Home Blog Page 1661

അപ്പക്ക് വയസ്സാകുന്നത് കാണാൻ വയ്യേ, ഇസക്കൊപ്പമുള്ള ചാക്കോച്ചന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

0
Spread the love

മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്.ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്.2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്.ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്.മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു

കുഞ്ചാക്കോ ബോബന്റെ 44ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന മകൻ ഇസക്കൊപ്പമുള്ള താരത്തിന്റെ രസകരമായ ചിത്രമാണ്. കേക്കിന് മുന്നിൽ കണ്ണുപൊത്തി നിൽക്കുന്ന ഇസയും ചാക്കോച്ചനുമാണ് ചിത്രത്തിൽ.

അപ്പന് ഒരു വയസു കൂടുന്നത് കാണാൻ വയ്യാത്തതുകൊണ്ടാണ് കണ്ണുപൊത്തുന്നത് എന്നുള്ള കുറിപ്പിനൊപ്പമാണ് ചിത്രം. ഒരേപോലത്തെ ഷർട്ട് ധരിച്ചാണ് ഇരുവരുടേയും നിൽപ്പ്. എന്തായാലും അച്ഛന്റേയും മകന്റേയും കുറുമ്പ് ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്.

ഇതൊരു നീണ്ടയാത്രയുടെ തുടക്കമായിരിക്കട്ടെ; ആന്റണി പെരുമ്പാവൂരിന്റെ മകൾക്ക് ആശംസയുമായി മോഹൻലാൽ

0
Spread the love

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
“നിങ്ങളുടെ ഹൃദയത്തിന് ഉൾക്കൊളളാനാവുന്നത്രയും സന്തോഷം ഇരുവർക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ. നിങ്ങളുടെ വിവാഹനിശ്ചയത്തിന് ടൺ കണക്കിന് ആശംസകൾ,” മോഹൻലാൽ കുറിച്ചു.

ഡോക്ടർ എമിൽ വിൻസന്റാണ് വരൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച്‌ മുൻപ് വിവാഹമുറപ്പിക്കൽ ചടങ്ങ് നടത്തിയപ്പോഴും മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും പങ്കെടുത്തിരുന്നു.വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. ഈ മാസമാണ് വിവാഹം. പെരുമ്ബാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.

‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രം പാലക്കാട് ആരംഭിച്ചു

0
Spread the love

ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അഖില് അനില്കുമാര് സംവിധാനം ചെയ്യുന്ന ‘അര്ച്ചന 31 നോട്ട് ഔട്ട്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് പാലക്കാട് ഷെഡ്യൂള് ചെയ്തിരിക്കുന്നത്.

ദേവിക +2 Biology, അവിട്ടം എന്നീ ഷോര്ട്ട് ഫിലിമുകള്ക്ക് ശേഷമാണ് അഖില് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നിര്മിക്കുന്നത് മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര് എന്നിവര് ചേര്ന്നാണ്. സിനിമയുടെ രചന തിരക്കഥ അഖില് അനില്കുമാര്, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവരാണ്. ഛായാഗ്രഹണം ജോയല് ജോജി. എഡിറ്റിംഗ് മുഹ്സിന് പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്.

ആര്ട്ട് ഡയറക്ടര് രാജേഷ് പി വേലായുധന്,ലൈന് പ്രൊഡ്യൂസര് ബിനീഷ് ചന്ദ്രന്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയര്. പരസ്യകല ഓള്ഡ് മോങ്ക്സ്, വാര്ത്ത പ്രചരണം എഎസ് ദിനേശ് എന്നിവരാണ്.

നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില് ഒരുങ്ങുന്നത്. ബിസ്മി സ്പെഷ്യല്, കാണെകാണെ, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്ക്ക് പുറമെ തമിഴില് ധനുഷിന്റെ നായികയായി ജഗമേ തന്തിരം, മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന് സെല്വന് തുടങ്ങിയ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിക്കുന്നത്.

അനശ്വരക്കെതിരെ വീണ്ടും സൈബർ ആക്രമണം, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ടെന്ന് സൈബർ ആങ്ങളമാർ

0
Spread the love

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ആണ് അനശ്വര രാജൻ. സോഷ്യൽ മീഡിയകളിലും താരം സജീവം ആണ്. മാത്രമല്ല പലപ്പോളും നിലപാടുകളിൽ കൂടിയും നടി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ അനശ്വര പങ്കുവെച്ച ചിത്രത്തിനുതാഴെ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. പതിനെട്ടാം പിറന്നാൾ ദിനത്തിൽ നടി അനശ്വര രാജൻ പങ്കുവെച്ച പുതിയ ചിത്രം സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചിരിയ്ക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിച്ചുകൂടെ, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട് എന്നൊക്കെയാണ് പുതിയ ചിത്രത്തിന് കിട്ടുന്ന കമന്റുകൾ. സൈബർ ആങ്ങളമാർ രംഗത്ത് വന്നല്ലോ എന്നും കമന്റിൽ പറയുന്നുണ്ട്.

നേരത്തെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു അനശ്വര സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. എന്നാൽ അനശ്വരയെ പിന്തുണച്ചുക്കൊണ്ട് മലയാളത്തിലെ പ്രമുഖ നടി നടന്മാർ തങ്ങളുടെ കാലുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാൻ തുടങ്ങി. വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ് ടാഗോടെയാണ് നടീ നടന്മാർ കാലുകൾ കാണിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

നാടൻ വേഷങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതുമൊക്കെ സൈബർ സദാചാരക്കാർ ഏറെ വിമർശിച്ചിരുന്നു. ഇതിനൊക്കെ കിടിലൻ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ദുല്‍ഖറിന്റെ നായികയാകാന്‍ പ്രതിഫലം കുറച്ച്‌ പൂജ ഹെഗ്‌ഡെ

0
Spread the love

ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിനില്‍ക്കുന്ന പൂജ ഹെഗ്‌ഡെ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ്. ഒരു സിനിമയ്‌ക്ക് വേണ്ടി 2.5 കോടി രൂപയാണ് പൂജ വാങ്ങുന്നത്. എന്നാല്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയാവാന്‍ പൂജ പ്രതിഫലം കുറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹനു രാഘവപുഡി ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലാണ് പ്രതിഫലം കുറച്ചുകൊണ്ട് അഭിനയിക്കാന്‍ പൂജ ഹെഗ്ഡേ തയ്യറായിരിക്കുന്നത്. 1964ന്റെ പശ്ചാത്തലത്തിലൊരങ്ക്കുന്ന ചിത്രത്തില്‍ ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. എന്നാല്‍ പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച്‌ വ്യക്തതയില്ല. അതേസമയം പൂജ ഹെഗ്‌ഡേ കൂടി എത്തുന്നതോടെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും ഉയര്‍ന്നിരിക്കുകയാണ്.

നേരത്തെ കീര്‍ത്തി സുരേഷ് നായിക കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ ചുവട് വെച്ചത്. തമിഴിലും തെലുങ്കിലും വലിയ ആരാധകരാണ് ദുല്‍ഖറിനുള്ളത്.

വരലക്ഷ്മി ശരത്‌കുമാറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

0
Spread the love

ഹാ​ക്ക​ര്‍​മാ​രു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യി​രി​ക്കു​ക​യാ​ണ് ​പ്ര​ശ​സ്ത​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ര്‍.​ ​ത​ന്റെ​ ​ട്വി​റ്റ​ര്‍,​ ​ഇ​ന്‍​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടു​ക​ള്‍​ ​ഹാ​ക്ക് ​ചെ​യ്യ​പ്പെ​ട്ട​ ​വി​വ​രം​ ​താ​രം​ ​ത​ന്നെ​യാ​ണ് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ത​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍​ ​നി​ന്ന് ​മെ​സേ​ജു​ക​ള്‍​ ​വ​ന്നാ​ല്‍​ ​ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ​വ​ര​ല​ക്ഷ്മി​ ​പ​റ​യു​ന്നു.​ ​സൈ​ബ​ര്‍​ ​ക്രി​മി​ന​ലു​ക​ളു​ടെ​ ​പി​ടി​യി​ല്‍​ ​നി​ന്ന് ​ത​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ള്‍​ ​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ​ ​വ​ര​ല​ക്ഷ്മി.

ശ​ര​ത് ​കു​മാ​റി​ന്റെ​ ​മ​ക​ളാ​യ​ ​വ​ര​ല​ക്ഷ്മി​ ​ക​സ​ബ,​ ​മാ​സ്റ്റ​ര്‍​ ​പീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ര്‍​ക്കും​ ​സു​പ​രി​ചി​ത​യാ​ണ്. നി​സാര്‍ സംവി​ധാനം ചെയ്യുന്ന ആദ്യ തമി​ഴ് ചി​ത്രമായ കളേഴ്സ് പൂര്‍ത്തി​യാക്കി​യ വരലക്ഷ്മി​യുടെ മറ്റൊരു പുതി​യ ചി​ത്രം തെലുങ്കുതാരം രവി​ തേജ നായകനാകുന്ന ക്രാക്കാണ്. ചി​ത്രത്തി​ല്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് വരലക്ഷ്മി​യുടേത്.

275 ദിവസത്തിന് ശേഷം മമ്മൂട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങി ; ചിത്രം വൈറല്‍

0
Spread the love

ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും, സിനിമയുടെ ഷൂട്ടിംഗ് പുണരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മുതല്‍ ഇന്നേ വരെ പുറത്തിറങ്ങാത്ത ഒരു താരം ആയിരുന്നു ശ്രീ മമ്മൂട്ടി. ഇപ്പോള്‍ ഇതാണ് നീണ്ട 275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു.

എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അതേ സമയം, രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് താരം നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ പങ്കുവച്ചിരിന്നു. ഇന്നലെ രാത്രി ആയിരുന്നു താരം പുറത്തിറങ്ങിയത്.

കോവിഡിനൊപ്പം ന്യുമോണിയ; ഇന്ന് മുന്നണിപോരാളിയായി ഡോക്ടർ;
ഒരു അതിജീവനത്തിന്റെ കഥ

0
Spread the love

കോവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങള്‍. കോവിഡിനൊപ്പമെത്തിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച ഡോക്ടര്‍ വീണ്ടും കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കെത്തി. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ രാശി കുറുപ്പ്. കോവിഡ് പോസിറ്റീവായപ്പോഴും, നെഗറ്റീവായ ശ‌േഷവും ഡോ. രാശി കടന്ന് പോയത് അതിസങ്കീര്‍ണ രോഗവസ്ഥകളിലൂടെ. ജോലിയില്‍ പ്രവേശിച്ച്‌ രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം.പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവായി.പിവിഎസ് ആശുപത്രിയില്‍ തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച്‌ അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്‍റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്. പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്.ഇടവിട്ടുള്ള നെഞ്ചു വേദനയും ശ്വാസതടസവും ഇപ്പോഴുമുണ്ട്. കോവി‍ഡ് രോഗികളെ അകറ്റി നിര്‍ത്തുന്ന സമൂഹത്തിന് മാതൃക കൂടിയാണ് ഡോ രാശിയെപ്പോലുള്ള കോവിഡ് പോരാളികള്‍. നാട് കോവിഡ് മുക്തമാകും വരെ രാശിയുണ്ടാകും ഈ ആശുപത്രിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ കൊറേണ വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളിലൊരാളായി.

പോളിടെക്നിക് ഡിപ്ലോമ രണ്ടാം സ്പോട്ട് അഡ്മിഷന്‍: 5 ജില്ലകളില്‍ മാറ്റിവച്ചു

0
Spread the love

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളില്‍ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷന്‍ മാറ്റിവെച്ചു. നാലിന് (വെള്ളിയാഴ്ച) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ അഞ്ചിലേക്ക് (ശനിയാഴ്ച) മാറ്റിവച്ചത്. അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കും; തമിഴര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് രജനികാന്ത്

0
Spread the love

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം യാഥാര്‍ത്ഥ്യമാകുന്നു. രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് നടത്തും. സിനിമാ തിയേറ്ററുകളില്‍ ജനങ്ങളെ ഇറക്കി മറിക്കാന്‍ കഴിവുള്ള അദ്ദേഹം രാഷ്ട്രീയത്തിലും വിജയം വരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു.തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കുമെന്നും തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആത്മീയ മതനിരപേക്ഷ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുക എന്നും ജാതിയോ മതമോ ഇല്ലെന്നും രജനികാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ സര്‍വതും അടിമുടി മാറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയന്‍ വ്യക്തമാക്കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts