Home Blog Page 1667

സ്കൂൾ ഫിനിഷ് ചെയ്തിട്ടില്ല, ഭയങ്കര അഹങ്കാരിയാണ് : തന്നെക്കുറിച്ചുള്ള ആദ്യ വിമർശനത്തെക്കുറിച്ച് ഉർവശി

0
Spread the love

മലയാള സിനിമാ രംഗത്തും തമിഴ് സിനിമാ രംഗത്തും തൻ്റെ അഭിനയ മികവ് കാഴ്ചവെച്ച് പ്രേഷക മനസ്സിൽ ഇടം നേടിയ ഒരു വ്യക്തിയാണ് ഉർവശി. തമിഴ് സിനിമ രംഗത്ത് തന്നെ ഹിറ്റാക്കി മാറ്റിയ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടാതെ തന്നെക്കുറിച്ച് വന്ന ഒരു വിമർശനത്തെക്കുറിച്ചും ഉർവശി പങ്കു വയ്ക്കുകയാണ്.
‘മുന്താനെ മുടിച്ച്’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് തന്നെ കുറിച്ച് ആദ്യമായി ഒരു വിമർശനം വരുന്നതെന്ന് ഉർവശി പറയുന്നു. അത് ഇങ്ങനെയായിരുന്നു,  ‘പുതിയതായി ഒരു നായിക വന്നിട്ടുണ്ട്. സ്കൂൾ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്, സംവിധായകൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും’. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഉർവശി പ്രേക്ഷകരോട് ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചത്.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി- മണികണ്ഠന്‍

0
Spread the love

താന്‍ തികഞ്ഞ ഇടതുപക്ഷ അനുഭാവിയാണെന്നും പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും നടന്‍ മണികണ്ഠന്‍ ആചാരി.
നാടകത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് നാല് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും നടന്‍ വ്യക്തമാക്കി.

മണികണ്ഠന്റെ വാക്കുകള്‍

നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കു കയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച്‌ നോക്കുമ്ബോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. നാളെ അവിടെ തന്നെ തുടരും എന്ന് ഉറപ്പ് പറയാന്‍ ആകില്ല. എങ്കിലും ഇടതുപക്ഷത്തെ തള്ളിപറയേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല .’

വാക്സീൻ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാം; അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

0
Spread the love

ഓക്സഫഡ് സര്‍വകലശാല വികസിപ്പിച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്ന് ഇന്ത്യന്‍ പങ്കാളി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാമെന്ന് സീറം ഇന്‍സ്റ്റിറ്റ‍‍ൃട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദബാദ്, ഹൈദരാബാദ്, പുണെ എന്നിവടങ്ങളിലെ പരീക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വാക്സീന്‍ നിര്‍മാണ പുരോഗതി വിലയിരത്തിരുന്നു. ഇന്ത്യയിലെ കോവിഡ് വാക്സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയത്. അടുത്തവര്‍ഷം ജൂലൈയോടെ 300 മുതല്‍ 400 ദശലക്ഷം വാക്സീന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റൃൂട്ട് വ്യക്തമാക്കി. 

ലൗ ജിഹാദ്’ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം; തൃപുരയിലും ആവശ്യം ശക്തമാകുന്നു

0
Spread the love

അഗർത്തല: തൃപുരയിൽ വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തർപ്രദേശിൽ വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ഗവർണര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തൃപുരയിലും സമാന ആവശ്യം ഉയരുന്നത്. ബിജെപി ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രം ഒൻപത് ലൗ ജിഹാദ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് തൃപുര യൂണിറ്റ് പ്രസിഡന്‍റ് ഉത്തം ദേ ആരോപിച്ചത്. അതുകൊണ്ട് തന്നെ വിവാഹത്തിനായുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.’ലൗ ജിഹാദ് നമ്മുടെ സമൂഹത്തിനും ഹിന്ദു സ്ത്രീകൾക്കും ഭീഷണിയാണ്. ഹിന്ദു പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഇതിനെതിരെ ഒരു നിയമം നടപ്പാക്കിയില്ലെങ്കിൽ, ഈ ഭീഷണി തുടരും’ എന്നാണ് ഉത്തം ദേ ആരോപിക്കുന്നത്. ഈയടുത്ത് രണ്ട് ‘ലൗ ജിഹാദ്’ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വലതുപക്ഷ നേതാവിന്‍റെ ‘ലൗ ജിഹാദ്’ആരോപണങ്ങൾ പൊലീസ് നിഷേധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നുമാണ് പൊലീസിന്റെ വാദം.

‘അവൻ മാധവ്’ മകനെ പരിചയപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ;

0
Spread the love

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ മകനെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഈ മാസം ആദ്യമായിരുന്നു വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺ കുഞ്ഞു പിറന്നത്. നേരത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം തന്റെ ഭാര്യയോടൊപ്പമിരുന്ന് ‘ഞങ്ങൾ മൂന്നുപേരും’ എന്ന അടിക്കുറിപ്പോടുകൂടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ബാലനാനായി എത്തിയ വിഷ്ണു ‘അമർ അക്സ്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് കട്ടപ്പനയിലെ ‘ഋത്വിക് റോഷൻ’, ‘ഒരു യമണ്ടൻ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കി. കൂടാതെ ‘കട്ടപ്പനയിലെ ഋധ്വിക് റോഷൻ’, ‘വികടകുമാരൻ’, ‘നിത്യഹരിതനായകൻ തുടങ്ങിയ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

0
Spread the love

കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. അതിശക്തമായ മഴയുടെ സാധ്യത മനസ്സിലാക്കി ഡിസംബർ ഒന്നു മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 1ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ 2ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. അന്നേ ദിവസങ്ങളിൽ ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറി താമസിക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിണമെന്നും നിർദേശമുണ്ട്.

‘നോ പറഞ്ഞതുകൊണ്ട് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്’; കനി കുസൃതി

0
Spread the love

തന്റെ അനുഭവം ഇടതുപക്ഷത്തോടെന്നും സിനിമയില്‍ ലൈംഗീക ചുവയുള്ള പെരുമാറ്റങ്ങള്‍ക്കു നോ പറഞ്ഞതുമൂലം വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നടി കനി കുസൃതി തുറന്നു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ബിരിയാണിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുമ്ബോഴാണ് നടി ഇത്തരത്തില്‍ പറയുകയുണ്ടായത്. സിനിമയില്‍ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെടുകയുണ്ടായി.

‘സിനിമയില്‍ വന്ന കാലത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് അത് മനസിലായില്ല. പണ്ടുമുതലേ നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച്‌ രാത്രി സ്ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച്‌ പുറത്തിറങ്ങുകയും ചെയ്യും. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്’, കനിയുടെ വാക്കുകള്‍.

താന്‍ ഒരു ഇടതുപക്ഷ അനുഭാവി ആണെന്നും എന്നാല്‍ മെച്ചപ്പെട്ട രാഷ്ട്രീയ കാഴ്ചപാടുകള്‍ ഉന്നയിക്കുന്ന, അത് രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉള്ള വ്യക്തി ആയാലും കേള്‍ക്കാന്‍ ഇഷ്ടമാണെന്നും കനി പറഞ്ഞു.സിനിമയില്‍ ദളിത് പിന്നോക്ക ന്യൂനപക്ഷത്തിന് സംവരണം നല്‍കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പോലുള്ള സഹായങ്ങള്‍ നല്‍കുവാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കനി ആവശ്യപ്പെടുകയുണ്ടായി.

നടിയെന്ന നിലയിലും കാഴ്ചക്കാരി എന്ന നിലയിലും ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയം തല്‍ക്കാലം പറയാന്‍ നിര്‍വാഹമില്ല. ഒരു പിന്നോക്ക വിഭാഗം മുസ്ലിം സ്ത്രീയും അവരുടെ അമ്മയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ കഥ. ഈ കഥ ഒരു ആണ്‍കാഴ്ചയല്ലേ എന്ന് തോന്നിയിട്ടുണ്ട്. അത് സംവിധായകനോട് തുറന്നു പറയുകയും ചെയ്തു. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. സജിന്‍ കഥയില്‍ കണ്‍വിന്‍സ്ഡ് ആയിരുന്നു’, ബിരിയാണി ഉന്നയിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച്‌ കനി പറഞ്ഞു.

ചിത്രത്തിലെ പ്രണയരംഗത്തിലെ ന്യൂഡിറ്റി പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് താന്‍ ഭയപെടുന്നില്ലെന്നും ഒരു അഭിനേതാവിന് ഒരു സിനിമയില്‍ അഭിനയിക്കുന്ന കാര്യങ്ങളില്‍ നൂറു ശതമാനം ഉത്തരവാദിത്വം എടുക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രാഷ്ട്രീയപരമായ വിയോജിപ്പുള്ള കഥ, അല്ലെങ്കില്‍ സംവിധായകര്‍ ഇവരോടൊപ്പം വര്‍ക്ക് ചെയ്യേണ്ടി വരും എന്നും നടി കൂട്ടിച്ചേര്‍ത്തു. സംവിധാനം ചെയ്യാന്‍ താല്പര്യമില്ലെന്നും എന്നാല്‍ സ്ക്രിപ്റ്റിംഗ് സമയത്ത് കഥയില്‍ ഇന്‍വോള്‍വ് ചെയ്യാറുണ്ടെന്നുമാണ് സംവിധാനം നിര്‍വഹിക്കാന്‍ സാധ്യതയുണ്ടോ എന്നുള്ള ചോദ്യത്തിന് കനി നല്‍കിയ ഉത്തരം.

കേരളം കഫേയിലെ ഐലന്‍ഡ് എക്സ്പ്രസ്സ് എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് കോക്ക്ടെയില്‍, ശിക്കാര്‍ തുടങ്ങിയ ചിത്രങ്ങളെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയായി. കനി പ്രധാനവേഷത്തില്‍ എത്തിയ ബിരിയാണിക്ക് സംസ്ഥാന പുരസ്‌കാരത്തിന് പുറമേ നിരവധി അന്തര്‍ദേശിയ പുരസ്‌കാരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്ത് കുഞ്ചാക്കോ ബോബന്‍

0
Spread the love

കൊവിഡിന് മുന്‍പ് കേരളത്തെ മുഴുവന്‍ ഭീതിയിലാക്കിയ മഹാമാരി നിപാ ആരും മറന്നുകാണില്ല. രോഗ പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖല ചെയ്യുകയുണ്ടായി. നിപ മലയാളികളെ പഠിപ്പിച്ച ചെറുത്ത് നില്‍പ്പിന്റെ പാഠങ്ങളെ ചരിത്രത്തോട് ചേര്‍ത്തുവെക്കുകയാണന്നാണ് എം ജഷീനയുടെ ‘നിപാ: സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം തുറന്നുകാട്ടുന്നത്. പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം നടന്‍ കുഞ്ചാക്കോ ബോബനാണ് പ്രകാശനം ചെയ്യുകയുണ്ടായത്. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം പ്രകാശനം നിര്‍വഹിച്ചത്.

പത്രപ്രവര്‍ത്തകയായ എം ജഷീന രചിച്ച്‌ പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം കൊവിഡ് എന്ന മഹാമാരിക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വായിക്കുന്നതാണ്. രോഗപ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുതല്‍ ഡോക്ടര്‍മാര്‍, കലക്ടര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, രോഗമുക്തര്‍, നാട്ടുകാര്‍ ‘, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയായ ഈ പുസ്തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു’ – എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിക്കുകയുണ്ടായത്.

നിവിന്‍ പോളി–എബ്രിഡ് ഷൈൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം.

0
Spread the love

നിവിന്‍ പോളി–എബ്രിഡ് ഷൈൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം.

ആക്‌ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിലേക്ക് 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കും അവസരം. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അപേക്ഷിക്കുക. ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ആക്‌ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിലേക്ക് 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കും അവസരം. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അപേക്ഷിക്കുക. ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

കൈക്കുഞ്ഞിനെയും തന്ന് ആദ്യ ഭാര്യ പോയി; വാവക്കുട്ടനെ ദൈവം തന്നത്, കൊല്ലം സുധി

0
Spread the love

മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൊല്ലം സുധി. ഇപ്പോളിതാ താരത്തിന്റെ ജീവിത കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുൽ. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു.സുധിക്കുട്ടനെന്നാണ് താൻ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല.

ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് കൊല്ലം സുധി. കോമഡി സ്‌കിറ്റുകളിലൂടെ ജഗദീഷിനെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സുധി നിരവധി സിനിമകളിലും കോമഡി പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ്. ഫ്‌ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയാണ് ഇപ്പോൾ സുധി പ്രേക്ഷകരുടെ മനം കവരുന്നത്. സീരിയൽ-മിമിക്രി താരങ്ങളാണ് ഈ പരിപാടിയിൽ മാറ്റുരയ്ക്കുന്നത്. നോബിയും നെൽസണും കൊല്ലം സുധിയുമെല്ലാം തുടക്കം മുതൽ ഈ പരിപാടിയിലുള്ളവരാണ്.

പ്രേക്ഷകർ എന്നും മുടങ്ങാതെ കാണാറുളള ഈ പരിപാടിയ്ക്ക് സോഷ്യൽ മീഡിയയിലും വൻ പിന്തുണ ആണ് ലഭിക്കുന്നത്. കൗണ്ടറുകൾ മാത്രമല്ലാതെ, താരങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്ന പറയാറുണ്ട്. സുധി സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കുമ്പോൾ താരത്തിന്റെ മകൻ രാഹുലിനെയും നോക്കി ഇരിക്കാറുണ്ടെന്ന് അസീസ് പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ രാഹുലിനെ സുധി സ്റ്റേജ് പരിപാടികളിൽകൊണ്ടു പോകാറുണ്ട്. ആദ്യഭാര്യ അവനേയും എന്റെ കൈയ്യിൽ തന്ന് പോവുകയായിരുന്നുവെന്ന് സുധി പറഞ്ഞത് വൈറലായിരുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് സുധി തുറന്നുപറഞ്ഞതോടെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ട കാര്യമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ കാണണമെന്നുള്ളത്. തുടർന്നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുടുംബസമേതം സുധി സ്റ്റാർ മാജിക്കിന്റെ വേദിയിൽ എത്തിയത്.

രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുൽ. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു.സുധിക്കുട്ടനെന്നാണ് താൻ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല.

എന്റെ പരിപാടി കണ്ട് നിർബന്ധിച്ച് നമ്പർ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായതെന്നായിരുന്നു സുധി പറഞ്ഞത്. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിച്ചുവെന്നും രേണു പറഞ്ഞു. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറിയിടാറുണ്ട്. രണ്ടും നല്ല കൂട്ടുകാരെപ്പോലെയാണ്, പണ്ട് അടിയൊക്കെയുണ്ടായിരുന്നു. ഇതിനും യോഗം വേണമെന്നായിരുന്നു സുധി പറഞ്ഞത്. മോൻ എന്ത് പറഞ്ഞാലും അദ്ദേഹം സാധിച്ചുകൊടുക്കുമെന്നും രേണു പറയുന്നു.
കുറേ പരിപാടികളൊക്കെ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനുളള നീക്കത്തിലായിരുന്നു. അവർക്ക് പൈസ കൊടുക്കാനൊന്നും പറ്റിയില്ല. അഡ്വാൻസ് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ്.

ഭർത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ് സുധി. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട്. നല്ലൊരു ഭർത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തിൽ ഭയങ്കര കെയറിങാണ് രേണുവെന്നായിരുന്നു സാധിക പറഞ്ഞത്. എവിയേഷൻ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പുകളൊക്കെയുണ്ടായിരുന്നു. എത്ര വലിയ ആർടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts