Home Blog Page 1682

ആഡംബര ട്രെയിനുകളിൽ മോഷണം;എം ബി ബി എസ് പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

0
Spread the love

കാൺപൂർ: ആഡംബര ട്രെയിനിൽ നിന്ന് മോഷണം നടത്തിയ എംബിബിഎസ് പൂർവ വിദ്യാർത്ഥി അറസ്റ്റിലായി. വിഐപി ട്രെയിനുകളിൽ നിരവധി കവർച്ചകൾ നടത്തിയ പുനീത് കുമാറിനെയാണ് ബിജെപി എംപിയുടെ പരാതിയെ തുടർന്ന് മുസാഫർനഗറിൽ പോലീസ് അറസ്ററ് ചെയ്തത് .ലോക്‌ഡോൺ കാരണം 14 ലക്ഷം രൂപ കടബാധ്യതയുണ്ടായിയെന്നും അതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു. അച്ഛൻ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്.


മോഷണത്തിന് ശേഷം ദില്ലിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള വിമാനത്തിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.രാജധാനി എക്സ്പ്രസ്സ് പോലുള്ള ട്രെയിനുകളിലെ എ സി കൊച്ചുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത് .മുസഫർ നഗർ ബി ജെ പി എം.പി യുടെ ഭാര്യയുടെ 3 ലക്ഷം രൂപ ഒക്ടോബര് 27 നു രാജധാനി എസ്പ്രെസ്സിൽ വെച്ച് മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് .

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജധാനി എസ്പ്രെസ്സിൽ നടന്ന മോഷണങ്ങളെ കുറിച്ച് പോലീസിൽ ഒരുപാടു പരാതികൾ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തിൽ നിരവധി ടീമുകളായിട്ടായിരുന്നു അന്വേഷണം നടത്തിയത് .സി സി ടീവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് പുനീതിൻറെ സംശയാസ്പദമായ ചില നീക്കങ്ങൾ പോലീസിന്റെ ശ്രെദ്ധയിൽ പെട്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു .

പൂനം പാണ്ഡെയുടെ അശ്ലീല വീഡിയോ ചിത്രീകരണം ഡാമില്‍; പോലീസ് കേസെടുത്തു

0
Spread the love

നടി പൂനം പാണ്ഡെയെ ഉപയോഗിച്ച് പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഗോവയിലെ കനാകോന പോലീസ് ആണ് കേസെടുത്തത്. പൂനം പാണ്ഡെ അടക്കമുള്ളവര്‍ക്ക് എതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിത വിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്.

കനാനേകനയിലെ ചപോലി ഡാമില്‍ വെച്ച് നടിയും സംഘവും നടത്തിയ ചിത്രീകരണം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നും, ഗോവന്‍ സംസ്‌കാരത്തെ താറടിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലത്ത് എങ്ങനെ വീഡിയോ ചിത്രീകരിക്കാനായി എന്നതിനെക്കുറിച്ചും, അനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മര്‍ഗോവ എസ്പി പങ്കജ് കുമാര്‍ സിങിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു

ഇപ്പോഴും താന്‍ അവിവാഹിതയായി തുടരാന്‍ കാരണം ആ നടന്‍, തുറന്ന് പറഞ്ഞ് തബു

0
Spread the love

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തബു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറികൂടാന്‍ തബുുവിനായി. ഇപ്പോള്‍ അന്‍പതാം പിറന്നാള്‍ നിറവിലാണ് താര സുന്ദരി.നട് ഇപ്പോഴും അവിവാഹഹിതയായി കഴിയുകയാണ്.താരം വിവാഹിതയാകാത്തതിന്റെ കാര്യം പല പ്രാവശ്യം പല മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുമുണ്ട്.പല അഭിമുഖങ്ങളിലും തബു ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

മുന്‍പ് ഒരു അഭിമുഖത്തില്‍ താന്‍ ഇന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ കാരണം അജയ് ദേവ്ഗണ്‍ ആണെന്ന് തബു പറഞ്ഞിരുന്നു.അജയ് ദേവ്ഗണും തബുവും കസിന്‍ സമീര്‍ ആര്യനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്.കൗമാരകാലത്ത് ഇരവായിരുന്നു തന്റെ ബോഡി ഗാര്‍ഡ്‌സ്.അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാല്‍ പിന്നാലെ ഞാനറിയാതെ വരും.ഏതെങ്കിലും ചെറുപ്പക്കാരന്‍ എന്നെ ശല്യം ചെയ്യുകയോ,എന്റെ പിന്നാലെ നടക്കുകയോ ചെയ്താല്‍ അവനെ വളഞ്ഞിട്ട് തല്ലി ഭീഷണിപ്പെടുത്തും.അതൊക്കെ കൊണ്ടാണ് ഞാന്‍ വിവാഹം ചെയ്യാതെ പോയത്’ എന്നാണ് തബു പറഞ്ഞത്.

താന്‍ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് ഇപ്പോള്‍ അജയ് ദേവ്ഗണിന് വേണമെങ്കില്‍ ഒന്നു പശ്ചാതാപിയ്ക്കാം.ചിലപ്പോള്‍ ഞാന്‍ അജയ് ദേവ്ഗണിനോട് പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടു പിടിക്കാന്‍.അജയ് ദേവ്ഗണ്‍ എപ്പോഴും എന്റെ അടുത്ത സുഹൃത്താണ്.ഷൂട്ടിങ് സെറ്റില്‍ ആണെങ്കിലും അജയ് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടുമെന്നും തബു പറഞ്ഞു

സീരിയൽ ടെലികാസ്റ്റ് ആകുന്നത് വരെ പെറ്റമ്മയോട് പോലും പറയാറില്ല; കാരണം വ്യക്തമാക്കി ജിഷിൻ

0
Spread the love

വര്‍ഷങ്ങളായി മലയാളികളുടെ വീട്ടിലൊരു നിത്യ സന്ദര്‍ശകനാണ് ജിഷിന്‍ മോഹന്‍. വില്ലനായും നായകനായുമെല്ലാം ജിഷിന്‍ നിരവധി തവണ പ്രേക്ഷകരുടെ കെെയ്യടി നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫായിരുന്നു ആദ്യ പരമ്പര. 2009 ല്‍ തുടങ്ങിയ സീരിയല്‍ അഭിനയം 2020 ല്‍ എത്തി നില്‍ക്കുന്നു. റിയാലിറ്റി ഷോകളിലും സെലിബ്രിറ്റി ഷോകളിലുമെല്ലാം ജിഷിന്‍ പങ്കെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ പുതിയ സീരിയലിന്റെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെക്കുകയാണ് ജിഷിന്‍. എന്നാല്‍ ചെറിയൊരു ട്വിസ്റ്റുണ്ട്. സീരിയല്‍ എതാണെന്ന് പറയാന്‍ ജിഷിന്‍ തയ്യാറായിട്ടില്ല. അതിന് ജിഷിന്‍ തന്നെ കാരണവും പറയുന്നുണ്ട്. പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ലെന്നാണ് ജിഷിന്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം പുതിയ സീരിയൽ. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോൾ പറയാൻ നിർവ്വാഹമില്ല കേട്ടോ.. കാരണം പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാൻ ഒരു സുഹൃത്തിനോട് ജോയിൻ ചെയ്യാൻ പോകുന്ന പുതിയ വർക്കിന്റെ സന്തോഷം പങ്കുവച്ചു. പിന്നീട് ആ ക്യാരക്ടർ ചെയ്തത് ആ പരനാറി ആയിരുന്നു. അതിൽപ്പിന്നെ ഒരു വർക്കിന്‌ ജോയിൻ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാൻ പെറ്റമ്മയോട് പോലും വർക്കിന്‌ ജോയിൻ ചെയ്ത കാര്യം പറയാറില്ല . ഇതാണ് മക്കളേ ഇൻഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കിൽ കൂടെ നിൽക്കുന്നവൻ തന്നെ കോ.. അല്ലെങ്കിൽ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോസീരിയൽ ടെലികാസ്റ്റ് ആകുന്നത് വരെ പെറ്റമ്മയോട് പോലും പറയാറില്ല; കാരണം വ്യക്തമാക്കി ജിഷിൻ

പാമ്പിനെ പിടിച്ച് ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം

0
Spread the love

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ചിമ്പു വിവാദത്തിൽ. നടൻ പാമ്പിനെ പിടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദം ഉണ്ടായത്. ചിമ്പുവിന്റെ വരാനിരിക്കുന്ന ചിത്രം ‘ഈശ്വരൻ’ ആണ് വിവാദത്തിൽ ആയിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഈശ്വരൻ സിനിമയ്ക്കു വേണ്ടിയുള്ള ലുക്കിൽ ലുങ്കി ഉടുത്താണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയിൽ താരത്തിനൊപ്പം മറ്റു രണ്ടുപേരെ കൂടി കാണാം. ഏതായാലും പാമ്പിനെ പിടിക്കുന്ന വീഡിയോ വൻ വിവാദമായിരിക്കുകയാണ്. സിനിമകളിൽ പാമ്പുകളെ ഉപയോഗിക്കാൻ പാടില്ല. അതേസമയം, ഇത്തരത്തിൽ പാമ്പിനെ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായിരിക്കും അത്.

മെലിഞ്ഞ തന്റെ പുതിയ രൂപത്തിലാണ് ചിമ്പു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചിമ്പുവിനൊപ്പം രണ്ടുപേരെ കൂടി വീഡിയോയിൽ കാണാം. മരത്തിൽ കിടക്കുന്ന പാമ്പിനെ പതിയെ ചെന്ന് പിടികൂടുന്ന ചിമ്പു മറ്റ് രണ്ടു പേരുടെ സഹായത്തോടെ പാമ്പിനെ ഒരു ബാഗിനുള്ളിലാക്കുകയാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: പരാതി നല്‍കി ദിലീപിന്റെ മകള്‍ മീനാക്ഷി, കേസെടുത്ത് പോലീസ്

0
Spread the love

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയും പിതാവ് ദിലീപിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് താരപുത്രിയുടെ പരാതിയില്‍ എഫ്‌ഐആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അച്ഛന്റെ സ്വാഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ് തുടങ്ങീ തലക്കെട്ടിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു. അനുകൂലമായി കോടതിയുടെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചതുരാഷ്ട്ര നാവികാഭ്യാസം ബംഗാൾ ഉൾക്കടലിൽ.

0
Spread the love

ന്യൂഡൽഹി: ഇന്ത്യ, യുഎസ്, ജപ്പാൻ , ഓസ്‌ട്രേലിയ നാവികസേനകൾ ബംഗാൾ ഉൾക്കടലിൽ സംയുക്ത സൈനികാഭ്യാസം (മലബാർ വ്യായാമം) ആരംഭിക്കുന്നു. രണ്ടാം ഘട്ടം ഈ മാസം മധ്യത്തിൽ അറേബ്യൻ കടലിൽ നടക്കും. ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക് നാല് സേനകൾ ഒന്നിച്ചാണെന്നുള്ള സന്ദേശം അറിയിക്കുക എന്നത് കൂടിയാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം.ഇന്ത്യയുടെ 4 യുദ്ധകപ്പലും 1 മുങ്ങിക്കപ്പലുമാണ് ആദ്യഘട്ട സംയുക്ത പരിശീലനത്തിൽ ഉണ്ടാവുക.

സമുദ്ര അതിർത്തികൾ ലംഘിക്കാനുള്ള ചൈനയുടെ നീക്കം വളരെ ശക്തമാവുകയാണ് .അതിനാൽ സംയുക്തശക്തി പ്രെകടനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ, യുഎസ്, ജാപ്പനീസ് സായുധ സേനയുടെ വാർഷിക വ്യായാമത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയെ ക്ഷണിച്ചത് ഇന്ത്യയാണ് .ചൈനയെ പ്രേധിരോധിക്കാനുള്ള സംയുക്ത നീക്കങ്ങളും പരിശീലിപ്പിക്കും. ഇതിനുമുമ്പ്, സംയുക്ത പരിശീലനം നടത്തിയത് 2007 -ൽ ആയിരുന്നു.

കെഎസ്ആർടിസി യാത്രാ നിരക്കുകൾ കുറച്ചു

0
Spread the love

ഇനി മുതൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കെ‌എസ്‌ആർ‌ടി‌സി യാത്ര നിരക്ക് കുറക്കും .
സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് സേവനങ്ങൾക്ക് കെഎസ്ആർടിസി 25% വരെ കിഴിവ് പ്രഖ്യാപിച്ചു. നവംബർ നാലു മുതൽ ഇത് പ്രാബല്യത്തിൽ വരും. കോവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സെർവിസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്‌.

ഈ സാഹചര്യത്തിൽ, കൂടുതൽ യാത്രക്കാരെ കെഎസ്ആർ ടിസി യിലേക്ക് ആകർഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് ടിക്കറ്റ് നിരക്ക് കുറക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത് . നിരക്കുകൾ കുറയുമ്പോൾ, കോവിഡ് കാലയളവിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് ഇല്ലാതാകും. സംസ്ഥാനത്തിനകത്തു സർവീസ് നടത്തുന്ന കെ‌എസ്‌ആർ‌ടി‌സിയിലാണ് നിരക്ക് കുറക്കുന്നത് . സൂപ്പർക്ലാസ് സെർവീസുകൾക്കും യാത്ര നിരക്കിൽ 25% കിഴിവ് ലഭിക്കുന്നു. ഇത് ട്രയൽ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അറിയിച്ചു.

തൃശൂർ മെഡിക്കൽകോളേജിൽ കോവിഡ് രോഗിക്കു കൈമാറിയ ബാഗിൽ കഞ്ചാവ്.

0
Spread the love

തൃശൂർ മെഡിക്കൽ കോളേജിൽ ഒരു രോഗിക്ക് കൈമാറിയ ബാഗിൽ കഞ്ചാവ് പൊതികൾ .ബുധനാഴ്ച രാവിലെയാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. കോവിഡ് രോഗികളുടെ വാർഡിലാണ് സംഭവം. അധികൃതർ ബാഗ് പരിശോധിച്ചപ്പോൾ 10 ഗ്രാം വീതം തൂക്കമുള്ള മൂന്ന് പാക്കറ്റ് കഞ്ചാവ് ലഭിച്ചു.രോഗിക്കു കൊണ്ടുവന്ന ഭക്ഷണത്തിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്.

വിയ്യുർ ജയിലിൽ നിന്ന് കോവിഡ് ബാധിച്ച ഒരു തടവുകാരൻ ഇവിടെ ചികിത്സയിലുണ്ട് .കഞ്ചാവ് അയാൾക്കു വേണ്ടി കൊണ്ടുവന്നതെന്ന് കരുതുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗികളുടെ ബന്ധുക്കൾ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ ഇവിടെ അനുവാദമുണ്ട്. ബന്ധുക്കൾ കൊണ്ടുവരുന്ന ഭക്ഷണം അധികൃതർ വാങ്ങി രോഗിക്ക് കൈമാറുകയാണ് പതിവ്.

യു എസ് ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇന്ന് വിധി എഴുതുകയാണ്.

0
Spread the love

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്തി ജോ ബീടനും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്തി
ഡൊണാൾഡ് ട്രൂമ്പും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ വോട്ടുകൾ നേടാൻ കടുത്ത മൽസരത്തിലാണ്.2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രവചനമനുസരിച്ച് 160 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളി ജോ ബിഡനും പോളിംഗ് ബൂത്തുകളിലേക്ക് കൂടുതൽ വോട്ടർമാരെ എത്തിക്കുന്നതിനായി അവസാന പ്രചാരണം നടത്തിവരികയാണ് .

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts