Home Blog Page 1675

മേക്കോവറിന്‍റെ രഹസ്യം തുറന്നു പറഞ്ഞു “ഗായത്രി അരുൺ”

0
Spread the love

മേക്കോവറിന്‍റെ രഹസ്യം തുറന്നു പറഞ്ഞു “ഗായത്രി അരുൺ”

സൗന്ദര്യം വർദ്ധിച്ചു എന്ന പ്രേക്ഷകരുടെ തോന്നലിന്റെ പ്രധാന കാരണം പുതിയ ഫോൺ ആണെന്ന് തുന്നു പറയുകയാണ് സീരിയൽ താരം ഗായത്രി അരുൺ.പുതിയ ഫോണിന്റെ കാമറ ക്ലാരിറ്റി കൂടിയതാണ് അല്ലാതെ വേറെ രഹസ്യമെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ഗായത്രി അരുൺ പറയുന്നു

‘മേക്കോവർ എന്ന് പറയാനൊന്നുമില്ല. പുതിയ ഫോൺ ആണ് മാറ്റങ്ങളുടെ പ്രധാന കാരണം . ഇപ്പോഴത്തെ കാമറയ്ക്ക് നല്ല തെളിച്ചമുണ്ട്. മാറ്റത്തെക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ട്. യോഗ തുടങ്ങിയെന്ന് പറഞ്ഞിരുന്നല്ലോ അതനുസരിച്ച് ജീവിത രീതിയിലും മാറ്റം വന്നു. അല്ലാതെ മറ്റ് സീക്രട്ടുകളൊന്നുമില്ല. ഡയറ്റിംഗൊന്നും കാര്യമായി പരീക്ഷിക്കാത്ത ആളാണ് ഞാൻ . തുടങ്ങിയാലും അധികം ദിവസം പിടിച്ചു നിൽക്കാൻ പറ്റാറില്ല . ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണമൊന്നുമില്ലാതെ വന്നപ്പോഴാണ് യോഗ തുടങ്ങിയത്. എന്തായാലും ഇപ്പോൾ പുതിയ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യാൻ ആത്മവിശ്വാസം കിട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ്.

മെഡിക്കൽ കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ചനിലയിൽ

0
Spread the love

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു . കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്. എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ് രാഹുൽ രാജ്.ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം

ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപമുള്ള ടോൾ പ്ലാസയ്ക്ക് സമീപം ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ;നാല് ഭീകരരെ സൈന്യം വധിച്ചു,

0
Spread the love

ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ടോൾ പ്ലാസയ്ക്ക് സമീപം ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നിരോധിത മേഖലയായ നഗ്രോട്ടിൽ ഏറ്റുമുട്ടലുണ്ടായത്.

ദേശീയ പാതയ്ക്ക് സമീപമുള്ള ടോൾപ്ലാസയ്ക്ക് സമീപം വാഹനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ജില്ലാ പൊലീസ് മേധാവി എസ്എസ്പി ശ്രീധർ പാട്ടീൽ പറഞ്ഞു.

ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. നാഗ്രോട്ടയിൽ നിന്നും ഉധംപൂരിലെ ടിൽറ്റിംഗ് ഏരിയയിൽ നിന്നും ഒരു വാഹനങ്ങളും കടത്തിവിടുന്നുല്ല. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 31 ന് ഉണ്ടായ വെടിവയ്പിന് സമാനമാണെന്ന് സിആർ‌പി‌എഫ് വക്താവ് ശിവ്‌നന്ദൻ സിംഗ് പറഞ്ഞു. പൊലീസ് സിആർ‌പി‌എഫ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഭീകരർ വാഹനത്തിലാണ് വന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചു, തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു

0
Spread the love

മുംബൈ: ബോളിവുഡ് നടി തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു. ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചതിനാണ് പെറ്റി. പിഴ അടച്ചവിവരവും ഹെല്‍മറ്റ് വയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ബൈക്കുകള്‍ തപ്‌സിക്ക് എന്നും ഹരമാണ്. അതുകൊണ്ട് പിഴയൊന്നും പ്രശ്‌നമേയല്ല.

രശ്മി റോക്കറ്റ് എന്ന സ്‌പോട്‌സ് ചിത്രത്തില്‍ അത്‌ലറ്റാകാനുള്ള പരിശീലനത്തിലാണ് തപ്‌സി. വിനില്‍ മാത്യുവിന്റെ ഹസീന്‍ ദില്‍റുബ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പുതിയ ചിത്രത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.

കഠിനമായ പരിശീലനമാണ് നടത്തുന്നത്. കെട്ടിലും മട്ടിലും ഒരു അത്ലറ്റായി തപ്സി മാറിക്കഴിഞ്ഞതായാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയും വീഡിയോയും വ്യക്തമാക്കുന്നത്.

പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

0
Spread the love

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ ആദിപുരുഷി’ന്റെ റിലീസ് തീയറി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും.

ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍. പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ആദിപുരുഷില്‍ രാവണനായി എത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.

ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ടി- സീരിയസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

അണിയറ പ്രവര്‍ത്തകര്‍ പോലുമറിയാതെ അക്ഷയ് ചിത്രം ലക്ഷ്മി തിയറ്ററുകളില്‍

0
Spread the love

കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച വ്യവസായ മേഖലയാണ് സിനിമാ തിയറ്ററുകൾ. തിയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് നിർമ്മാതാക്കൾ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുവാൻ ആരംഭിച്ചത്. ഇത് തിയറ്റർ ഉടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സിംഗിൾ സ്ക്രീൻ തിയറ്ററുകളിൽ അനധികൃതമായി സിനിമ പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോൾ പുറത്തു വരുന്നത്. അക്ഷയ് കുമാറിന്റെ ലക്ഷ്മിയെന്ന സിനിമ സിംഗിൾ സ്‌ക്രീൻ തിയറ്റുറുകളിൽ പ്രദർശിപ്പിച്ചതായി ഫിലിം ട്രേഡ് അനലിസ്റ്റായ കോമൽ കെഹ്ത ഫിലിം ഇൻഫർമേഷൻ എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവിലാക്കിയാണ് തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കും ആളുകളിൽ നിന്നും ഈടാക്കുന്നുണ്ട്. നഗരത്തിന് പുറത്തുള്ള സിംഗിൾ സ്ക്രീൻ തിയറ്ററുകളിലാണ് ഈ പ്രവണത നടക്കുന്നത്. നിയമവിരുദ്ധമായ പ്രദർശനമാണെന്ന് അറിയാതെയാണ് പലരും തിയറ്ററുകളിൽ ടിക്കറ്റ് എടുത്ത് സിനിമ കാണുവാൻ എത്തുന്നത്. ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റമായതിനാൽ പെൻഡ്രൈവ് കണക്ട് ചെയ്ത് സിനിമ പ്രദർശിപ്പിക്കുവാനും സാധിക്കും.

ലക്ഷ്മിയുടെ നിർമ്മാതാക്കളായായ ഫോക് സ്റ്റാർ സ്റ്റുഡിയോസും കേപ്പ് ഓഫ് ഗുഡ് ഫിലിംസും വിതരണക്കാർക്ക് ഇതുവരെയും തിയറ്ററിക്കൽ റൈറ്റ്‌സ് നൽകിയിട്ടില്ല. ഡിസ്‌നി ഹോറസ്റ്റാറിനായി സിനിമ പ്രദർശിപ്പിക്കുവാനുള്ള അവകാശം ഉള്ളത്. അനധികൃതമായി സിനിമ പ്രദർശിപ്പിച്ച്‌ കിട്ടുന്ന ലാഭത്തിന്റെ വിഹിതം നിർമ്മാതാക്കൾക്ക് ലഭിക്കുന്നുമില്ല. ഇത് ഡിസ്നി ഹോട്ട്സ്റ്റാറിന്റെ കച്ചവടത്തെയും ബാധിക്കുന്നുണ്ടെന്ന് കോമൽ കെഹ്ത പറഞ്ഞു.

നടിമാർ അവസരങ്ങള്‍ക്കു വേണ്ടി ആർക്കും വഴങ്ങി കൊടുക്കുകയും ചെയ്യും പിന്നെ പരാതി പറയുകയും ചെയ്യും; വരലക്ഷ്മി

0
Spread the love

തമിഴ് സൂപ്പര്‍ താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി. കോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി. വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്നു പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് പറയുകയാണ് വരലക്ഷ്മി.

‘ സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളായിട്ടു കൂടി സിനിമാക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടു പോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം ഫോണ്‍ റെക്കോര്‍ഡ് കൈവശമുണ്ട്. മാറ്റി നിര്‍ത്തപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഇപ്പോള്‍ തന്നെ 29 സിനിമകളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അതില്‍ 25 സിനിമ ഇറങ്ങി കഴിഞ്ഞു.

ഇത്തരത്തില്‍ വേട്ടയാടാന്‍ വരുന്നവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടണം. എന്നാല്‍ ഇപ്പോഴും ചിലര്‍ അവസരങ്ങള്‍ക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോള്‍ പരാതിപ്പെടുകയും ചെയ്തിട്ട് എന്ത് കാര്യം. അവസരങ്ങള്‍ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പോവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകള്‍ക്ക് ഇന്ന് ആവശ്യമാണ്.” വരലക്ഷ്മി പറയുന്നു

നടന്‍ തവസിക്ക് സഹായം നല്‍കി താരങ്ങള്‍

0
Spread the love

ചികിത്സയ്ക്ക് പണമില്ലാതെ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയ തമിഴ് നടൻ തവസിക്ക് സഹായവുമായി നടൻ വിജയ് സേതുപതി. കാന്‍സര്‍ ബാധിതനായ തവസിയുടെ ചിക്തിസയ്ക്കായി വിജയ് സേതുപതി ഒരു ലക്ഷം രൂപ സംഭാവന നൽകി.

കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചികിത്സ തുടരാനാകാത്ത അവസ്ഥയിലാണ് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തവാസി രംഗത്തെത്തിയത്.

“ഞാൻ കിഴക്കു ചീമയിലെ (1993) മുതൽ രജനീകാന്തിന്റെ ഏറ്റവും പുതിയ അണ്ണാത്തെ വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവത്തകരുടേയും സഹായം തേടുന്നതിനിടെ വീഡിയോയിൽ തവസി പറഞ്ഞു.

അഭ്യര്‍ത്ഥിക്കുന്ന തവാസിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. തവാസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകള്‍ അഭ്യർത്ഥിച്ചിരുന്നു.

നടൻ ശിവകാർത്തികേയൻ തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? സുരറൈ പോട്രിലെ അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

0
Spread the love

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ അപര്‍ണ ബാലമുരളിയാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ സംസാരവിഷയം. തമിഴ്താരം സൂര്യയുടെ ദീപാവലി റിലീസായി എത്തിയ സൂരരൈ പോട്ര് എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണമാണ് അതിലെ നായിക അപര്‍ണയെ തെന്നിന്ത്യയിലെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്, ഒപ്പം അപര്‍ണയ്ക്കും.

നടിയായും ഗായികയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ അപര്‍ണ്ണയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ സുരറൈ പോട്രു ലോകമെമ്പാടും തരംഗമായി മാറിക്കറിഞ്ഞു. നായകന്റെ ഭാര്യയുടെ റോളിലെത്തിയ അപര്‍ണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സൂര്യയ്ക്കൊപ്പം അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ഇപ്പോഴിതാ അപര്‍ണയുടെ അഭിനയത്തെ പ്രശംസിച്ച് തെലുങ്കിലെ യുവതാരം വിജയ് ദേവരക്കൊണ്ട രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിജയ് ദേവരക്കൊണ്ട തന്റെ അഭിപ്രായം പ്രകടമാക്കിയത്.

‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് ചിത്രം കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ടയ്ക്ക് ചോദിക്കാനുള്ളത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍.’

എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു എന്നും, ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനയിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു.

ജോജു ജോര്‍ജ് നായകനാവുന്ന”പീസ് ” ചിത്രീകരണം തുടങ്ങി

0
Spread the love

കൊച്ചി : ജോജു ജോര്‍ജിനെ നായകനാക്കി സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച തൊടുപുഴയില്‍ തുടങ്ങി. സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

ക്യാമറ ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്‌ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍,ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്‍, അസോ: ഡയറക്ടര്‍ മുഹമ്മദ് റിയാസ്.വാര്‍ത്ത പ്രചാരണം പി.ശിവപ്രസാദ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts