തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം. ജില്ലയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജില്ലയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുതെന്ന് കളക്ടർ അഭ്യർഥിച്ചു. കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
100 കോടി വിറ്റുവരവ് കടന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഡി പി, നിർണ്ണായക നേട്ടമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് 26 കോടിയില്‍ നിന്ന് 100 കോടി എന്ന വിറ്റുവരവ് നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് കെ.എസ്.ഡി.പി ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. ഐസകിന്റെ വാക്കുകള്‍ ഇങ്ങനെ: ” കെ.എസ്.ഡി.പി പടിപ്പടിയായി കൈവരിക്കുന്ന നേട്ടം പലവട്ടം താന്‍ എഴുതിയിട്ടുണ്ട്. 2017ല്‍ ബീറ്റാലാക്ടം പ്രോജക്ടിന്റെ പുതിയൊരു ഘട്ടമായി ഡ്രൈ പൗഡര്‍ ഇന്‍ജക്ഷന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതേ വര്‍ഷം തന്നെ എന്‍എബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറി പ്രവര്‍ത്തനവും ആരംഭിച്ചു. 2018ല്‍ ബീറ്റാലാക്ടം ഫാക്ടറിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുത്തു. പ്രവര്‍ത്തനം നിലച്ച് താറുമാറായി കിടന്നിരുന്ന വെറ്റമിന്‍ എ പ്ലാന്റ് നവീകരിച്ച് നിര്‍മ്മിച്ച നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 158 ഇനം മരുന്നുകളുടെ ഉല്‍പ്പാദനമാണ് ഈ പ്ലാന്റില്‍ നടക്കുക.
തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്കും കെ.എസ്.ഡി.പി മരുന്നു വിതരണം ആരംഭിച്ചു. ഇപ്പോള്‍ പുതിയൊരു ഇന്‍ജക്ഷന്‍ പ്ലാന്റിന്റെയും ഒഫ്താല്‍മിക് മരുന്നുകളുടെ ഉല്‍പ്പാദനത്തിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ കഴിയും. കോവിഡ് പശ്ചാത്തലത്തില്‍ സാനിട്ടൈസര്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഡി.പി 20ലക്ഷം കുപ്പി സാനിട്ടൈസറാണ് ഉല്‍പ്പാദനം നടത്തിയത്.
ത്രീ ലെയര്‍ മാസ്കുകളും എന്‍95 മാസ്കുകളും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനുവേണ്ടി നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി പാര്‍ക്കിന്റെയും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട അവശ്യമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനത്തിന്റെയും നിര്‍മ്മാണം വരും സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങാനാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എങ്ങനെയാണ് അത്ഭുതകരമായ മാറ്റങ്ങള്‍ വരിക എന്നതിന് ഉദാഹരണമാണ് കെ.എസ്.ഡി.പി എന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ഭീഷണിക്ക് കാരണം നടിയുമായുളള ബന്ധം, എന്തിനാണ് ‘അമ്മ’? ഡബ്ല്യൂസിസിയിലും അംഗത്വമില്ലെന്ന് രഞ്ജു രഞ്ജിമാര്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം കേരള മനസാക്ഷിയെ ഒന്നടങ്കം നടുക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് നടി ഭാമയെ വിമര്‍ശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ രംഗത്ത് വന്നത്.
ഭാമയെ വിമര്‍ശിച്ച് യൂട്യൂബില്‍ രഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തനിക്ക് എതിരെ ഭീഷണി കോളുകള്‍ വന്നതായും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഇപ്പോഴും താന്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു വ്യക്തി എന്ന നിലയ്ക്ക് തനിക്ക് തന്റെ നിലപാടുകളുണ്ട്. അത് ശരിയാണെന്ന് തോന്നിയാല്‍ താനത് പറയും. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താനും തയ്യാറാണെന്നും രഞ്ജു രഞ്ജിമാര്‍ കൂട്ടിച്ചേർത്തു.
മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ തനിക്ക് ഇതുവരെ മെമ്പര്‍ഷിപ്പ് തന്നിട്ടില്ലെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. മൂന്ന് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ അമ്മയില്‍ അംഗത്വമെടുക്കാം,സംഘടനകളോട് ചേര്‍ന്ന് നില്‍ക്കാന്‍ താല്‍പര്യം തന്നെയാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.ഡബ്ല്യൂസിസിയിലും തനിക്ക് അംഗത്വമില്ല.നല്ല ഒരു സംഘടനയാണ് ഡബ്ല്യൂസിസി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ലോകത്ത് ശ്രദ്ധ പിടിച്ച് പറ്റാന്‍ സാധിക്കുന്ന സംഘടനയാണ്. അതങ്ങനെ തന്നെ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നുവെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു. മീര ജാസ്മിന്
ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു.
ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില് ഒരാളാണ്. നമ്മള് എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. -മീര ജാസ്മിന്
ഹണിമൂണിനേക്കാളിഷ്ടം സോളോ ട്രിപ്പ്; ഷാലിന്‍
മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് ഷാലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ഷാലിന്‍ തന്‍റെ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ 68 കിലോയുണ്ടായിരുന്ന തന്‍റെ ശരീരഭാരം 55 കിലോയാക്കി കുറച്ചെന്ന് പറഞ്ഞ് ഷാലിന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മാലിദ്വീപിലെ സോളോ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷാലിന്‍.
ഏറെ ഇഷ്ടമുള്ള വിനോദ ഇടമാണ് മാലിദ്വീപ്. ഇവിടുത്തെ ദ്വീപുകളിലേക്ക് അവധി ആഘോഷിക്കാനിറങ്ങുന്ന നിരവധി പേരുണ്ട്. കൂടുതല്‍ ആളുകളും ഹണിമൂണ്‍ ആഘോഷത്തിനായാണ് മാലിദ്വീപ് തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ നടി ഷാലിന്‍ സോയയുടെ മാലിദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള സോളോട്രിപ്പാണ് തനിക്ക് ഹണിമൂണിനേക്കാള്‍ പ്രിയമെന്ന് ഷാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. ഹണിമൂണിനേക്കാള്‍ പ്രിയം മാലിദ്വീപിലേക്കുള്ള സോളോ ട്രിപ്പിനോടാണെന്ന് ഷാലിന്‍ പറയുന്നു. ഏറെക്കാലം പലരോടും ഇങ്ങനെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി.
ബഡ്ജറ്റ് ഹോളിഡെയ്സ് വഴിയാണത് നടന്നത്. അവരാണ് ഈ ട്രിപ്പ് ശരിയായതിന് പിന്നില്‍, ഇങ്ങനെയാണ് ഷാലിന്‍ കുറിച്ചിരിക്കുന്നത്. കൂടാതെ ഫാന്‍സി വെക്കേഷനേക്കാള്‍ അവിടുത്തെ പ്രാദേശിക ഇടങ്ങള്‍ കാണാനാണ് ഏറെ ഇഷ്ടം. സാധാരണ ഭക്ഷണം, അവിടുത്തെ തനതു ഭക്ഷണം കഴിക്കല്‍, നാട് കാണല്‍, പാരാസെയ്‌ലിംഗ്, സ്‌കൂബാ തുടങ്ങിയവ ചെയ്യുന്നതിനൊക്കെയാണിഷ്ടം.
നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇവര്‍ ബെസ്റ്റാണെന്നും ഷാലിന്‍ പറഞ്ഞിരിക്കുകയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഷാലിന്‍ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ളയാളുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ലിം ബ്യൂട്ടിയായുള്ള ചിത്രങ്ങളാണ് ഷാലിന്‍ പങ്കുവയ്ക്കാറുള്ളത്. വാപ്പ പണ്ട് വാങ്ങിയ സെലീന ഗോമസ് സ്കെര്‍ട്ട് തനിക്ക് ഇപ്പോഴാണ് പാകമായതെന്ന് കുറിച്ചുകൊണ്ട് അടുത്തിടെ ഏതാനും ചിത്രങ്ങളും ഷാലിന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു
ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്.
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. തനു ബാല സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസ് ‘എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷം ചെയ്യുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി കാക്കി അണിയുന്നത്. ചിത്രരീകരണത്തിനിടെ പകര്‍ത്തിയ ഒരു ഫോട്ടോ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ആരാധകരൊക്കെ ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ചേർന്നാണ്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ‘കോൾഡ് കേസ്’ നിർമ്മിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌ന്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. ആറാട്ടില്‍ സംഘട്ടനം ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌ന്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.
ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍.
നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദും .
ക്ലാസിക് ലുക്കില്‍ തിളങ്ങി സാമന്ത; ഏറ്റെടുത്ത് ആരാധകർ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്’ സമ്മാനിക്കാന്‍ സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. സാമന്തയുടെ പുത്തന്‍ ചിത്രങ്ങളും അതിന് തെളിവാണ്. ബ്ലൂ സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. ഇളം നീല നിറത്തിലുള്ള ജാക്കറ്റും ട്രൌസറും വൈറ്റ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. സാമന്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.












