Home Blog Page 1680

കോവിഡ് വാക്സിൻ വിതരണ നടപടികൾക്കൊരുങ്ങികേന്ദ്രസർക്കാർ

0
Spread the love

ന്യൂഡൽഹി:കൊവിഡ് വാക്സിനായ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ ആണ് കൊവാക്സിൻ.

ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ കൊവിഡ് വാക്സിൻ ആയിരിക്കും കൊവാക്സിൻ. ഏതെല്ലാം ആളുകൾക്കാണ് വാക്സിൻ ആദ്യം നൽകേണ്ടത് എന്നുവരെ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളോട് അടിയന്തിരമായി വാക്സിൻ നൽകേണ്ട വരുടെ പട്ടിക കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നേരത്തെ പറഞ്ഞിരുന്നു. പണം ഈടാക്കാതെ സൗജന്യമായി വാക്സിൻ നൽകാനാണ് നിലവിൽ പദ്ധതി.

30 കോടിയോളം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കൊവാക്സിൻ നൽകുക. ആദ്യഘട്ടത്തിൽ നാലു വിഭാഗങ്ങൾക്കാണ് മുൻഗണന.

1) ഡോക്ടർമാർ, നേഴ്സുമാർ ,ആശാവർക്കർമാർ, എംബിബിഎസ് വിദ്യാർഥികൾ ,ഉൾപ്പെടെ 1 കോടി ആരോഗ്യപ്രവർത്തകർ

2) 50 വയസ്സിനു മുകളിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിൽപെട്ട 26 കോടി ആളുകൾ.

3) പോലീസ്, സൈന്യം, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ രണ്ടു കോടി ആളുകൾ.

4) മറ്റു രോഗങ്ങൾ ബാധിച്ചു ഗുരുതരനിലയിൽ ആയ 50 വയസ്സിന് താഴെയുള്ള 1 കോടി ആളുകൾ.

കൊവാക്സിൻ അടുത്ത ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് തുടക്കത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

നായകനൊപ്പമുള്ള കെമിസ്ട്രി പോര, പുതിയ സിനിമയില്‍ നിന്നും നടി പ്രയാഗയെ പുറത്താക്കി

0
Spread the love

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. മലയാള സിനിമയിലേക്ക് പ്രയാഗ നായികയായി ചേക്കേറിയത് പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടതിന് പിന്നാലെയാണ്. തുടര്‍ന്ന് നിരവധി അവസരങ്ങളായിരുന്നു പ്രയാഗയെ തേടി മലയാള സിനിമയില്‍ നിന്നും എത്തിയിരുന്നത്. നടിയുടെ ഇപ്പോഴത്തെ പ്രോജക്‌ട് തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ബോയപതി ശ്രിനുവാണ്.

കൊറോണയ്ക്ക് ശേഷം ഇപ്പോള്‍ ബിബി3 എന്ന് താത്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ ഷൂട്ടിങും ആരംഭിച്ചിരുകയാണ്. എന്നാല്‍ പ്രയാഗക്കെതിരെ ചിത്രത്തില്‍ നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരെന്നാണ് പരാതി ഉയരുന്നത്. തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പ്രയാഗയെ പുറത്താക്കിയതായി വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതേസമയം ചിത്രത്തിന് വേണ്ടി പ്രയാഗയ്ക്ക് പകരക്കാരിയെയും കണ്ടെത്തിയിരിക്കുകയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി പ്രഗ്യ ജയ്‌സുവാള്‍ എത്തും. ബബി3 യില്‍ ഷംന കാസിമും എത്തുന്നു.

തന്റെ പുതിയ ചിത്രത്തിലേക്ക് ശ്രിനു നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി നടിയെ കാസ്റ്റ് ചെയ്ത് പ്രയാഗയുടെ മലയാള സിനിമകള്‍ കണ്ട്, അഭിനയം ഇഷ്ടപ്പെട്ടിട്ടാണെന്ന് സംവിധാനയകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായം വിനയാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സിനിമ നടന്നിരിന്നുവെങ്കില്‍ പ്രയാഗയ്ക്ക് തെലുങ്കില്‍ ഒരു മികച്ച തുടക്കം ലഭിച്ചേനെയെന്നും സംവിധായകന്‍ അറിയിക്കുകയും ചെയ്തു.

ഈ കൊച്ച്‌ എല്ലാം നശിപ്പിക്കും, മോഹന്‍ലാലും ജീത്തുവും ഇപ്പോഴും പറയുമായിരുന്നു-എസ്തര്‍

0
Spread the love

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. രണ്ട് ദിവസം മുമ്പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും ചിത്രങ്ങളും ഇരുകയ്യും നീട്ടി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും എത്തുമ്പോൾ അന്നത്തെ കുട്ടിയായിരുന്ന എസ്തറിനും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച്‌ തുറന്ന് പറയുകയാണ് എസ്തര്‍.’സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച്‌ എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രം​ഗങ്ങളെ കുറിച്ച്‌ ചോദിച്ചാല്‍ മൊത്തം കഥയും പറയും.

ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു’, എസ്തര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

പളളിയില്‍ തിരി കത്തിച്ച് സുരേഷ് ഗോപി

0
Spread the love

കുരിശുപള്ളി മാതാവിന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കുമളിയില്‍ കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. ദൈവകൃപയോടെ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് താരം ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കുരിശുപള്ളിയില്‍ തിരി കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.

ലോകേഷ് കനകരാജ് – കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്: വീഡിയോ

0
Spread the love

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ പുറത്തുവിട്ടു. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറായിട്ടാണ് പുറത്തുവിട്ടത്.

കമലഹാസന്റെ 66ാം പിറന്നാളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് പുതിയ സിനിമ പ്രഖ്യാപിച്ചത്.കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തോടെ കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

18 മണിക്കൂർ ജോലിചെയ്യുമ്പോൾ കിട്ടിയിരുന്ന കൂലി 736 രൂപയായിരുന്നെന്ന് സൂര്യ

0
Spread the love

സിനിമ മേഖലയിലേയ്ക്ക് തിരിയാൻ തനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല എന്ന് തമിഴ്നടൻ സൂര്യ. പകരം വസ്ത്രം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്ക് പോയെന്നും അതിന് മാസവേതനമായി കിട്ടിയിരുന്നത് വെറും 736 രൂപയായിരുന്നെന്നും സൂര്യ പറഞ്ഞു. പുതിയ സിനിമ സുരൈ പോട്ര് തന്റെ ജീവിതവുമായി വളരെ സാമ്യമുള്ളതാണെന്നും അത് തന്റെ യൗവ്വന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും പറഞ്ഞു.

‘പതിനെട്ട് വയസ്സ് തികഞ്ഞ സമയത്ത് ഇനി എന്ത് എന്ന ചിന്ത എല്ലാവരേയും പോലെ എന്നെയും വല്ലാതെ അലട്ടിയിരുന്നു. എന്താണ് ചെയ്യാൻ കഴിയുക, മുന്നോട്ട് എന്ത് വേണം തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. അച്ഛന്റെ പാത പിൻതുടർന്ന് സിനിമ മേഖലയിലേയ്ക്ക് തിരിയാൻ അക്കാലത്ത് എനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല.

ആ സമയത്താണ് വസ്ത്രം കയറ്റുമതിചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്കുപോകുന്നത്. ദിവസവും 18 മണിക്കൂർ ജോലി, എന്നാൽ മാസ വേതനമായി ലഭിച്ചത് 736 രൂപയും. അന്ന് തനിക്കൊപ്പം നിന്നത് തന്റെ മാതാപിതാക്കളാണ്. ഇന്ന് കുട്ടികൾക്ക് നഷ്ടമാകുന്നതും ഈ കൈത്താങ്ങാണ്. മാതാപിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളാവണം. കുട്ടികളും അച്ഛനമ്മമാരും തമ്മിൽ വളരെ മനോഹരമായ ബന്ധമാണ് ഉണ്ടാവേണ്ടത്. ഇന്ന് എല്ലാവരും ഫോണിലും കംപ്യൂട്ടറിലുമൊക്കെയാണ്. അങ്ങനെ അതിൽ മാത്രമായി ചുരുങ്ങാൻ പാടില്ല എന്നും സൂര്യ പറയുന്നു.

സൂരൈ പോട്രിലൂടെ ഞാൻ വീണ്ടും ആ കാലത്തിലൂടെ കടന്നുപോകുകയായിരുന്നു.’ എന്നും താരം പറയുന്നു. പുതിയ സിനിമ ‘സുരൈ പോട്ര്’ നവംബർ 12 ന് ആമസോൺ റിലീസിനൊരുങ്ങുകയാണ്. അതിനിടയിലാണ് താരം വിശേഷം പങ്കുവെച്ചത്. ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയാണ് സുരൈ പോട്ര്. ഈ ചിത്രം തനിയ്ക്ക് പുത്തൻ ഉണർവ്വ് നൽകി. മലയാളി താരം അപർണ്ണാ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായ് എത്തുന്നത്

ആരാധകര്‍ക്കായി ആനക്കാട്ടില്‍ ചാക്കോച്ചിയുടെ രണ്ടാം വരവ്; ലേലം രണ്ടാം ഭാഗം സ്ഥിരീകരിച്ച്‌ സുരേഷ് ഗോപി

0
Spread the love

മലയാള സിനിമ കണ്ട സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമായ ‘ലേലം’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. ഇതുമായിബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ്‌ഗോപി തന്നെയാണ് സ്ഥിരീകരിച്ചത്. 1997ല്‍ പ്രദര്‍ശനത്തിന് വന്ന ലേലം സംവിധാനം ചെയ്‌തത് ജോഷിയായിരുന്നു.

അപ്പോള്‍ തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ്ലഭ്യമാകുന്ന വിവരം. അതേസമയംരഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിതിന്‍ ആദ്യം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്ക് മുമ്ബ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ബോളിവുഡ് ചിത്രത്തിൽ നിന്നും കീർത്തി സുരേഷ് പിന്മാറി; തനിക്ക് പറ്റുന്ന വേഷമല്ല എന്ന് താരം

0
Spread the love

അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ സിനിമയാണ് മൈദാൻ. ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി അഭിനയിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. അജയ് ദേവ്ഗൺ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സെയ്‍ദ് അബ്‍ദുൾ റഹിം ആയി അഭിനയിക്കുന്ന ചിത്രവുമാണ് മൈദാൻ. എന്നാൽ ചിത്രത്തിൽ നിന്ന് കീർത്തി സുരേഷ് പിൻമാറിയെന്നാണ് പുതിയ വാർത്ത. ചിത്രത്തിൽ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക

തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല എന്ന കാരണത്താലാണത്രെ കീർത്തി സിനിമയിൽ നിന്നും പിന്മാറിയതെന്നു സൂചന. അജയ് ദേവഗണിന്റെ നായികാ വേഷം എന്നൊക്കെ പറഞ്ഞാൽ അല്പം പ്രായക്കൂടുതൽ വേണം. അതിനാലാണ് ചിത്രം താരം ഉപേക്ഷിച്ചതെന്നൂ റിപ്പോർട്ട്. കീർത്തിയ്ക്ക് പകരം ആര് ചിത്രത്തിലെ നായികയാവും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

സത്യനേക്കാളും പ്രേം നസീറിനെക്കാളും മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്നത് മധുവിനെ

0
Spread the love

മലയാളത്തിന്റെ മെ​ഗാസ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോളിതാ താൻ തന്റെ കൗമാരകാലത്ത് ആരാധിച്ചിരുന്ന താരത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സിനിമ ഹരമായിരുന്ന കൗമാരകാലത്ത് പ്രേംനസീറിനേക്കാളും, സത്യനേക്കാളും തനിക്ക് ആരാധന തോന്നിയത് മധുവിനോടാണെന്നും മമ്മൂട്ടി പറയുന്നു.

വാക്കുകൾ ഇങ്ങനെ

‘ഞാൻ മധു സാറുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ കൗമാര കാലത്ത് ഞാൻ പ്രേം നസീറിനേക്കാളും സത്യനേക്കാളും ഇഷ്ടപ്പെട്ടിരുന്നത് മധു സാറിനെയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഒന്നിച്ച് അഭിനയിക്കുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിരിക്കുമ്പോൾ തന്നെ നേരിൽ കണ്ടിട്ടുണ്ട്. അത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടിയിലേറേ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അത് ഏറ്റവും നന്നായി അറിയാവുന്നത് മധു സാറിന് തന്നെയാണ്. മധു സാർ എപ്പോഴും അത് പറയാറുണ്ട്’.

ഹോളിവുഡിൽ അരങ്ങേറാനൊരുങ്ങി ഋത്വിക് റോഷൻ

0
Spread the love

ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ ഹോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു.മൾട്ടി മില്യൺ ബജറ്റിൽ നിർമിക്കുന്ന ഒരു സ്പൈ ത്രില്ലറിൽ നായകതുല്യ കഥാപാത്രാമായായിരിക്കും താരം ഹോളിവുഡിലെ ആദ്യ ചിത്രത്തിൽ എത്തുക.കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. അങ്ങനെ നടന്ന ഓഡിഷനിലൂടെയാണ് ഋത്വിക് റോഷന് ഹോളിവുഡിലേക്ക് ക്ഷണമൊരുങ്ങിയത്.

‘സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതിനനുസരിച്ചുളള ചില രം​ഗങ്ങൾ ഓഡിഷനുവേണ്ടി അവർക്ക് അയച്ചു നൽകുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം ശരിയായാൽ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കാൽവെക്കും’ ഋത്വിക് റോഷനെ ഉദ്ധരിച്ച് ‘മിഡ് ​ഡേയ്’ റിപ്പോർട്ട് ചെയ്തു. നിലവിൽ

‘ക്രിഷ് 4’ ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായതിന് ശേഷമായിരിക്കും ഋത്വിക് റോഷൻ ഹോളിവുഡിലെ ആദ്യ സിനിമയിലേക്ക് കടക്കുക.

‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായ് സിനിമയിലെത്തിയ ഋത്വിക് ആദ്യമായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കഹോനാ പ്യാര് ഹെയ്’. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം മുതൽ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിയ ചിത്രത്തിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെ ഷോക്കേസില്‍ എത്തിച്ച ഋത്വിക്കിന്റെ ഭാഗ്യ ചിത്രം കൂടിയായിരുന്നു ‘കഹോനാ പ്യാര് ഹെയ്’. ആദ്യ ചിത്രത്തിന്‍റെ വരവോടെ തന്നെ വലിയൊരു ആരാധകവൃദ്ധത്തെയും ഋത്വിക് സൃഷ്ടിച്ചിരുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts