Home Blog Page 1672

ക്രിസ്റ്റഫർ നോളന്റെ ‘ടെനറ്റ്’ ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസ് ചെയ്യുന്നു

0
Spread the love

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘‌ടെനറ്റ്’ റിലീസിനൊരുങ്ങുന്നു. ഡിസംബർ നാലിനാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടി ഡിംപിൾ കപാഡിയയാണ് ഈ വിവരം പുറത്തുവിട്ടത്. ഡിംബിൾ കബാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ചിത്രത്തിന്റെ റിലീസിംഗ്ഡേറ്റ് അറിയിച്ചുകൊണ്ട് ഡിപിംൾ കപാഡിയ പറഞ്ഞത്.അതേസമയം, കൊവിഡിനെ തുടർന്ന് തിയറ്റർ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ചിത്രം വിജയകരമായിരിക്കിലെലന്നാണ് തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നത്.

മത വികാരം വൃണപ്പെടുത്തി; നെറ്റ്ഫ്‌ളിക്‌സിനെതിരെ കേസ് കൊടുത്ത് യുവമോര്‍ച്ച

0
Spread the love

നെറ്റ്ഫ്ളിക്സ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകൊടുത്ത് ഭാരതീയ ജനത യുവ മോര്‍ച്ച. അമ്പലത്തിനുള്ളില്‍ വെച്ചുള്ള ചുംബന രംഗങ്ങള്‍ അടങ്ങിയ വെബ് സിരീസ് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് കേസ് കൊടുത്തത്. ഭാരതീയ ജനത യുവമോര്‍ച്ച ദേശിയ സെക്രട്ടറി ഗൗരവ് തിവാരിയാണ് പരാതി നല്‍കിയത്. സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സിരീസിലാണ് ചുംബന രംഗങ്ങള്‍ ഉള്ളത്. ഇത് നെറ്റ്ഫ്ളിക്സ് വഴിയാണ് റിലീസ് ചെയ്തത്. പരാതിയില്‍ ഇത് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും രംഗങ്ങള്‍ മാറ്റണമെന്നും നെറ്റ്ഫ്ളിക്സ് മാപ്പു പറയണമെന്നുമാണ് ഗൗരവ് തിവാരി ആവശ്യപ്പെട്ടത്. ഹിന്ദുവിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും തിവാരി പറയുന്നു.

റവ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മോണിക്ക ഷേര്‍ഗില്‍, അംബിക ഖുറാനെ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നറോട്ടം മിശ്ര പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ മത വികാരം വൃണപ്പെടുത്തി എന്ന 295 എ നിയമപ്രകാരം ആണ് മോണിക്ക ഷേര്‍ഗില്ലിനെതിരെയും അംബിക ഖുറാനക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് റവ പോലീസ് സൂപ്രണ്ടന്റ് രാകേഷ് കുമാര്‍ അറിയിച്ചു.

ശനിയാഴ്ച്ചയാണ് ഗൗരവ് തിവാരി പരാതി നല്‍കിയത്. പ്രശസ്ത സംവിധായിക മീര നായര്‍ ആണ് സ്യൂട്ടബിള്‍ ബോയിയുടെ സംവിധായിക. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ്ങ്. ദി നെയിം സീക്ക് എന്നിവയാണ് മീരയുടെ നിരൂപണത്തിനു വിധേയമായ മറ്റു ചിത്രങ്ങള്‍.

ആസാമില്‍ നിന്നെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സുരേഷ് ഗോപി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

0
Spread the love

ആസാമില്‍ നിന്നെത്തി ഇരിട്ടി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിക്ക് വീട് വെച്ച് നല്‍കാനൊരുങ്ങി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇരിട്ടിയുടെ മരുമകളായി എത്തിയ അസാം സ്വദേശി മുന്‍മിക്കാണ് സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങുന്നത്. നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി മത്സരിക്കുന്നത്.കണ്ണൂരിൽ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്‍മി ഇരിട്ടിയിലെത്തിയ്, ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം നടന്നു. പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമായിരുന്നു തന്റേതെന്ന് മുന്‍മി പറഞ്ഞു. അച്ഛന്‍ ലീലാ ഗൊഗോയിയും അമ്മ ഭവാനി ഗൊഗോയിയും കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു. എന്നാല്‍, ഇന്ന് ആസാം അടിമുടി മാറിയെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആസാമിലെങ്ങും വന്‍ വികസനം വന്നതോടെ തന്റെ കുടുംബവും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും വ്യക്തമായ മലയാളത്തില്‍ മുന്‍മി പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സായത്തമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് താനെന്നും മുന്‍മി പറഞ്ഞു.

വുൾഫ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ഫഹദ് ഫാസിൽ

0
Spread the love

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വുൾഫ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 19നായിരുന്നു ‘വൂള്‍ഫ്’ ചിത്രീകരണത്തിലേയ്ക്ക് കടന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിം​ഗ്. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. തൃശൂര്‍ മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാജി അസീസ് സംവിധായകരായ ടി. കെ. രാജീവ് കുമാര്‍, അനില്‍. സി മേനോന്‍, പ്രിയനന്ദനന്‍, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ശേഷമാണ് നാടകം കഥാപശ്ചാത്തലമായി വരുന്ന ‘ഷേക്സ്പിയര്‍ എം. എ. മലയാളം ‘ എന്ന സിനിമയുടെ തിരക്കഥ-സംവിധാന പങ്കാളിയായി സ്വാതന്ത്രനാകുന്നത്.

ചെമ്പൻ വിനോദും മമ്ത മോഹൻദാസും മുഖാമുഖം, ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

0
Spread the love

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അൺലോക്ക്’ന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മംമ്ത മോഹൻദാസും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എറണാകുളം പ്രധാന ലൊക്കേഷൻ ആകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്.

അഭിലാഷ് ശങ്കർ ഛായാ​ഗ്രഹണവും സാജൻ വി എഡിറ്റിം​ഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാബു വിത്രയാണ് കലാ സംവിധാനം. റോണക്സ് സേവിയർ മേക്കപും രമ്യ സുരേഷ് കോസ്റ്റ്യൂമും. ഡേവിസൺ സി ജെ പ്രൊഡക്ഷൻ കൺട്രോളർ, വാർത്ത പ്രചരണം എ എസ് ദിനേശ്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് നിർമ്മാണം.

എന്റെ സ്വപ്‌നങ്ങളെ റഹീം തകർത്തു, മലയാളികൾക്ക് പരിചിതരായ ഗേ ദമ്പതികളായ നിവേദും റഹീമും വേർപിരിഞ്ഞു

0
Spread the love

സുപരിചിതമായ ഗേ ദമ്പതികള്‍ നിവേദും റഹീമും വേര്‍പിരിഞ്ഞു. ഒരു കാലത്ത് സോഷ്യല്‍മീഡിയയിലടക്കം വലിയ ശ്രദ്ധ പിടിച്ച്‌ പറ്റിയ കപ്പിളായിരുന്നു നിവേദും റഹീും.അതേസമയം ജീവിതത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്. റഹീമിനെ നഷ്ട്ടപ്പെട്ട മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും നിവേദ് പറയുന്നു.

എന്റെ പേരില്‍ നിന്നും ജീവിതത്തില്‍ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നുവെന്നും നിവേദ്.ഉള്ളില്‍ വീര്‍പ്പുമുട്ടിയിരുന്ന സത്വത്തെ തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോള്‍ ആ പാത പിന്തുടരാന്‍ ധൈര്യം കിട്ടിയതും ഏറെ പേര്‍ക്കായിരുന്നു.നീണ്ട 6 വര്‍ഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകര്‍ത്തുവെന്നും നിവേദ് .

ആ തകര്‍ച്ചയെ തുടര്‍ന്ന് ലൈംഗിക ജീവിതവും , കുടുംബ ജീവിതവും തകര്‍ന്നു, എന്നാല്‍ തങ്ങളെ കണ്ട് ഒരുമിച്ചവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമാകരുതെന്നും നിവേദ്.ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിര്‍ത്തു , എന്റെ സ്വപ്നങ്ങളെ തകര്‍ത്തെന്നും നിവേദ് വേദനയോടെ പറയുന്നു.

ചികില്‍സയ്‌ക്കൊടുവില്‍ നടന്‍ തവസി വിടവാങ്ങി, ആദരാഞ്ജലികളുമായി തമിഴ് സിനിമാ ലോകം

0
Spread the love

ക്യാന്‍സര്‍ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയായിരുന്ന തമിഴ് താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചികില്‍സയ്ക്ക് സാമ്ബത്തിക സഹായം തേടികൊണ്ടുളള നടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. തുടര്‍ന്ന് നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്.

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി അഭിനയിച്ചത്. കൂടാതെ ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വരുത്തപെടാത വാലിബര്‍ സംഘത്തില്‍ തവസിയും ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന താരം കൂടിയാണ് തവസി. നടന് സഹായം നല്‍കണമെന്ന് സെലിബ്രിറ്റികളോട് അഭ്യര്‍ത്ഥിച്ച്‌ ആരാധകരും രംഗത്തെത്തിയിരുന്നു.

തമിഴില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് തവസി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നടന് ചികില്‍സയ്ക്ക് നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്തെത്തുകയായിരുന്നു നടന്റെ മകന്‍ ആറുമുഖം

സൗബിന്‍ ഷാഹിറിന്റെ അമ്മയായി ശ്രദ്ധ നേടിയ നടി ഗ്രേസി അന്തരിച്ചു

0
Spread the love

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ വികൃതി എന്ന സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ അമ്മ വേഷത്തില്‍ എത്തിയ നടി ഗ്രേസി അന്തരിച്ചു. കൊച്ചിയുടെ കടലോര മേഖലയായ ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ച ഗ്രേസി സൗദി ഗ്രേസി എന്നാണു അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് 65 വയസ് ആയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയത് ആരോഗ്യം മോശമാക്കുകയായിരുന്നു.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ‘റോയ്’ എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.

നയൻതാര ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

0
Spread the love

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര. വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും. കുറച്ചു നാളുകളായി കേൾക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാൻ നയൻതാര ചില ക്ഷേത്ര ദർശനങ്ങൾ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്. ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സ്ഥിരം വന്നുകൊണ്ടിരിന്നപ്പോൾ കേട്ട വാർത്തകൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി.

ഇപ്പോഴിതാ നയൻതാര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും ദർശനം നടത്തിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
സിനിമയിൽ ദേവിയായിട്ടാണ് നയൻസ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ച മുതൽ മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച്‌ നയൻസ് വ്രതം ആരംഭിച്ചിരുന്നുവെന്നും ഉർവശി പറഞ്ഞു.

ചില ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്തതിനാൽ ദേവിയായി അഭിനയിക്കുമ്ബോൾ ആളുകൾ തന്നെ വിമർശിക്കുമോയെന്ന ഭയം നയൻതാരയ്ക്കുണ്ടായിരുന്നുവെന്നും ആയതിനാൽ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തിൽ ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയൻതാര ദർശനം നടത്തിയിട്ടുണ്ടെന്നുമാണ് ഉർവശി വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് എന്നും ഉർവശി പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ എത്തി; പാലക്കാട് ആറാട്ടിന് ആരംഭമായി

0
Spread the love

മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് ആരംഭിച്ചു. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ആറാട്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആറാട്ട്’. ഉദയകൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. . ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആറാട്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയകൃഷ്ണയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്‌ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സിദ്ധിഖ്, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ആറാട്ടിലെ മറ്റ് അഭിനേതാക്കള്‍.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts