Home Blog Page 1660

ആരാധകന് കോവിഡ് പോസിറ്റീവ്, ആശ്വാസവുമായി പൃഥ്വിരാജ്

0
Spread the love

കോവിഡ് പോസിറ്റീവായ ആരാധകന് സഹായവുമായി നടൻ പൃഥ്വിരാജ്. ഫാൻസ് അസോസിയേഷൻ പ്രവർത്തകനായ സൂരജിനാണ് കോവിഡ് പോസിറ്റീവായത്. സൂരജിനെ നേരിട്ട് ഫോൺ വിളിക്കുന്നതിന്റെയും വിശേഷങ്ങൾ തിരക്കുന്നതിന്റെയും ഓഡിയോ സന്ദേശം വൈറലായിട്ടുണ്ട്.
അസുഖത്തെക്കുറിച്ച്‌ തിരക്കിയ താരം സാമ്പത്തിക സഹായവും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സൂരജ്, പൃഥ്വിരാജ് ആണ് എന്ന് പറഞ്ഞുകൊണ്ടാണ് കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഒരാഴ്ചയായി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹോം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും സൂരജ് മറുപടി നൽകി. കോവിഡ് പോസിറ്റീവായതിന് പേടിക്കേണ്ടതില്ലെന്ന് പൃഥിരാജ് പറഞ്ഞു. സാമ്പ ത്തികമായി സഹായം ആവശ്യമുണ്ടോ എന്നും താരം തിരക്കി. ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ മറ്റുള്ളവരെയോ വിളിക്കണമെന്ന് പറഞ്ഞാണ് പൃഥ്വി കോള്‍ അവസാനിപ്പിക്കുന്നത്. ന്നും താരം ആരാധകനോട് പറയുന്നുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ പൃഥ്വിരാജും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം കോവിഡ് ബാധിതനായത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയും കൊവിഡ് പോസിറ്റീവായി. രോ​ഗമുക്തി നേടിയതിന് ശേഷം വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് കടന്നിരിക്കുകയാണ് താരം. ‘കോള്‍ഡ് കേസ്’ എന്ന ഇന്‍വെസ്റ്റി​ഗേറ്റീവ് ത്രില്ലറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

തമന്ന പ്രതിഫലം കുറച്ചു, വീണ്ടും തിരക്കുകളിലേക്ക് നടി !

0
Spread the love

കൊറോണയെ പൊരുതി തോല്‍പ്പിച്ചതിനുശേഷം ഇനി തമന്നയ്ക്ക് തിരിച്ചുവരവിന്റെ കാലം കൂടിയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന് ശേഷമാണ് സിനിമ തിരക്കുകളിലേക്ക് നടി തിരിച്ചെത്തുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നും താരം പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. സീട്ടിമാര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി ആണ് തമന്ന എത്തിയത്. വിദേശത്ത് ആകും സിനിമയുടെ ചിത്രീകരണം. തമന്നയുടെ മൂന്നോളം തെലുങ്ക് ചിത്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

നടിയ്ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല നടി പ്രതിഫലം കുറച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡെലിവറി ബോയി ആയി ജോജു ജോര്‍ജ്; പീസ് ചിത്രീകരണം പുരോഗമിക്കുന്നു

0
Spread the love

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകന്‍ സന്‍ഫീര്‍ കെ. ഒരുക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ യുവ ശാസ്ത്രജ്ഞന്‍ കൂടിയായ സന്‍ഫീര്‍.

സറ്റയര്‍ കോമഡി ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പീസ്’ നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരനാണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്.

ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി, അര്‍ജുന്‍ സിംങ്, അനില്‍ നെടുമങ്ങാട്, മാമുക്കോയ, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പത്തനംത്തിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് നടി അനുശ്രീ

0
Spread the love

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്തു നടി അനുശ്രീ. അനുശ്രീ പ്രചരണത്തിനെത്തിയത് പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗ്ഗീസിന് വേണ്ടിയാണ്. യുഡിഎഫ് സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് അനുശ്രീ പങ്കെടുത്തത്. വര്‍ഷങ്ങളുടെ സൗഹൃദമാണ് തനിക്ക് റിനോയുമായുള്ളതെന്നും അതിനാലാണ് പ്രചരണത്തിന് എത്തിയതെന്നും അനുശ്രീ പറയുന്നു.വിജയിക്കുകയാണെങ്കില്‍ നാടിന് വേണ്ടി കഴിയുന്ന കാര്യങ്ങളെല്ലാം റിനോയ് നാടിനായി ചെയ്യുമെന്നും തനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അനുശ്രീ പറഞ്ഞു.

ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നതായും അനുശ്രീ പറഞ്ഞു. കൊവിഡും സാമൂഹിക അകലുമെല്ലാം മറന്ന് നിരവധി പേരാണ് അനുശ്രീയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയത്. കൂടാതെ പൊതുവെ തനിക്ക് രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. അവിടെ പറയുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുക മറ്റൊരു രീതിയിലാകും. പക്ഷെ ഇവിടെ വരാന്‍ കാരണം വര്‍ഷങ്ങളായുള്ള സൗഹൃദമാണെന്നും അനുശ്രീ പറഞ്ഞു. അതേസമയം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത തന്നെ ബി.ജെ.പിയോട് ബന്ധപ്പെടുത്തി നടന്ന പ്രചരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ‘അത് അവരുടെ സ്വകാര്യ ഇഷ്ടങ്ങളല്ലെ, ഇത് എന്റെയും’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

ബോയ്ഫ്രണ്ട് ജീന്‍സും ക്രോഷെ ടോപ്പും ധരിച്ച് പൂര്‍ണിമ; മകളെപ്പോലെയെന്ന് ആരാധകര്‍

0
Spread the love

ഇന്‍സ്റ്റ​ഗ്രാം ഫീഡില്‍ ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ ആദ്യം ചിന്തിക്കുക പ്രാര്‍ത്ഥന ഇന്ദ്രജിത്താണെന്നാവും. എന്നാല്‍ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളൊന്ന് അമ്ബരക്കും. ഈ പ്രായത്തിലും ഇത്ര സൗന്ദര്യമോ!. ട്രെന്റി ലുക്കില്‍ എത്തി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്.

വെള്ള സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും ധരിച്ച്‌ ​ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെന്‍ഡ് സെല്‍ഫി എന്ന അടിക്കുറിപ്പില്‍ ലിഫ്റ്റില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം.

മകള്‍ പ്രാര്‍ത്ഥനയെപ്പോലെയുണ്ടെന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും കമന്റ്. പൂര്‍ണിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി കമന്റുകളും വരുന്നുണ്ട്. അതിനിടെ രസകരമായ കമന്റുമായി മകള്‍ പ്രാര്‍ത്ഥനയും എത്തി. എനിക്ക് ഹോട്ട് മമ്മയുണ്ടെന്നാണ് പ്രാര്‍ത്ഥന കുറിച്ചത്. അമ്മ ധരിച്ചിരിക്കുന്നത് തന്റെ ജീന്‍സാണെന്നും താരപുത്രി കമന്റ് ചെയ്തു. ജീന്‍സ് ഇപ്പോള്‍ എന്റേതാണ് എന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.

ചേച്ചി ഇല്ലാത്ത നിമിഷം ചിന്തിക്ക വയ്യ, എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക ചേച്ചിക്കാവും, സായികുമാറിന്റെ ആദ്യഭാര്യയെക്കുറിച്ചുള്ള കുറിപ്പ്

0
Spread the love

സായ് കുമാറിന്റെ മകൾ വൈഷ്ണവി അടുത്തിടെയാണ് അഭിനയ രംഗത്ത് ചുവട് വയ്ക്കുന്നത്. വൈഷ്ണവിയുടെ അമ്മയും അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനം വൈഷ്ണവി പങ്കിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. ഒപ്പം വൈഷ്ണവിയെ ടാഗ് ചെയ്ത ഒരു കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധേയമാവുകയാണ്. പ്രസന്നകുമാരിയുടെ ഉറ്റ സുഹൃത്തായ സീമ സജി പങ്കിട്ട കുറിപ്പാണ് ഏറെ വൈറൽ ആയി മാറിയത്.

പതിനേഴു വർഷങ്ങൾക്കു മുൻപ് സായികുമാർ എന്ന നടന്റെ കൊല്ലത്തെ വൈഷ്ണവം എന്ന വീട്ടിലെ ലാൻഡ് ഫോണിലേക്കു എങ്ങനെയോ പോയ വിളിയിൽ തുടങ്ങിയ ബന്ധം ആണ്. വർഷങ്ങൾ ക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ്. ഏത് സന്തോഷത്തിലും സങ്കടത്തിലും ചേച്ചി എനിക്കൊപ്പം ഉണ്ട്. ഞാൻ ചേച്ചിക്കൊപ്പവും. ചേച്ചി ഇല്ലാത്ത നിമിഷം ചിന്തിക്ക വയ്യ! എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക. ചേച്ചിക്കാവും.കൂടെപിറക്കാതെ കൂടപ്പിറയൊരാൾ.. എപ്പോഴും ഞാൻ ചേച്ചിയോട് പറയും പോലെ. ഞാൻ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ. എന്റെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കേഴ്വിക്കാരിയായി. അങ്ങേ തലക്കൽ ചേച്ചി ഇല്ലാത്ത ഒരു നിമിഷം. എനിക്ക് ആലോചിക്കുക പോലും വയ്യാ..

ഈ പിറന്നാൾ മറ്റൊരു തരത്തിലും സന്തോഷത്തിന്റെ ദിനങ്ങളിലാണ്. വച്ചുമ്മ അവളുടെ അച്ഛന്റെയും അപ്പൂപ്പന്റെയും ഒക്കെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തി. എന്നുള്ളത്. അവളെ താഴ്ത്തിയവരുടെ മുൻപിൽ നമ്മുടെ വച്ചുമ്മ തലയുയർത്തി നിൽക്കുന്ന ദിവസങ്ങൾ. തകർത്തിട്ടും, തളരാതെ, കരയാതെ, ആരെയും ദ്രോഹിക്കാതെ.. പറഞ്ഞതിനെയും, വേദനിപ്പിച്ചതിനെയുമൊക്കെ. ഒരു പുഞ്ചിരി കൊണ്ടു നേരിട്ടത് പോലെ ഇനിയുമുള്ള കാലങ്ങളും ആ മുഖത്തെ സന്തോഷവും..ചിരിയും. മായാതെ ഇരിക്കട്ടെ..പിറന്നാൾ ഉമ്മകൾ എന്റെ ചേച്ചിക്ക് എന്നുമായിരുന്നു കുറിപ്പ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 51ല്‍ അധികം സീറ്റുകള്‍ നേടും- കൃഷ്ണകുമാര്‍

0
Spread the love

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 51ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് നടന്‍ കൃഷ്ണകുമാര്‍. നേരിട്ട് ഇറങ്ങാന്‍ സമയമായെന്ന് തോന്നിയതിനാലാണ് രംഗത്ത് ഇറങ്ങിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും നടന്‍ പറയുന്നു.

നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.

പ്രമുഖ ബംഗാളി നടന്‍ മനു മുഖര്‍ജി അന്തരിച്ചു

0
Spread the love

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന്‍ മനു മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

വിഖ്യാത സംവിധായകന്‍ മൃണാളന്‍ സെന്നിന്റെ നില്‍ അകാഷര്‍ നിച് എന്ന സിനിമയിലൂടെയാണ് മനു മുഖര്‍ജി സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. സത്യജിത് റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.

കുട്ടികളുടെ ചിത്രമായ പട്ടാല്‍ഘറിലെ അഭിനയത്തിനും ഇദ്ദേഹത്തിന് നിരൂപണ പ്രശംസ ലഭിച്ചിരുന്നു. മനു മുഖര്‍ജിയുടെ മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.

ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തി, കോണ്‍ഗ്രസ് വിട്ടു,നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

0
Spread the love

തമിഴ്നാട്ടില്‍ ഖുശ്ബു ചെയ്തത് തെലങ്കാനയില്‍ ആവര്‍ത്തിച്ച്‌ നടി വിജയശാന്തി. വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. നാളെ വിജയശാന്തി ബിജെപിയില്‍ ചേരുമെന്നാണ് വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി.

ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങില്‍ ആയിരിക്കും വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ എത്തിയ വിജയശാന്തി 1997ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്ന് 2005ലാണ് ഇവര്‍ ബിജെപി വിട്ടത്.

തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച വിജയശാന്തി ഈ പാര്‍ട്ടിയെ ടിആര്‍എസുമായി ലയിപ്പിച്ചു. 2009 ലെ തെരഞ്ഞെടുപ്പില്‍ മേദക് മണ്ഡലത്തില്‍ ടിആര്‍എസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇവര്‍ ലോക്സഭയിലേക്കെത്തുകയും ചെയ്തു. പിന്നീടാണ് വിജയശാന്തി ടിആര്‍എസ് ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസില്‍ എത്തിയത്.

മാസ് ലുക്കില്‍ നമ്മുടെ ലാലേട്ടന്‍, നെയ്യാറ്റിന്‍കര ഗോപന്‍, ആറാട്ട്’ ഫസ്റ്റ് ലുക്ക് എത്തി

0
Spread the love

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍’ സ്വന്തം ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്‍റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍. ചുവപ്പു നിറത്തിലുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്, ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.

‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts