Home Blog Page 1659

അച്ഛനും അമ്മയും ആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യും; സാനിയ ഇയ്യപ്പന്‍

0
Spread the love

ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നു താരം പറയുന്നു. തൊടുപുഴയില്‍ പുരോഗമിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇക്കാര്യങ്ങള്‍സാനിയ പങ്കുവച്ചത്.

തനിക്കു പ്രത്യേകിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയുംആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യുമെന്നും താരം പറഞ്ഞു.വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സൂരജ് ടോം സംവിധാനം ചെയ്യുന്നു. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് .

സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനന്‍ തന്നെ. ഗാനരചന ഹരി നാരായണന്‍. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

രാമശ്ശേരി ഇഡ്ഡലിയ്ക്ക് ‘നോ’ പറയുന്നതെങ്ങനെ ചിത്രവുമായി ഐശ്വര്യ ലക്ഷ്മി

0
Spread the love

മൂന്നുവര്‍ഷം മുന്‍പ് അഭിനയരംഗത്ത് എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. ‘അര്‍ച്ചന’യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഐശ്വര്യ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘രാമശ്ശേരി ഇഡ്ഡലിയ്ക്ക് നോ പറയുന്നതെങ്ങനെ,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് തനതായ ഒരിടം കണ്ടെത്തിയ ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.


പാലക്കാട് ദേശീയ പാതയില്‍ പാലക്കാട് ടൌണില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് രാമശ്ശേരി എന്ന ഗ്രാമം. സരസ്വതി ടീ സ്റ്റാള്‍, ശങ്കര്‍ വിലാസ് ടീ സ്റ്റാള്‍ എന്നിങ്ങനെ രണ്ടു കടകളില്‍ മാത്രമാണ് രാമശ്ശേരി ഇഡ്ഡലി ലഭിക്കുക. രുചിപെരുമ കൊണ്ട് പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി ആസ്വദിച്ചു കഴിക്കുന്ന ഐശ്വര്യയെ ആണ് ചിത്രത്തില്‍ കാണാനാവുക.

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകളും തീയേറ്ററും, കിടപ്പുമുറിയും അടുക്കളയും അടക്കമുളള സൗകര്യങ്ങള്‍; പുതിയ കാരവാനുമായി മെഗാസ്‌റ്റാര്‍

0
Spread the love

കൊച്ചി: മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയ്‌ക്ക് പുത്തന്‍ കാരവാന്‍. വോള്‍വോ ബസില്‍ പണികഴിപ്പിച്ച കാരവാന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. സാധാരണഗതിയില്‍ കാരവാന്‍ യാത്രായോഗ്യമല്ലെങ്കിലും പുതിയ കാരവാനില്‍ അതിനുളള സൗകര്യങ്ങളുമുണ്ട്. ബെഡ്റൂം അടക്കം സൗകര്യങ്ങളുളള കാരവാനിലാണ് കഴിഞ്ഞദിവസം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മമ്മൂട്ടി യാത്ര ചെയ്‌തത്.

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തീയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി വികളാണ് ഉപയോഗിച്ചിട്ടുളളത്. ആവശ്യമുളളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം.യമഹയുടെ തീയേറ്റര്‍ സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

റോള്‍സ്‌റോയിസിലും മറ്റുമുളള ആകാശനീലിമ ആസ്വദിക്കാനുളള സൗകര്യവും വാഹനത്തിലുണ്ട്. കിടപ്പുമുറി വാഹനത്തിന്റെ പുറത്തേക്ക് വളര്‍ന്ന് മാറുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക തികവോടെ നിര്‍മ്മിച്ച കാരവാനിലെ അടുക്കളയില്‍ ഫ്രിഡ്‌ജ്, ഓവന്‍ സംവിധാനങ്ങളുമുണ്ട്.

തമിഴ് നടി വി.ജെ.ചിത്ര ആത്മഹത്യ ചെയ്തു

0
Spread the love

തമിഴ് നടി വി.ജെ.ചിത്ര ആത്മഹത്യ ചെയ്‌ത നിലയിൽ. 29 വയസ്സായിരുന്നു.വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിലിലൂടെയാണ് പ്രശസ്തയായത്. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ആത്മഹത്യ.

ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലർച്ചെ 2.30 നാണ് ചിത്ര ഹോട്ടൽ മുറിയിലെത്തിയത്. സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുളിക്കാൻ കയറി ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല.

ചിത്ര വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കി. അപ്പോൾ, റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

മേക്കപ്പ് ഇല്ലാതെ യഥാര്‍ത്ഥ മുഖവുമായി നടി പാര്‍വതി തിരുവോത്ത്

0
Spread the love

സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് കൈനിറയെ അവസരങ്ങളായിരുന്നു പാര്‍വതിയെ തേടി സിനിമ ലോകത്ത് നിന്നും എത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം ഉള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

പാര്‍വതി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് ക്യാപ്ഷ്യനോടെയാണ്. ഫില്‍റ്റര്‍ ഇട്ടുകൊണ്ടും തുടര്‍ന്ന് ഫില്‍റ്റെര്‍മാറ്റിയുള്ള ലുക്കും ആണ് വീഡിയോയിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രീതി ആദ്യം തുടങ്ങിയത് സമീറ റെഡ്ഡി ആയിരുന്നു.സാധാരണ ഗതിയില്‍ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാര്‍വതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്‌ഷനില്‍ പറയുന്നു.

ന‌ടി മേഘ്ന രാജിനും കുഞ്ഞ് ചിരുവിനും കോവിഡ് സ്ഥിരീകരിച്ചു

0
Spread the love

നടി മേഘ്‌ന രാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഒന്നരമാസമുള്ള കുഞ്ഞിനും കോവിഡ് പോസിറ്റീവാണ്. ഇന്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നതായും താരം കുറിച്ചു.

എന്റെ അച്ഛനും അമ്മയ്ക്കും എനിക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളില്‍ ഞങ്ങളുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. പേടിക്കാനൊന്നുമില്ലെന്നും ഞങ്ങള്‍ സുഖമായി ഇരിക്കുകയാണെന്നും ചീരുവിന്റേയും എന്റെയും ആരാധകരെ അറിയിക്കുകയാണ്. ഇപ്പോള്‍ ട്രീറ്റ്‌മെന്റിലാണ്. ജൂനിയര്‍ സി സുഖമായിരിക്കുന്നു. ഞങ്ങള്‍ കുടുംബം ഒന്നിച്ച്‌ ഈ യുദ്ധത്തില്‍ പോരാടും വിജയികളായി തിരിച്ചുവരും- മേഘ്‌ന കുറിച്ചു.

സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ഒക്ടോബറിലാണ് മേഘ്‌ന തന്റെ മകന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് കുഞ്ഞ് ചീരു പിറന്നത്. ജൂണ്‍ ഏഴിനായിരുന്നു കാര്‍ഡിയക് അറസ്റ്റിനെ തുടര്‍ന്ന് ചിരഞ്ജീവി മരിക്കുന്നത്.

ഇന്ത്യയിൽ കോവാക്സിൻ വിതരണാനുമതി തേടി ഭാരത് ബയോടെക്; തയാറായി ബ്രിട്ടൻ

0
Spread the love

ഫൈസറിന് പിന്നാലെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്. വാക്സീൻ വിതരണം ചെയ്യാൻ ബ്രിട്ടൻ ഒരുങ്ങുന്നതാണ് ലോകം ആകാംക്ഷയോടെ കാണുന്നത്. ഇന്ത്യയിലും അടിയന്തരമായി വാക്സീൻ വിതരണം ചെയ്യുന്നതിന് അനുമതി തേടി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് കോവാക്സിൻ. ഫൈസറും സീറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സീൻ വിതരണത്തിന് അനുമതി തേടിയതിനു പിന്നാലെയാണ് ഭാരത് ബയോടെക്കും കേന്ദ്ര ഡ്രഗ് റഗുലേറ്ററെ സമീപിച്ചത്.

ഫോൺ കെണിയുടെ കഥയുമായി ‘ഖെദ്ദ’; ആശ ശരത്തും മകളും ഒരുമിക്കുന്ന ചിത്രം

0
Spread the love

മലയാള സിനിമയിൽ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന സിനിമയിൽ നടി ആശാ ശരത്തും മകൾ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോൺകെണിയുടെ കഥ പറയുന്ന ‘ഖെദ്ദ’ ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും ചിത്രത്തെ മനോജ് കാനയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ‘ഈ സിനിമ പ്രേക്ഷകർക്ക് സ്വന്തം അനുഭവമായി മാറുമെന്ന് സംവിധായകൻ മനോജ് കാന പറയുന്നു.

‘ഖെദ്ദ’ സ്ത്രീകളും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യൽ മീഡിയയിൽ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകൾ പലപ്പോഴും സോഷ്യൽ മീഡിയ എന്ന കെണിയിൽ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം. പരിഹാരമല്ല, ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി. ഫോൺകെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. ആശാ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. “എല്ലാ അമ്മമാരെയും പോലെ ഉത്തര സിനിമയിലേക്ക് വന്നതിൽ ഞാനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു.

ഇപ്പോൾ ഞങ്ങൾ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരന്റെ കൈകളിലാണ്.” ആശാ ശരത്ത് പറയുന്നു. സുധീർ കരമന, സുദേവ് നായർ, അനുമോൾ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ക്യാമറ മാൻ പ്രതാപ് പി. നായർ, കോസ്റ്റ്യൂം ഡിസൈനർ അശോകൻ ആലപ്പുഴ എന്നിവരും ‘ഖെദ്ദ’യിൽ പ്രവർത്തിക്കുന്നുണ്ട്. എഡിറ്റർ: മനോജ് കണ്ണോത്ത്. പി.ആർ.ഒ: പി.ആർ.സുമേരൻ

മകളെക്കുറിച്ച് ചിന്തിക്കൂ, എന്നിട്ട് ഒരുമിച്ച് ജീവിക്കൂ, അമൃതയോട് ആരാധകർ

0
Spread the love

ബാലയുടേതും ഗായിക അമൃതയുടെതും ഏറെ ചർച്ചയായ വിവാഹവും വേർപിരിയലുമാണ്. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ബാല സുപരിചിതനായപ്പോൾ ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെയാണ് അമൃത ആരാധകർക്ക് സുപരിചിതയായി മാറിയത്. ഏകദേശം അഞ്ചു വർഷത്തോളമായി ബലാ അമൃത വിഷയം സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്.

ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങൾക്കിടയിൽ പറഞ്ഞു തീർക്കാനുള്ള പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യൽ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഇരു കൂട്ടരുടെയും ഭാഗം പിടിച്ചുകൊണ്ട് ചർച്ചകളും നടന്നു. കഴിഞ്ഞ വർഷത്തോടെ ഇരുവരും വിവാഹ മോചിതർ ആയെങ്കിലും ഇപ്പോഴും ഇവരെക്കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയ അവസാനിപ്പിച്ചിട്ടില്ല.

ഇവരുടെ മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും. ഇതിൽ കൂടുതൽ എന്ത് പറയാൻ. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്. അപ്പോഴും ഇരുവരും തമ്മിൽ മകൾക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും ബാലയും. അമൃതയുടെ യൂട്യൂബ് ചാനലിന് പിന്നാലെ യൂട്യൂബ് ചാനലുമായി ബാലയും സജീവമാണ്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയക്ക്ും പിന്നാലെ മകൾക്ക് വേണ്ടി നിങ്ങൾ ഒന്നിക്കണം എന്ന ആവശ്യവുമായാണ് ആരാധകർ എത്താറുളളത്. വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും നൽകിയ അഭിമുഖം ഏറ്റെടുത്തുകൊണ്ടാണ് ഇരുവരെയും യോജിപ്പിക്കുവാൻ ആരാധകർ ശ്രമിക്കുന്നത്. മകളെ കുറിച്ചു ചിന്തിക്കണം എന്നും, അവൾക്ക് വേണ്ടി ഒരുമിച്ചു പോകണം എന്നൊക്കെയാണ് സോഷ്യൽ മീഡിയ ഇരുവരോടും ആവശ്യപെടുന്നത്

ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും നമ്മൾ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാൽ കിട്ടുന്നത് നല്ലൊരുകുടുംബമാണ്. മറക്കാൻ കഴിയാത്തതായ് ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാൻ ഞാൻ മോളുടെ ആരുമല്ല.എനിക്കും ഒരു മോളുള്ളതാണ്.നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.എന്നൊരാൾ പങ്ക് വച്ച കമന്റിന് പൂർണ്ണ പിന്തുണയാണ് മറ്റുള്ളവർ നൽകുന്നത്.

ശ്വാസം വലിക്കുമ്പോള്‍ വല്ലാത്ത സ്‌ട്രെസ്സും സ്‌ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു,

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര കൃഷ്ണ. രണ്ട് മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും കൂടുതല്‍ നാള്‍ സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ നടിക്കായില്ല. എന്നാല്‍ സ്ത്രീഹൃദയം എന്ന ഒറ്റ് സീരയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ മീര കൃഷ്ണയ്ക്ക് സാധിച്ചു. മലയാള സിനിനയില്‍ വീണ്ടും സജീവമാകാന്‍ തനിക്ക് മോഹമുണ്ടെന്ന് നടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഒപ്പം വര്‍ക്ക് ചെയ്ത ലെജന്റ്ായ താരങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീവിദ്യയെ കുറിച്ച് നടി പറഞ്ഞത്.

‘ശ്രീവിദ്യാമ്മ അവസാന കാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു ‘സ്ത്രീഹൃദയം’. അവശതയുണ്ടായിരുന്നു അവര്‍ക്ക്. നടി രാധയുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. എന്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇന്റിമേറ്റ് സീനുകള്‍ ധാരളമുണ്ടായിരുന്നു. വീടിന്റെ മുകളില്‍ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടില്‍ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോള്‍ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോള്‍ വല്ലാത്ത സ്‌ട്രെസ്സും സ്‌ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു.

എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമാണ്. എന്റെ മൂന്നാമത്തെ സീരിയല്‍ ‘കൂടും തേടി’ തിലകന്‍ ചേട്ടന്റെ കൂടെയായിരുന്നു. സ്‌ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തന്റേതായ ശൈലിയില്‍ പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ന രീതിയില്‍ അഭിനയിച്ചാല്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താം എന്നെല്ലാം എനിക്ക് പറഞ്ഞു തരുമായിരുന്നു’.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts