Home Blog Page 1674

എന്റെ ഗര്‍ഭത്തെ കുറിച്ച്‌ പറയുന്നത് നിര്‍ത്തിയിട്ട് എന്റെ സിനിമയെ കുറിച്ച്‌ വാര്‍ത്ത കൊടുക്കുവെന്ന് പേളി

0
Spread the love

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേളി മലയാളികളുടെ മനസില്‍ ഇടം നേടി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും,ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്.ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും താരത്തിന് എല്ലാവിധ സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്പാണ് താരത്തിന്റെ എല്ലാ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും ലഭിയ്ക്കുന്നത്. എന്നാലും പല വിമര്‍ശനങ്ങളും പേളിമാണി പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ മലയാളം മാധ്യമങ്ങള്‍ പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് പിന്നാലെയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച്‌ ഇപ്പോഴിതാ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പേളിയുടെ പ്രതികരണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാല്‍ വലിയ സഹായമാകും.കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ നെറ്റ് ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു നഴ്സിന്റെ വേഷത്തില്‍ ആണ് പേളി എത്തുന്നത്.

പ്രഭുദേവ വീണ്ടും വിവാഹിതനായി, വധു ഫിസിയോ തെറാപ്പിസ്റ്റ്

0
Spread the love

ഒരു വിവാഹത്തിനും ഒരു ലിവിം​ഗ് ​ടുദറിനും ശേഷം പ്രഭുദേവ വീണ്ടും വിവാഹിതനായി. ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി നോക്കുന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാകുകയുമായിരുന്നു.

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റം​ലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.

പാലാ-കാസർഗോഡ് KSRTC മിന്നൽ ബസ് സർവീസ് പുനഃരാരംഭിച്ചു;

0
Spread the love

തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്റ്റ് സ്റ്റോപ്പ്), തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് (റിക്വസ്റ്റ് സ്റ്റോപ്പ്) എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്. മിന്നൽ സർവീസ് എന്ന പ്രത്യേക ഇനത്തിൽ പെട്ട സർവീസ് ആയതിനാൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ബസ് നിർത്തുകയുള്ളു. തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്റ്റ് സ്റ്റോപ്പ്), തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് (റിക്വസ്റ്റ് സ്റ്റോപ്പ്) എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്.

മിന്നൽ സർവീസിന്‍റെ സമയക്രമം

08:30 PM പാലാ

09:10 PM തൊടുപുഴ

09:30 PM മൂവാറ്റുപുഴ

11:00 PM തൃശൂർ

01:30 AM കോഴിക്കോട്

03:15 AM കണ്ണൂർ

03:55 AM പയ്യന്നൂർ

05:00 AM കാസർഗോഡ്

തിരികെ

07:45 PM കാസറഗോഡ്

09:20 PM പയ്യന്നൂർ

10:00 PM കണ്ണൂർ

11:45 PM കോഴിക്കോട്

02:05 AM തൃശൂർ

03:35 AM മൂവാറ്റുപുഴ

03:55 AM തൊടുപുഴ

04:35 AM പാലാ

സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനായി www.online.keralartc.com എന്ന വെബ് സൈറ്റോ ‘Ente KSRTC’ എന്ന മൊബൈൽ ആപ്പോ സന്ദർശിക്കാം. വിശദ വിവരങ്ങൾക്ക്: കെഎസ്ആർടിസി പാലാ ഫോണ്‍ നമ്പർ: 04822 212250,
email – pla@kerala.gov.inകോട്ടയം: പാലാ-കാസർഗോഡ് റൂട്ടില്‍ മിന്നല്‍ സർവ്വീസുകൾ പുനഃരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിർത്തി വച്ച സര്‍വീസാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. എട്ടരമണിക്കൂർ കൊണ്ടാണ് ബസ് പാലായിൽ നിന്നും കാസർഗോഡെത്തുന്നത്. പാലായിൽ നിന്നും രാത്രി എട്ടരയ്ക്ക് പുറപ്പെടുന്ന മിന്നൽ പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് കാസർഗോഡ് എത്തി ചേരും. കാസർഗോഡ് നിന്നും രാത്രി ഏഴേമുക്കാലിന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ നാലരക്ക് പാലായിൽ എത്തി ചേരും.

ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം ‘മിഷന്‍-സി’ ഇടുക്കിയിൽ ചിത്രീകരണം ആരംഭിച്ചു

0
Spread the love

അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം ‘മിഷന്‍-സി’ ഇടുക്കി രാമക്കല്‍ മേട്ടില്‍ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി ആണ് നിര്‍മ്മാണം സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു

സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍: റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍, പി.ആർ.ഒ: എ.എസ്. ദിനേശ്.

വിജയ്‍യെ കാണാൻ കൊതിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി

0
Spread the love

ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി സിനിമാതാരം ഇളയദളപതി വിജയ്‍യുടെ കടുത്ത ആരാധകനാണ് . വിജയ്‍യെ കാണാൻ കൊതിച്ച വരുണിന്റെ ആഗ്രഹം സഫലമായിരിക്കുയാണ് വരുണ്‍ ചക്രവര്‍ത്തി വിജയ്‍ക്കൊുപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചെന്നൈയില്‍ വിജയ്‍യുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‍ച നടന്നത്. വിജയ്‍യ കണ്ട കാര്യം വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് അറിയിച്ചത്. വിജയ് അഭിനയിച്ച മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും വരുണ്‍ ചക്രവര്‍ത്തി പാറഞ്ഞു.


വിജയ്‍യെ കാണണമെന്ന് പല അഭിമുഖങ്ങളിലും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു. വിജയ് കാണാൻ ആഗ്രഹിക്കുന്നതായി മാനേജറെയും വരുണ്‍ അറിയിച്ചു. അങ്ങനെയാണ് വരുണിനെ കാണാൻ വിജയ് അവസരമൊരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായി താൻ കാത്തിരിക്കുകയാണ് എന്നും വരുണ്‍ ചക്രവര്‍ത്തി പറയുന്നു.. ചിത്രം പെട്ടെന്ന് റിലീസിന് ഇല്ലെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

മാളവിക മോഹനൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയിൽ അപമാനിക്കപ്പെട്ടപ്പോൾ കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്നത് മഞ്ജു- കുറിപ്പ്

0
Spread the love

മഞ്ജു വാര്യരെക്കുറിച്ച്‌ സിൻസി അനിൽ എന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അവിചാരിതമായി ഒരു ചോക്ലേറ്റിൽ നിന്നും തുടങ്ങിയ ആ സൗഹൃദം ഇന്ന് ഉയരങ്ങൾ കീഴടക്കുകയാണ്.

സിൻസിയുടെ വാക്കുകൾ

പഴയ കുറച്ചു മെയിലുകൾ തിരയുകയിരുന്നു. നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകൾ..ചില ചേർത്തു പിടിക്കലുകൾ. ..പഴയ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാൻ എത്തിയതിൽ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു.. അതെ..അത് മഞ്ജു വാര്യർ തന്നെ. ഒരിക്കൽ ഒരു റെസ്റ്റോറന്റിൽ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാൻ അവരെ പരിചയപെടുന്നത്.അന്ന് ഞാൻ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോൾ അതിന്റെ ബോക്സിന്റെ പുറകിൽ ഉണ്ടയിരുന്ന മെയിൽ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മിൽ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവർ എനിക്ക് ഒരു മെയിൽ അയച്ചു..തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം. ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ..അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം.ഞാൻ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം. പിന്നീട് ഒരു സ്ത്രീയും ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ… ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയിൽ മോർഫിങ് ലൂടെ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ.. കൂടെ നിൽക്കേണ്ടവർ പോലും കൈയൊഴിഞ്ഞപ്പോൾ…

നിയമസഹായം വേണ്ട വിധത്തിൽ കിട്ടാതെ വന്നപ്പോൾ.കൂടെപ്പിറപ്പിനെ പോലെ. കൂടെ നിന്ന അവരെ സ്നേഹിക്കുക അല്ലെങ്കിൽ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക.? തല ഉയർത്തി നിന്ന് നെറികേടുകൾക്ക് എതിരെ യുദ്ധം ചെയ്യാൻ അവര് തന്ന ഊർജം ചെറുതൊന്നുമല്ല. നുണകഥകൾ ചേർത്ത് വച്ചൊരു ചില്ലു കൊട്ടാരത്തിൽ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച്‌ .ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ. പഴിക്കാതെ. തന്റെ കഴിവുകൾ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകൾക്കു കത്തിയേക്കാൾ മൂർച്ചയാണ്..മറ്റാരുടെ വാക്കുകൾക്കാണ് ഇത്രയും ശക്തി പകർന്നു തരാൻ കഴിയുന്നത്?.. പ്രളയകാലത്താണ് ഞങ്ങൾ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്.

മഞ്ജു വാര്യർ ഫൗണ്ടേഷൻ പ്രളയബാധിതരെ സഹായിക്കാൻ ആയിട്ട് ഒരു കളക്ഷൻ സെന്റർ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങൾ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്തസന്തോഷമായിരുന്നു.അത്രയുമൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓരോ നൃത്തപരിപാടി കാണാൻ കൊണ്ടു പോകുമ്പോഴും കണ്ണെടുക്കാതെ സ്റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും.. സിനിമയിലെ കലാകാരിയെക്കാൾ പതിന്മടങ്ങു കലാകാരി ആണ് അവർ നൃത്തവേദികളിൽ എന്ന് തോന്നിയിട്ടുണ്ട്. തോന്നൽ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണത്..കൂടെ ചേർത്ത് നിർത്തിയപ്പോൾ എത്ര മഹത്തായ കാര്യങ്ങൾക്ക് എന്റെ കണ്ണുകൾ സാക്ഷി ആയി. എത്ര കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം. എത്ര രോഗികൾക്ക് ചികിത്സസഹായം. എത്ര പേർക്ക് വീട്.

എണ്ണാൻ കഴിയുന്നതിനു അപ്പുറം. വിവരിക്കാൻ പറ്റാത്തതിന് അപ്പുറമാണ്. അവരുടെ വ്യക്തിത്വം.. അവരുടെ സത്യസന്ധത..അവരുടെ നിഷ്കളങ്കത.. അതിലുപരി അവരുടെ ആത്മവിശ്വാസം.. വീണ്ടും വീണ്ടും ഇതൊക്കെ പറയാൻ തോന്നുകയാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല.ഈ വാക്കുകൾ അല്ലാതെ എന്താണ്‌ ഞാൻ ഈ സ്നേഹത്തിനു പകരം തരിക? ഈ ജീവിതയാത്രയിൽ കൂടെ കൂട്ടിയതിന് .. വിശ്വസിച്ചതിന്.. സ്നേഹിച്ചതിന്…ആലിംഗങ്ങനങ്ങൾക്ക്. സ്നേഹചുംബനങ്ങൾക്ക്. യാത്ര പറച്ചിലുകൾക്ക്. തമാശകൾക്ക്.പിണക്കങ്ങൾക്ക്. ആശ്വസിപ്പിക്കലുകൾക്ക്. തമ്മിൽ പങ്കുവച്ച നല്ല നിമിഷങ്ങൾക്കു.. എല്ലാം തിരികെ തരാൻ പറഞ്ഞു പഴകിയൊരു വാക്ക് മാത്രമേ ഉള്ളു.. നന്ദി..നന്ദി.. നന്ദി.

ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണത്തിന്റെ ആവശ്യം എനിക്കില്ല-ഉര്‍വശി

0
Spread the love

തന്നെ മോഹന്‍ലാലുമായി താരതമ്യം ആവശ്യമില്ലെന്ന് നടി ഉര്‍വ്വശി. ഭേദപ്പെട്ട നടിയെന്ന് പറയുന്നത് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഉര്‍വശി പറയുന്നു.

സമൂഹത്തില്‍ ഇമേജിനെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കാറുള്ളൂവെന്നും ഉര്‍വശി പറഞ്ഞു.

നമുക്കറിയാം ലാലേട്ടന്‍ മഹാനായ നടനാണ്. അദ്ദേഹത്തെയും എന്നെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല, അത്രയും മികച്ച ഒരു കലാകാരനെ ബഹുമാനിക്കണമെന്നും തനിക്ക് താനായി അറിയപ്പെട്ടാല്‍ മതിയെന്നും നടി.

ഇത് സ്റ്റീഫന്‍ നെടുമ്പള്ളിയല്ല, തടത്തില്‍ സേവ്യര്‍; അജുവിന്റെ പുത്തന്‍ ലുക്ക് വൈറല്‍

0
Spread the love

അജു വർഗീസിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ് അജു എത്തിയത്. മോഹൻലാൽ എന്ന് കരുതി ചിത്രത്തിന് ലൈക്കടിച്ചവരും ഏറെയാണ്. അജുവിന്റെ പുതിയ കഥാപാത്രമായ തടത്തിൽ സേവ്യറിനായുള്ള മേക്ക് ഓവറാണിത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രം ‘മേപ്പഡിയാന്റെ’ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ അജു വർഗീസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മോഹൻ ലാലിന്റെ അതേരൂപത്തിലുള്ള അജു വർഗീസിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു.

അതൊക്കെ കാണുമ്പോള്‍ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, ശരണ്യ ആനന്ദ്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങള്‍ പരമ്പരകളില്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോള്‍ നെഗറ്റീവ് വേഷങ്ങള്‍ സ്വീകരിക്കുന്നതില്‍ താന്‍ ഒരിക്കലും മടി കാണിക്കില്ലെന്ന് തുറന്ന് പറയുകയാണ് ശരണ്യ. വില്ലത്തിയായാല്‍ കുടുംബ പ്രേക്ഷകര്‍ കുറ്റം പറയും എന്ന ബോധ്യമുണ്ട് എന്നാല്‍ അതെല്ലാം തന്റെ കഥാപാത്രത്തിന് നല്‍കുന്ന അഭിനന്ദനങ്ങളായാണ് കാണുന്നത് എന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ശരണ്യ ആനന്ദ് പറഞ്ഞു.

ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഫീച്ചേഴ്‌സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇണങ്ങുന്നതെന്ന്. എന്നാല്‍ സിനിമയില്‍ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ 2’ സിനിമയില്‍ പ്രേതമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഓഫീസര്‍. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുമ്‌ബോള്‍ തന്നെ ഉള്ളിലൊരു സന്തോഷം വരും.

ഇതെനിക്ക് ചെയ്യാന്‍ പറ്റുന്നതാണല്ലോ എന്ന്. ഞാന്‍ അമ്ബതു ശതമാനം ഈ കഥാപാത്രത്തില്‍ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്‌ബോള്‍ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാന്‍ എടുക്കുന്നത്’.

ചടങ്ങിനിടെ യുവനടന്‍ അങ്കിള്‍ എന്ന് വിളിച്ചു; മൊബൈല്‍ വലിച്ചെറിഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

0
Spread the love

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ ചടങ്ങിന് വിളിച്ച് പുലിവാലിലായി സേഹരി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചടങ്ങിനിടെ ചിത്രത്തിലെ യുവനടന്‍ അദ്ദേഹത്തെ ‘അങ്കിള്‍’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. സേഹരി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്.‘അങ്കിള്‍’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടന്‍ ഉടന്‍ തന്നെ ‘സോറി സര്‍, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ഇതിനിടെയാണ് അദ്ദേഹത്തിനു ഫോണ്‍ വരുന്നത്. ഫോണ്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് അകന്ന് വീട്ടില്‍ തന്നെയായിരുന്നു താരം. എട്ടുമാസങ്ങള്‍ക്കുശേഷമാണ് പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും. ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts