Home Blog Page 1677

നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു

0
Spread the love

നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. മലപ്പുറം പെരിന്തല്‍മണ്ണ ഫാത്വിമ മാതാ പള്ളിയില്‍ വച്ചാണ് ചടങ്ങ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയത്. 

വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍.

അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വര്‍ക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസില്‍ എത്തിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

സ്വപ്ന സുന്ദരിയിൽ നായകനായി ഡോ.രജിത് കുമാര്‍, നായിക ഡോ. ഷിനു ശ്യാമളൻ

0
Spread the love

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായതായ വ്യക്തിയാണ് ഡോ. രജിത് കുമാർ. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ധാരാളം അവസരങ്ങളാണ് രജിത്തിനെ കാത്തിരുന്നത്. സിനിമയിൽ രജിത് കുമാർ നായക വേഷം കൈകാര്യം ചെയ്യുന്നുവെന്നതാണ് പുതിയ വാർത്ത.

സ്വപ്‍ന സുന്ദരി എന്ന സിനിമയിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. കെ ജെ ഫിലിപ്പ് ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രജിത് കുമാര്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ബുള്ളറ്റില്‍ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്. ഡോ. ഷിനു ശ്യാമളൻ ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് ഡോ. ഷിനു ശ്യാമളനും സിനിമയില്‍ നായികയായി എത്തുന്നത്.

വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്. മിനി സ്‍ക്രീനിലും രജിത് കുമാര്‍ അഭിനയിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പരമ്പരയിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. ആക്ഷേപഹാസ്യ പരമ്പരയില്‍ പ്രധാന കഥാപാത്രമായിട്ടാണ് രജിത് കുമാര്‍ എത്തുക.

നെയ്യാറ്റിൻകര ​ഗോപനായി, മോഹൻലാൽ ഇനി അഭിനയിക്കുന്നത് ആറാട്ടിൽ

0
Spread the love

ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കി ആറാട്ടിനൊരുങ്ങി മോഹൻലാൽ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു മാസ് മസാല പടം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

പുലിമുരുകനു ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രമായാണ് എത്തുന്നത്. രാജാവിൻറെ മകനിലൂടെ ഫേമസായ മൈ ഫോൺ നമ്പർ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. എന്തോ ഒരു പ്രത്യേക ലക്ഷ്യത്തിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഗ്രാമത്തിലേക്കെത്തുകയാണ് ഗോപൻ. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം. –

18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു. മാടമ്പി ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

23ന് പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഹൈദരാബാദും ലൊക്കോഷനുണ്ട്. 2021 ൽ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആഷിക് അബു ചിത്രം നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

0
Spread the love

വൈറസിന് ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രം നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു.

ടൊവിനോ തോമസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ഉണ്ണി ആറാണ് തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് നാരദനും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.

ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്.

മുറപ്പെണ്ണിന് മിന്നുകെട്ടാന്നൊരുങ്ങി പ്രഭുദേവ

0
Spread the love

തമി‍ഴ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് നടനും നർത്തകനുമായ പ്രഭുദേവ. പ്രഭുദേവയുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ ഒരുപാട് ചർച്ചയായതാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെയാണ് റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടിയത്. എന്നാൽ അധികം വൈകാതെ നയൻസും പ്രഭുദേവയും വേർപിരിയുകയും ചെയ്തു.

ഇപ്പോഴിതാ പ്രഭുദേവ വീണ്ടും വിവാഹിതനാകാൻ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സഹോദരിയുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്തയ്ക്ക് ഔ​ദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

റാം, ദൃശ്യം സെക്കൻഡ് എഡിറ്റ് ടേബിളിൽ, ഒ.ടി.ടിയല്ല മോഹൻലാൽ തിയറ്ററിലേക്ക് തന്നെ

0
Spread the love

കൊവിഡ് ലോക്ക് ഡൗൺ മൂലം ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ച ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ നായകനായ റാം. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച റാം കൊച്ചി, ധനുഷ് കോടി എന്നീ ലൊക്കേഷനുകളിലെ ചിത്രീകരണത്തിന് പിന്നാലെ ലണ്ടൻ, ശ്രീലങ്ക ഉൾപ്പെടെ വിദേശ ഷെഡ്യൂളിലേക്ക് കടന്നപ്പോഴായിരുന്നു കൊവിഡ് വഴിമുടക്കിയത്. വിദേശത്തെ ചിത്രീകരണം നീണ്ടതോടെ മോഹൻലാലിനൊപ്പം ജീത്തു ജോസഫ് ദൃശ്യം സെക്കൻഡ് പ്രഖ്യാപിച്ചു. ദൃശ്യം സെക്കൻഡും, റാമും ഒരേ സമയം എഡിറ്റിംഗിലേക്ക് കടന്നിരിക്കുകയാണെന്ന് ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാജ്യാന്തര യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ റാം തുടർചിത്രീകരണത്തിലേക്ക് കടക്കാനാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. നേരത്തെ റാം ഉപപേക്ഷിച്ചാണ് ദൃശ്യം സെക്കൻഡിലേക്ക് കടക്കുന്നതെന്ന അഭ്യൂഹങ്ങൾ ജീത്തു തന്നെ നിഷേധിച്ചിരുന്നു. മോഹൻലാൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. റാമും ദൃശ്യം സെക്കൻഡും തിയറ്റർ റിലീസായി തന്നെയാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.

കോളേജില്‍ പോയിട്ടുണ്ടോ എന്ന് ആരാധകന്‍; വായ്നോക്കാന്‍ പോയിട്ടുണ്ടെന്ന് ചാക്കോച്ചന്‍

0
Spread the love

മലയാളത്തിന്റെ സ്വന്തം കടുംബനായകനാണ് ചാക്കോച്ചന്‍. ലോക്ക്ഡൗണ്‍കാലത്തും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള തന്റെ യാത്രയെ കുറിച്ചാണ് താരം പറയുന്നത്. ജോലിയ്ക്ക് പോവുന്നത് കോളേജില്‍ പോവുന്നതുപോലെയാണ് എന്ന കമന്റോടെയാണ് ബൈക്കില്‍ ലൊക്കേഷനിലേക്കുള്ള തന്റെ യാത്രാചിത്രം ചാക്കോച്ചന്‍ പങ്കുവച്ചത്.

അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വായ്നോക്കാന്‍ പോയിട്ടുണ്ടെന്നാണ് താരത്തിന്റെ രസകരമായ മറുപടി. താരത്തിന്റെ കമന്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കാജൽ അഗർവാളും ഭർത്താവും ഹണിമൂൺ ആഘോഷിക്കുന്നത് ദിവസം 37 ലക്ഷം രൂപ വരെ വിലവരുന്ന ഹോട്ടലിൽ

0
Spread the love

കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടേയും ഹണിമൂൺ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്. കടലിനടിയിലെ മുറിയിൽ ഇരുവരും ഇരിക്കുന്നതും പുറത്ത് നീന്തി തുടിക്കുന്ന മീനുകളെ നോക്കി കാണുന്ന കാജലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

മാലദ്വീപിലെ മുറാക റിസോർട്ടിലെ അണ്ടർവാട്ടർ റൂമിൽ നിന്നുള്ള ചിത്രങ്ങളാണിത്. 37 ലക്ഷത്തിന് മുകളിലാണ് ഈ ഹോട്ടലിൽ ഒരു ദിവസം തങ്ങുന്നതിന് ചിലവു വരുന്നത്. 2018 ലാണ് ഈ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കായി നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. എങ്കിലും കോടികൾ പൊടിപൊടിച്ചാണ് താരത്തിന്റെ ഹണിമൂൺ ആഘോഷം.

ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലാണ് മുറാക. സഞ്ചാരികൾക്ക് എക്കാലത്തും കൗതുകം പകരുന്ന മുറാക ദശലക്ഷം ഡോളർ ചെലവഴിച്ചാണ് കടലിനടിയിൽ നിർമ്മിച്ചത്. കാൺറാഡ് മാലദ്വീപ് രംഗാലി ദ്വീപിലാണ് ജലത്തിനടിയിൽ രണ്ടു നിലകളിലായി പണിതിരിക്കുന്ന റിസോർട്ടാണ് മുറാക. ഇന്ത്യൻ മഹാസമുദ്രത്തിലായി നിർമ്മിച്ച പതിനാറടി താഴ്ചയിലുള്ള മാസ്റ്റർ ബെഡ്‌റൂമാണ് ഈ ആഡംബര റിസോർട്ടിന്റെ പ്രധാന ആകർഷണം. കർദാഷിയൻസ് അടക്കമുള്ള സൂപ്പർ സെലിബ്രിറ്റികൾ താമസിച്ച് പ്രശസ്തമാക്കിയ ഇടമാണ് ഇത്.

ആദ്യമായി തെലുങ്ക് ചിത്രത്തില്‍ നായികയാവാന്‍ നസ്രിയ, നായകന്‍ നാനി

0
Spread the love

ആദ്യമായി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ നസീം. ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. നാനിയാണ് നസ്രിയയുടെ നായരന്‍. നാനിയുടെ കരിയറിലെ 28-ാം ചിത്രമാണിത്.

റൊമാന്റികി ചിത്രം ഒരുക്കുന്നത് വിവേക് ആത്രേയ ആണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മാണം. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നസ്രിയയും ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ആദ്യ തെലുങ്ക് ചിത്രമായിരിക്കും ഇതെന്നും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആവേശത്തിലാണെന്നും പോസ്റ്റര്‍ പങ്കുവച്ച്‌ നടി കുറിച്ചു. ഈ മാസം 21ന് ചിത്രത്തിന്റെ കര്‍ട്ടന്‍ റെയിസര്‍ നടക്കും.

വിഷമഘട്ടത്തില്‍ നസ്രിയയും അനന്യയും ഒപ്പമുണ്ടായിരുന്നു ; ഇനി മകന് വേണ്ടി ജീവിക്കുമെന്ന് മേഘ്ന

0
Spread the love

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ പെട്ടന്നുണ്ടായ മരണത്തില്‍ തളര്‍ന്നുപോയ കുടുംബത്തെ തേടിയെത്തിയ ആശ്വാസ വാര്‍ത്തയായിരുന്നു കുഞ്ഞിന്റെ ജനനം. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയുണ്ടായി . ഇപ്പോള്‍ ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് മേഘ്ന സംസാരിക്കുകയാണ്.

ചിരുവിന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും മേഘ്ന പറയുകയുണ്ടായി. “ഞാന്‍ ശക്തയാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഞാന്‍ ശക്തയാണെന്ന് പലരും പറയുന്നു. നിന്നിരുന്നിടം ഇളകി പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേര്‍പാട്. ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാന്‍. അതിന് വിപരീതമായിരുന്നു ചിരു. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയാണ് ചിരുവിന്റെ രീതി. അദ്ദേഹത്തിന്റെ മരണശേഷമാണ് എനിക്ക് ആ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആര്‍ക്കും അറിയില്ലല്ലോ?”, മേഘ്ന പറഞ്ഞു.

ചിരുവിനെ പോലെയാണ് മകനെന്നും ലയണ്‍കിങിലെ സിംബയെപ്പോലെ കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും മേഘ്ന ഓര്‍ത്തെടുത്തു. നമ്മുടെ കുഞ്ഞ് ജനിക്കുമ്ബോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുമെന്ന് അന്ന് ചിരു പറഞ്ഞു. എന്നാല്‍ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ കുഞ്ഞ് എനിക്കുണ്ട്. ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും അവനിലൂടെ നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ മകനെയും ഞാന്‍ വളര്‍ത്തും. അഭിനയം എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഉറപ്പായും ഞാന്‍ തിരിച്ചുവരും”, മേഘ്‌ന അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts