കറുത്തവസ്ത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.’ഫാര്‍ ഫാര്‍ എവേ’ എന്ന അടിക്കുറിപ്പിലാണ് ജാക്വിലിന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സെലിബ്രിറ്റികളും ആരാധകരും താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു.
ലൈക്കടിക്കാൻ ജാഡയാണെങ്കിൽ വേണ്ട; ശല്യക്കാരനെ തുറന്നു കാട്ടി രേവതി സമ്പത്ത്
സോഷ്യൽ മീഡിയയിൽ സജീവവും എഎംഎംഎ വിഷയത്തിലും മീറ്റൂ വിഷയത്തിലുമൊക്കെ തൻ്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് രേവതി സമ്പത്ത്.
ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ നിരന്തരമായി തന്നെ ശല്യം ചെയ്യുന്ന ഒരു ശല്യക്കാരനെ തുറന്ന് കാട്ടിയിരിക്കുകയാണ് നടി.
മത്സരത്തിൽ വിജയിക്കുന്നതിനായി തന്റെ ചിത്രങ്ങൾക്ക് ലൈക്കും കമൻ്റും ചെയ്യണമെന്നാവശ്യപ്പെട്ട് സമീർ അയിഷ എന്നൊരാൾ നിരന്തരം ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ തനിക്ക് മെസ്സേജുകളയയ്ക്കുന്നു. ലൈക്കടിക്കാൻ ജാഡയാണെങ്കിൽ വേണ്ട, ബൈ എന്നും ഇയാൾ മെസ്സേജ് അയച്ചിട്ടുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളടക്കമായാണ് നടി രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുന്നത്.
താൻ ഇഷ്ടപ്പെടാത്ത ഒരു കാര്യത്തെ നിർബന്ധിക്കുകയും കാര്യം നടന്നില്ല എന്ന കാരണത്താൽ നിനക്ക് ‘ജാഡ’ എന്ന് പറഞ്ഞ് അതിക്ഷേപിക്കുകയും ചെയ്യുന്ന ഇതുപോലുള്ള സമീറുമാരുടെ സമീപനങ്ങളാണ് ഇവിടെ ശരിക്കും വിഷയമെന്ന് നടി പറയുന്നു.
പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല; നല്ലൊരു ഭാര്യയും അമ്മയാവുകയാണ് സ്വപ്നം; നടി ജിസ്മി
കാര്‍ത്തിക ദീപം, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രമായെത്തി പ്രേക്ഷക പ്രീതിനേടിയ താരമാണ് ജിസ്മി.
അടുത്തിടെ ജിസ്മിയും ഭര്‍ത്താവ് ഷിന്‍ജിത്തും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമിലൂടെ ചോദ്യോത്തരങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അതിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഉത്തരം നല്‍കുകയായിരുന്നു ജിസ്മി. അപ്പോഴാണ് ആരാധകരുടെ ഇടയിൽ നിന്നും കാര്‍ത്തിക ദീപം, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്നത് എങ്ങനെയെന്ന ചോദ്യം ഉയർന്നത്. ”എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ടാസ്‌ക് തന്നെയാണ് പക്ഷെ ഞാനത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും” ജിസ്മി മറുപടി പറഞ്ഞു. രണ്ടുപരമ്പരകളില്‍ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ? അപ്പോള്‍ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല എന്നാണ് ജിസ്മിയുടെ മറുപടി.
എന്താണ് സ്വപ്നം എന്ന ചോദ്യത്തിന് ‘നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും’ എന്നാണ് ജിസ്മിയുടെ മറുപടി.
നാവിക സേനയുടെ മിഗ് വിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി
ന്യൂഡൽഹി:വ്യാഴാഴ്ച വൈകിട്ട് നാവിക സേനയുടെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണ് ഒരു പൈലറ്റിനെ കാണാതായി. അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനോടകം കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും നാവിക സേന അറിയിച്ചു.
‘ഗാന്ധി സ്ക്വയര്‍’; അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു
ജയസൂര്യ, ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
പൊലീസ് പെട്രോളിങ് വാഹനത്തിനുനേരെ കാറിടിച്ചുകയറ്റിയ സംഭവത്തിൽ ദുബായിൽ കൗമാരക്കാർ അറസ്റ്റിൽ;
ദുബായ്: പോലീസ് പട്രോളിംഗ് വാഹനത്തിനുനേരെ കാറ് ഇടിച്ചുകയറ്റിയ സംഭവത്തിൽ 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അൽ വാർഖ പ്രദേശത്താണ് സംഭവമുണ്ടായത്. വളരെ അശ്രദ്ധമായിയും യാത്രികരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലാണ് പ്രതികൾ വാഹനമോടിച്ചതെന്നും, അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. അമിത വേഗതയിലെത്തിയ കാർ പോലീസ് പട്രോളിംഗ് സംഘം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സഹോദരൻ അറിയാതെ അയാളുടെ വാഹനമെടുത്താണ് 14കാരനും കൂട്ടുകാരനും കറങ്ങാനിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ അശ്രദ്ധമായി വാഹനമോടിച്ചതിനും റോഡിലൂടെ യാത്ര ചെയ്തിരുന്ന മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയതിനും മനപൂർവ്വം ഒരു പോലീസ് കാറിൽ ഇടിച്ചതിനും പൊതു സ്വത്ത് നശിപ്പിച്ചതിനും രണ്ട് പേരെയും ദുബായ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.
കപ്പേള തെലുങ്കിലേക്ക്; ജെസിയായി അനിഖ
അടുത്തിടെ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കപ്പേള. 2020 ല്‍ മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. അന്ന ബെന്‍, റോഷിന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കോവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
തെലുങ്കില്‍ അന്ന ബെന്നിന്‍റെ കഥാപാത്രമായി സ്ക്രീനെലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങള്‍ തെലുങ്കില്‍ വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും ചെയ്യുകയെന്നും അറിയുന്നു. സിത്താര എന്‍റര്‍ടെയ്‍മെന്‍റാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മുസ്തഫയുടെ ആദ്യത്തെ സംവിധാന സംരംഭമായ കപ്പേള മാര്‍ച്ച് ആദ്യവാരമാണ് പ്രേക്ഷകരിലേക്കെത്തിയത്.
കാലിൽചുറ്റിയ പാമ്പ് ആഞ്ഞുകൊത്തി; സ്ഥാനാർത്ഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: ഇലക്ഷൻ പ്രചരണം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തവേ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി റീന ഫസലിനാണ്(42) പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റതിനെത്തുടർന്ന് റീനയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ബോധരഹിതയായ റീനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ ഉഗ്ര വിഷമുള്ള ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് റീനയെ കടിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. സമയത്തുതന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ അറിയിച്ചു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകകൂടിയാണ് റീന. നാവായിക്കുളം സഹകരണ ബാങ്കിൽ അറ്റൻഡറായി ജോലി നോക്കിയിരുന്ന റീന ബാങ്ക് ജോലി രാജിവെച്ചശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. റീന അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
സിനിമാ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല-വിനയ് ഫോര്‍ട്ട്
സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട് . റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആകുമ്പോൾ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണം, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കും .
അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോൾ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.
ബിലാല്‍ വൈകും, മറ്റൊരു സിനിമയിലേക്ക് മമ്മൂട്ടി !
പുതിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലോക്ക് ഡൗണിനുശേഷം മമ്മൂക്ക ഏത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന ചര്‍ച്ചയിലാണ് സിനിമ പ്രേമികള്‍.
ആ ലിസ്റ്റില്‍ ആദ്യം ഉള്ളത് അമല്‍ നീരദിന്റെ ബിലാലാണ്. എന്നാല്‍ നവാഗതയായ രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ ആദ്യം അഭിനയിക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും മമ്മൂട്ടി ബിലാലിന്‍റെ ഭാഗമാകുക. എന്തായാലും ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്.














