കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കേരള കോണ്‍ഗ്രസ് ബി നേതാവും, എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രതി പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് പറയും.ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.നടന് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബേക്കല്‍ സ്വദേശിയായ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരെയുള്ള കേസ്.ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ പ്രദീപ് കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.ദിലീപിന്‍റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.എന്നാല്‍ പ്രദീപ് കുമാറിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് രംഗത്തെത്തി.
ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്
മാരുതി സുസുക്കി എസ്-പ്രെസോയുടെ ഗ്ലോബല്‍ NCAP പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ ക്രാഷ് ടെസ്റ്റ് വമ്പന്‍ പരാജയം ഏറ്റുവാങ്ങി.5 സ്റ്റാര്‍ റേറ്റിംഗുള്ള സ്കെയിലില്‍ എസ്പ്രേസ്സോയ്ക്ക് ഒരൊറ്റ സ്റ്റാര്‍ പോലും ലഭിച്ചില്ല. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലെ മാരുതി എസ്-പ്രെസോയുടെ മോശം പ്രകടനം കാര്‍ നിര്‍മ്മാതാവും ടാറ്റ മോട്ടോര്‍സും തമ്മില്‍ ഒരു ട്വിറ്റര്‍ പരിഹാസത്തിന് വരെ വഴിതെളിച്ചിരുന്നു.എന്നിരുന്നാലും, ആഫ്രിക്കന്‍ രാജ്യത്ത് ലഭ്യമായ എസ്-പ്രെസോ കാറുകളിലെ സുരക്ഷാ ആശങ്കകള്‍ സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗ്ലോബല്‍ NCAP പരീക്ഷിച്ച ഇന്ത്യന്‍ സ്‌പെക്ക് മോഡലിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്കയുടെ ദേശീയ ബ്രാന്‍ഡ് മാനേജര്‍ ബ്രെന്‍ഡന്‍ കാര്‍പെന്റര്‍ അവകാശപ്പെടുന്നു.പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ. നിര്‍മ്മാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയില്‍ മാരുതി ഉപയോഗിച്ചിരിക്കുന്നത്.ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു. ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും.
കല്യാണവീടുകളിൽ എച്ചിലു പെറുക്കാൻ പോയിരുന്നു, അത്രക്ക് ദരിദ്രമായിരുന്നു കുടുംബം- ആർഎൽവി രാമകൃഷ്ണൻ
മലയാളത്തിന്റെ പ്രിയതാരമാണ് അകാലത്തില്‍ വിടപറഞ്ഞ കലാഭവന്‍ മണി.മണിക്കും കുടുംബാഗങ്ങൾക്കും ജീവിതത്തില്‍ വലിയ ദുരനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തുറന്നുപറയുന്നു
തങ്ങള്‍ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന്‍ പറയുന്നു.
‘അയലത്തെ സമ്ബന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്ബാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു’, രാമകൃഷ്ണന്‍ പറഞ്ഞു. വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ താങ്ങ് ഇന്നില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ പങ്കുവച്ചു
ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറുമായാണ് വേദനിക്കുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്;സന്തോഷ് പണ്ഡിറ്റ്
ഡല്‍ഹി: രാജ്യതലസ്ഥാനത്ത്തുടര്‍ച്ചയായി ആറാം ദിവസവും കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. നിരവധി പേരാണ് പ്രതിഷേധത്തെ അനുകൂലിച്ചു കൊണ്ടും കര്‍ഷകര്‍ക്ക് പിന്തുണയേകിക്കൊണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റും .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം,
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം
അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കര്‍ഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. പഞ്ചാബ് സംസ്ഥാനത്തെ ചില ക൪ഷക൪ Delhi യില് നടത്തുന്ന ക൪ഷക സമരത്തെ കുറിച്ചുള്ള എന്ടെ കുഞ്ഞു നിരീക്ഷമാണേ..
2020 ലെ കാ൪ഷിക ബില്ല് യഥാ൪ത്ഥത്തില് ക൪ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാ൪ ഇല്ലാതെ ക൪ഷക൪ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാ൪ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത ക൪ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയ് വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാ൯ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ ക൪ഷകരുടെ വരുമാനം വ൪ദ്ധിക്കുകയും, modern technology ഉപയോഗിച്ച് കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.
രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം; ചിത്രീകരണം അടുത്ത വര്‍ഷമാദ്യം
മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മേലേപറമ്ബില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന രഘുനാഥ് പലേരി നീണ്ട ഇടവേളയ്ക്ക് ശേഷം തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക്-ഫാമിലി ഇനത്തില്‍ പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും, ഷാനവാസ് കെ ബാവക്കുട്ടിക്ക് കൈമാറിയതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് പാലേരി അറിയിച്ചത്. ‘ഒരു കഥ മനസില്‍ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നല്‍കി. രുഗ്മാംഗദന്റെയും പാരിജാതമെന്ന വനജയുടെയും അവര്‍ക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചന്റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛന്റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നല്‍കി പ്രണയം പുഷ്പ്പിക്കുന്ന, അഛന്റെയും എല്ലാം ചേര്‍ന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോല്‍ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ’, അദ്ദേഹം കുറിച്ചു.
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് രഘുനാഥ് പാലേരി ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.
ഇനി ബിക്കിനി ഷൂട്ട് ഇല്ല’, ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമാന്ത
ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് സമാന്ത.ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷിക്കാൻ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. മാലദ്വീപില്‍ നിന്നും പകര്‍ത്തിയ ഗ്ലാമറസ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഇനി ബിക്കിനി ഷൂട്ട് ഇല്ല’. മാല ദ്വീപില്‍ നിന്നും നിരവധി ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇതിനെതിരായണ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിനു മറുപടിയായാണ് ബിക്കിനി ചിത്രങ്ങള്‍ ഇനി പങ്കുവയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്.
കോടതിയോട് രഹസ്യവിവരം പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും
കൊച്ചി:സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നാ സുരേഷിനും സരിത്തിനും കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും എപ്പോഴും പോലീസുകാർ ഒപ്പമുള്ളതിനാൽ പലകാര്യങ്ങളും തുറന്നുപറയാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത് കണക്കിലെടുത്ത് പറയാനുള്ളതെല്ലാം എഴുതി അഭിഭാഷകൻ വഴി കൈമാറാൻ സാമ്പത്തിക കുറ്റവിചാരണക്കോടതി നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ
അഭിഭാഷകനെ കാണാൻ ഇരുവർക്കും കൂടുതൽ സമയം അനുവദിച്ചു കൊടുക്കുകയും കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന ഈ വ്യാഴാഴ്ച 2.30-ന്
സ്വപ്നയുമായി സംസാരിക്കണമെന്ന അഭിഭാഷകൻ ജോ പോളിന്റെ അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിക്കുകയും ചെയ്തു.
ശരീരഭാരം കുറച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ച് ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ജോജി’യുടെ ലൊക്കേഷൻ ചിത്രങ്ങൾ
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ജോജി’. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫഹദ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷൻ. ശ്യാം പുഷ്‌കരൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നെയായിരുന്നു നായകൻ.
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വില്യം ഷെയ്ക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ചുഴലിക്കാറ്റ് നേരിടാൻ സൈന്യത്തിന്റെ സഹായം തേടി
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ലഭിച്ച മുന്നറിയിപ്പില്‍ ബുധനാഴ്ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്താനും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകി. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്രമഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും. മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി ഇന്ന് അര്‍ധരാത്രി മുതല്‍ തന്നെ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ്.നിലവില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ലോ ഫ്ളോർ ബസുകളിൽ മൂന്നുദിവസം നിരക്കിളവ്
കൊല്ലം: കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായി കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും.സൂപ്പർ ക്ലാസ് ബസുകളിൽ ഇത്തരം ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കിൽ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്ളോർ ബസുകൾ ഓടിക്കാനുള്ള നീക്കവും കോർപ്പറേഷൻ നടത്തുന്നുണ്ട്.












