Home Blog Page 1685

സിദ്ദീഖ് സ്ത്രീലമ്പടൻ-ടി.ജെ.എസ് ജോർജ്

0
Spread the love

നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാളുമായ സിദ്ദിഖിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുതിർന്ന മാധ്യമപ്രവർത്തകൻ റ്റി.ജെ.എസ് ജോർജ്. സിദ്ദിഖിന് ഒരു സ്ത്രീലമ്പടന്റെ രൂപമാണെന്നും അദ്ദേഹത്തിന്റെ മുഖമു​ദ്ര ധിക്കാരമാണെന്നും റ്റിജെഎസ് പറയുന്നു. ഇത്തവണ പുറത്തിറങ്ങിയ സമകാലിക മലയാളം ആഴ്ചപതിപ്പിലാണ് റ്റിജെഎസിന്റെ വിമർശനങ്ങൾ. വിയോജനക്കുറിപ്പ് എന്ന കോളത്തിൽ ഒരു ധിക്കാരിയുടെ ​ഗർവ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലാണ് റ്റിജെഎസിന്റെ സിദ്ദിഖിനെതിരെയുളള രൂക്ഷ വിമർശനങ്ങൾ. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനൊപ്പം അണിനിരന്നത്, സിദ്ദിഖിനെതിരെ ഉയർന്ന ലൈം​ഗിക ആരോപണങ്ങൾ, ഭാര്യയുടെ ആത്മഹത്യ എന്നിവ മുൻനിർത്തിയാണ് കുറിപ്പ്.

ധിക്കാരമാണ് നടൻ സിദ്ദിഖിന്റെ മുഖമുദ്ര. ഫെയ്സ്ബുക്കിൽ കിട്ടുന്ന ഒരു ഡസൻ പടങ്ങൾ ഒന്ന് ഓടിച്ചു നോക്കുക. ഒരു ഫോട്ടോയിൽ സഹജീവി സ്നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാൽ ഭാ​ഗ്യം. സാധാരണ​ഗതിയിൽ ആ മുഖത്ത് പ്രതിഫലിക്കുന്നത് ​ഗർവ്വാണ്. കലർപ്പില്ലാത്ത ഞാൻ, ഞാൻ എന്ന ​ഗർവ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയിൽ ഇത് പ്രകടമായതാണ്. ഒരു മനോരമ കോൺക്ലേവിൽ വിശേഷിച്ച് ഒരു പ്രലോഭനവും ഇല്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്നെ വേട്ടയാടി, എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്.

പൊതുജനങ്ങളുടെ കൈയടി ആവശ്യപ്പെടുന്നവരുടെ പ്രൈവസിക്ക് ചില പരിമിതികൾ ഉണ്ടെന്ന വസ്തുത ഒരു സാർവലൗകിക യാഥാർത്ഥ്യമാണ്. പൊതുജനം എന്നെ ഹൃദയത്തിൽ ഉൾക്കൊളളണമെന്നും എന്നാൽ എന്റെ സ്വകാര്യതയിൽ തൊടരുതെന്നും ഒരു ശ്വാസത്തിൽ പറയുന്നത് ധിക്കാരം മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണ്. ഒപ്പം ഇത്ര നല്ല ഒരു മാന്യനെ തലതിരിഞ്ഞ മാധ്യമങ്ങൾ എന്തിന് വേട്ടയാടുന്നു എന്ന ചോദ്യവും ഉയരുന്നു. വാസ്തവത്തിൽ പെൺബലഹീനതകളെ ചൂഷണം ചെയ്യാൻ പ്രമാണികൾ ഇറങ്ങിത്തിരിച്ചപ്പോൾ അവരെ വേട്ടയാടാൻ ചിലരെങ്കിലും ധൈര്യപ്പെട്ടല്ലോ എന്നത് സമൂഹത്തിന് ഒരാശ്വാസമായിട്ടാണ് കാണേണ്ടത്.

ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാൽ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാൻ തന്റെ ഒറ്റയാൻ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയിൽ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോൾ ആക്രമണത്തിന് മുതിർന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ എനിക്ക് സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനൽ കുറ്റമാണെന്ന് സ്നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാൻ തക്ക പൗരബോധം ഇല്ലാതെ പോയതാണ് കാരണം.

സാമാന്യമര്യാദകൾ പോലും അവ​ഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് ആരോപണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികൾ സ്വാർത്ഥപരമാണെന്ന സത്യം ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്ന വസ്തുത, ഒന്നുകിൽ അദ്ദേഹം അറിയുന്നില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാർ കൂട്ടാക്കുന്ന കാര്യങ്ങൾ ധിക്കാരികൾ കൂട്ടാക്കാറില്ലല്ലോ.

ചിന്‍റു എന്നാൽ ചിന്തകള്‍ അകറ്റുന്നവന്‍, മേഘനയുടെ മകന്റെ പേരിനെ കുറിച്ച് അച്ഛൻ

0
Spread the love

നടി മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടു. ഈ ഒക്ടോബർ 22നായിരുന്നു മേഘ്നക്ക് ആൺകുഞ്ഞ് പിറന്നത്. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവായ നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായാണ് നിര്യാതനായത്. ‘ചിന്‍റു’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മേഘ്നയുടെ അച്ഛൻ സുന്ദർരാജാണ് പേരക്കുട്ടിയുടെ വിളിപ്പേര് മാധ്യമങ്ങളുമായി പങ്കുവച്ചത്.

കുഞ്ഞിനെ ചിന്‍റു എന്നു വിളിക്കാൻ തീരുമാനിച്ചു എന്നും ചിരുവിന്റെ മകൻ ചിന്‍റു എന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കുഞ്ഞ് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്‍റു എന്ന പേര് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പേരിടീൽ ചടങ്ങിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജ അന്തരിച്ചത്.കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. കന്നഡ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് മേഘ്‌നാ രാജ്.

ലൈംഗികതയിലൂടെ മാത്രമേ തനിക്ക് തൊഴിൽ നേടാൻ കഴിയൂ എന്ന്‌ പലരും തന്നോട് പറഞ്ഞു, ഫാത്തിമ സന

0
Spread the love

FacebookTwitterWhatsAppShare

ദംഗൽ നായിക ഫാത്തിമ സനയുടെ വെളിപ്പെടുത്തലിൽ ഞട്ടി സിനിമ ലോകം. താൻ മൂന്നാം വയസിൽ ലൈംഗികാക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ദംഗൽ നായിക ഫാത്തിമ സന തുറന്നു പറഞ്ഞത്.തുടക്ക കാലത്ത് നേരിടേണ്ടി വന്ന നിരവധി അവഗണനകളെ കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ഫാത്തിമ തുറന്ന് പറഞ്ഞു.പലരും തന്നോട് ലൈംഗികതയിലൂടെ മാത്രമേ തൊഴിൽ നേടാൻ കഴിയൂ എന്നു പറഞ്ഞിരുന്നുവെന്നും ഫാത്തിമ വെളിപ്പെടുത്തി.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ദീപിക പദുക്കോൺ,ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളെ പോലെ കാണാൻ ലുക്കില്ലാത്ത നിന്നെ എങ്ങനെ ഹീറോയിൻ ആക്കും എന്ന ചോദ്യങ്ങളാണ് താൻ കേട്ടു കൊണ്ടിരുന്നത്.മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി.തുടർന്ന് നല്ല ഭാവിക്കായുള്ള പോരാട്ടത്തിലായിരുന്നു എന്ന് ഫാത്തിമ പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ ഫാത്തിമ സന ഷെയ്ക്ക് ആമിർ ഖാൻ ചിത്രം ദംഗലിലൂടെയാണ് നായികയായി എത്തിയത്.ചിത്രത്തിലൂടെ ശ്രദ്ധേയായ താരം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു.അനുരാഗ് ബസു ഒരുക്കുന്ന ലുഡോ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.സൂരജ് പെ മംഗൾ ഭാരി എന്ന ചിത്രവും ഫാത്തിമയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഡോക്ടർ ഷിനു ശ്യാമളൻ സിനിമയിലേക്ക്, സ്വപ്നസുന്ദരി യിൽ നായിക

0
Spread the love

കൊറോണ വൈറസ് ബാധ സംശയിച്ച വ്യക്തിയെ കുറിച്ച് പ്രതികരിച്ചതിനെ തുടർന്ന് വർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഡോക്ടർ ഷിനു ശ്യാമളൻ സിനിമയിലേക്ക്. കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘സ്വപ്നസുന്ദരി’ എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം.അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം.

കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാമുമാണ്. ടിക് ടോക്കിലും മോഡലിങ്ങിലും സജീവമായിരുന്നു നർത്തകി കൂടിയായ ‌ഷിനു ശ്യാമളൻ.കൊറോണ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിനെ കുറിച്ച് ആരോഗ്യ വകുപ്പിലടക്കം അറിയിച്ചിട്ടും യാതൊരു നടപടിയും ആരും കൈക്കൊണ്ടില്ല. എന്നും ഇതേ കുറിച്ച് പറഞ്ഞതിന് ജോലി നഷ്ട്ടമായിയെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഷിനു ശ്യാമളൻ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപെടുത്തായിരുന്നു.

ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണൻ

0
Spread the love

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുളള താരം. വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ്ജ് കൂട്ടുകെട്ട് ഇപ്പോൾ സിനിമയിൽ സുപരിചിതമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു പഴയ ബോംബുകഥ, ദുൽഖർ സൽമാൻ നായകനായ ഒരു യമയണ്ടൻ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളാണ്.

പരിമിതികളിലൂടെ സിനിമയിലേക്കെത്തിയവരാണ് ഇരുവരും. സിനിമയിൽ ഭാഗ്യം തെളിഞ്ഞതോടെ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുളള പ്രയത്‌നത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഫെബ്രുവരിയിലായിരുന്നു നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. വീട്ടുകാരുടെ ആലോചനയിൽ വന്ന വിവാഹമായിരുന്നു വിഷ്ണുവിന്റേത്. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ ജീവിതസഖിയായി എത്തിയത്. കോതമംഗലത്ത് വെച്ച്‌ നടത്തിയ വിവാഹത്തിന് പിന്നാലെ കൊറോണ വന്നത് കാരണം സിനിമാ ചിത്രീകരണ തിരക്കുകളൊന്നുമില്ലാതെ കഴിയുകയായിരുന്നു വിഷ്ണു. ഇത്തവണത്തെ ഓണാഘോഷചിത്രങ്ങൾക്കൊപ്പം തങ്ങളുടെ ജീവിതത്തിൽ ഒരു അതിഥി കൂടി വരുന്ന കാര്യം വിഷ്ണു അറിയിച്ചിരുന്നു. ഇപ്പോൾ ഭാര്യ പ്രസവിച്ചെന്ന സന്തോഷം പങ്കിടുകയാണ് താരം.

വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരുമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പിഞ്ചുകുഞ്ഞിനൊപ്പമുള്ള ആദ്യചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഷ്ണു തന്റെ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ‘ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വേദനയും സമ്മർദ്ദവുമൊക്കെ താങ്ങിയതിന് തന്റെ പ്രിയതമയോടുള്ള സ്‌നേഹവും വിഷ്ണു വാക്കുകളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. നിരവധി പേർ താരത്തിന് ആശംസ അറിയിക്കുന്നുണ്ട്.

ഗോപിസുന്ദറിനെ സംഗീതം പഠിപ്പിക്കുന്നത് ഞാനും ശിവജിയുമാണ് : അഭയ ഹിരണ്മയി

0
Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അഭയ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. .ഇപ്പോൾ അഭയ പങ്കു വെച്ചിരിക്കുന്നത് രസകരമായ ക്യാപ്ഷ്യനോട്‌ കൂടി ഒരു ചിത്രമാണ്.ഗോപി സുന്ദറിനെ സംഗീതവും സൗണ്ട് പ്രൊഡക്ഷനും പഠിപ്പിക്കുന്ന രണ്ടുപേർ എന്നാണ് ക്യപാഷൻ കൊടുത്തിരിക്കുന്നത്.ഒരാൾ അഭയയും മറ്റൊരാൾ ശിവജി എന്ന വളർത്ത് നായയുമാണ്. ഇരുവർക്കും നായ്ക്കളെ വളരെയധികം ഇഷ്ട്ടമാണ്.ഇതിനു മുൻപും ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപിസുന്ദറും അഭയായും പങ്കു വെച്ചിട്ടുണ്ട്.

ഗോപി സുന്ദറും അഭയ ഹിരണ്മയിയും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാമുണ്ടായെങ്കിലും ഇരുവരും എല്ലാത്തിനേയും തരണം ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ പ്രണയദിനത്തില്‍ അഭയ പങ്കുവച്ച കുറിപ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” പിന്നീട് അഭയയുടെ നിരവധി പോസ്റ്റുകളും പടങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു

ഗോപി സുന്ദറും അഭയ ഹിരണ്മയിയും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാമുണ്ടായെങ്കിലും ഇരുവരും എല്ലാത്തിനേയും തരണം ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ പ്രണയദിനത്തില്‍ അഭയ പങ്കുവച്ച കുറിപ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” പിന്നീട് അഭയയുടെ നിരവധി പോസ്റ്റുകളും പടങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു

മുണ്ടും മടക്കിക്കുത്തി ചട്ടയുമിട്ട് അനാർക്കലി

0
Spread the love

വേറിട്ട ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട് മലയാളത്തിലെ യുവതാരം അനാർക്കലി മരയ്ക്കാർ. ഇപ്പോഴിതാ വീണ്ടും വ്യത്യസ്തമായൊരുലുക്കിലെത്തിയിരിക്കുകയാണ് അനാർക്കലി.ചട്ടയും മുട്ടുമൊക്കെ ധരിച്ചാണ് അനാർക്കലി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചട്ടയും മുട്ടുമാണ് വേഷമെങ്കിലും അച്ചായത്തിയല്ല, അച്ചായൻ എന്ന് പറയുന്നതായിരിക്കും ശരി.

കാരണം മുണ്ടു മടക്കിക്കുത്തിയിട്ടുണ്ട്. എന്തായാലും ഈ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് അനാർക്കലി. പള്ളിപ്പെരുന്നാൾ വൈബ്സ് എന്ന് കുറിച്ചുകൊണ്ടാണ് അനാർക്കലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.മുണ്ടും മടക്കിക്കുത്തിയുള്ള ആ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറലായിട്ടുമുണ്ട്.സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസിന്റെ വിവാഹത്തലേന്നുള്ള ചിത്രങ്ങളാണിത്. അനാർക്കലിയുടെ ഫോട്ടോഷൂട്ടുകളിൽ മിക്കവയുടെയും ഫോട്ടോഗ്രാഫർ ജിക്സൺ ആണ്.കഴിഞ്ഞ ദിവസം വരനും വധുവിനുമൊപ്പം നീന്തൽക്കുളത്തിൽ നിന്നുള്ള ചിത്രം അനാർക്കലി പങ്കുവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മുണ്ടും മടക്കിക്കുത്തിയുള്ള ചിത്രം അനാർക്കലി പങ്കുവെച്ചത്.രസകരമായ നിരവധി കമന്‍റുകൾ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. അരുൺ അശോകനാണ് ചിത്രം പകർത്തിയിരിക്കുന്നത്.2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. പിന്നീട് വിമാനം, മന്ദാരം, ഉയരെ എന്നീ ചിത്രങ്ങളിലും അനാർക്കലി വേഷമിട്ടു. അമല, കിസ്സ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി

0
Spread the love

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ചിത്രത്തിന്റെ പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അക്ഷയ് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകൾ ആരോപിച്ചിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതിനായാണ് ചിത്രത്തിന് ഇത്തരമൊരു പേര് നൽകിയതെന്ന് ചലച്ചിത്ര നിരൂപകരും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് സെൻസർ ബോർഡുമായി ചർച്ച ചെയ്ത ശേഷം ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ദീപാവലിക്ക് മുന്നോടിയായി നവംബർ 9 നാണ് ചിത്രം പുറത്തിറങ്ങുന്നത്

പീറ്ററേ..ഇനി നീ എലിസബത്തിന്റെ അടുത്ത് പോയാൽ നിന്നെ ചെരുപ്പൂരി അടിക്കും, നീ അനുഭവിക്കണം, സൂര്യ ദേവി

0
Spread the love

വനിതയെയും പീറ്ററിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതായിരുന്നു സൂര്യ ദേവി. പീറ്റര്‍ പോളുമായുള്ള വേര്‍പിരിയല്‍ വനിത വിജയകുമാറിന്റെ നാടകമാണെന്നും സൂര്യ ദേവി പറഞ്ഞു.വനിതയെയും പീറ്ററിനെയും യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് സൂര്യയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. വനിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതിനു മറുപടിയെന്നോളമാണ് വനിതയെ പൊളിച്ചടുക്കി സൂര്യ വീണ്ടും യുട്യൂബിലെത്തിയത്.

‘പീറ്റര്‍ പോളിന്റെ ഭാര്യ പാവം എലിസബത്തിന്റെ കണ്ണീരിന്റെ ശാപമാണ് ഇത്. പീറ്റര്‍, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവള്‍ക്കൊപ്പം പോയത്. അവസാനം എന്തായി. ഗോവയില്‍ ചെന്നപ്പോള്‍ എന്തോ വലുത് സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. അവിടെ നിന്നും ഇവര്‍ രണ്ടായാണ് തിരിച്ചുവന്നത്. ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവര്‍ നിന്നെ ചെരുപ്പൂരി അടിക്കും.’-സൂര്യ പറയുന്നു.

യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വനിതയുടെ പ്രതികരണം, ‘വനിതാ, നീ പറഞ്ഞല്ലോ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന്. നിനക്ക് അമ്മയുടെ അര്‍ഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കില്‍ അതിന്റെ പാല് കറന്ന് അവര്‍ രക്ഷപ്പെട്ടേനെ. അതിനുപോലും നിനക്ക് യോഗ്യതയില്ല.’-സൂര്യ പറഞ്ഞു.

എപ്പോൾ വേണമെങ്കിലും ഞാൻ അതി ക്രൂരമായ ബലാത്സംഗത്തിനോ മരണത്തിനോ ഇരയാകുമായിരുന്നു ; അമീഷാപട്ടേൽ

0
Spread the love

ബീഹാറില്‍ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ചന്ദ്രയുടെ പ്രചരണത്തിനായി എത്തിയത് തനിക്ക് ദൂ:സ്വപ്‌നം പേലെ ആയിരുന്നെന്നും ബലാത്സംഗത്തിന് ഇരയാകുമോ കൊല്ലപ്പെടുമോ എന്ന് പോലും ഭയപ്പെട്ടെന്നും ബോളിവുഡ് താരം അമീഷാപട്ടേല്‍ പറഞ്ഞു.

കൂടാതെ ബീഹാറില്‍ നിന്നും മുംബൈയില്‍ സുരക്ഷിതയായി തിരിച്ചത്തുന്നത് വരെ അവരുടെ താളത്തിനൊത്തു തുള്ളുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നും മുംബൈയില്‍ എത്തിയ ശേഷം ഭീഷണിമുഴക്കിയുള്ള അനേകം ഫോണ്‍കോളുകള്‍ വന്നതായും അമീഷാപട്ടേല്‍ വ്യക്തമാക്കി.

എന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്യുമോ കൊല്ലുമോ എന്നെല്ലാം ഭയന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷവും തന്നെക്കുറിച്ച്‌ പുകഴ്ത്തിപ്പറയാന്‍ ആവശ്യപ്പെട്ട് പ്രകാശ് ചന്ദ്ര വിളിച്ചു. ഭീഷണിപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാല്‍ അയാള്‍ക്കൊപ്പം കാര്യങ്ങള്‍ ഭയാനകമായിരുന്നുവെന്നാണ് താരം പറയുന്നത്.

കൂടാതെഅന്ന് പ്രകാശ് ചന്ദ്ര കാരണം വൈകിട്ടത്തെ തന്റെ വിമാനം മിസ്സാകാനും ഗ്രാമത്തില്‍ കഴിയാനും നിര്‍ബ്ബന്ധിതയായി. അവിടെ നിന്നും പോകരുതെന്ന് ഭീഷണിപ്പെടുത്തി, സമ്മതിച്ചില്ലെങ്കില്‍ തനിച്ചു പോകേണ്ടി വരുമെന്ന് പറഞ്ഞു. ”മുംബൈയില്‍ എത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്. മുംബൈയില്‍ വന്ന ശേഷമാണ് വിവരം ലോകത്തെ അറിയിക്കാനായതെന്നും ഒരുപക്ഷേ താന്‍ ബലാത്സംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. എപ്പോഴും എന്റെ കാറിന് ചുറ്റും അയാളുടെ ആള്‍ക്കാരുണ്ടായിരുന്നു. അയാള്‍ പറയുന്നത് പോലെ ചെയ്യാതെ കാര്‍ അനക്കാന്‍ പോലും കഴിയുമായിരുന്നില്ല. ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധം അയാള്‍ എന്നെ കെണിയിലാക്കുകയായിരുന്നുവെന്നും അമീഷ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts