മമ്മൂട്ടി നായകനായ സ്റ്റാലിന്‍ ശിവദാസ് ആണ് യമുന ആദ്യമായി അഭിനയിച്ചത്. ഉസ്താദ്, പല്ലാവൂര്‍ ദേവനാരായണന്‍, വല്ല്യേട്ടന്‍,മീരയുടെ ദുഖവും മുത്തുവി​ന്റെ സ്വപ്നവും,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങി നാല്‍പ്പത്തഞ്ചാേളം സിനിമകളില്‍ വേഷമിട്ട യമുന അന്‍പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു, ചിത്ര വിഷാദരോ​ഗിയായിരുന്നെന്ന് കാമുകന്‍; ദുരൂഹത

0
Spread the love

സീരിയല്‍ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ ഹേമന്ദിനെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത മരണം. ചിത്ര മരിക്കുന്ന സമയത്ത് ഹേമന്ദ് ഹോട്ടലിലുണ്ടായിരുന്നു.

ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേമന്ദ് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഓഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റര്‍ വിവാഹം ചെയ്തതായി പറയുന്നു. അതിനിടെ നടി മുഖത്തു ചോരപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുന്‍പാണു ഹോട്ടലില്‍ മുറിയെടുത്തത്.

ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.

അതിനിടെ താരത്തിന് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി അറിയില്ലെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ മരണത്തിനു തൊട്ടു മുമ്ബു വരെ സമൂഹമാധ്യമങ്ങളില്‍ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനില്‍ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.

മമ്മൂട്ടിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല, താരത്തിന്റെ വോട്ട് അനശ്ചിതത്വത്തില്‍

0
Spread the love

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് ഇത്തവണ വോട്ടില്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ അദ്ദേഹം പനമ്പള്ളി നഗറിലെ ബൂത്തിലാണ് വോട്ടുരേഖപ്പെടുത്താറ്. അദ്ദേഹത്തിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമെല്ല.


ഇതുമായി ബന്ധപ്പെട്ട് വിശദീകരണങ്ങള്‍ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി തന്റെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാംമീണക്കും വോട്ടുചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts