Home Blog Page 1683

ഫോട്ടോ ദുരുപയോഗം ചെയ്തു, ഭവ്നിന്ദർ സിംഗിനെതിരേ നിയമനടപടി സ്വീകരിച്ച് അമല പോൾ.

0
Spread the love

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദർ സിംഗിനെതിരേ നിയമനടപടിക്ക് ന‌‌ടി അമല പോൾ. കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദർ സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്.

​പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി​ദ്ധരിക്കപ്പെടുകയും മോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദർ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ഇരുവരുമൊത്തുളള പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദർ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ ചിത്രം തെറ്റായ രീതിയിൽ ഉപയോ​ഗിച്ചെന്നും, സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അമല പോൾ ഭവീന്ദർ സിംഗിനെതിരെ മാനനഷ്ടത്തിന് പരാതി നൽകി. പരാതിയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

നിത്യ മേനോനും വിജയ് സേതുപതിക്കുമൊപ്പം ഇന്ദ്രന്‍സും ഇന്ദ്രജിത്തും, 19 1 (a) പോസ്റ്റര്‍ പുറത്ത്

0
Spread the love

കൊച്ചി: വിജയ് സേതുപതി രണ്ടാം വട്ടം മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 19 1 (a) എന്നാണ് ചിത്രത്തിന്റെ പേര്. നിത്യാ മേനോന്‍ നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതയായ ഇന്ദു വി.എസ് ആണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍മാരായ പ്രിഥീരാജും ദുല്‍ഖറുമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.

ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷനിലാണ്. പൂര്‍ണമായും കേരളത്തിലാകും സിനിമ ചിത്രീകരിക്കുക.

സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നടന്‍ വിജയ് രാസ് അറസ്റ്റില്‍

0
Spread the love

മുംബൈ: സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് നടന്റെ അറസ്റ്റ്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ഗോണ്ടിയ അ‍ഡീഷണല്‍ എസ്പി അതുല്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.

പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി ആശിര്‍വാദ് സിനിപ്ലക്‌സ്; പോസ്റ്റ് പങ്കുവെച്ച് മോഹന്‍ലാല്‍

0
Spread the love

കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്‌സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്‌ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ജന്മനാടായ ഇലന്തൂരിലും പത്തനംതിട്ടയിലും ആശിര്‍വാദ് സിനിപ്ലക്‌സ് ആരംഭിക്കണം എന്ന ആവശ്യമാണ് പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുന്നത്. അതേസമയം, ദൃശ്യം 2 ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

സെപ്റ്റംബറിലാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മീന, എസ്തര്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് തുടങ്ങി ദൃശ്യത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടും. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകും.

നടി നമിത കിണറ്റിൽ വീണു; തലയിൽ കൈവെച്ച് ആരാധകർ; സംഭവം ഇങ്ങനെ

0
Spread the love

തിരുവനന്തപുരം: നടി നമിത കിണറ്റിൽ വീണു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി കിണറ്റിൽ വീണ നടിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആകാക്ഷയിലാണ് സിനിമാ പ്രേമികൾ. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ബൗ വൗ എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

കിണറ്റിന് സമീപത്ത് വെച്ച് ഫോൺ ചെയ്തു കൊണ്ടിരിക്കെ കയ്യിലിരുന്ന മൊബൈൽ വഴുതി താഴേക്ക് വീണപ്പോൾ ഇത് എത്തിപ്പിടിക്കാൻ ശ്രമിക്കവേയായിരുന്നു നമിത 35 അടി താഴ്ച്ചയുടെ കിണറ്റിലേക്ക് വീണത്. കണ്ടു നിന്നവരെല്ലാം ഒരു നമിഷം ഭയന്നെങ്കിലും സംവിധായകർ കട്ട് പറഞ്ഞപ്പോഴാണ് സംഭവം എന്താണെന്ന് എല്ലാവരും മനസിലാക്കിയത്. സിനിമയുടെ ഷൂട്ടിംഗായിരുന്നു അത്. നമിത കിണറ്റിൽ വീഴുന്ന രംഗമാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

നമിത ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ബൗ വൗ. മലയാളം, തമിഴ്, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ആർ എൽ രവിയും മാത്യു സക്കറിയുമാണ്.

അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം.ഇരുപത്തിയഞ്ചോളം ആളുകൾ കൊല്ലപ്പെട്ടു.

0
Spread the love

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയ്‌ക്കെതിരായ ഭീകരാക്രമണത്തിൽ 25 പേർ മരിച്ചു. ഇറാനിയൻ അംബാസഡർ ബഹാദൂർ അമിനിയൻ, സാംസ്കാരിക അറ്റാച്ച് മൊജ്‌തോബ നൂറോസി എന്നിവരുൾപ്പെടെ 40 ഇറാനിയൻ പ്രസാധകർ പങ്കെടുത്ത പുസ്തകമേളയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പ് മണിക്കൂറുകളോളം നടന്നു. 3 ഭീകരർ കൊല്ലപ്പെട്ടു. ഏകദേശം 5 മണിക്കൂർ യൂണിവേഴ്സിറ്റി കാമ്പസിൽ ഭീകരതയുടെ അന്തരീക്ഷം തുടർന്നു. വിദ്യാർത്ഥികൾ ജീവൻ രക്ഷിക്കാൻ ഓടി. അക്രമികൾ കലാഷ്നികോവ് പിസ്റ്റളും റൈഫിളുകളും ഉപയോഗിച്ചതായി ചില വിദ്യാർത്ഥികൾ പറഞ്ഞു. 17,000 അംഗങ്ങളുള്ള കാബൂൾ സർവകലാശാല അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ, ഏറ്റവും വലിയ സർവകലാശാലയാണ്.

കഴിഞ്ഞ മാസം കാബൂളിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് പിന്നിൽ തങ്ങൾ അല്ലെന്നു താലിബാൻ പറഞ്ഞു. താലിബാനും ഖത്തറി സർക്കാരും തമ്മിലുള്ള സമാധാന ചർച്ചയ്ക്കിടെയാണ് ആക്രമണം നടന്നത്. യുഎസ് സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കുന്നതിലേക്ക് ചർച്ചകൾ നയിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടിസ്ഥാനമാക്കിയുള്ള തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്ത് ഷിയ വിഭാഗക്കാരെ ആക്രമിക്കുന്നത് തുടരുകയാണ്.

നടി ദീപിക പദുക്കോണിൻറെ മാനേജർ കരിഷ്മ പ്രീകാശിന്‌ വീണ്ടും നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയുടെ സമെൻസ്

0
Spread the love

മുംബൈ: നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രീകാശിന്‌ ബോളിവുഡ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വീണ്ടും സമെൻസ് അയച്ചു .

ചോദ്യം ചെയ്യലിന് വരാത്ത കരിഷ്മയെ കണ്ടെത്താൻ കഴിയാത്തതിനാൽ കരിഷമയുടെ അപ്പാർട്ട്മെന്റിൽ ചെന്ന് അമ്മയുടെ കൈയിൽ വീണ്ടും പുതിയ സ്മെൻസ് ഏല്പിച്ചു . കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാനിയിൽ നിന്നുള്ള ജീവനക്കാരെയും വിളിപ്പിച്ചിരുന്നു . കമ്പനിയുടെ ഉടമ ധ്രുവ് ചിത്ഗോപേക്കർ, ക്വാൻ ജോലിക്കാർ സുശാന്തിൻറെ മുൻ മാനേജർ, കരിഷ്മ‌ എന്നിവരെ എൻ‌സി‌ബി മുമ്പ് ചോദ്യം ചെയ്‌തിരുന്നു.

ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി

0
Spread the love

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണൻ (41) . പ്രധാനമന്ത്രി ജസീന്ദ ആർഡന്റെ ലേബർ പാർട്ടി അംഗമായ പ്രിയങ്ക ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് . യുവജനക്ഷേമവും സാമൂഹിക വികസനവുമാണ് വകുപ്പുകൾ .

എറണാകുളം തുറവൂർ മാടവനപറമ്പ് രാമൻ രാധാകൃഷ്ണന്റെയും ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ചെന്നൈയിൽ ആയിരുന്നു ജനനം . സിംഗപ്പൂരിൽ ആയിരുന്നു വളർന്നതും പഠിച്ചതും . ഉന്നത വിദ്യാഭ്യാസത്തിനായി 2004 ൽ ന്യൂസിലൻഡിൽ എത്തി. 2006 ൽ ലേബർ പാർട്ടി വഴി പൊതു പ്രെവർത്തന രംഗത്തെത്തിയ പ്രിയങ്ക പാർട്ടിയിലെ വിവിധ പദവികളിലൂടെ ഉയർന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി കഴിഞ്ഞ വർഷം പ്രിയങ്ക കേരളത്തിലെത്തിയിരുന്നു .

മമ്മൂട്ടിക്ക് കെട്ടിപിടിക്കാന്‍ മടിയായിരുന്നു; പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല: സീമ

0
Spread the love

മലയാള സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് സീമ. ഒരുകാലത്ത് പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് സീമ മലയാളത്തില്‍ സജീവമായിരുന്നത്. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് സീമ മലയാളത്തില്‍ തരംഗമായത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.

അതേസമയം താന്‍ എറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് ജയന്‍, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിലാണെന്ന് സീമ തുറന്നുപറഞ്ഞിരുന്നു. ജയനും മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുളളത്. ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത് മമ്മൂട്ടിക്കുമായി ഞാന്‍ 38ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന്.

റൊമാന്റിക്ക് സീനുകളില്‍ അഭിനയിക്കുമ്ബോള്‍ മമ്മൂക്കയ്ക്ക് എന്നെ കെട്ടിപിടിക്കാന്‍ ഭയങ്കര മടിയായിരുന്നു. പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉളളത് കൊണ്ടായിരിക്കും, ജയേട്ടന്‍ വിവാഹിതനല്ലല്ലോ. അതുകൊണ്ട് ആരെയും പേടിക്കേണ്ടല്ലോ. സീമ പറയുന്നു.

എനിക്ക് എറ്റവും പ്രയാസം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്ബോഴായിരുന്നു. കാരണം മമ്മൂക്ക വരുമ്ബോള്‍ ഞാന്‍ അവളുടെ രാവുകള്‍ ഒകെ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന നായികയായിരുന്നു. അപ്പോള്‍ ഒരു പുതിയ നടന്റെ നായിക എന്ന നിലയില്‍ അഭിനയിക്കുമ്ബോള്‍ കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ജയേട്ടന്‍ ഫീല്‍ഡില്‍ ഉളളപ്പോള്‍ വന്ന നായികയാണ് ഞാന്‍.

അതുകൊണ്ട് അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. സീമ പറഞ്ഞു. മോളിവുഡില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത നായിക കൂടിയാണ് സീമ. ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു. ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് ലഭിച്ചിരുന്നു.

എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാലിന്റെ ഒളിമ്ബ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് സീമ. മുന്‍പ് നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.

സീമയുടെ പഴയ ചിത്രങ്ങളെല്ലാം ചാനലുകളില്‍ വന്നാല്‍ പ്രേക്ഷകര്‍ കാണാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ 250 സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അവളുടെ രാവുകളിലെ രാജിയാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നടിക്ക് ലഭിച്ചത്. മലയാളത്തില്‍ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് സീമയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

വയലിനില്‍ ആ താളം ഓര്‍മ്മയായി; വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു

0
Spread the love

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി. എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വയലിനില്‍ വ്യത്യസ്ത താളം തീര്‍ത്ത അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി 25,000ത്തിലധികം കച്ചേരികള്‍ നടത്തുകയുണ്ടായി. പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് പത്നി. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍. ശ്രീറാം കൃഷ്ണന്‍ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

1928 ഒക്ടോബര്‍ ആറിന് തൃപ്പൂണിത്തുറ ഭാഗവതര്‍ മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി ജനനം. ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ കര്‍ണാടക സംഗീതത്തിന്റെ വയലിന്‍-ത്രയത്തിന്റെ ഭാഗമായിരുന്നു ടി എന്‍ കൃഷ്ണന്‍. അച്ഛനായിരുന്നു സംഗീതത്തില്‍ അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹം ഏഴാം വയസ്സിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ച്‌ അരങ്ങേറ്റം കുറിച്ചത് . ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും വയലിന്‍ വായിച്ചിട്ടുണ്ട്.

പത്മശ്രീ(1973), പത്മഭൂഷണ്‍(1992), സംഗീത നാടക അക്കാദമി അവാര്‍ഡ്(1974),ഫെല്ലോഷിപ്പ്, സംഗീത കലാനിധി (1980), ചെന്നൈ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി പുരസ്കാരം എന്നിങ്ങനെ നിപവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts