Home Blog Page 1671

ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്

0
Spread the love

ഐശ്വര്യ ലക്ഷ്‌മിയെ നായികയാക്കി സുപ്രിയ മേനോൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കുമാരി’യുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തയാറാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ് ആണ്. നാടോടികഥകളുടെയും കെട്ടുകഥകളുടെയും അകമ്പടിയോടെ എത്തുന്ന ഹൊറർ ത്രില്ലറാകും ‘കുമാരി’ എന്നാണ് അണിയറ വർത്തമാനം.

‘രണം’ എന്ന പൃഥ്വിരാജ് ‌സിനിമക്ക് ശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കുമാരി. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാകും ‘കുമാരി ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

നാദിർഷയുടെ മകളുടെ വിവാഹനിശ്ചയത്തിൽ തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും

0
Spread the love

നാദിർഷയുടെ മകളുടെ വിവാഹനിശ്ചയത്തിൽ തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും

നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും. നവംബർ 25ന് ആയിരുന്നു ആഇഷയുടെ വിവാഹ നിശ്ചയം. കാസർകോട്ടെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകൻ ബിലാൽ ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.

ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആഇഷയുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും മീനാക്ഷിയും നമിതയും ആഇഷയുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്തിടെ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി നമിത ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനായി നമിതയെ അണിയിച്ചൊരുക്കിയത് ആഇഷയായിരുന്നു.

നാദിർഷയും ദിലീപും കാവ്യയയും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപും നാദിർഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു.

മറഡോണയുടെ വിയോഗത്തിൽ ഞെട്ടിത്തരിച്ച് ഫുട്‌ബോൾ ലോകം

0
Spread the love

ഫുട്‌ബോൾ പ്രേമികളുടെ മനസ്സിലെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് നവംബർ 25. കാൽപ്പന്തു കളി ആരാധകർ നെഞ്ചിലേറ്റിയ, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോളിന് അവകാശിയായ അർജന്റീനയുടെ ഫുട്‌ബോൾ വിസ്മയം ഡിയേഗോ മറഡോണ ലോകത്തോടു വിട പറഞ്ഞിരിക്കുന്നു. ഞെട്ടലോടെയും അവിശ്വസനീയതോടെയുമാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത അംഗീകരിച്ചത്.

ഒക്ടോബർ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താൻ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാൽ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.ഡീഗോ മറഡോണ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ഡീഗോ മറഡോണയുടെ മരണ വിവരം ലോക ഫുഡ്‌ബോൾ പ്രേമികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.

1976 നും 1981 നും ഇടയിൽ കളിച്ച അർജന്റീനോസ് ജൂനിയേഴ്‌സിൽ മറഡോണ തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് യൂറോപ്പിലെ നിരവധി ക്ലബ്ബുകൾക്കായി ട്രോഫി നിറച്ച കരിയർ നേടിയിരുന്നു.1986 ലെ ലോകകപ്പ് അർജന്റീന നേടിയപ്പോൾ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണ ടീം ക്യാപ്റ്റനായിരുന്നു.ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.

ഉപാധികളില്ലാത്ത പ്രേമം, ചിത്രങ്ങള്‍ പങ്കുവെച്ച്‌ അഭയ ഹിരണ്‍മയി

0
Spread the love

മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. സംഗീത മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇതിനോടകം സംഗീതം നിര്‍വഹിച്ചിട്ടുണ്ട് ഗോപി സുന്ദര്‍.

ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്‍മയി പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഗോപിയുടെ പ്രണയിനിയും ഗായികയുമാണ് അഭയ ഹിരണ്‍മയി. രണ്ടുപേര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തല്‍ നിരവധി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ജീവിതം ആഘോഷിക്കുകയാണ്

ഗോപിയുടെ നിരവധി സംഗീത സംവിധാനത്തില്‍ അഭയ പാടിയിട്ടുണ്ട്. ‘unconditional love’ എന്ന ക്യാപ്ഷനോടെ അഭയ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ഞങ്ങളുടെ രാജകുമാരി എത്തി; അച്ഛനായ സന്തോഷം പങ്കുവച്ച്‌ അര്‍ജ്ജുന്‍ അശോകന്‍

0
Spread the love

ലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍ അശോകന്‍. ആദ്യ ചിത്രമായ പറവ മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഹരിശ്രീ അശോകന്‍ എന്ന നടന്റെ മകന്‍ എന്നതിലുപരി സ്വന്തം പ്രയത്നം കൊണ്ട് കേറി വന്ന നടനാണ് അര്‍ജുന്‍. ബിടെക്, വരത്തന്‍, ഉണ്ട, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ച്ചവെച്ചത്.

ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. താനൊരു അച്ഛനായെന്ന വിവരമാണ് താരം പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയെന്നാണ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. രാജീവ് രവിയുട തുറമുഖം, ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനെത്താനുളളത്. അഹാന നായികയാകുന്ന നാന്‍സി റാണി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രമായി താരം എത്തുന്നുണ്ട്.

വൃക്കകൾ രണ്ടും തകരാറിലായി, ഹൃദയത്തിനും പ്രശ്നം- റാണ ദഗുബാട്ടി

0
Spread the love

ബാഹുബലി എന്ന സൂപ്പർ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ റാണ ദഗുബാട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നുള്ളത് ആരാധകരുടെ ഇടയിൽ ചർച്ചയായ വിഷയമായിരുന്നു. ബല്ലാലദേവയുടെ ഉരുക്കൻ ശരീരത്തിൽ നിന്നും മെലിഞ്ഞ് ശോഷിച്ച രൂപത്തിലേക്കുള്ള നടന്റെ മാറ്റം കണ്ടാണ് ഈ സംശയം ആരാധകർ ഉന്നയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോളിതാ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം

സാമന്ത അക്കിനേനി അവതരാകയാകുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.നംവിധായകൻ നാ​ഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാണ്.

ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായി. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.”ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത് റാണയെ കുറിച്ച് സാമന്ത പറഞ്ഞു. അസുഖത്തെ കുറിച്ചുള്ള റാണയുടെ വെളിപ്പെടുത്തൽ കണ്ണീരോടെയാണ് ആരാധകരും സാമന്തയും കേട്ടിരുന്നത്.

ബാഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമി‌ട്ടു. ഇതിനിടെ സിനിമയിൽനിന്ന് റാണ ഇടവേളയെടുത്തു.ഈ വർഷമാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം നടന്നത്. ലോക്ക്ഡൗൺ കാലത്ത് നടന്ന വിവാഹത്തിൽ സാമന്തയും നാഗ ചൈതന്യയും അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അഭിനയരംഗത്തേക്ക് ചുവട് വെച്ച്‌ സായികുമാറിന്റെ മകൾ

0
Spread the love

നായകനായും വില്ലനായും മലയാളികളുടെ ഇഷ്ടം നേടിയ പ്രിയതാരം സായികുമാറിന്റെ മകൾ അഭിനയരംഗത്തേക്ക്. സായികുമാറിന്റെയും മുൻഭാര്യ പ്രസന്നകുമാരിയുടെയും മകൾ വൈഷ്ണവിയാണ് പുതിയ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.സീ കേരളം ചാനൽ ഒരുക്കുന്ന ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര യിലാണ് വൈഷ്ണവി വേഷമിടുന്നത്.കനക ദുർഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്.

വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്നൊരു കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്. ആദിത്യൻ, തുളസി എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും പരമ്ബരയിൽ എത്തുന്നത്. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങൾ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയലിൽ പറയുന്നത്.

ജെല്ലിക്കെട്ട് ഇന്ത്യയുടെ ഓസ്കര്‍ എൻട്രി‍; വന്‍ നേട്ടം കുറിച്ച് മലയാളം

0
Spread the love

ഓസ്കര്‍ നാമനിര്‍ദേശത്തില്‍ അഭിമാനനേട്ടവുമായി മലയാളം. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മല്‍സരിക്കുക. ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ലിജോയുടെ സിനിമ പറയുന്നത്.

ഏറെ നിരൂപക പ്രശംസ നേടിയ സിനിമ ധാരാളം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് പുതിയ നേട്ടത്തിലേക്ക് എത്തുന്നത്. 93–ാമത് ഓസ്കര്‍ പുരസ്കാരം ഏപ്രില്‍ 25നാണ് പ്രഖ്യാപിക്കുക.

അ‍ഡാര്‍ ലവിന്റെ തെലുങ്കു പതിപ്പ് യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്; ലോക്ക്ഡൗണിനിടെ കണ്ടത് അഞ്ച് കോടിയില്‍ അധികം പേര്‍

0
Spread the love

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമരം​ഗം ഒന്നടങ്കം പ്രതിസന്ധിയിലാണ്. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ഉപയോ​ഗപ്പെടുത്തിയ ചില സിനിമകള്‍ മികച്ച വിജയം നേടാന്‍ സാധിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിന്റെ തെലുങ്ക് പതിപ്പിനും പറയാനുള്ളതും ഇതുപോലെയൊരു വിജയകഥയാണ്. ലോക്ക്ഡൗണിന് ഇടയില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റാവുകയാണ്.

‘ലവേഴ്സ് ഡേ’ എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയത്. ജൂണ്‍ 12നാണ് തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. ഞെട്ടിക്കുന്ന വ്യൂവര്‍ഷിപ്പോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. അഞ്ച് കോടിയിലേറെ കാഴ്ചകളാണ് ഇതിനകം ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പതിനായിരക്കണക്കിന് കമന്റുകളാണ് ലിങ്കിന് താഴെ വന്നിരിക്കുന്നത്. 4.3 ലക്ഷത്തിലേറെ ലൈക്കുകള്‍ നേടി.

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്. മലയാളത്തില്‍ മാത്രമായാണ് ചിത്രം ആദ്യം ഒരുക്കിയത്. മാണിക്യമലരായ പൂവെ എന്ന ​ഗാനത്തിലൂടെ പ്രിയ വാര്യര്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടടതോടെയാണ് ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി പുറത്തിറക്കിയത്. മലയാളത്തില്‍ കാര്യമായ വിജയം നേടാന്‍ ചിത്രത്തിനായില്ല. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വാലന്‍റൈന്‍സ് ഡേയ്ക്കായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.

ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്- എസ്തര്‍ അനില്‍

0
Spread the love

കോവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ നടി എസ്തര്‍ അനില്‍ രംഗത്ത്. ദൃശ്യം 2 ഷൂട്ടിന് ശേഷം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ കേരളസര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്.

‘കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ആ കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ പാര്‍ട്ടിയെക്കുറിച്ചൊക്കെ മനസിലാക്കാന്‍ ഉള്ള പ്രായമെനിക്ക് ആയിട്ടില്ലായിരുന്നു. ഇപ്പോള്‍ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.’ താരം പങ്കുവച്ചു.

‘ആദ്യമായിട്ടാണ് വോട്ട് ചെയ്യാന്‍ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല. രാഷ്ട്രീയം കേട്ടാണ് വളര്‍ന്നത്. അമ്മയുടെ അച്ഛന്‍(ചാച്ചന്‍) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇലക്ഷന്‍ കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. വോട്ടിംഗ് രീതിയെക്കുറിച്ചൊക്കെ അങ്ങനെ അറിയാം. ചാച്ചന്‍ ഇപ്പോഴും ഇലക്ഷന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് ‘, എസ്തര്‍ കൂട്ടിച്ചേര്‍ത്തു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts