Home Blog Page 1678

യുവതിയെ അപമാനിച്ച കേസില്‍ നടന്‍ വിനായകന് ജാമ്യം

0
Spread the love

വയനാട് ; യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച കേസില്‍ നടന്‍ വിനായകന് ജാമ്യം. വയനാട് കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്. വിനായകന്‍ കോടതിയില്‍ ഇന്ന് നേരിട്ട്‌ ഹാജരായിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ വിനായകന്‍ തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

അശീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പറ്റ പൊലീസ് നടനെതിരെ കേസെടുത്തത്. സൈബര്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് കല്‍പറ്റ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .കേസിന്റെ വിചാരണ ഉടന്‍ ആരംഭിചേക്കും.

ലളിതവും സുന്ദരവുമായ ത്രോ ബാക്ക്,പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ഓര്‍മിപ്പിച്ചു കൊണ്ട് മഞ്ജുവിന്റെ ഒരു പഴയ കാല ചിത്രം

0
Spread the love

ലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെയും സഹോദരന്റെയും ഒരു പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍. സാമൂഹ്യ മാധ്യമത്തില്‍ മഞ്ജു വാര്യരും മധു വാര്യരും പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

‘ഇരിപ്പ് കണ്ടാല്‍ ഒരു വന്‍ തമ്മില്‍തല്ല് കഴിഞ്ഞതാണെന്നന്ന് പറയുകയേയില്ല അല്ലേ ചേട്ടാ’ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേ സമയം, ‘ലളിതവും സുന്ദരവുമായ ത്രോ ബാക്ക്’എന്നായിരുന്നു നടനും സംവിധായകനുമായ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുടെ കുറിപ്പ്.

മധു വാര്യര്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ തലക്കെട്ടാണ് ‘ലളിതം സുന്ദരം’ എന്നത് ഈ ത്രോബാക്ക് ചിത്രത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. കൂടാതെ, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സെറീന വഹാബ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ചതുര്‍മുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട്, വെള്ളരിക്കാ പട്ടണം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

ചിരഞ്ജീവിക്ക് കോവിഡില്ല; പോസിറ്റീവായത് പി.സി.ആര്‍ കിറ്റിന്‍റെ പിഴവ് മൂലം

0
Spread the love

തെലുങ്ക് നടൻ ചിരഞ്ജീവിക്ക് കോവിഡില്ലെന്ന് പുതിയ പരിശോധന ഫലം. നേരത്തെ രോഗം സ്ഥിരീകരിച്ചത് പി.സി.ആർ ടെസ്റ്റിൻറെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. തനിക്ക് കോവിഡ് നെഗറ്റീവാണെന്നും നേരത്തെ പോസിറ്റീവായത് ആർ.ടി പി.സി.ആർ കിറ്റിൻറെ പിഴവ് മൂലമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. തനിക്ക് നൽകിയ പരിഗണനക്ക് നന്ദി പറയുന്നതായും അദ്ദേഹത്തിൻറെ കുറിപ്പിൽ പറയുന്നു.

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപായാണ് താരം പരിശോധന നടത്തിയത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് താനുമായി സമ്ബർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ചിരഞ്ജീവി നിർദേശിച്ചിരുന്നു. പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു താരം.

കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. നേരത്തെ ചിത്രീകരണം ആരംഭിച്ചെങ്കിലും മാർച്ചിൽ ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തിവയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ആചാര്യ. കാജൽ അഗർവാളാണ് നായിക. കൊനിഡേല പ്രൊഡ‍ക്ഷൻസ് കമ്പനിയുടെ ബാനറിൽ ചിരഞ്ജീവിയുടെ മകൻ രാം ചരണാണ് ചിത്രം നിർമ്മിക്കുന്നത്.

സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

0
Spread the love

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സ്റ്റേ വിധിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്.

നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത് എന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിക്കുന്നത്. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

സൗബിനൊപ്പം ശാന്തി ബാലചന്ദ്രനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. കലി സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ് ആണ് ജിന്നിന്റെയും തിരക്കഥ രചിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിക്കുന്നു.

നടന്‍ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയില്‍, അന്വേഷണം

0
Spread the love

മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്‌എസ്പി കംഗ്രാ പറഞ്ഞു.

ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി

0
Spread the love

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിന് എതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചാണ് പരാതി.

പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി പൊലീസ് താക്കീത് ചെയ്തു.

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പരസ്പരം വാക്‌പോര് നടത്തിയിരുന്നു. നിലവില്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

കൊവിഡിനിടെ ഫഹദിന്റെ മൂന്നാം ചിത്രം തുടങ്ങി; ഒപ്പം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും

0
Spread the love

വില്യം ഷേക്‌സ്പിയറിന്റെ നാടകമായ ‘മാകമ്പത്തി’ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ജോജി’. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീഷിന്റെ മൂന്നാം സംവിധാന സംരഭമാണ് ഈ ചിത്രം.’മഹേഷിന്റെ പ്രതികാരത്തി’ന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‍കരനാണ് ‘ജോജി’യുടേയും തിരക്കഥ എഴുതുന്നത്.

‘സീ യു സൂണ്‍’, ‘ഇരുള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാം ചിത്രമാണ് ‘ജോജി’. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കോട്ടയം എരുമേലിയാണ് ‘ജോജി’യുടെ ഷൂട്ടിങ് ലൊക്കേഷന്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കുന്നത്.

വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സായിരുന്നു ഇവര്‍ ഒരുമിച്ച്‌ നിര്‍മിച്ച ആദ്യ ചിത്രം. ‘ജോജി’ അടുത്ത ചിത്രം റിലീസ് ചെയ്യും.

ജനഗണമന ഷൂട്ടിംഗ് പുനരാരംഭിച്ചു, പൃഥ്വിയും സുരാജും വീണ്ടും

0
Spread the love

ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീമിന്‍റെ ‘ജനഗണമന’ ഷൂട്ടിംഗ് പുനരാരംഭിച്ചു. പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. ആറു ദിവസം ഷൂട്ടിംഗ് പിന്നിടുമ്ബോഴായിരുന്നു ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വിവരം പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ജനഗണമന. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കടുവ, എമ്ബുരാന്‍, ആടുജീവിതം, കാളിയന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന് മുമ്ബിലുള്ളത്. അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉദയ, ഹിഗ്വിറ്റ,’കാണെക്കാണെ’,’ഗര്‍ര്‍ര്‍’ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്.

അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട് എന്ന് ബെര്‍ണാച്ചനെ കുറിച്ച്‌ മഞ്ജു

0
Spread the love

മഞ്ജുവിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് ബെര്‍ണാച്ചനും. ചെറുപ്പത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ സാധിച്ച ബെര്‍ണാച്ചന്റെ 14-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഹൃദയം തൊടുന്നൊരു കുറിപ്പിലൂടെ മകന് ആശംസ നേരുകയാണ് മഞ്ജു.

നമ്മുടെ കയ്യില്‍ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കള്‍ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും എന്നും,’ഇപ്പോള്‍ കുറെ നാളുകളായി അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും’ മഞ്ജു പറയുന്നു. അവന്‍ ഡോക്ടര്‍ ആവണ്ട, എഞ്ചിനീയര്‍ ആകണ്ട. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാന്‍ അറിയുന്നവനായി വളര്‍ന്നു വരുവാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഞങ്ങളുടെ കുഞ്ഞിന് വേണമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

വിവാഹത്തെക്കുറിച്ച്‌ വീട്ടുകാര്‍ പറയുന്നുണ്ട്, പക്ഷേ ; മഡോണ

0
Spread the love

തന്റെ വിവാഹത്തെക്കുറിച്ച്‌ മനസ്സ് തുറന്നു നടി മഡോണ സെബാസ്റ്റ്യന്‍. വീട്ടുകാര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയെന്നും എന്നാല്‍ അതിന് മുന്‍പ് തനിക്ക് ചെയ്തു തീര്‍ക്കേണ്ടതായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്നും നടി ഗൃഹലക്ഷ്മിയുമായുളള അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വാക്കുകള്‍

വീട്ടുകാര്‍ കല്യാണത്തക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. അതിന് മുന്‍പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതല്ല ഇനി ചിലപ്പോള്‍ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും. പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം .നിയന്ത്രണങ്ങളൊന്നും സെക്കാത്ത ഒരാള്‍ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച്‌ കാശുണ്ടാക്കി മൂന്നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച്‌ പ്രകൃതിയിലേക്കിറങ്ങണം’.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts