Home Blog Page 1681

വിദേശത്തേക്ക് പോയ സണ്ണി ലിയോൺ മാസങ്ങൾക്ക് ശേഷം സാഹസികമായി തിരിച്ചെത്തി

0
Spread the love

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും വന്നപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ നാട്ടിൽ തിരിച്ചെത്തി.. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.നാട്ടിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ നടി ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയിരുന്നു. മാസങ്ങൾക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച്‌ താരം കഴിഞ്ഞദിവസം മുംബയിലേക്ക് തിരിച്ചെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോൺ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.’പുതിയ സാഹസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കു മുൻപ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നടി അന്ന് പോസ്റ്റ് ചെയ്തത്.

ദൃശ്യം 2 വിന്റെ ഷൂട്ടിങ് അവസാനിച്ചു; 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു

0
Spread the love

മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ലോക്ഡൗണിൽ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ തന്നെ ലൊക്കേഷനിൽ എത്തിയിരുന്നു.

കർശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്‌ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 10 കോടിയിൽ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങൾ ഉൾപ്പടെ എല്ലാ അണിയറപ്രവർത്തകരും പ്രതിഫലം കുറച്ചിരുന്നു.

സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്; അമ്മാമ്മയെ ഒരുപാട് മിസ്സ് ചെയ്യുമെന്ന് പേളി

0
Spread the love

ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. ഈ സന്തോഷത്തിനിടയിൽ അമ്മാമ്മ വേര്പിരിഞ്ഞതിന്റെ സങ്കടത്തിലാണ് താര കുടുംബം.കഴിഞ്ഞ ദിവസമാണ് തന്റെ അമ്മാമ്മ ഞങ്ങളെ വിട്ടുപോയി എന്ന് പേളി ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു അമ്മാമ്മ എന്ന് പേളി പറയുന്നു

തന്റെ അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ

ദുരിതകാലത്തില്‍ നിന്നും കരകയറ്റിയതിന് നന്ദി, ചോറ്റാനിക്കര ക്ഷേത്രത്തിന് 500 കോടി രൂപ നല്‍കാമെന്ന് സ്വര്‍ണ വ്യാപാരി

0
Spread the love

കൊച്ചി: ജീവിതത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി ക്ഷേത്രത്തിന് 500 കോടി രൂപ നല്കാമെന്ന വാഗ്ദാനവുമായി സ്വര്‍ണ വ്യാപാരി. ബംഗളൂരു സ്വദേശിയും സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗണശ്രാവനാണ് ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തത്.

വ്യാവസായ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഈ പണത്തില്‍ നിന്നും 300 കോടി ക്ഷേത്ര വികസനത്തിനും 200 കോടി ക്ഷേത്ര നഗരിയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുക.

സാമ്പത്തികമായി തകര്‍ന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ സമയം കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്നാണ് ഗണശ്രാവന്‍ പറയുന്നത്. 2016 വരെ ദുരിത കാലമായിരുന്നു. അതില്‍ നിന്നും കരകയറ്റിയതിനുള്ള നന്ദിയായാണ് ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കുന്നതിന് പിന്നില്‍.

നസ്രിയയെ കെട്ടിപ്പിടിച്ച് മലയാളത്തിന്റെ പ്രിയനടി: കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍

0
Spread the love

ക്യൂട്ട് നടി നസ്രിയ നസീമിനെ മലയാളത്തിന്റെ പ്രിയ നടി കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കി. ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയാത്ത രീതിയിലാണ് മലയാളത്തിന്റെ പ്രിയ നടിയുടെ ലുക്ക്. നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.നടി ജ്യോതിര്‍മയിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് നസ്രിയ പങ്കുവെച്ചത്. താരം ഷോര്‍ട്ട് ഹെയറില്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ കുഴക്കിയത്.

നിറഞ്ഞ ചിരിയോടെ ജ്യോതിര്‍മയി നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജ്യോതിര്‍മയിയുടെ ലുക്കിനെ പ്രശംസിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞു നിന്നിരുന്നനടിയാണ് ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ സജീവമല്ല. കുറച്ചു നാളുകള്‍ക്കു മുമ്പ് ജ്യോതിര്‍മയിയുടെ തല മൊട്ടയടിച്ച ചിത്രങ്ങളും വൈറലായിരുന്നു

അച്ഛൻ​ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ല; ആരാധകർ പാർട്ടിയിൽ ചേരരുത്: വിജയ്​

0
Spread the love

ചെന്നൈ: ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി ആരാധകര്‍ക്ക് ഇടയിലും മാധ്യമങ്ങളിലും ചര്‍ച്ചയാവുന്ന വിഷയമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നാണ് വിജയ്‌യുടെ പ്രസ്താവന.

സാമന്തയോട് ഡൈവോഴ്‍സ് ചെയ്യൂ എന്നൊരു ആരാധകൻ, മറുപടിയുമായി താരം

0
Spread the love

തെന്നിന്ത്യയിൽ വളരെയധികം ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. യുവ നടൻ നാഗചൈതന്യയാണ് സാമന്തയുടെ ജീവിതപങ്കാളി. സാമന്ത എല്ലായിപ്പോഴും ഫോട്ടോകൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് സാമന്ത കൊടുക്കുകയുണ്ടായ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സാമന്ത തന്നെയായിരുന്നു ഫോട്ടോ പങ്കു വച്ചിരുന്നത്. എപ്പോഴാണ് ഡൈവോഴ്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു സാമന്ത മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത് .

ഗൗതം വാസുദേവ് മേനോന്റെ മായ ചേസവ എന്ന ചിത്രത്തിലൂടെയായിരുന്നു സാമന്ത വെള്ളിത്തിരയിൽ എത്തുകയുണ്ടായത് .ആദ്യ ചിത്രം തന്നെ മികച്ച വിജയമാണ് സൃഷ്ട്ടിച്ചത് .എ ആർ മുരുഗദോസിന്റെ കത്തി എന്ന സിനിമയിലും സാമന്ത നായികയാവുകയുണ്ടായി .മേഴ്‍സൽ, രംഗസ്ഥലം എന്നിങ്ങനെ ഒട്ടേറെ വിജയ ചിത്രങ്ങളും സാമന്ത സമ്മാനിച്ചു. നാഗാർജുനയുടെ മകനും യുവ നടനുമായ നാഗ ചൈതന്യയെയാണ് സാമന്തയെ വിവാഹം കഴിച്ചിരിക്കുന്നത്. നാഗ ചൈതന്യയും സാമന്തയും ഏറ്റവും ഒടുവിൽ ഒന്നിച്ച ചിത്രം മജിലിയായിരുന്നു .

ഇപ്പോഴിതാ നാഗചൈതന്യയെ ഡൈവോഴ്‍സ് ചെയ്യൂ നമുക്ക് വിവാഹിതരാകാം എന്ന് ഒരു ആരാധകൻ സാമന്തയുടെ ഫോട്ടോയ്‍ക്ക് കമന്റിട്ടതാണ് വാർത്തയായിരിക്കുന്നത് .ആരാധകന് മറുപടിയുമായി സാമന്തയും രംഗത്ത് എത്തിയതോടെ ഇത് ഏറെ പേർ ഏറ്റെടുക്കുകയുണ്ടായി. “വിവാഹമോചനം ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നാഗ ചൈതന്യയോട് പറയൂവെന്നായിരുന്നു” എന്നായിരുന്നു സാമന്തയുടെ മറുപടി.

‘വിവാഹമായോ എന്ന് മഡോണയോട് ആരാധകര്‍’; വൈറലാകുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍?

0
Spread the love

പ്രേമത്തിലൂടെ അരങ്ങേറിയ മഡോണ സെബാസ്റ്റ്യന്റെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായാണ് മഡോണ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ കല്യാണം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉന്നയിക്കുന്ന സംശയം. പക്ഷേ സത്യമെന്തെന്നാല്‍ ഒരു ഫോട്ടോഷൂട്ടില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നതാണ്.


ചിത്രങ്ങള്‍ വൈറലായി മാറിയതോടെ നിരവധി ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇവരോടൊക്കെ മഡോണ ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുമുണ്ട്.

ചിത്രങ്ങള്‍ തന്റെ വിവാഹത്തിന്റേതല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണ് ഇവയെന്നും മഡോണ തന്നെ കമന്റ് റിപ്ലേയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാജിക് മോഷന്‍ മീഡിയയാണ് മഡോണയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഡോണ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് മുഴുവന്‍ വായിക്കാതെ പല ആരാധകരും താരത്തിന് ആശംസ നേരുന്നത് കണ്ട് മറ്റുള്ളവരും ഇത് ശരിയാണെന്ന് കരുതിയിരിക്കുകയാണ്.

‘അവനവന്റെ അമ്മ മരിച്ചാലും, മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം പ്രത്യേക രോഗികള്‍- അശ്വതി ശ്രീകാന്ത്

0
Spread the love

നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

കണ്ടിട്ട് ‘നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച്‌ സ്ത്രീകളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം.’ എന്നാണ് അശ്വതി പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ തന്നെ കുറിച്ച്‌ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ‘അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്‍’ എന്ന കുറിപ്പോടെയാണ് കമന്റുകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

അബുദാബിയിൽ എത്തുന്നവർക്ക് നാലാം ദിവസം കോവിഡ് പരിശോധന; പുതിയ നിർദ്ദേശം

0
Spread the love

അബുദാബി: അബുദാബിയിലെത്തുന്നവർക്കുള്ള കോവിഡ് -19 പരിശോധന നിയമങ്ങളിൽ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം നവംബർ എട്ട് മുതൽ എമിറേറ്റീലേക്കു പ്രവേശിക്കുന്ന എല്ലാവരും നാലാം ദിവസം കോവിഡ് പരിശോധന നടത്തണം.

നിങ്ങൾ എമിറേറ്റിൽ എട്ട് ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ, എട്ടാം ദിവസം പിസിആർ പരിശോധന നടത്തണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.പരിശോധനക്കായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിയോ , മിനിസ്ട്രി ഓഫ് ഹെൽത്തിനെയോ സമീപിക്കാവുന്നതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts