Home Blog Page 1669

കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

0
Spread the love

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എൻ ആർ സന്തോഷ് ആണ് വെള്ളിയാഴ്ച ബെംഗളൂരുവിലെ ഡോളാർസ് കോളനിയിലെ വീട്ടിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ തങ്ങളുടെ വായനാമുറിയിൽ അബോധാവസ്ഥയിൽ കാണുകയാണ് ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള എംഎസ് രാമയ്യ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എൻ ആർ സന്തോഷിനെ നിയമിച്ചത്. കഴിഞ്ഞ വർഷം ജെഡിഎസ്- കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിലും എൻ ആർ സന്തോഷ് പ്രധാന പങ്കുവഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ ഒന്നും തന്നെ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി യെദിയൂരപ്പ രാത്രി തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. താൻ അദ്ദേഹത്തെ രാവിലെ കണ്ടിരുന്നെന്നും. ഞങ്ങൾ നടക്കാനായി ഇറങ്ങിയതായിരുന്നെന്നും എന്തിനിത് ചെയ്തുവെന്നതിനെ സംബന്ധിച്ച് യാതൊരു വിധ അറിവില്ലയെന്നും ഉടനെ അദ്ദേഹം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പങ്കുവെച്ചു.

ഇലക്ഷൻ പ്രചരണത്തിനിടെ മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ച ലീഗ് പ്രവർത്തകനെ നാട്ടുകാർ ഓടിച്ചു; പരാതിയുമായി CPM

0
Spread the love

മലപ്പുറം: കരുവാരകുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ അതേ വാര്‍ഡില്‍ മത്സരിക്കുന്ന മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ലീഗ് പ്രവര്‍ത്തന്‍കുടിയായ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറയുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ മതം പറഞ്ഞ് വോട്ടുചോദിച്ചയാളെ കൊണ്ട് മാപ്പുപറയിച്ചു.ആ പ്രദേശത്ത് മുസ്ലിം പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖനെന്നും എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാൻ ശ്രമിച്ചു എന്ന സിപിഎം പരാതിയിൽ കരുവാരകുണ്ട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. എന്നാൽ
ഇത്തരത്തിൽ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിംലീഗുമായി യാതൊരു വിധ ബന്ധമില്ലെന്നും ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

കറുത്ത ഷർട്ടും കാവി മുണ്ടും; മാസ്സ് വരവുമായി ഉണ്ണി മുകുന്ദൻ

0
Spread the love

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനായ ഉണ്ണി മുകുന്ദൻ വിജയദശമിനാളിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻലോട്ടാണ് പച്ചപ്പരിഷ്ക്കരിയുടെ രൂപവും ഭാവവും മാറ്റിവച്ച് ഒരു മുണ്ടും ഷർട്ടും കണ്ണടയും ധരിച്ച് ഒരു തനി മലയാളി മാസ്സ് സൃഷ്‌ടിച്ചത്. മുൻപ് സിക്സ് പാക്കും ആയോധന മുറകളും ജിം വർക്ക്ഔട്ടുമായി മാസ്സ് കാണിച്ചിട്ടുള്ള ഉണ്ണി മുകുന്ദൻ തീർത്തും വ്യത്യസ്തമായ സ്റ്റൈലാണ് ഈ തവണ തിരഞ്ഞെടുത്തത്. നായകൻ തനി നാട്ടിൻപുറത്തുകാരൻ ആയതിനാൽ ഉണ്ണിയുടെ വരവും കഥാപാത്രത്തിന്റെ ലുക്കിൽ തന്നെയായി. ദീർഘ നാളത്തെ തയാറെടുപ്പുകൾക്കൊടുവിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് വിജയദശമിനാളിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.

സംസ്ഥാനത്ത് രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി, സംസ്ഥാനത്ത് ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 527 ആയി;

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് (വാര്‍ഡ്13),തൃശൂര്‍ ജില്ലയിലെ ആളൂര്‍ (വാര്‍ഡ് 11) എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 527 ഹോട്ട് സ്‌പോട്ടുകളായി ഉയർന്നു.

കേരളത്തില്‍ ആകെ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും, 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 574, തൃശൂര്‍ 507, എറണാകുളം 261, കോഴിക്കോട് 340, പാലക്കാട് 176, കോട്ടയം 341, തിരുവനന്തപുരം 177, ആലപ്പുഴ 224, കൊല്ലം 219, പത്തനംതിട്ട 120, ഇടുക്കി 121, കണ്ണൂര്‍ 107, വയനാട് 98, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചരുടെ പട്ടിക.

മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

ഇന്ന് 23 മരണങ്ങളാണ് സംസ്ഥാനത്ത് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്‍. ബാലന്‍ (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന്‍ (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന്‍ (87). ഇതോടെ ആകെ മരണം 2171 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം പുറത്തുവിടും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഏറ്റവും കൂടുതൽ ഫാൻസ്‌ അസോസിയേഷൻ ഉള്ള പെൺതാരത്തെ കുറിച്ച് രാജ് കലേഷ്

0
Spread the love

മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഒരു കൈ വച്ച് നോക്കിയ ആളാണ് രാജ് കലേഷ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.നടിയും നർത്തകിയും മോഡലും താരത്തിന്റെ സുഹൃത്തുമായ മൃദുല വിജയെകുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഏറ്റവും കൂടുതൽ ഫാൻസ്‌ അസോസിയേഷൻ ഉള്ള പെൺ താരം എന്നുപറഞ്ഞുകൊണ്ടാണ് രാജ് കലേഷ് മൃദുലയെ പരിചയപ്പെടുത്തിയത്.A

നിരവധി സീരിയലുകളുടെ ഭാഗം ആണ് മൃദുല ഇപ്പോൾ. ഒപ്പം സ്റ്റാർ മാജിക് എന്ന ഗെയിം ഷോ വഴിയും മൃദുല പ്രേക്ഷകർക്കിടയിൽ മിന്നും താരം തന്നെയാണ്. മിനി സ്‌ക്രീനിൽ ഒന്നാം നിര നായികമാർക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാർക്കാകും ഉണ്ടാകുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. രാജ് കലേഷിന്റെ ഇൻസ്റ്റ സ്റ്റോറി നിരവധി ആളുകളാണ് ഏറ്റെടുത്തത്. ഇരുവരുടെയും സൗഹൃദത്തിനും ചിത്രത്തിനും ആണ് ആരാധകർ ആശംസ നേരുന്നത്.

കാട്ടിലെ രാജാവും സിനിമയിലെ രാജാവും ഒരു ഫ്രെയ്മിൽ, മോഹൻലാലിന്റെ ലുക്ക് വൈറൽ

0
Spread the love

മോഹൻലാൽ സിനിമകൾ ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയ താരത്തിന്റെ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വെള്ള ഷർട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് പിന്നിൽ സിംഹത്തിന്റെ ചിത്രവും കാണാം.

സിനിമയിലെ രാജാവും കാട്ടിലെ രാജാവും ഒരൊറ്റ ഫ്രെയ്മിൽ എന്ന കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. പുറകിലെ സിംഹത്തേക്കാൾ ഗാംഭീര്യം മുന്നിലെ സിംഹത്തിന് ആണെന്ന കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രം ട്രെൻഡിംഗ് ആയിരിക്കുകയാണ്.

അതേസമയം, ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 23-ന് ആണ് ആരംഭിച്ചത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്.

മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കുറിച്ച്‌ കൃഷ്ണകുമാര്‍

0
Spread the love

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടുന്നതില്‍സജീവമാണ് നടന്‍ കൃഷ്ണകുമാര്‍. ബിജെപി വേദികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ കഴിഞ്ഞ ദിവസം രണ്ട് വേദികളിലായി പങ്കെടുത്ത പരിപാടിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.

കൃഷ്ണകുമാര്‍ കുറിച്ചതിങ്ങനെ,

ഇന്ന് രണ്ടു വേദികളില്‍ പങ്കെടുത്തു. വലിയവിളയിലും കൊടുങ്ങാനൂരിലും. വലിയവിളയിലെ മുന്‍സ്ഥാനാര്‍ഥിയും സിറ്റിംഗ് കൗണ്‍സിലറുമായ Adv ഗിരികുമാറിനൊപ്പം സ്ഥാനാര്‍ഥിയായ ശ്രീമതി ദേവിമയും ഉണ്ടായിരുന്നു . ഗിരി ഇപ്പോള്‍ PTP വാര്‍ഡ് സ്ഥാനാര്‍ഥിയാണ്. കൊടുങ്ങാനൂരില്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സരിത എന്ന ശ്രീമതി S. പദ്മ ആണ് സ്ഥാനാര്‍ഥി. മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ??

ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല തനിക്ക് തോന്നുന്നത്- ധർമ്മജൻ

0
Spread the love

മലയാളത്തിലെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് കേരളത്തിൽ. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകൾ പങ്കുവച്ചിരിക്കുകയാണ് താരം. ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല തനിക്ക് തോന്നുന്നതെന്നു ധർമ്മജൻ പറയുന്നു.

‘ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമല്ല. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാർ കോൺഗ്രസിനോട് അത്രയും ഇഴുകിച്ചേർന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശിൽ തറച്ച, ബാർ കോഴ കേസിൽ മാണി സാറിന് മണിയോർഡർ അയച്ചുകൊടുത്ത പാർട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേർന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം.

കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ഇഷ്ടം ഇ കെ നയനാരെ ആയിരുന്നു. ധാരാളം നേതാക്കൾ വേറെയുണ്ട്. തോമസ് ഐസക്, എം എ ബേബി, പി രാജീവ്, ശ്രീമതി ടീച്ചർ. ഷൈലജ ടീച്ചറെ വലിയ ബഹുമാനമാണ്.’ താരം പറഞ്ഞു.

‘ ഏത് പാർട്ടി വിളിച്ചാലും ഇലക്ഷൻ പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേർ സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാൽ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാർട്ടിയിൽ നിന്നും മാറി സ്വതന്ത്ര്യനായി നിൽക്കാൻ തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാൻ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാൻ. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാൻ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാൻ എന്റേതായ നിലപാട് മാറ്റില്ല. മുൻപും പറഞ്ഞിട്ടുണ്ട്. ഞാൻ അന്നും ഇന്നും എന്നും ഒരു കോൺഗ്രസുകാരനാണ് എന്നുള്ളത്.’ ധർമജൻ അഭിമുഖത്തിൽ വ്യക്തമാക്കി

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ജയകുമാര്‍ അന്തരിച്ചു

0
Spread the love

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശശ്ത സംവിധായകന്‍ ശിവയും ഇദ്ദേഹത്തിന്റെ മക്കളാണ്. മകള്‍ വിദേശത്ത് സയന്‍റിസ്റ്റ് ആണ്.

അച്ഛന്‍ മരിച്ച വിവരം നടന്‍ ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈ വിരുഗമ്ബാക്കത്ത് താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചു വർഷമായി താൻ ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്, തുറന്നു പറഞ്ഞു വിജയ് യേശുദാസ്;

0
Spread the love

മലയാള സിനിമയിൽ ഇനി പാടില്ലെന്ന് പറഞ്ഞു വിവാദങ്ങളിൽ നിറഞ്ഞ ഗായകനാണ് വിജയ് യേശുദാസ്.
തന്റെ അച്ഛനും അമ്മയും തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണ്.
എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് തന്റെ അപ്പയും അമ്മയും തന്നെ പഠിപ്പിച്ചതെന്നും പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു തന്റെ ദിവസം ആരംഭിച്ചിരുന്നതെന്നും ഒരു ഘട്ടത്തിൽ ഇതൊക്കെ വെറും മിഥ്യയാണെന്ന് തോന്നിയെന്നും ഇപ്പോൾ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ടെന്നും അദ്ദേഹം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts