Home Blog Page 1676

വിജിലേഷിന്റെ ഭാവി വധു സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

0
Spread the love

നടന്‍ വിജിലേഷ് വിവാഹിതനാവുകയാണ്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു നിശ്ചയം നടന്നത്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം വിജിലേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നേരത്തെ താന്‍ ജീവിത പങ്കാളിയെ തേടുകയാണെന്ന് വിജിലേഷ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോയില്‍ വിജിലേഷിന്റെ വധു സ്വാതി തന്നെയാണ് താരം.

വിജിലേഷ് ഇല്ലെങ്കിലും അതൊന്നും ഒരു കുറവായി വീഡിയോ കണ്ടവര്‍ക്ക് തോന്നില്ല. അത്രമാത്രം അടിപൊളിയാണ് സ്വാതി എന്നവര്‍ പറയുന്നു. കല്യാണ പെണ്ണിന്റെ പതിവ് നാണം കുണുങ്ങലൊന്നുമില്ലാതെ തന്റെ അടിപൊളി ആറ്റിറ്റ്യൂഡിലൂടെ സ്വാതി കെെയ്യി നേടുകയാണ്.ഫോട്ടോഷൂട്ട് സമയത്തെ കളിചിരികളും കുസൃതിത്തരവുമൊക്കെയായി വീഡിയോ കണ്ടവരെല്ലാം സ്വാതിയെ കുറിച്ചാണ് പറയുന്നത്

ചോറ്റാനിക്കര ക്ഷേത്രം അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കും ; 700 കോടിയുടെ പദ്ധതിയുമായി സ്വാമിജി ഗ്രൂപ്പ്

0
Spread the love

ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കാൻ 700 കോടി രൂപയുടെ വികസന പദ്ധതിയുമായി ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി ചോറ്റാനിക്കരയെ മാറ്റാനുള്ള പദ്ധതി സമയബന്ധിതമായി അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്‌ സ്വാമിജി ഗ്രൂപ്പ്‌ ചെയർമാൻ ഗണശ്രാവൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ വിശദമായ രൂപരേഖ ദേവസ്വം ബോർഡിന് സമർപ്പിച്ചെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രസമുച്ചയത്തിനു പുറമെ 500 കിടക്കകളുള്ള ആശുപത്രി, ഓർഫനേജ്‌, പുവർ ഹോം, റിങ്‌ റോഡ്, ജലശുദ്ധീകരണ പ്ലാന്റ്‌, ബയോഗ്യാസ് പ്ലാന്റ്‌, ഗസ്റ്റ് ഹൗസുകൾ, മൾട്ടി ലെവൽ കാർ പാർക്കിങ്‌, കല്യാണ മണ്ഡപം, ഓഡിറ്റോറിയം, അന്നദാന മണ്ഡപം, 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണം പതിക്കൽ, സ്വർണ ഗോപുരങ്ങൾ, രണ്ട് പാലം എന്നിവ പദ്ധതിയിലുണ്ട്.

ചോറ്റാനിക്കരയിൽ പ്രാർഥിച്ചശേഷമാണ്‌ രത്നവ്യാപാരിയായ തനിക്ക്‌ ബിസിനസിൽ അഭിവൃദ്ധിയുണ്ടായതെന്നും ലാഭത്തിന്റെ ഒരുഭാഗം ക്ഷേത്രനവീകരണത്തിനായി നീക്കിവച്ചത്‌ അതുകൊണ്ടാണെന്നും ഗണശ്രാവൺ പറഞ്ഞു. ആർക്കിടെക്ട്‌ ബി ആർ അജിത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മോഹൻലാലിന്റെ മാസ് ആക്ഷൻ കോമഡി ചിത്രം ആറാട്ട് 23നു ചിത്രീകരണം ആരംഭിക്കും

0
Spread the love

ദൃശ്യം 2 ന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ‘ആറാട്ട്’ന്റെ ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും.ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു മാസ് ആക്‌ഷൻ ചിത്രമാണ് ആറാട്ട് എന്നാണ് സൂചന. സ്വന്തം നാടായ നെയ്യാറ്റിങ്കരയിൽ നിന്നും ഗോപൻ പാലക്കാട് എത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥാണു നായിക. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ”മൈ ഫോൺ നമ്പർ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കുന്നതിനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.

ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാന സഹായികളെ തേടുന്നു; ചെയ്യേണ്ടത് ഇത്ര മാത്രം

0
Spread the love

സംവിധാന സഹായികളെ തേടി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ബോബി സഞ്ജയ് തിരക്കഥ നിര്‍വഹിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് സംവിധാന സഹായികള്‍.

സംവിധാന സഹായികളാകുവാന്‍ താത്പര്യമുള്ളവര്‍ ഷോര്‍ട് ഫിലിമിന്റെയോ ടെലിഫിലിമിന്റെയോ അല്ലെങ്കില്‍ സംവിധാന പ്രതിഭ തെളിയിക്കുന്ന സര്‍ഗാത്മകമായ ഏതെങ്കിലും സൃഷ്ടികള്‍ അറ്റാച്ച്‌ ചെയ്യുകയോ അല്ലെങ്കില്‍ ലിങ്ക് ഷെയര്‍ ചെയ്തു വിശദമായ ബയോഡാറ്റയ്‌ക്കൊപ്പം dineshmenonn73@gmail.com എന്ന വിലാസത്തിലേയ്ക്ക് അയക്കണം. ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരുമായി സൂമിലൂടെ റോഷന്‍ ആന്‍ഡ്രൂസ് സംസാരിക്കുന്നു .

തുടര്‍ന്ന് തിരഞ്ഞെടുക്കുന്നവരെ അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിയ്ക്കുവാന്‍ അവസരം നല്‍കുമെന്ന് ഫേസ്ബുക് പോസ്റ്റില്‍ വ്യകതമാക്കി.

2020 ജനുവരി മാസത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

വല്യച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് നാല് പതിറ്റാണ്ട്; ആദിത്യന്‍

0
Spread the love

ജയന്‍റെ ഓര്‍മ്മ ദിവസം മലയാളം സിനിമ പ്രേക്ഷകര്‍ക്ക് ഒരു വിങ്ങലോടെ മാത്രമേ ഓര്‍ക്കാനാവൂ. അനശ്വര നടന്‍ ജയന്‍റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന് (നവംബര്‍ 16 ) അദ്ദേഹം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അനശ്വരമായ ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടെ അപകട മരണം സംഭവിച്ച്‌ ഓര്‍മ്മയായത്. ഇപ്പോഴിതാ അദ്ദേത്തിന്‍റെ ഓര്‍മ്മ ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനും നടനുമായ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ജൂലൈ 25 ന് ജയന്‍റെ 81-ാം ജന്മവാര്‍ഷിക ദിനത്തിലും ആദിത്യന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് എന്‍റെ വല്യച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ടു 40 വര്‍ഷം തികയുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ആദിത്യന്‍ ജയന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വല്യച്ഛന് ഹാപ്പി ബര്‍ത്ത് ഡേ. ഇന്ന് വല്യച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ 81 വയസ്സയേനെ. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഒപ്പം തന്‍റെ സുഹൃത്തും വല്യച്ഛന്‍റെ കടുത്ത ആരാധകനുമായ മോഹന്‍ സ്കെച്ച്‌ ചെയ്തു തന്ന മൂര്‍ഖന്‍ സിനിമയുടെ ഒരു ചിത്രം കൂടി പങ്കുവയ്ക്കുന്നു എന്നായിരുന്നു അന്ന് ആദിത്യന്‍ കുറിച്ചിരുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഷമ്മി തിലകന്‍

0
Spread the love

സിനിമകളിലും സോഷ്യൽ മീഡിയകളിലും സജീവമായ ഷമ്മി തിലകൻ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒരു പ്രസ്താവനയാണ് ഏറെ ചർച്ചയായിരിക്കുന്നത്. മലയാളത്തിന്റെ അനശ്വര നായകൻ ജയൻറെ 40-ാം ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മ പുതുക്കി ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിൻറെ പുതിയ പരാമർശം. ജയൻറെ അവസാന ചിത്രമായ കോളിളക്കത്തിലെ അദ്ദേഹത്തിൻറെ അവസാന രംഗമായ ഹെലികോപ്റ്റർ അപകടത്തിൻറെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ്മി തിലകൻ പ്രിയ നടൻ്റെ ഓർമ്മ കുറിച്ചത്. യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം എന്ന തലക്കെട്ടോടെ നടൻ പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിൽ നകിയ റിപ്ലേയാണ് ശ്രദ്ധ നേടുന്നത്.

‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെയോ? എന്ന ഒരു ആരാധകൻറെ ചോദ്യത്തിന് ഷമ്മി തിലകൻ നൽകിയ മറുപടി അവർ സൂപ്പർ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു. ഇതോടെ ഈ കമൻ്റും റിപ്ലേയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകരാണ് നടൻ്റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്. ‘ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം നിങ്ങൾക്കിടയിൽ. പക്ഷെ സത്യത്തെ മൂടിവയ്ക്കാൻ ആകില്ല.. ലാലേട്ടൻ, മമ്മൂക്ക അവരൊക്കെ അനശ്വര നടൻ ജയനെക്കാൾ ഒരുപാട് ഉയരത്തിൽ തന്നെയാണ്’ എന്ന് വാദിച്ചു കൊണ്ട് എത്തിയ ദിലീപ് ജികെ എന്ന ആരാധകൻ്റെ കമൻ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ശബരിയുടെ മരണത്തിനുശേഷം പ്രചരിച്ചത് നിരവധി ഊഹാപോഹങ്ങൾ, സാജൻ സൂര്യ

0
Spread the love

സീരിയൽ താരം ശബരീനാഥിന്റെ വിയോഗം ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് 45–ാം വയസ്സിലാണ് ശബരീനാഥ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോ​ഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു. ശബരീനാഥിന്റെ അടുത്ത സുഹൃത്തും നടനുമായ സാജൻ സൂര്യ ആ ദിവസത്തെ വേദനയോടെ മാത്രമാണ് എന്നും ഓർമിക്കുക. ശബരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

എംജി കോളജിലാണ് ശബരിയും ഞാനും പഠിച്ചത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവൻ ഡിഗ്രിക്ക് ആയിരുന്നു. ആ സമയത്ത് പരസ്പരം അറിയാം എന്നതിലപ്പുറം സൗഹൃദം ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. 2006–07 കാലഘട്ടത്തിൽ നിർമാല്യം എന്നൊരു സീരിയൽ ചെയ്തു. അതിൽ ഞാൻ നായകനും അവൻ വില്ലനും ആയിരുന്നു. ആ സെറ്റിൽവച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും. നന്നായി കുടംബം നോക്കുന്ന ഒരാളായിരുന്നു ശബരി. ആരെയെങ്കിലും സഹായിക്കാൻ സമയമോ സാഹചര്യമോ ഒന്നും ശബരിക്ക് പ്രശ്നമല്ല. ഞാൻ വീട്ടിലില്ലാത്ത സാഹചര്യത്തിൽ പെട്ടെന്നൊരു ആവശ്യം വന്നാൽ ഓടിയെത്തുന്ന ആൾ അവനായിരിക്കും. തിരിച്ചും അങ്ങനെ ആയിരുന്നു.

ശബരിയുടെ മരണത്തിനുശേഷം നിരവധി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. അതിനും മറുപടി നൽകുന്നുണ്ട് സാജൻ. ആരോഗ്യസംരക്ഷണത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് ഒരു വിഭാ​ഗം വാദിച്ചിരുന്നു. ബാഡ്മിന്റൻ കളിച്ചതുകൊണ്ടാണ് ശബരി മരിച്ചതെന്ന് മറ്റുചിലർ പറഞ്ഞു. അതുകൂടാതെ മറ്റുചില വ്യാജപ്രചരണങ്ങളും ഉണ്ടായി. ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഓഗസ്റ്റിൽ ചെക്കപ്പ് പറഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്നു കരുതി ആ ചെക്കപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ അകത്ത് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുമ്പ് അവൻ പോയി. ഈ അവസ്ഥയിൽ ഉള്ളയാൾ ബാഡ്മിന്റൻ കളിക്കാൻ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റൻ കളിച്ചതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണെന്നും സാജൻ പറയുന്നു.

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം, ഇതിഹാസ നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 40 വർഷം

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്ന ജയന്റെ ഓർമകൾക്ക് ഇന്ന് 40 വയസ്. മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാണ് ജയൻ. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയൻ മലയാള സിനിമയിൽ സൂപ്പർതാരമായത്. ജയൻ,സീമ ജോഡി അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു

നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയൻ എന്ന അതുല്യ പ്രതിഭ. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ പലവിധത്തിൽ ട്രെൻഡായി തുടരുന്നു.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും അറിയപ്പെടുന്ന മാധവൻപിള്ളയാണ് പിതാവ്. ഓലയിൽ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വർഷം നാവിക സേനയിൽ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തിയത് . പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം.

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്ബോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു.

1980 നവംബർ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എൻ. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തറയിൽ ഇടിച്ചാണ് ജയൻ മരിച്ചത്. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയൻ സാഹസികമായിത്തന്നെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.

അനുപമ പരമേശ്വരന്‍ നായിക; ഫ്രീഡം @ മിഡ്നൈറ്റ് പ്രഖ്യാപിച്ചു

0
Spread the love

നടി അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഫ്രീഡം @ മിഡ്നൈറ്റ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മൂന്നാമിടം, c/o സൈറ ഭാനു എന്നീ പ്രൊജെക്ടുകളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ആണ് ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നിർമ്മാണം അഖില മിഥുൻ. ഹക്കിം ഷാജഹാൻ ആണ് നായകൻ.

ഡിജിറ്റൽ റിലീസ് ചെയ്ത ‘മണിയറയിലെ അശോകനാണ്’ അനുപമയുടെ ഏറ്റവും പുതിയ ചിത്രം. നീണ്ട നാളുകൾക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ഈ ചിത്രത്തിൽ അനുപമയ്ക്കുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് പ്രേമം സിനിമയിലൂടെയാണ് അനുപമ വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം അന്യഭാഷാ സിനിമകളിലെ തിരക്കുള്ള നായികയായി അനുപമ മാറി. വളരെ കുറച്ചു ചിത്രങ്ങളേ മലയാളത്തിൽ സ്വന്തമായി ഉള്ളൂ എങ്കിലും, പ്രേമത്തിലെ മേരി ഇന്നും അനുപമയുടെ പ്രശസ്തമായ വേഷമാണ്.

ജെയിംസ് ആൻഡ് ആലിസ്, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ മലയാള ചിത്രങ്ങളിലും അനുപമ വേഷമിട്ടു. കൂടുതലും തെലുങ്ക് സിനിമകളിലാണ് അനുപമ അഭിനയിക്കാറുള്ളത്. തമിഴ്, കന്നഡ ചിത്രങ്ങളിലും അനുപമ വേഷമിട്ടു. താരം സോഷ്യൽ മീഡിയയിലും സജീവമാണ്

ദീപാവലി സമ്മാനമായി ജയസൂര്യ നായകനാകുന്ന വെള്ളത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

0
Spread the love

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ടിലൂടെ ഒരു പുതിയഗായകനെയും അവതരിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുലരിയിലച്ഛന്റെ എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു.

നിതീഷ്ന ടേരിയുടേതായിരുന്നു വരികൾ.പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത്
മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts